Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=87.32 INR  1 EURO=77.40 INR
ukmalayalampathram.com
Sat 23rd Sep 2017
ഒരു വാക്ക്, ആ വാക്ക് പാലിക്കാന്‍ ഈ അച്ഛന്‍ കാര്‍ ഓടിച്ചത് 30,000 കിലോ മീറ്റര്‍

ബെയ്ജിങ്ന്മ അമേരിക്കയിലെ സിയാറ്റില്‍ കോളജില്‍ പ്രവേശനം കിട്ടിയാല്‍ ചൈനയിലെ നാന്‍ജിങ്ങില്‍നിന്നു കാറില്‍ കൊണ്ടാക്കാമെന്നു മകള്‍ ഷിനിയിക്കു നല്‍കിയ വാഗ്ദാനമാണു ഹ്വാങ് ഹായ്താവോ എന്ന വാല്‍സല്യനിധിയായ പിതാവു നിറവേറ്റിയത്. 108 ദിവസത്തെ 'ഭൂഖണ്ഡാന്തര' കാര്‍ യാത്ര. 26 രാജ്യങ്ങളിലൂടെ 30,000 കിലോമീറ്റര്‍. നാടുവിട്ടശേഷം ആദ്യം നിര്‍ത്തിയതു റഷ്യയില്‍. പിന്നെ, തുര്‍ക്കി, മാസിഡോണിയ, സ്ലൊവേനിയ, സ്വിറ്റ്‌സ്വര്‍ലന്‍ഡ് വഴി ബ്രിട്ടനിലെ സതാപ്റ്റണില്‍. തുടര്‍ന്ന് അറ്റ്‌ലാന്റിക് കടക്കാന്‍ മാത്രം വിമാനത്തില്‍. കാര്‍ കപ്പലില്‍ അയച്ചു. അമേരിക്കയില്‍ ഷിക്കാഗോയില്‍ വിമാനമിറങ്ങി. കാറുമെടുത്തു വീണ്ടും റോഡിലേക്ക്.

റൂട്ട് 66 എന്ന ചരിത്രപ്രസിദ്ധമായ വഴിയിലൂടെ ലൊസാഞ്ചലസിലെത്തി വടക്കോട്ടു വച്ചു പിടിച്ചു- സിയാറ്റില്‍. യൂണിവേഴ്‌സിറ്റി ക്യാംപസില്‍ എത്തിയത് സെപ്റ്റംബര്‍ 11ന്. അസാധാരണ യാത്ര ചെയ്‌തെത്തിയ നവാഗത വിദ്യാര്‍ഥിയെ സ്വീകരിക്കാന്‍ കോളജുകാര്‍ പ്രത്യേക ചടങ്ങ് സംഘടിപ്പിക്കാനൊരുങ്ങിയെങ്കിലും പിതാവും പുത്രിയും സ്‌നേഹപൂര്‍വം പറഞ്ഞൊഴിഞ്ഞു. ജീവിതത്തില്‍ പുതിയൊരു അധ്യായം തുറക്കുന്ന മകളുമൊത്ത് ഇങ്ങനെ ഇനി സമയം കിട്ടില്ലല്ലോയെന്നു ഹായ്താവോ പറയുന്നു.

 
Other News in this category

  • ആതിരയ്ക്ക് ആയിഷ ആകേണ്ട, മതം മാറിയത് തെറ്റിധാരണ മൂലം
  • സണ്ണി ലിയോണിന്റെ നവരാത്രി കോണ്ടം പരസ്യത്തെ വിമര്‍ശിച്ച് ഹിന്ദു സംഘടന
  • ഒരു വാക്ക്, ആ വാക്ക് പാലിക്കാന്‍ ഈ അച്ഛന്‍ കാര്‍ ഓടിച്ചത് 30,000 കിലോ മീറ്റര്‍
  • ഗര്‍ഭകാല വീഡിയോയിലൂടെ ശ്രദ്ധനേടി രശ്മി ''നങ്ങേലി''ക്ക് ജന്മം നല്‍കി
  • ആള്‍ദൈവം ഗുര്‍മീതിന്റെ ആശ്രമത്തിലെ പുരുഷന്മാര്‍ നടത്തുന്നത് സ്വവര്‍ഗ ലൈംഗികത




  •  
    Close Window