Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Tue 16th Apr 2024
സിനിമ
  16-09-2022
ഇനിയെങ്കിലും പരിഹാസം അവസാനിപ്പിക്കൂ: രവീന്ദറിനെ വിവാഹം കഴിച്ച മഹാലക്ഷ്മി ജനങ്ങളോട് അപേക്ഷിക്കുന്നു
ടിവി അവതാരകയും നടിയുമായ മഹാലക്ഷ്മിയും സിനിമാ നിര്‍മാതാവുമായ രവീന്ദര്‍ ചന്ദ്രശേഖറും വിവാഹിതരായതിനു പിന്നാലെ രൂക്ഷമായ സൈബര്‍ ആക്രമണത്തിനാണ് ഇരുവരും ഇരായയത്.
രവിചന്ദര്‍ ചന്ദ്രശേഖറിന്റെ രൂപവും പ്രായവുമെല്ലാം ചൂണ്ടിക്കാണിച്ചായിരുന്നു സൈബര്‍ ആക്രമണം. മാത്രമല്ല, 32 കാരിയായ മഹാലക്ഷ്മി പണത്തിനു വേണ്ടിയാണ് രവിചന്ദറിനെ വിവാഹം കഴിച്ചതെന്നും ആരോപണം ഉയര്‍ന്നു.
ഇതോടെയാണ് ഇരുവരും ഇന്‍സ്റ്റഗ്രാമിലൂടെ അഭ്യര്‍ത്ഥനയുമായി വന്നത്. രണ്ട് മിനുട്ട് ദൈര്‍ഘ്യമുള്ള ലൈവ് സെഷനില്‍ തങ്ങള്‍ക്കെതിരെ തുടരുന്ന സൈബര്‍ ആക്രമണം അവസാനിപ്പിക്കണമെന്നാണ് ഇരുവരും അഭ്യര്‍ത്ഥിച്ചത്.
തന്റെ ഭര്‍ത്താവ് രവിചന്ദറിനെ പരിഹസിക്കുന്നത് അവസാനിപ്പിക്കണമെന്ന് മഹാലക്ഷ്മി ആവശ്യപ്പെട്ടു. രവിചന്ദറിനെ മാത്രമല്ല, ആരേയും
Full Story
  15-09-2022
അസിഫ് അലിയുടെ കൊത്ത്, അനൂപ് മേനോന്റെ കിങ് ഫിഷ്, വിശുദ്ധ മെജോ, ഉള്‍ക്കാഴ്ച: ഈയാഴ്ച റിലീസ് 4 സിനിമകള്‍
ആസിഫ് അലി ചിത്രം 'കൊത്ത്', അനൂപ് മേനോന്റെ 'കിംഗ് ഫിഷ്' സിനിമകള്‍ക്ക് ഒപ്പം സെപ്റ്റംബര്‍ 16ന് റിലീസിനൊരുങ്ങി 'വിശുദ്ധ മെജോ'യും (Vishudha Mejo) 'ഉള്‍ക്കാഴ്ച'യും (Ulkkazhcha). 'ജയ് ഭീം' ഫെയിം ലിജോ മോള്‍ ജോസ്, തണ്ണീര്‍മത്തന്‍ ദിനങ്ങള്‍ ഫെയിം മാത്യു തോമസ്, ഡിനോയ് പൗലോസ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി കിരണ്‍ ആന്റണി സംവിധാനം ചെയ്യുന്ന സിനിമയാണ് 'വിശുദ്ധ മെജോ'


വിനോദ് ഷൊര്‍ണൂര്‍, ജോമോന്‍ ടി. ജോണ്‍, ഷമീര്‍ മുഹമ്മദ് എന്നിവര്‍ ചേര്‍ന്ന് നിര്‍മ്മിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം ജോമോന്‍ ടി. ജോണ്‍ നിര്‍വ്വഹിക്കുന്നു. ഡിനോയ് പോലോസ് കഥ തിരക്കഥ സംഭാഷണമെഴുതുന്നു.

