Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Fri 29th Mar 2024
സിനിമ
  19-07-2022
25 ലക്ഷം തരാം; എന്റെ ഭാര്യയാകൂ: ബിസിനസുകാരന്റെ ഓഫര്‍ വെളിപ്പെടുത്തി നടി നീതു
പ്രമുഖ വ്യവസായി നടത്തിയ വിവാഹവാഗ്ദാനത്തെ പറ്റി തുറന്ന് പറഞ്ഞ് ബോളിവുഡ് താരം നീതു ചന്ദ്ര. ഭാര്യയായാല്‍ മാസം 25 ലക്ഷം രൂപ ശമ്പളം നല്‍കാമായിരുന്നു എന്നായിരുന്നു വാഗ്ദാനമെന്ന് താരം ബോളിവുഡ് ഹങ്കാമയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു. ഇപ്പോള്‍ തനിക്ക് അവസരങ്ങള്‍ ഒന്നും തന്നെ ലഭിക്കുന്നില്ലെന്നും എങ്ങനെ ജീവിക്കുമെന്ന ആശങ്കയിലാണെന്നും താരം കൂട്ടിചേര്‍ത്തു.


വിശാലിനൊപ്പം തീരാത്ത വിളയാട്ട് പുള്ളൈ പോലുള്ള പ്രമുഖ ചിത്രങ്ങളിലെ നായികയായിരുന്നു നീതു ചന്ദ്ര. തനിക്കിപ്പോള്‍ സിനിമകള്‍ പോലും കിട്ടുന്നില്ലെന്ന് നീതു ചന്ദ്ര പറയുന്നു. അതേസമയം നടിയുടെ പരാമര്‍ശങ്ങള്‍ ഇതിനോടകം വൈറലായി കഴിഞ്ഞു.

വിജയിച്ച താരത്തിന്റെ പരാജയപ്പെട്ട കഥയാണ് തന്റേത്. 13 ദേശീയ പുരസ്‌കാര ജേതാക്കള്‍ക്കൊപ്പം ജോലി ചെയ്തു. അതും വലിയ
Full Story
  19-07-2022
ഞാന്‍ ദുല്‍ഖറിന്റെ ആരാധികയെന്ന് സ്‌കൂളിലെ വേദിയില്‍ വച്ച് അധ്യാപിക: ലൈവ് ഷോ ഇന്ത്യയാകെ തരംഗമായി
ഏറ്റവും പുതിയ തെലുങ്ക് ചിത്രം 'സീതാരാമം' എന്ന ചിത്രത്തിന്റെ തിരക്കിലാണ് ദുല്‍ഖര്‍ സല്‍മാന്‍. വന്‍ താരനിര അണിനിരക്കുന്ന പടത്തിന്റെ പ്രൊമോഷന്‍ ഇവന്റ് കഴിഞ്ഞ ദിവസം ഹൈദരാബാദ് മല്ലാറെഡ്ഡി വുമണ്‍സ് കോളേജില്‍ വെച്ച് നടന്നിരുന്നു. നിറഞ്ഞ കയ്യടികളോടെയും ആര്‍പ്പുവിളിയോടും കൂടിയാണ് താരത്തെ സദസ്സ് വരവേറ്റത്. അതിന്റെ ദൃശ്യങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടിയിരിക്കുന്നത്.

കോളേജില്‍ വെച്ച് നടക്കുന്ന പരിപാടിയില്‍ നന്ദി പറയാനെത്തിയ അധ്യാപിക താന്‍ ദുല്‍ഖറിന്റെ വലിയൊരു ആരാധികയാണെന്ന് പറയുന്നതും അത് കേട്ട് വിദ്യാര്‍ത്ഥികളെല്ലാം ആര്‍പ്പുവിളിക്കുകയും ചെയ്യുന്ന ദൃശ്യങ്ങളാണ് സോഷ്യല്‍ മീഡിയ ഏറ്റെടുത്തത്. ഒരു മറുഭാഷ നടന് ഇത്രയും വലിയ കയ്യടികളും വരവേല്‍പ്പും കിട്ടുന്നത് തങ്ങളെ
Full Story
  17-07-2022
മലയാള സിനിമയുടെ പിതാവായ ജെ.സി ഡാനിയേലിന്റെ പേരിലുള്ള പുരസ്‌കാരം സംവിധായകന്‍ കെ.പി കുമാരന്
അരനൂറ്റാണ്ട് കാലം മലയാള സിനിമയ്ക്ക് നല്‍കിയ സംഭാവന പരിഗണിച്ചാണ് പുരസ്‌കാരം. അഞ്ച് ലക്ഷം രൂപയും പ്രശസ്തി പത്രവും അടങ്ങുന്നതാണ് സംസ്ഥാന സര്‍ക്കാരിന്റെ ഈ പരമോന്നത ചലച്ചിത്ര പുരസ്‌കാരം.

