Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Wed 13th Dec 2017
ആയിരത്തോളം കുഞ്ഞുങ്ങള്‍ക്ക് ജന്മം നല്‍കിയ ഈ നഴ്‌സ് അമ്മച്ചിക്ക് ഒടുവില്‍ നിര്‍ബന്ധിച്ച് യാത്രയയ്പ്പു നല്‍കി

ആയിരത്തിലധികം പ്രസവങ്ങള്‍ എടുത്ത് ചരിത്രമായ ഷില്ലോങിലെ ക്വീക്ക് മുഖിം ഒടുവില്‍ 80ാം വയസ്സില്‍ ജോലിയില്‍ നിന്നും വിരമിച്ചു. ഇവര്‍ വടക്കുകിഴക്കന്‍ സംസ്ഥാനമായ മേഘാലയയിലെ ഉള്‍നാടന്‍ പ്രദേശത്തെ മലയോര ജില്ലയിലെ നഴ്സും മിഡ്വൈഫുമൊക്കെയായ ക്വീക്കിന് പ്രായമേറിയതിനെ തുടര്‍ന്ന് ഒടുവില്‍ നിര്‍ബന്ധിച്ച് വിരമിക്കല്‍ നല്‍കുകയായിരുന്നു. 62 വര്‍ഷത്തോളം ജോലി ചെയ്ത ഷില്ലോങിലെ ഖാരംഗ് റൂറല്‍ സെന്ററിലെ സേവനമാണ് ക്വീക്ക് അവസാനിപ്പിക്കുന്നത്.

നാട്ടില്‍ കോംഗ് ക്വീക്ക് എന്ന് സ്നേഹത്തോടെ അറിയപ്പെടുന്ന ക്വീക്ക് 2017 ജൂണ്‍ വരെ ഖാരംഗ് റൂറല്‍ സെന്ററില്‍ മുഴുവന്‍ സമയ ജീവനക്കാരിയായിരുന്നു. വാര്‍ദ്ധക്യസഹജമായ അസുഖത്തെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചതോടെയാണ് നിര്‍ബന്ധിത വിരമിക്കല്‍ നല്‍കിയത്. ശനിയാഴ്ച കെആര്‍സി മാനേജ്മെന്റ് കമ്മറ്റി അവര്‍ക്ക് ഉചിതമായ യാത്രയയപ്പ് നല്‍കി. മനുഷ്യസ്നേഹിയായിരുന്ന ആനി മാര്‍ഗരറ്റ് ബാര്‍ സ്ഥാപിച്ച കെആര്‍സി യിലെ മുഴുവന്‍ സമയ ജീവനക്കാരിയായിരുന്ന ക്വീക്ക് ജീവിതത്തിന്റെ ഒരു നല്ല ഭാഗവും അവിടെയായിരുന്നു ചെലവഴിച്ചത്.

കെ ആര്‍സിയില്‍ ആറ് ദശകത്തോളം മിക്കവാറും എല്ലാ ദിവസവും അര്‍ദ്ധരാത്രി വരെ ജോലി ചെയ്തിരുന്നു. ഷില്ലോംഗിലെ ലേഡി റീഡ് ബേസിക് സ്‌കൂളിലും ആസാമിലെ ശരണ്യ ആശ്രമത്തിലും വിദ്യാഭ്യാസം ചെയ്ത ക്വീക്ക് നെയ്ത്ത്, പച്ചക്കറി കൃഷി എന്നിവയും പഠിച്ചിട്ടുണ്ട്. ലെയ്ത്ത്ക്രോ പ്രയറിലെ കസ്തൂര്‍ബാ സെന്ററില്‍ നഴ്സായും മിഡ്വൈഫായും ജോലി ചെയ്തു. 20 വയസ്സുള്ളപ്പോള്‍ 1957 ല്‍ ഡ്രാന്‍വെല്‍ വാലാംഗിനെ വിവാഹം കഴിച്ചു.

താന്‍ ജനനത്തിന് സഹായിച്ച കുട്ടികളുടെ കൃത്യമായ എണ്ണമെടുക്കാന്‍ മറന്നു പോയെന്ന് പറഞ്ഞ ഇവര്‍ മാസം രണ്ടു പ്രസവമെങ്കിലൂം ഖാരംഗിലും പരിസര പ്രദേശങ്ങളിലുമായി എടുത്തിട്ടുണ്ട്. ഡോക്ടര്‍ ഇല്ലാത്തപ്പോള്‍ പോലും സെന്ററില്‍ വര്‍ഷങ്ങളോളം തനിച്ചും ജോലി ചെയ്യേണ്ടി വന്നിട്ടുണ്ട്. 2011 ലെ സെന്‍സസ് പ്രകാരം ഷില്ലോങില്‍ നിന്നും 40 കിലോമീറ്റര്‍ അകലെയുള്ള ഖാരംഗ് ഗ്രാമത്തില്‍ 352 കുടുംബങ്ങളുണ്ട്. 2117 പേരും.

 
Other News in this category

  • ആയിരത്തോളം കുഞ്ഞുങ്ങള്‍ക്ക് ജന്മം നല്‍കിയ ഈ നഴ്‌സ് അമ്മച്ചിക്ക് ഒടുവില്‍ നിര്‍ബന്ധിച്ച് യാത്രയയ്പ്പു നല്‍കി
  • വയസ് ആറെയുള്ളു, ശമ്പളം കേട്ടാല്‍ ഞെട്ടും, 70 കോടി
  • ഈ കുഞ്ഞിന് ഒന്നും കഴിക്കാന്‍ വയ്യ, ഡോക്ടര്‍മാരും പറഞ്ഞു ഒന്നും കൊടുക്കരുതെന്ന്; കാരണം എന്താണെന്നോ...
  • നന്മയുള്ള കെഎസ്ആര്‍ടിസിക്കാരുമുണ്ട്, നിരങ്ങി നീങ്ങിയ വൃദ്ധയ്ക്കു വേണ്ടി ക്ഷമയോടെ അവര്‍ കാത്തു നിന്നു
  • അതിസാഹസം മരണത്തിലേയ്ക്ക്; ചൈനയില്‍ സാഹസികന്‍ പുള്‍ അപ് എടുക്കുന്നതിനിടെ 62നിലക്കെട്ടിടത്തിനു മുകളില്‍നിന്ന് വീണ് യുവാവ് മരിച്ചു
  •  
    Close Window