Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Sat 20th Apr 2024
സിനിമ
  19-10-2022
നയന്‍താരയുടെ ഇരട്ടക്കുട്ടികളില്‍ ഒരാള്‍ വിഘ്‌നേഷിന്റെ പാന്റ്‌സില്‍ മൂത്രമൊഴിച്ചതും വാര്‍ത്ത
ഇരട്ട സന്തോഷത്തിലാണ് കഴിഞ്ഞ കുറച്ചു ദിവസങ്ങളായി നടി നയന്‍താരയും (Nayanthara) ഭര്‍ത്താവ് വിഗ്‌നേഷ് ശിവനും (Vignesh Shivan). ഇരുവര്‍ക്കും ഇരട്ടക്കുട്ടികളാണ് പിറന്നത്. വാടകഗര്‍ഭധാരണം വഴിയാണ് ഇവര്‍ രണ്ടാണ്മക്കളുടെ മാതാപിതാക്കളായത്. പിന്നാലെ തന്നെ വിവാദങ്ങളും എത്തി. വിവാഹം കഴിഞ്ഞ് നാല് മാസത്തിനുള്ളിലായിരുന്നു കുട്ടികളുടെ ജനനം. ഇത് നിയമം പാലിച്ചാണോ എന്നത് തര്‍ക്കത്തിന് വഴിയൊരുക്കി.
ആനന്ദ യാഴൈ... എന്ന ഗാനം പശ്ചാത്തലത്തില്‍ പ്‌ളേ ചെയ്യുന്നുണ്ടായിരുന്നു. വിക്കിയുടെ പാന്റിന്റെ കാലില്‍ ചെറിയ നനവ് കാണാം. കുഞ്ഞ് മൂത്രമൊഴിച്ചതാവാനാണ് ചിത്രം കണ്ടാല്‍ തോന്നുന്ന സാധ്യത.
'മകന്‍ എന്നില്‍ സ്‌നേഹം ചൊരിഞ്ഞപ്പോള്‍' എന്നായിരുന്നു വിക്കിയുടെ പോസ്റ്റിന്റെ ക്യാപ്ഷന്‍. ഒപ്പമുള്ള ആ നിമിഷം എന്താണെന്നു ഒന്ന് ഊഹിക്കാമോ? എത്ര
Full Story
  12-10-2022
ഇന്റര്‍വ്യൂവിനിടെ മോശമായി പെരുമാറിയ കേസില്‍ അവതാരകയും ശ്രീനാഥ് ഭാസിയും ഒത്തുതീര്‍പ്പിലെത്തി: ഹൈക്കോടതി കേസ് റദ്ദാക്കി
അഭിമുഖത്തിനിടെ അവതാരകയെ നടന്‍ ശ്രീനാഥ് ഭാസി അധിക്ഷേപിച്ചതുമായി ബന്ധപ്പെട്ട കേസ് ഹൈക്കോടതി റദ്ദാക്കി. പരാതിക്കാരിയുമായി ഒത്തുതീര്‍പ്പ് ഉണ്ടായതിനെ തുടര്‍ന്നാണ് നടപടി. ശ്രീനാഥ് ഭാസി മാപ്പുപറഞ്ഞ സാഹചര്യത്തില്‍ കേസുമായി മുന്നോട്ടുപോകാന്‍ താത്പര്യമില്ലെന്ന് അവതാരക വ്യക്തമാക്കിയിരുന്നു. തുടര്‍ന്ന് കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ശ്രീനാഥ് ഭാസി ഹൈക്കോടതിയില്‍ അപേക്ഷ നല്‍കുകയായിരുന്നു.