എഡിറ്റര്‍- ഷമീര്‍ മുഹമ്മദ്, സൗണ്ട് ഡിസൈന്‍ - ശങ്കരന്‍ എ.എസ്., സിദ്ധാര്‍ത്ഥന്‍; ശബ്ദമിശ്രണം- വിഷ്ണു സുജാതന്‍, എക്സിക്യൂട്ടീവ് പ്രൊഡ്യൂസര്‍- വിനീത് ഷൊര്‍ണൂര്‍,
Full Story
  15-09-2022
ഓപ്പറേഷന്‍ തിയേറ്ററില്‍ കയറുന്നതിനു മുന്‍പുള്ള ചിത്രങ്ങള്‍ പങ്കുവച്ച് താരാ കല്യാണ്‍: ആശ്വാസത്തിന്റെ കമന്റുകള്‍
കുറച്ചു ദിവസങ്ങള്‍ക്ക് മുന്‍പാണ് സകുടുംബം ഓണം ആഘോഷിച്ച ചിത്രങ്ങള്‍ സൗഭാഗ്യ വെങ്കിടേഷ് (Sowbhagya Venkitesh) ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തത്. മുത്തശ്ശി സുബലക്ഷ്മി, അമ്മ താരാ കല്യാണ്‍ (Thara Kalyan), ഭര്‍ത്താവ് അര്‍ജുന്‍ സോമശേഖരന്‍, മകള്‍ സുദര്‍ശന എന്നിവര്‍ക്കൊപ്പമുള്ള ചിത്രങ്ങളാണ് ഇന്‍സ്റ്റയില്‍ പ്രത്യക്ഷപ്പെട്ടത്. എന്നാല്‍ ഓണം കഴിഞ്ഞതും അമ്മയ്ക്ക് ഒരു സര്‍ജറി നടന്ന വിവരമാണ് സൗഭാഗ്യയുടെ പോസ്റ്റില്‍

കൊച്ചുമകള്‍ സുദര്‍ശനയെ കയ്യിലെടുത്ത് പുഞ്ചിരിക്കുന്ന താരാ കല്യാണ്‍ ആണ് ചിത്രത്തില്‍. സെപ്റ്റംബര്‍ 14നാണ് പോസ്റ്റ്. ഓപ്പറേഷന്‍ തിയേറ്ററിലേക്കുള്ള ഗൗണ്‍ ധരിച്ച താരാ കല്യാണ്‍ ആണ് ഫോട്ടോയില്‍. ഒപ്പം സൗഭാഗ്യ ഒരു കുറിപ്പും ചേര്‍ത്തിട്ടുണ്ട്. 'എനിക്കൊരു വലിയ കുടുംബമുണ്ട്... ഒരിക്കല്‍ പോലുംനേരിട്ട്
Full Story
  15-09-2022
സല്‍മാന്‍ ഖാന്റെ ജീവന് ഭീഷണിയെന്ന് മുംബൈ പൊലീസ്: 3 മാസത്തിനിടെ രണ്ട് തവണ വധിക്കാന്‍ ശ്രമം നടത്തി
ബോളിവുഡ് താരം സല്‍മാന്‍ഖാന്റെ ജീവന് ഭീഷണിയുള്ളതായി മുംബൈ പോലീസ്. കഴിഞ്ഞ മൂന്നു മാസത്തിനിടെ രണ്ടുതവണ വധശ്രമം ഉണ്ടായതായാണ് വിവരം. ഇതേ തുടര്‍ന്ന് സല്‍മാന്‍ഖാന്റെ സുരക്ഷ വര്‍ധിപ്പിച്ചു.


അധോലോക നേതാവ് ലോറന്‍സ് ബിഷ്‌ണോയുടെ സംഘമാണ് സല്‍മാന്‍ ഖാനെ വധിക്കാന്‍ പദ്ധതിയിട്ടത്. മുംബൈ പന്‍വേലിലെ സല്‍മാന്‍ ഖാന്റെ ഫാം ഹൗസിന് സമീപത്തുവെച്ച് കൊല നടത്താനായിരുന്നു പദ്ധതിയെന്ന് പൊലീസ് പറയുന്നു.

ഈ വര്‍ഷം ജൂണിന് സല്‍മാന്‍ ഖാന് വധഭീഷമി സന്ദേശം ലഭിച്ചിരുന്നു. ഗായകന്‍ സിദ്ദു മൂസ് വാലയുടെ ഗതി വരുമെന്നായിരുന്നു സന്ദേശത്തിലുണ്ടായിരുന്നത്. സല്‍മാന്‍ ഖാനും പിതാവ് സലിം ഖാനുമായിരുന്നു വധഭീഷണി.


