|
പത്തനംതിട്ട പ്രമാടത്ത് ഹെലികോപ്റ്റര്‍ ഇറങ്ങി റോഡ് മാര്‍ഗം പമ്പയിലെത്തിയ രാഷ്ട്രപതി ആചാരപരമായ പമ്പാ സ്‌നാനത്തിനു ശേഷം കെട്ടുനിറച്ചു. പമ്പ ഗണപതി ക്ഷേത്രത്തില്‍ ക്ഷേത്ര മേല്‍ശാന്തിമാരായ വിഷ്ണു നമ്പൂതിരി, ശങ്കരന്‍ നമ്പൂതിരി എന്നിവര്‍ കെട്ടു നിറച്ചു നല്‍കി. വാവര് സ്വാമി നടയിലും രാഷ്ട്രപതി ദര്‍ശനം നടത്തി.
കറുപ്പ് വസ്ത്രം ധരിച്ച് കെട്ടേന്തിയ രാഷ്ട്രപതിക്കൊപ്പം മൂന്നു സുരക്ഷാ ഉദ്യോഗസ്ഥരും കെട്ട് നിറച്ചു. തുടര്‍ന്ന് സന്നിധാനത്തേക്ക് ഫോഴ്സ് ഗുര്‍ഖാ ഫോര്‍ വീല്‍ ഡ്രൈവ് എമര്‍ജന്‍സി വാഹനത്തിലാണ് രാഷ്ട്രപതി എത്തിയത്. ഒരു മണിക്കൂറിലേറെ സമയം രാഷ്ട്രപതി സന്നിധാനത്ത് ചിലവഴിച്ചു. |