സെപ്റ്റംബര്‍ 21ന് കൊച്ചിയിലെ ഒരു ഹോട്ടലില്‍ സിനിമാ പ്രമോഷനുമായി ബന്ധപ്പെട്ട അഭിമുഖത്തിനിടെ തന്നെ അധിക്ഷേപിച്ചെന്ന് ചൂണ്ടിക്കാട്ടി അവതാരക നല്‍കിയ പരാതിയില്‍ മരട് പൊലീസ് കേസ് രജിസ്റ്റര്‍ചെയ്തിരുന്നു. 23ന് ശ്രീനാഥ് ഭാസിയെ അറസ്റ്റുചെയ്ത് ജാമ്യത്തില്‍ വിട്ടുകയായിരുന്നു. തുടര്‍ന്ന് സിനിമാ
Full Story
  10-10-2022
നയന്‍താര പ്രസവിച്ചിട്ടില്ല; അമ്മയായത് വാടക ഗര്‍ഭത്തിലൂടെ: തമിഴ്‌നാട് മെഡിക്കല്‍ വിഭാഗം അന്വേഷണം ആരംഭിച്ചു
നയന്‍താര - വിഘ്നേഷ് ശിവന്‍ ദമ്പതികള്‍ക്കു വാടക ഗര്‍ഭധാരണത്തിലൂടെ കുഞ്ഞുങ്ങള്‍ പിറന്നതു സംബന്ധിച്ചു അന്വേഷണം. തമിഴ്നാട് മെഡിക്കല്‍ സര്‍വീസ് ഡയറക്ട്രേറ്റാണ് അന്വേഷണം നടത്തുക. തമിഴ്‌നാട് ആരോഗ്യമന്ത്രി മാ സുബ്രഹ്‌മണ്യനാണ് അന്വേഷണത്തിന് നിര്‍ദേശം നല്‍കിയത്.


വാടക ഗര്‍ഭധാരണവുമായി ബന്ധപ്പെട്ട് രാജ്യത്തു നിലവിലുള്ള ചട്ടങ്ങള്‍ മറികടന്നോ എന്ന് പരിശോധിക്കും. വിവാഹം കഴിഞ്ഞ് 5 വര്‍ഷത്തിന് ശേഷവും കുട്ടികള്‍ ഇല്ലെങ്കില്‍ മാത്രമേ വാടക ഗര്‍ഭധാരണം നടത്താവൂ എന്ന് ചട്ടമുണ്ട്. നയന്‍താരയും വിഘ്നേഷ് ശിവനും നാല് മാസം മുന്‍പാണ് വിവാഹിതരായത്.
Full Story
  09-10-2022
നയന്‍താര അമ്മയായ സന്തോഷം പങ്കുവച്ച് വിഘ്‌നേഷ് ശിവന്‍: ഇരട്ടക്കുട്ടികളുടെ ഫോട്ടോ പുറത്ത്
വിഘ്‌നേഷ് ശിവന്‍ തന്നെയാണ് ഈ സന്തോഷവാര്‍ത്ത സമൂഹമാധ്യമങ്ങളിലൂടെ ആരാധകരെ അറിയിച്ചത്. ഇരുവരും കുട്ടികളുടെ പാദങ്ങളില്‍ ചുംബിക്കുന്ന മനോഹരമായ ചിത്രത്തിനൊപ്പം നയനും ഞാനും അച്ഛനും അമ്മയും ആയെന്നും ഞങ്ങള്‍ക്ക് രണ്ട് ഇരട്ടക്കുട്ടികള്‍ പിറന്നുവെന്നും വിഘ്‌നേഷ് സോഷ്യല്‍ മീഡിയയില്‍ കുറിച്ചു.