പി.ജയചന്ദ്രന്‍ ചെയര്‍മാനും, സംവിധായകന്‍ സിബി മലയില്‍, ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ രഞ്ജിത്, റാണി ജോര്‍ജ് ഐഎഎസ് എന്നിവരടങ്ങിയ സമിതിയാണ് പുരസ്‌കാര ജേതാവിനെ തിരഞ്ഞെടുത്തതെന്ന് മന്ത്രി വി.എസ് വാസവന്‍ അറിയിച്ചു. ഓഗസ്റ്റ് മൂന്നിന് നിശാഗന്ധി ഓഡിറ്റോറിയത്തില്‍ ചലച്ചിത്ര പുരസ്‌കാര വിതരണ ചടങ്ങില്‍ അവാര്‍ഡ് സമ്മാനിക്കും.

1936ല്‍ തലശേരിയിലായിരുന്നു കെപി കുമാരന്റെ ജനനം. 1975ലാണ് ചലച്ചിത്ര മേഖലയില്‍ പ്രവര്‍ത്തനം ആരംഭിച്ചത്. അടൂര്‍ ഗോപാലകൃഷ്ണന്‍ സംവിധാനം ചെയ്ത സ്വയംവരത്തിന്റെ തിരക്കഥാകൃത്ത് കെ.പി കുമാരനാണ്. കുമാരന്റെ
Full Story
  16-07-2022
ഫഹദും രജീഷയും പ്രധാന വേഷങ്ങളില്‍: മലയന്‍കുഞ്ഞിന്റെ ട്രെയിലര്‍ ഇറങ്ങി
ഫഹദ് ഫാസില്‍, രജിഷ വിജയന്‍ എന്നിവര്‍ പ്രധാന വേഷങ്ങളിലെത്തുന്ന ചിത്രം മലയന്‍കുഞ്ഞിന്റെ ട്രെയ്ലര്‍ പുറത്തുവിട്ട് അണിയറ പ്രവര്‍ത്തകര്‍. ഉരുള്‍പൊട്ടലിന്റെ ഭീകര അന്തരീക്ഷമാണ് ചിത്രത്തിന്റെ ട്രെയ്ലറില്‍ ഉടനീളം കാണാന്‍ കഴിയുന്നത്. കഴിഞ്ഞ ദിവസം ക്ലോസ്ട്രോഫോബിയുള്ളവര്‍ ചിത്രം കാണുമ്പോള്‍ സൂക്ഷിക്കുക എന്ന മുന്നറിയിപ്പുമായി ചിത്രത്തിന്റെ പോസ്റ്റര്‍ അണിയറ പ്രവര്‍ത്തകര്‍ പങ്കുവെച്ചിരുന്നു. ഒരു സര്‍വൈവല്‍ ത്രില്ലറിന്റെ കെട്ടും മട്ടുമുള്ള ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് നവാഗതനായ സജിമോനാാണ്. ഫാസിലാണ് നിര്‍മാണം.