പഞ്ചാബ് പോലീസ് പറയുന്നതനുസരിച്ച്, സിദ്ധു മൂസ് വാല വെടിയേറ്റ് കൊല്ലപ്പെടുന്നതിന് മുമ്പ് സല്‍മാന്‍ ഖാനെ കൊല്ലാന്‍
Full Story
  14-09-2022
സിനിമാ യാത്രകളുടെ കഥയുമായി ലാല്‍ജോസിന്റെ പുസ്തകം: ദിലീപിന്റെ തുടക്കകാലവും വിശദീകരിച്ച് ലാല്‍ജോസ്
സംവിധായകന്‍ ലാല്‍ജോസിന്റെ സിനിമാജീവിതം പുസ്തകമായി പുറത്തിറങ്ങിയിരിക്കുന്നു. ലാല്‍ ജോസിന്റെ ഭൂപടങ്ങള്‍ എന്നാണ് പുസ്‌കത്തിന്റെ പേര്. ഇരുനൂറു പേജുള്ള പുസ്തകത്തില്‍ ലാല്‍ജോസിന്റെ യാത്രകളെ കുറിച്ചാണ് പറയുന്നത്. അതേസമയം തുടക്കക്കാരനായി സിനിമയില്‍ എത്തിയ ദിലീപിന്റെ കണ്ണീര്‍ക്കഥകള്‍ ലാല്‍ജോസ് ഈ പുസ്തകത്തിലൂടെ വിശദീകരിക്കുന്നുണ്ട്. മനോരമ ബുക്‌സാണ് ലാല്‍ജോസിന്റെ ഭൂപടങ്ങള്‍ പ്രസിദ്ധീകരിച്ചിട്ടുള്ളത്.
ജീവിതത്തെ കുറിച്ച് ദിലീപിന്റെ സ്വപ്‌നങ്ങളും ദിലീപ് എന്ന നടന്റെ തുടക്കകാലവും കഷ്ടപ്പാടുകളും അത്രമേല്‍ കഷ്ടപ്പാടുകള്‍ നിറഞ്ഞതായിരുന്നു എന്നു ലാല്‍ജോസ് പറയുന്നു. മഞ്ജു വാര്യരും ദിലീപുമായുള്ള പ്രണയത്തിന്റെ ആദ്യ നാളുകളും ലാല്‍ജോസ് എഴുതിയിട്ടുണ്ട്. കാവ്യ മാധവന്‍ തന്റെ സിനിമയില്‍ ആദ്യമായി
Full Story
  13-09-2022
രജനികാന്തിന്റെ കുടുംബത്തില്‍ പുതിയ ഒരാള്‍: ഇളയ മകള്‍ സൗന്ദര്യക്ക് ആണ്‍കുഞ്ഞ്
തമിഴ് സിനിമാ ആസ്വാദകര്‍ക്കിടയില്‍ എന്നുമെത്തുന്ന വിശേഷങ്ങളാണ് രജനികുടുംബത്തിന്റേത്. സൂപ്പര്‍ സ്റ്റാര്‍ രജനികാന്തിന്റെ കുടുംബത്തിലേക്ക് പുതിയ ഒരതിഥി കൂടി എത്തുന്ന വാര്‍ത്തയാണ് ഇപ്പോള്‍ ആരാധകര്‍ ഏറ്റെടുത്തിരിക്കുന്നത്. രജനികാന്തിന്റെ ഇളയമകള്‍ സൗന്ദര്യ രജനികാന്തും ഭര്‍ത്താവ് വിശാഖും രണ്ടാമതും അച്ഛനുമമ്മയുമാകുകയാണ്. രജനികാന്ത് വീണ്ടും മുത്തച്ഛനാകുന്നതിന്റെ വാര്‍ത്തകളും ചിത്രങ്ങളും ആരാധകര്‍ സ്വീകരിച്ചുകഴിഞ്ഞു.


