Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=87.32 INR  1 EURO=77.40 INR
ukmalayalampathram.com
Sat 23rd Sep 2017
ആള്‍ദൈവം ഗുര്‍മീതിന്റെ ആശ്രമത്തിലെ പുരുഷന്മാര്‍ നടത്തുന്നത് സ്വവര്‍ഗ ലൈംഗികത

സിര്‍സ: പീഡനത്തിന്റെ പേരില്‍ 20 വര്‍ഷം തടവുശിക്ഷ കിട്ടിയ ദേരാ സച്ചാ സൗദാ തലവന്‍ ഗുര്‍മീത് രാം റഹീമിന്റെ ആശ്രമത്തിലെ പുരുഷന്മാര്‍ സ്വവര്‍ഗ്ഗ പ്രണയികള്‍ ആയിരുന്നെന്ന് വെളിപ്പെടുത്തല്‍. രാംറഹീം കിടപ്പറയില്‍ തുടര്‍ച്ചയായി സ്വാധികളെ എത്തിച്ചു കൊണ്ടിരിക്കുമ്പോള്‍ ആശ്രമത്തിലെ വിശ്വാസികളായ പുരുഷന്മാര്‍ ആസ്വദിച്ചിരുന്നത് സ്വവര്‍ഗ്ഗ ലൈംഗികതയായിരുന്നു. ആശ്രമത്തിലെ പ്രത്യേക നിയമങ്ങളാണ് ഇവരെ സ്വവര്‍ഗ്ഗരതിക്കാര്‍ ആക്കി മാറ്റിയതെന്നും പറഞ്ഞു.

ദേരാ സച്ചാ സൗദയുമായി അടുപ്പമുണ്ടായിരുന്ന ഗുര്‍ദാസ് സിംഗ് തൂര്‍ എന്നയാളാണ് വാര്‍ത്ത പുറത്തുവിട്ടത്. സിര്‍സയിലെ ദേരാ ആശ്രമത്തില്‍ അന്തേവാസികളായിരുന്ന സ്ത്രീകളും പുരുഷന്മാരും തമ്മിലുള്ള ഒരു സംസര്‍ഗ്ഗവും രാം റഹീം കര്‍ശനമായി നിയന്ത്രിച്ചിരുന്നതിനാല്‍ പുരുഷന്മാര്‍ക്ക് പുരുഷന്മാരില്‍ സംതൃപ്തി അടയുകയേ രക്ഷയുണ്ടായിരുന്നുള്ളെന്ന് ഇയാള്‍ പറയുന്നു. സാധ്വിയെന്ന് വിളിക്കപ്പെട്ടിരുന്ന സ്ത്രീകള്‍ നിരന്തരം ദേരാ തലവന്റെ കിടപ്പറയില്‍ എത്തുമ്പോഴും ആശ്രമത്തിലെ സ്ത്രീകളെ പുരുഷന്മാര്‍ തൊടാന്‍ പോലും രാം റഹീം അനുവദിച്ചിരുന്നില്ല.

ഭാര്യമാരെ സഹോദരിമാരെന്ന് വിളിക്കാന്‍ രാം റഹീം നിര്‍ബ്ബന്ധിക്കുകയും ചെയ്തിരുന്നു. സാധ്വികളുമായി ഏതെങ്കിലും രീതിയില്‍ സംശയാസ്പദമായി പിടിക്കപ്പെട്ടാല്‍ ശിക്ഷ കഠിനമായിരുന്നു. പിടിക്കപ്പെടുന്നവരെ പരസ്യമായി മുഖം കരി ഓയില്‍ കൊണ്ടു കറുപ്പിച്ച് കഴുത്തപ്പുറത്ത് കയറ്റി ഊരു ചുറ്റിക്കും. ചിലരെ പരസ്യമായി മര്‍ദ്ദിക്കാനും മടിച്ചിരുന്നില്ല. ഇത്തരം പരസ്യമായ നാണംകെടുത്ത ഭയന്ന് പുരുഷന്മാര്‍ സ്ത്രീകളുടെ അരികില്‍ പോകാതിരിക്കുകയും പകരം സഹപ്രവര്‍ത്തകരെ തന്നെ തങ്ങളുടെ ലൈംഗികചോദന തീര്‍ക്കാന്‍ ഉപയോഗിക്കുകയും ചെയ്യുമായിരുന്നു. പലപ്പോഴും ദേരയുടെ പ്രധാന ഇടങ്ങളില്‍ നിന്നെല്ലാം പലരെയും ഗുരുദാസ് സിംഗ് തൂര്‍ പോലും പിടിച്ചിട്ടുണ്ട്.

