Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Sun 08th Nov 2026
ടോക്കിയോയില്‍ മോഷണം പോയ 2.7 കോടി രൂപയുടെ വാച്ച് മൂന്നാം ദിവസം തിരിച്ചെത്തി, ഒപ്പം ക്ഷമാപണക്കുറിപ്പും

ടോക്കിയോ: ജപ്പാനിലെ നകാനോ ബ്രോഡ്വേ ഷോപ്പിങ് കോംപ്ലക്‌സിലെ കടയില്‍നിന്ന് യുവാവ് കൈയില്‍ ധരിച്ച് കടന്നുകളഞ്ഞ ആഡംബര വാച്ച് മൂന്നാം ദിവസം കൊറിയറില്‍ തിരിച്ചെത്തി. ഏകദേശം 2.7 കോടി രൂപ വിലമതിക്കുന്ന ഓഡമാര്‍സ് പിഗേ വാച്ചിനൊപ്പം മോഷണത്തിന് ക്ഷമ ചോദിച്ചുള്ള കുറിപ്പുമുണ്ടായിരുന്നു.

ഒക്ടോബര്‍ 29ന് രാത്രി 7.45ഓടെയാണ് സംഭവം. കടയിലെത്തിയ യുവാവ് ആദ്യം ഒരു വാച്ച് ധരിച്ചുനോക്കി തിരികെ നല്‍കി. പിന്നാലെ ഓഡമാര്‍സ് പിഗേ വാച്ച് ആവശ്യപ്പെട്ടു. അത് ഇടതുകൈയില്‍ കെട്ടി കടയുടെ പിന്‍ഭാഗത്തെ കണ്ണാടിക്കരികിലെത്തിയ യുവാവ് സമീപത്തെ കസേരയില്‍ ഇരിക്കാനെന്ന മട്ടില്‍ നിന്നശേഷം പുറത്തേക്ക് ഓടുകയായിരുന്നു.

നവംബര്‍ ഒന്നിന് രാവിലെ ഐച്ചി പ്രിഫെക്ചറില്‍നിന്നാണ് പാഴ്‌സല്‍ കടയിലെത്തിയത്. സീരിയല്‍ നമ്പര്‍ ഒത്തുനോക്കിയ ജീവനക്കാര്‍ മോഷണം പോയ വാച്ച് തന്നെയെന്ന് സ്ഥിരീകരിച്ചു. വാച്ചിന് കാര്യമായ കേടുപാടുകളില്ല. പാഴ്‌സലില്‍ നല്‍കിയ പേരും വിലാസവും വ്യാജമാണെന്നാണ് പൊലീസ് സംശയിക്കുന്നത്. വാച്ചുമായി കടന്നയാളെയും പാഴ്‌സല്‍ അയച്ചയാളെയും തിരിച്ചറിയാന്‍ ടോക്കിയോ മെട്രോപൊളിറ്റന്‍ പൊലീസ് അന്വേഷണം തുടരുകയാണ്.

 
Other News in this category

  • ടോക്കിയോയില്‍ മോഷണം പോയ 2.7 കോടി രൂപയുടെ വാച്ച് മൂന്നാം ദിവസം തിരിച്ചെത്തി, ഒപ്പം ക്ഷമാപണക്കുറിപ്പും
  • പത്ത് വര്‍ഷത്തിനുശേഷം പുതിയ ദീപാവലി സ്റ്റാമ്പുമായി അമേരിക്ക, ഇന്ത്യന്‍ കലാകാരിയുടെ രംഗോലി ചിത്രത്തിന് ആദരം
  • തൊഴിലുടമയുടെ 47 ലക്ഷം രൂപയുടെ വാച്ച് മോഷ്ടിച്ചു, മുന്‍ ജീവനക്കാരിക്ക് 22 മാസം തടവ്
  • പിസ്സയില്‍ പൈനാപ്പിള്‍ ചേര്‍ക്കാന്‍ വിസമ്മതിച്ചു, ഇറ്റാലിയന്‍ ഷെഫിനെ പിരിച്ചുവിട്ട് ഓസ്ട്രേലിയന്‍ റെസ്റ്റോറന്റ്
  • കടുത്ത വയറുവേദനയുമായി ആശുപത്രിയില്‍; അമ്പതുകാരിയുടെ വയറ്റില്‍നിന്ന് നാല് സെന്റിമീറ്റര്‍ നീളമുള്ള തയ്യല്‍സൂചി നീക്കി




  •  
    Close Window