ഞായറാഴ്ചയാണ് സൗന്ദര്യ രജനികാന്ത് ആണ്‍കുഞ്ഞിന് ജന്മം നല്‍കിയത്. തന്റെ ഇന്‍സ്റ്റാഗ്രാം അക്കൗണ്ടില്‍ പങ്കുവച്ച പോസ്റ്റിലൂടെയാണ് സൗന്ദര്യ സന്തോഷ വാര്‍ത്ത പങ്കുവച്ചിരിക്കുന്നത്. വീര്‍ രജനികാന്ത് എന്നാണ് കുഞ്ഞിന് നല്‍കിയിരിക്കുന്ന പേര്. ഭര്‍ത്താവ് വിശാഖ്, മൂത്തമകന്‍ വേദ്
Full Story
  13-09-2022
പത്തൊമ്പതാം നൂറ്റാണ്ടിനെ വിജയിപ്പിക്കുമോ ഈ വിവാദം? 'വിനയന്‍ നട്ടെല്ലുള്ള സംവിധായകനെന്ന് തോന്നുന്നില്ലെന്ന് ബാലന്‍
സംവിധായകന്‍ വിനയനെതിരെ രൂക്ഷ വിമര്‍ശനവുമായി ഗായകന്‍ പന്തളം ബാലന്‍. 'വിനയന്‍ നട്ടെല്ലുള്ള സംവിധായകനെന്ന് എനിക്ക് തോന്നുന്നില്ലെന്ന് ഫേസ്ബുക്ക് പോസ്റ്റില്‍ പന്തളം ബാലന്‍ പറഞ്ഞു. 'ചാതുര്‍വര്‍ണ്യത്തിന്റെയും നങ്ങേലിയുടെയും കഥ പറയുന്ന അടിമത്തത്തിന്റെ കഥ പറയുന്ന ഈ സിനിമയില്‍ നിന്നും പിന്നോക്ക വിഭാഗത്തില്‍ ജനിച്ചു വളര്‍ന്ന 40 വര്‍ഷമായി സംഗീത രംഗത്ത് നില്‍ക്കുന്ന എന്നെപ്പോലെ ഒരു കലാകാരനെ ഒഴിവാക്കിയത് തീര്‍ത്തും ചോദ്യം ചെയ്യപ്പെടേണ്ടത് തന്നെയാണ്'- ഫേസ്ബുക്ക് പോസ്റ്റില്‍ പന്തളം ബാലന്‍ കുറിച്ചു.


പന്തളം ബാലന്റെ ഫേസ്ബുക്ക് പോസ്റ്റ് പൂര്‍ണരൂപം

19 - ആം നൂറ്റാണ്ട് എന്ന സിനിമയില്‍ നിന്നും ഡയറക്ടര്‍ വിനയന്‍ എന്റെ പാട്ട് ഒഴിവാക്കി. രണ്ടുവര്‍ഷമായി ഞാന്‍ കാത്തിരുന്നു. വീണ്ടും നിരാശ.
Full Story
  13-09-2022
ഫ്രാന്‍സില്‍ നിന്നു യൂറോപ്പിലേക്ക് മികച്ച സിനിമകള്‍ ഒഴുക്കിയ സംവിധായകന്‍ ഗൊദാര്‍ദ് അന്തരിച്ചു
വിഖ്യാത ഫ്രഞ്ച് സംവിധായകന്‍ ഗൊദാര്‍ദ് അന്തരിച്ചു. 91 വയസായിരുന്നു. നവതരംഗ സിനിമയുടെ അമരക്കാരനായി അറിയപ്പെടുന്ന ഗൊദാര്‍ദ് ലോകസിനിമയുടെ ഗതി മാറ്റിയ സംവിധായകരില്‍ പ്രധാനിയാണ്. ബ്രത്‌ലസ് കണ്ടംപ്റ്റ്, മൈ ലൈഫ് ടു ലിവ്, എ വുമണ്‍ ഈസ് എ വുമണ്‍, ടൂ ഓര്‍ ത്രീ തിങ്സ് ഐ നോ എബൗട്ട് ഹെര്‍, ആല്‍ഫാ വില്ലേ, ലാ ചിനോയിസ് തുടങ്ങിയവയാണ് പ്രധാന സിനിമകള്‍. തിരക്കഥാകൃത്ത്, നടന്‍, നിര്‍മാതാവ് എന്നീ നിലകളിലും ശ്രദ്ധേയനായിരുന്നു.

ഫ്രഞ്ച് സിനിമകളില്‍ ഒരുകാലത്ത് നിന്നിരുന്ന വ്യവസ്ഥാപിതമായ ചട്ടക്കൂടുകളെ പൊളിച്ചെഴുതുന്നതായിരുന്നു ഗൊദാര്‍ദിന്റെ ശൈലി. ഹാന്‍ഡ്‌ഹെല്‍ഡ് ക്യാമറകളുടെ ഉപയോഗം, ജമ്പ് കട്ടുകള്‍, അസ്തിത്വപരമായ സംഭാഷണങ്ങള്‍ എന്നിവ ഉപയോഗിച്ച് ഒരു പുതിയ ചലച്ചിത്രനിര്‍മ്മാണ രീതിക്ക് തന്നെ അദ്ദേഹം
Full Story
[36][37][38][39][40]
 
-->




 
Close Window