രണ്ടര വര്‍ഷത്തിന് ശേഷമാണ് ഫഹദ് ഫാസില്‍ നായകനായ ഒരു മലയാള ചിത്രം തിയേറ്ററില്‍ എത്തുന്നത്. ട്രാന്‍സ് ആണ് ഒടുവില്‍ തിയേറ്ററില്‍ ഇറങ്ങിയ ഫഹദ് ചിത്രം. ടേക്ക് ഓഫ്, സി യു സൂണ്‍, മാലിക്
Full Story
  10-07-2022
ഭിന്നശേഷിക്കാര്‍ക്ക് എതിരേയുള്ള സംഭാഷണം: മാപ്പുചോദിച്ച് ഷാജി കൈലാസും പൃഥ്വിരാജും
പൃഥ്വിരാജ് നായകനായി തിയേറ്ററുകളില്‍ പ്രദര്‍ശനം തുടരുന്ന കടുവ സിനിമയിലെ ഭിന്നശേഷിക്കാര്‍ക്കെതിരായ സംഭാഷത്തില്‍ മാപ്പുചോദിച്ച് സംവിധായകന്‍ ഷാജി കൈലാസും നായകന്‍ പൃഥ്വിരാജും. ഭിന്നശേഷിക്കാരെയും മാതാപിതാക്കളെയും അവഹേളിച്ചുള്ള പരാമര്‍ശത്തില്‍ ചിത്രത്തിന്റെ നിര്‍മാതാക്കള്‍ക്കും സംവിധായകനും സംസ്ഥാന ഭിന്നശേഷി കമ്മീഷന്‍ നോട്ടീസ് അയച്ചു. സംവിധായകന്‍ ഷാജി കൈലാസിനും സുപ്രിയ മേനോനും ലിസ്റ്റിന്‍ സ്റ്റിഫനും നോട്ടീസ് അയച്ചത്. നമ്മള് ചെയ്തു കൂട്ടുന്നതിന്റെയൊക്കെ ചിലപ്പോ അനുഭവിക്കുന്നത് നമ്മുടെ തലമുറകളായിരിക്കും' എന്ന നായകന്റെ ഡയലോഗാണ് വിവാദമായത്.


'കടുവ' എന്ന സിനിമയില്‍ ഭിന്നശേഷിയുള്ള കുട്ടികളുടെ മാതാപിതാക്കളെ വേദനിപ്പിക്കുന്ന തരത്തില്‍ പരാമര്‍ശം വന്നതില്‍ നിര്‍വ്യാജം ക്ഷമചോദിക്കുന്നു.
Full Story
  09-07-2022
പെരുമഴ; കുത്തിയൊലിക്കുന്ന പുഴ: ചങ്ങാടത്തില്‍ കയറി മോഹന്‍ലാല്‍: ഷൂട്ടിങ് ചിത്രം സൂപ്പര്‍ഹിറ്റ്
കുത്തിയൊലിക്കുന്ന പുഴയില്‍ ചങ്ങാടം ഒറ്റയ്ക്ക് തുഴഞ്ഞുപോകുന്ന മോഹന്‍ലാലിന്റെ വിഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറല്‍. പ്രിയദര്‍ശന്‍ സംവിധാനം ചെയ്യുന്ന 'ഓളവും തീരവും' എന്ന സിനിമയുടെ ചിത്രീകരണത്തിനിടെ ആരോ മൊബൈലില്‍ പകര്‍ത്തിയ ദൃശ്യങ്ങളാണ് വൈറലായത്. നരന്‍ എന്ന ചിത്രത്തില്‍ മോഹന്‍ലാല്‍ അവതരിപ്പിച്ച മുള്ളന്‍ കൊല്ലി വേലായുധന്‍ എന്ന കഥാപാത്രത്തെ ഓര്‍മ വരുന്നു എന്നാണ് ഒരു പറ്റം ആളുകള്‍ വീഡിയോയ്ക്ക് കമന്റ് ചെയ്തിരിക്കുന്നത്.തൊടുപുഴ, തൊമ്മന്‍കുത്ത്, കാഞ്ഞാര്‍ എന്നിവടങ്ങിലാണ് സിനിമയുടെ ചിത്രീകരണം പുരോഗമിക്കുന്നത്.


