Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=85.66 INR  1 EURO=76.45 INR
ukmalayalampathram.com
Wed 18th Oct 2017
മുഖ്യമന്ത്രി നിതീഷ്‌കുമാറിന്റെ വാക്കുകള്‍ പ്രചോദനമായി; സ്ത്രീധനം തിരിച്ചുനല്‍കി ബീഹാറില്‍ ഒരു കുടുംബം

പട്ന: ബീഹാറില്‍ മകന് ലഭിച്ച സ്ത്രീധനം തിരിച്ചുനല്‍കി റിട്ടയേഡ് സ്‌കൂള്‍ പ്രിന്‍സിപ്പാല്‍. മുഖ്യമന്ത്രി നിതീഷ് കുമാറിന്റെ വാക്കുകളില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടാണ് നടപടിയെന്ന് കുടുംബം പ്രതികരിച്ചു. വിവാഹത്തിന് മുന്നോടിയായി ലഭിച്ച നാല് ലക്ഷം രൂപയാണ് ഇവര്‍ തിരിച്ചുനല്‍കിയത്.

കഴിഞ്ഞ ആഴ്ചയിലാണ് സ്ത്രീധന സമ്പ്രദായത്തിനെതിരെ നിതീഷ് കുമാര്‍ തുറന്നടിച്ചത്. ശൈശവ വിവാഹവും സ്ത്രീധനവും കാലപ്പഴക്കം ചെന്നതാണെന്നും ഇത്തരം സമ്പ്രദായങ്ങള്‍ ഉപേക്ഷിക്കണമെന്നുമായിരുന്നു മുഖ്യമന്ത്രിയുടെ ആഹ്വാനം.

ജഗദിഷ്പൂര്‍ കൗര ഗ്രാമത്തിലെ ആദര്‍ശ് മിഡില്‍ സ്‌കൂള്‍ റിട്ടയേഡ് പ്രിന്‍സിപ്പാളായ ഹൃദ്ര സിംഗാണ് നിതീഷ് കുമാറിന്റെ ആഹ്വാനത്തിലൂടെ പ്രചോദനമുള്‍ക്കൊണ്ട് സ്ത്രീധനം തിരിച്ചുനല്‍കിയത്. തന്റെ ഇളയ മകന്റെ വിവാഹത്തിനായി വാങ്ങിച്ച രൂപയാണ് പെണ്‍കുട്ടിയുടെ വീട്ടുകാരെ തിരിച്ചേല്‍പ്പിച്ചത്. ഡിസംബര്‍ മൂന്നിനാണ് വിവാഹം.

'ഞങ്ങള്‍ ആകെ അമ്പരന്നുപോയി. ആദ്യം ഞാന്‍ കരുതിയത് വിവാഹം വേണ്ടെന്നു വെയ്ക്കാനാണ് അവര്‍ പണം തിരികെ നല്‍കുന്നതെന്നാണ്. എന്നാല്‍ ഇപ്പോള്‍ എനിക്കഭിമാനമുണ്ട്, ഉയര്‍ന്ന സാമൂഹ്യ മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുന്ന കുടുംബത്തിലേക്കാണ് എന്റെ സഹോദരി കയറിച്ചെല്ലാന്‍ പോകുന്നത് എന്നോര്‍ത്ത്' പെണ്‍കുട്ടിയുടെ സഹോദരന്‍ മാധ്യമങ്ങളോട് പറഞ്ഞു.

ദേശീയ ക്രൈം റെക്കോഡ്സ് ബ്യൂറോയുടെ കണക്ക് പ്രകാരം 2015ല്‍ ബീഹാറില്‍ 1154 മരണങ്ങളാണ് സ്ത്രീധനത്തിന്റെ പേരില്‍ റിപ്പോര്‍ട്ട് ചെയ്തത്. സ്ത്രീകള്‍ക്കെതിരെയുള്ള അതിക്രമങ്ങളില്‍ രാജ്യത്ത് 11-ാം സ്ഥാനത്താണ് സംസ്ഥാനം.

 
Other News in this category

  • മട്ടന്‍ ബിരിയാണി കിട്ടിയില്ല; സീരിയല്‍ നടി ഉള്‍പ്പെട്ട സംഘം വെയിറ്ററെ മര്‍ദ്ദിച്ചു
  • കൈപിടിച്ച്..'' അമ്മയുടെ ഓര്‍മകളില്‍ ശാന്തി ബിജിബാലിന്റെ മക്കളുടെ ഗാനം
  • മുഖ്യമന്ത്രി നിതീഷ്‌കുമാറിന്റെ വാക്കുകള്‍ പ്രചോദനമായി; സ്ത്രീധനം തിരിച്ചുനല്‍കി ബീഹാറില്‍ ഒരു കുടുംബം
  • സ്‌കൂള്‍ ബാഗിന്റെ ഭാരം മൂലം വിദ്യാര്‍ത്ഥിനി കുഴഞ്ഞ് വീണ് മരിച്ചു
  • മാനസിക പിരിമുറുക്കം കുറയ്ക്കാന്‍ മൈക്രോസോഫ്റ്റ് ജീവനക്കാരെ മരത്തില്‍ കയറ്റുന്നു




  •  
    Close Window