പ്രാര്‍ത്ഥനാഹാളില്‍ നിന്നു വരെ ആള്‍ക്കാരെ പിടിക്കാന്‍ തുടങ്ങിയതോടെ വിവരം ഗുര്‍മീതിനെ ഗുരുദാസ് അറിയിക്കുകയും ചെയ്തിരുന്നു. ഇങ്ങിനെ സ്വവര്‍ഗ്ഗ പ്രണയം പതിവാക്കി രോഗം പിടിപെട്ടവര്‍ പോലും ദേരയില്‍ ഉണ്ടായി. പുതിയതായി ആശ്രമത്തില്‍ വരുന്നവരെയും ജൂനിയേഴ്‌സിനുമെല്ലാം മുതിര്‍ന്നവര്‍ ലൈംഗിക തൃപ്തിക്കായി കയ്യേറ്റം നടത്തുന്നത് പതിവായിരുന്നു. ലൈംഗികാതിക്രമത്തിനെതിരേ ശബ്ദമുയര്‍ത്തിയവരും അപമാനിക്കപ്പെട്ടു. ചിലര്‍ ബലാത്സംഗം ഭയന്ന് മാത്രം ദേര വിടാന്‍ നിര്‍ബ്ബന്ധിതരായി.

രാം റഹീമിന്റെ ഏറ്റവും അടുപ്പക്കാരായിരുന്നു ഇങ്ങിനെ ചെയ്തിരുന്നത് എന്നതിനാല്‍ ആശ്രമത്തില്‍ കഴിയാന്‍ നിര്‍ബ്ബന്ധിതരായവര്‍ ജീവല്‍ഭയത്തിലായിരുന്നു ജീവിച്ചത്. രാം റഹീമിന്റെ സഹായികളില്‍ പകുതിപ്പേരും പലതരം കുറ്റകൃത്യങ്ങളില്‍ പങ്കാളികളായിരുന്നവരുമാണ്. പലതരം കൊലപാതക ഗൂഡാലോചന, കൊലപാതകശ്രമം തുടങ്ങിയ കുറ്റകൃത്യങ്ങളില്‍ പെട്ടവരായിരുന്നു ഇവരെല്ലാം.

 
Other News in this category

  • ആതിരയ്ക്ക് ആയിഷ ആകേണ്ട, മതം മാറിയത് തെറ്റിധാരണ മൂലം
  • സണ്ണി ലിയോണിന്റെ നവരാത്രി കോണ്ടം പരസ്യത്തെ വിമര്‍ശിച്ച് ഹിന്ദു സംഘടന
  • ഒരു വാക്ക്, ആ വാക്ക് പാലിക്കാന്‍ ഈ അച്ഛന്‍ കാര്‍ ഓടിച്ചത് 30,000 കിലോ മീറ്റര്‍
  • ഗര്‍ഭകാല വീഡിയോയിലൂടെ ശ്രദ്ധനേടി രശ്മി ''നങ്ങേലി''ക്ക് ജന്മം നല്‍കി
  • ആള്‍ദൈവം ഗുര്‍മീതിന്റെ ആശ്രമത്തിലെ പുരുഷന്മാര്‍ നടത്തുന്നത് സ്വവര്‍ഗ ലൈംഗികത




  •  
    Close Window