വാടക ഗര്‍ഭധാരണത്തിന് നയന്‍സ് ശ്രമിക്കുന്നു എന്നു ഗോസിപ്പുകള്‍ വളരെ മുന്‍പേ പുറത്തുവന്നിരുന്നു. അന്ന് അതിന് സ്ഥിരീകരണം ലഭിച്ചില്ല. നയന്‍താരയും വിഗ്‌നേഷ് ശിവനും ഹണിമൂണ്‍ ആഘോഷിച്ച ചിത്രങ്ങള്‍ പുറത്തുവന്നിരുന്നു. അതിന് ശേഷം ഇരുവരും വെക്കേഷന് വേണ്ടിയും വിദേശ യാത്ര നടത്തി.
Full Story
  09-10-2022
50 കോടിയുടെ ഫ്‌ളാറ്റുകള്‍ വാങ്ങിക്കൂട്ടുന്നു ഹിന്ദി സിനിമാ താരങ്ങള്‍: ബോളിവുഡില്‍ കോവിഡ് പ്രതിസന്ധി തീര്‍ന്നു
റണ്‍വീര്‍ സിംഗ്, ദീപിക പദുകോണ്‍, മാധുരി ദീക്ഷിത് എന്നിവര്‍ മുംബൈയില്‍ വീടുകള്‍ വാങ്ങിയതായി വാര്‍ത്ത. കോടികള്‍ മുടക്കി വീടു വാങ്ങുന്നത് കോവിഡ് പ്രതിസന്ധി കഴിഞ്ഞ ശേഷമാണ്. ഇവരെ കൂടാതെ സംവിധായകന്‍ വിവേക് അഗ്‌നിഹോത്രിയും കോടികള്‍ വില വരുന്ന ആഢംബര ഭവനം മുംബൈയില്‍ വാങ്ങിയിട്ടുണ്ട്.

48 കോടിയുടെ ഫ്‌ലാറ്റാണ് മാധുരി ദീക്ഷിത് വാങ്ങിയത്. ഇന്ത്യാബുള്‍സ് ബ്ലൂ പ്രൊജക്ടിന്റെ മുംബൈയിലെ ലോവര്‍ പാരലല്‍ ഏരിയയിലാണ് മാധുരിയുടെ പുതിയ വീട്. കെട്ടിടത്തിലെ 58,59 നിലകളാണ് താരം വാങ്ങിയത്.

പുതിയ ഫ്‌ലാറ്റിന്റെ രജിസ്‌ട്രേഷനായി 2.4 കോടി രൂപയാണ് സ്റ്റാമ്പ് ഡ്യൂട്ടിയായി നല്‍കിയത്. മഹാരാഷ്ട്ര സര്‍ക്കാരിന്റെ പുതിയ നിയമം അനുസരിച്ച് സ്ത്രീകള്‍ക്ക് സ്റ്റാമ്പ് ഡ്യൂട്ടിയില്‍ ഒരു ശതമാനം കിഴിവുണ്ട്.

ഏഴ് പാര്‍ക്കിങ്
Full Story
  08-10-2022
വിചിത്രം റിലീസ് പ്രഖ്യാപിച്ചു: ട്രെയിലര്‍ ഇറങ്ങി
ഷൈന്‍ ടോം ചാക്കോ നായകനാകുന്ന വിചിത്രം ഒക്ടോബര്‍ പതിനാലിന് തിയറ്ററുകളിലെത്തുവാനുള്ള തയാറെടുപ്പിലാണ്. പേരുകൊണ്ടും പോസ്റ്ററിന്റെ പ്രത്യേകതകള്‍ കൊണ്ടും ശ്രദ്ധേയമായ ചിത്രമാണ് വിചിത്രം. അച്ചു വിജയനാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ഇപ്പോഴിതാ പേരിനോട് നീതി പുലര്‍ത്തി ചിത്രത്തിന്റെ ട്രെയിലര്‍ പുറത്തിറങ്ങിയിരിക്കുകയാണ്. പ്രമേയം കൊണ്ടും അവതരണം കൊണ്ടും തീര്‍ത്തും വ്യത്യസ്ഥമായ ഒരു ചിത്രമായിരിക്കും വിചിത്രമെന്ന് ട്രെയിലര്‍ സൂചന നല്‍കുന്നുണ്ട്.


