Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Wed 22nd Nov 2017
തന്റെ വീട്ടിലെ അരി മോഷ്ടിച്ച എലിയെ അനുസരണ പഠിപ്പിക്കുന്ന യുവാവ്; ഞെട്ടിക്കുന്ന ദൃശ്യങ്ങള്‍ കണ്ടോ

മോഷ്ടിക്കാന്‍ വന്ന മനുഷ്യകള്ളനെ പിടിക്കൂടുന്നതുപോലെയാണ് എലിയെ ഒരു യുവാവ് പിടികൂടിയത്. പിടികൂടിയ ശേഷം നാലു കാലുകളും കയറില്‍ വലിച്ച് കെട്ടി ക്രൂരമായി മര്‍ദ്ദിക്കുന്നതിന്റെ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചുകൊണ്ടിരിക്കുകയാണ്. എന്നാല്‍ ദൃശ്യങ്ങള്‍ കാണുന്നവരെ അസ്വസ്ഥതപ്പെടുത്തുകയാണ്. മൃഗങ്ങളോട് ഇത്തരത്തിലുള്ള ക്രൂരത വേണമോയെന്ന് ചോദിച്ചാണ് പ്രതികരണങ്ങള്‍.

ചൈനയിലെ വെന്‍ചുവാന്‍ സ്വദേശിയായ ഒരാളുടെ വീട്ടിനുള്ളില്‍ നിന്ന് എലി അരി തിന്നിരുന്നു. ഇതില്‍ ദേഷ്യം വന്ന വീട്ടുടമ എലിയെ പിടികൂടി നാലുകാലും കയര്‍ ഉപയോഗിച്ച് വലിച്ചു കെട്ടി വടി കൊണ്ട് മര്‍ദ്ദിക്കുകയായിരുന്നു. എന്നാല്‍ തന്റെ വീട്ടിലെ അരി തിന്നത് പിടികൂടിയ ഈ എലിയാണെന്ന് യാതൊരു ഉറപ്പുമില്ല.

അതേസമയം മര്‍ദ്ദനത്തെ തുടര്‍ന്ന് വേദന സഹിച്ചു നില്‍ക്കുന്ന എലി ബന്ധനത്തില്‍ നിന്നും മോചിതനാകുവാന്‍ കിണഞ്ഞു പരിശ്രമിക്കുന്നതും ദൃശ്യങ്ങളില്‍ കാണാവുന്നതാണ്. മാത്രമല്ല ചവിട്ടാന്‍ ശ്രമിക്കുന്നതിനിടയില്‍ എലി അദ്ദേഹത്തിന്റെ കാലില്‍ കടിക്കുകയും ചെയ്തിരുന്നു.

അരി മോഷ്ടിക്കുകയും വസ്ത്രങ്ങള്‍ മുഴുവന്‍ നശിപ്പിക്കുകയും ചെയ്യുന്നത് ഈ എലിയാണെന്ന് വിശ്വസിച്ചായിരുന്നു വീട്ടുടമസ്ഥന്റെ ഈ അക്രമം. മര്‍ദ്ദനത്തെ തുടര്‍ന്ന് ചത്ത എലിയെ അദ്ദേഹം മാലിന്യം നിക്ഷേപിക്കുന്ന കുട്ടയിലാണ് എടുത്തിട്ടത്. യുവാവ് സ്വയം പകര്‍ത്തിയ വീഡിയോ ചൈനയിലെ സാമൂഹ്യമാധ്യമങ്ങളില്‍ വൈറലായിരിക്കുകയാണ്. ഇയാള്‍ക്കെതിരെ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.


 
Other News in this category

  • ഒരമ്മയ്ക്ക് ഇത്രയും ക്രൂരമായി മക്കളെ കൊല്ലാന്‍ കഴിയുമോ? ബക്കറ്റിലടച്ച് കോണ്‍ക്രീറ്റുകൊണ്ടു മൂടി
  • 'എന്നെ അറസ്റ്റ് ചെയ്യൂ..'' ഒരു പോലീസുകാരിയോട് എന്തേ ആളുകള്‍ ഇങ്ങനെ പറയുന്നേ
  • ചുംബനത്തിന് ദൈര്‍ഘ്യം കൂട്ടി; തുണിയുടെ അളവ് കുറഞ്ഞു; നിര്‍മാതാവിനെതിരെ തുറന്നടിച്ച് സറീന്‍ ഖാന്‍
  • തന്റെ വീട്ടിലെ അരി മോഷ്ടിച്ച എലിയെ അനുസരണ പഠിപ്പിക്കുന്ന യുവാവ്; ഞെട്ടിക്കുന്ന ദൃശ്യങ്ങള്‍ കണ്ടോ
  • ഒരു ചിലന്തി അടിവസ്ത്രത്തില്‍ കയറി, ക്യാമറയ്ക്കു മുന്നിലാണെന്നു കരുതി നോക്കിയിരിക്കാന്‍ പറ്റുമോ, അതങ്ങ് ഊരി




  •  
    Close Window