എം ടി വാസുദേവന്‍ നായര്‍ രചിച്ച് പി എന്‍ മേനോന്‍ സംവിധാനം ചെയ്ത ചിത്രത്തിന്റെ പുനരാവിഷ്‌കാരമായിരിക്കും ഈ ചിത്രം. സന്തോഷ് ശിവന്‍ ഛായാഗ്രഹണം ഒരുക്കുന്ന ചിത്രത്തിന്റെ കലാസംവിധാനം
Full Story
  08-07-2022
തമിഴ് നടന്‍ വിക്രം ആശുപത്രിയില്‍: ഹൃദയാഘാതമെന്നു വാര്‍ത്ത: ആരോഗ്യം തൃപ്തികരമെന്നു റിപ്പോര്‍ട്ട്
നടന്‍ വിക്രമിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ചെന്നൈയിലെ കാവേരി ആശുപത്രിയിലാണ് താരത്തെ പ്രവേശിപ്പിച്ചിരിക്കുന്നത്. കോവിഡ് മുക്തനായതിനെ തുടര്‍ന്ന ആരോഗ്യനില വീണ്ടെടുക്കുന്നതിനിടെയാണ് താരത്തിന് ഹൃദയാഘാതമുണ്ടായിരിക്കുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍.

അദ്ദേഹത്തെ തീവ്ര പരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചിരിക്കുകയാണെന്നും ഡോക്ടര്‍മാര്‍ വിദഗ്ധ ചികിത്സ നല്‍കുന്നുണ്ടെനന്നും റിപ്പോര്‍ട്ടില്‍ സൂചിപ്പിക്കുന്നു.
ഇന്ന് വൈകുന്നേരം 6 മണിക്ക് ചെന്നൈയില്‍ നടക്കാനിരിക്കുന്ന തന്റെ വരാനിരിക്കുന്ന ചിത്രമായ 'പൊന്നിയിന്‍ സെല്‍വന്റെ' ടീസര്‍ ലോഞ്ചില്‍ അദ്ദേഹം പങ്കെടുക്കേണ്ടതായിരുന്നു.

പൊന്നിയിന്‍ സെല്‍വന്‍, കോബ്ര, സംവിധായകന്‍ പാ രഞ്ജിത്തിനൊപ്പം ഒരു പുതിയ ചിത്രം എന്നിവയുള്‍പ്പെടെ നിരവധി
Full Story
  06-07-2022
ഷാജി കൈലാസ് ഒരുക്കിയ കടുവ തിയേറ്ററിലേക്ക്: പൃഥ്വിരാജിന്റെ ആക്ഷന്‍ കാണാന്‍ ആകാംക്ഷയോടെ പ്രേക്ഷകര്‍
പൃഥ്വിരാജിനെ നായകനാക്കി ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന 'കടുവ' നാളെ തിയേറ്ററുകളിലെത്തും. നേരത്തേ പ്രഖ്യാപിച്ചപോലെ ഈ മാസം ഏഴിന് തന്നെ ചിത്രം റിലീസ് ചെയ്യുമെന്ന് നിര്‍മാതാവ് കൂടിയായ പൃഥ്വിരാജ് അറിയിച്ചു. അറിയിച്ചിരിക്കുന്നത്. സെന്‍സറിങ് പൂര്‍ത്തിയായ ചിത്രത്തിന് യു.എ സര്‍ട്ടിഫിക്കറ്റാണ് ലഭിച്ചിരിക്കുന്നത്.


എല്ലാ തടസ്സങ്ങളെയും ഭേദിച്ച് 'കടുവ' ജൂലൈ 7ന് തിയേറ്ററുകളില്‍ എത്തുന്നു എന്നാണ് സമൂഹമാധ്യമ അക്കൗണ്ടുകളില്‍ പൃഥ്വിരാജ് കുറിച്ചത്. ഓണ്‍ലൈന്‍ ടിക്കറ്റ് ബുക്കിങ്ങും ആരംഭിച്ചിട്ടുണ്ട്. പ്രേക്ഷകരെ കാത്തിരിപ്പിച്ചതിനും ബുക്കിംഗ് ആരംഭിക്കാന്‍ വൈകിയതിനും ക്ഷമ ചോദിക്കുന്നതായും പൃഥ്വിരാജ് പറഞ്ഞു. ചിത്രത്തിലെ പ്രോമോ ഗാനം കഴിഞ്ഞ ദിവസം പുറത്തുവിട്ടിരുന്നു.

പ്രേക്ഷകര്‍ പ്രതീക്ഷയോടെ കാണാന്‍
Full Story
[38][39][40][41][42]
 
-->




 
Close Window