ജോയ് മൂവി പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ഡോക്ടര്‍ അജിത് ജോയും അച്ചു വിജയനും ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്. ലാല്‍, ബാലു വര്‍ഗീസ്, ജോളി ചിറയത്ത്, കനി കുസൃതി, കേതകി നാരായണ്‍ തുടങ്ങി നിരവധി പേര്‍ ചിത്രത്തിന്റെ ഭാഗമാകുന്നുണ്ട്. നിഖില്‍ രവീന്ദ്രനാണ്
Full Story
  05-10-2022
നടി ആശ ശരത്തിന്റെ മകള്‍ ഉത്തര അഭിനയ രംഗത്തേക്ക്
ആശ ശരത്തും മകള്‍ ഉത്തര ശരത്തും ഒരുമിക്കുന്ന ചിത്രം ഖെദ്ദയുടെ ടീസര്‍ പുറത്തിറങ്ങി. കൊച്ചി ദര്‍ബാര്‍ ഹാളില്‍ വെച്ചാണ് ചടങ്ങ് നിര്‍വഹിച്ചത്. 'അമ്മ മകള്‍ ബന്ധത്തിലെ വൈകാരിക മുഹൂര്‍ത്തങ്ങളും അവിചാരിതമായി കുടുംബ ബന്ധങ്ങളില്‍ സംഭിവിക്കുന്ന ചില വെല്ലുവിളികളുമൊക്കെയാണ് ചിത്രത്തിന്റെ ഇതിവൃത്തം.

ഉത്തര, കീര്‍ത്തന എന്നിവരാണ് ആശ ശരത്തിന്റെ മക്കള്‍. ഇത്രയും നാള്‍ തനിക്കൊപ്പം നൃത്തം ചെയ്യാന്‍ മകള്‍ ഒപ്പമുണ്ടായിരുന്നു എന്ന് ആശ. ഇനി അഭിനയത്തിലേക്ക് ചുവടുവയ്ക്കുകയാണ്. ആശ ശരത്തിന്റെ മകള്‍ ഉത്തര ശരത്ത് ആദ്യമായി ബിഗ് സ്‌ക്രീനില്‍ എത്തുന്ന ചിത്രം കൂടിയാണ് ഖെദ്ധ.

ബെന്‍സി പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ കെ.വി. അബ്ദുല്‍ നാസര്‍ നിര്‍മ്മിച്ച ചിത്രത്തിന്റെ രചനയും സംവിധാനവും നിര്‍വഹിച്ചത് മനോജ്
Full Story
  03-10-2022
അത്ഭുത സിനിമയായി പൊന്നിയിന്‍ ശെല്‍വന്‍: മണിരത്‌നത്തിന്റെ സിനിമ 3 ദിവസത്തില്‍ നേടിയത് 230 കോടി
മണിരത്നം ഒരുക്കിയ ബ്രഹ്മാണ്ഡ ചലച്ചിത്രം പൊന്നിയിന്‍ സെല്‍വന്‍- 1 വെറും മൂന്ന് ദിവസം കൊണ്ട് നേടിയത് 230 കോടി രൂപയെന്ന് റിപ്പോര്‍ട്ട്. രാജ്യത്തിനകത്ത് മാത്രം ചിത്രത്തിന്റെ കളക്ഷന്‍ 100 കോടി പിന്നിട്ടു. 4.13 മില്യണ്‍ ഡോളര്‍ കളക്ഷനാണ് യുഎസ് ബോക്സ് ഓഫിസില്‍ പൊന്നിയിന്‍ സെല്‍വന്‍ വാരിക്കൂട്ടിയത്. ഇത് ഒരു തമിഴ് സിനിമയ്ക്ക് യുഎസ് ബോക്സ് ഓഫിസില്‍ ലഭിക്കുന്ന എക്കാലത്തേയും മികച്ച ഓപ്പണിംഗാണ്.


29 മില്യണ്‍ ഡോളറുമായി ഈ വാരാന്ത്യത്തില്‍ ലോകമെമ്പാടും ഏറ്റവുമധികം കളക്ഷന്‍ നേടിയ മൂന്നാമത്തെ ചിത്രവുമാകുകയാണ് പൊന്നിയിന്‍ സെല്‍വന്‍. മികച്ച പ്രേക്ഷക പ്രതികരണവുമാണ് പൊന്നിയിന്‍ സെല്‍വന് ലഭിച്ചുവരുന്നത്.

അഞ്ഞൂറ് കോടി മുതല്‍ മുടക്കില്‍ എത്തുന്ന ഈ ബ്രഹ്മാണ്ഡ ചിത്രത്തില്‍ സൂപ്പര്‍ താരങ്ങളായ വിക്രം, കാര്‍ത്തി, ജയം
Full Story
[34][35][36][37][38]
 
-->




 
Close Window