Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Tue 23rd Jan 2018
പ്രായംപോലും അറിയിക്കാത്ത ബാലികയെ വിവാഹം കഴിക്കാന്‍ ശ്രമം, 39 വയസുകാരനെ പൊലീസ് പൊക്കി

തിരുച്ചിറപ്പള്ളി: ബാലികയെ വിവാഹം കഴിക്കാനുള്ള 39 വയസുകാരനെ പോലീസ് അറസ്റ്റ് ചെയ്തു. തമിഴ്നാട്ടിലെ തിരുച്ചിറപ്പള്ളി ജില്ലയിലെ മുസിരിക്ക് സമീപമാണ് സംഭവം. ആര്‍ത്തവം പോലും ആരംഭിച്ചിട്ടില്ലാത്ത പെണ്‍കുട്ടിയെ വിവാഹം കഴിക്കാനായിരുന്നു ഇയാളുടെ ശ്രമം. പോലീസ് എത്തി രക്ഷിച്ച പെണ്‍കുട്ടിയെ സര്‍ക്കാര്‍ റിസപ്ഷന്‍ ഹോമിലേക്ക് മാറ്റി.

അജ്ഞാത ഫോണ്‍ സന്ദേശത്തെ തുടര്‍ന്നാണ് പോലീസ് ശൈശവ വിവാഹം തടഞ്ഞത്. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയുടെ ശൈശവ വിവാഹം നടക്കാന്‍ പോകുന്നതായി പോലീസിന് രഹസ്യ സന്ദേശം ലഭിച്ചിരുന്നു. നാലാം ക്ലാസില്‍ പഠിക്കുന്ന പെണ്‍കുട്ടിയെ അവളേക്കാള്‍ 30 വയസ് കൂടുതലുള്ളയാള്‍ വിവാഹം കഴിക്കാന്‍ ശ്രമിക്കുന്നു എന്നായിരുന്നു രഹസ്യസന്ദേശം. സമീപത്തെ സര്‍ക്കാര്‍ സ്‌കൂളിലെ വിദ്യാര്‍ത്ഥിനിയാണ് പെണ്‍കുട്ടി.

മുസിരി വനിതാ എസ്.ഐ ലതയുടെ നേതൃത്വത്തിലുള്ള സംഘം നടത്തിയ അന്വേഷണത്തില്‍ വിവരം സത്യമാണെന്ന് അന്വേഷണത്തില്‍ വ്യക്തമായി. വിവാഹത്തിനുള്ള ഒരുക്കങ്ങള്‍ നടക്കുന്നതായി ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മറ്റിയും സ്ഥിരീകരിച്ചു. തുടര്‍ന്ന് പെണ്‍കുട്ടിയുടെ വിധവയായ അമ്മയുടെ പക്കല്‍ നിന്ന് പെണ്‍കുട്ടിയെ പോലീസ് ഏറ്റെടുത്ത് ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മറ്റിയ്ക്ക് കൈമാറുകയായിരുന്നു.

 
Other News in this category

  • പ്രായംപോലും അറിയിക്കാത്ത ബാലികയെ വിവാഹം കഴിക്കാന്‍ ശ്രമം, 39 വയസുകാരനെ പൊലീസ് പൊക്കി
  • ജനശതാബ്ദിയും രാജധാനിയും കൂടുതല്‍ രാജകീയമാകുന്നു, സ്പീഡ് 160 കിലോ മീറ്റര്‍
  • കാട്ടാനകള്‍ കൂട്ടമായി നാട്ടിലിറങ്ങി; ഒടുവില്‍ വനപാലകര്‍ എത്തി കാട്ടിലേക്കു മടക്കി അയച്ചു
  • ഭാവനയെ അണിയിച്ചൊരുക്കിയത് പത്മാവതി ലുക്കില്‍
  • കുഞ്ഞിനെ സ്വര്‍ണ്ണക്കടയില്‍ ഉപേക്ഷിച്ച് യുവതി ഒൡച്ചോടി, സുഹൃത്തിന്റെ ഭര്‍ത്താവിനൊപ്പം, ഇപ്പോള്‍ രണ്ടും അകത്തായി




  •  
    Close Window