Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Tue 16th Apr 2024
സിനിമ
  10-04-2024
മലയാളത്തിലെ പ്രിയപ്പെട്ട സിനിമകളുടെ നിര്‍മാതാവ് ഗാന്ധിമതി ബാലന്‍ അന്തരിച്ചു
നിര്‍മ്മാതാവ് ഗാന്ധിമതി ബാലന്‍ അന്തരിച്ചു. ഇന്ന് ഉച്ചയ്ക്ക് 12.52ന് കിംസ് ആശുപത്രിയിലായിരുന്നു അന്ത്യം. ദീര്‍ഘകാലമായി കരള്‍ സംബന്ധമായ ചികിത്സയിലായിരുന്നു. ബാലചന്ദ്രമേനോന്‍ സംവിധാനം ചെയ്ത ഇത്തിരി നേരം ഒത്തിരി കാര്യം എന്ന സിനിമയിലൂടെ നിര്‍മാണ രംഗത്ത് എത്തിയ ഗാന്ധിമതി ബാലന്‍ പിന്നീട് ആദാമിന്റെ വാരിയെല്ല്, പഞ്ചവടി പാലം, മൂന്നാം പക്കം, തൂവാനത്തുമ്പികള്‍, സുഖമോ ദേവി, മാളൂട്ടി, നൊമ്പരത്തിപ്പൂവ്, മണിവത്തൂരിലെ ആയിരം ശിവരാത്രികള്‍, ഈ തണുത്ത വെളുപ്പാന്‍ കാലത്ത്, ഇരകള്‍, പത്താമുദയം തുടങ്ങി 30 ല്‍ പരം സിനിമകളുടെ നിര്‍മാണവും വിതരണവും നടത്തി.സംസ്‌കാരം നാളെ തിരുവനന്തപുരത്ത് നടക്കും. പഞ്ചവടിപ്പാലം, പത്താമുദയം, സുഖമോ ദേവി, മൂന്നാംപക്കം, ഈ തണുത്ത വെളുപ്പാന്‍കാലത്ത് എന്നീ പ്രശസ്ത ചിത്രങ്ങളുടെ നിര്‍മ്മാതാവാണ്
Full Story
  09-04-2024
സൂപ്പര്‍താരം മാ ഡോങ് സിയോക്ക് വിവാഹിതനാകുന്നു: വധു യി ജുങ് ഹ്വാ
കൊറിയന്‍ സൂപ്പര്‍താരം മാ ഡോങ് സിയോക്ക് വിവാഹിതനാകുന്നു. കാമുകിയായ യി ജുങ് ഹ്വായാണ് വധു. ഏറെക്കാലമായി പ്രണയത്തിലായിരുന്നു ഇവര്‍. അടുത്തമാസമായിരിക്കും വിവാഹം. 2021-ല്‍ ഇരുവരും രജിസ്റ്റര്‍ വിവാഹം ചെയ്തു. സിയോളില്‍ സ്വകാര്യമായ ചടങ്ങിലായിരിക്കും വിവാഹമെന്ന് ഡോണ്‍ ലീയുടെ ഏജന്‍സിയായ ബി?ഗ് പഞ്ച് എന്റര്‍ടെയിന്‍മെന്റ് അറിയിച്ചു.

''ഡോണ്‍ ലീയുടേയും യി ജുങ്ങിന്റേയും വിവാഹം തികച്ചും സ്വകാര്യമായ ചടങ്ങില്‍വെച്ചായിരിക്കും നടക്കുക. കുടുംബം, ബന്ധുക്കള്‍, സഹപ്രവര്‍ത്തകര്‍, പരിചയക്കാര്‍ എന്നിവര്‍ മാത്രമേ ചടങ്ങില്‍ പങ്കെടുക്കൂ.'' ഡോണ്‍ ലീയുടെ ഏജന്‍സി പ്രതിനിധി മാധ്യമങ്ങളോട് പ്രതികരിച്ചു.
ഡോണ്‍ ലീ എന്നും അറിയപ്പെടുന്ന മാ ഡോങ് സിയോക്കിന് കേരളത്തിലും നിരവധി ആരാധകരുണ്ട്. 2016 മുതല്‍ ഡോണ്‍ ലീയും യി ജുങ് ഹ്വായും
Full Story
  09-04-2024
കേരള സ്റ്റോറിയെ വെറുത്തവരെല്ലാം ഇപ്പോള്‍ ആരാധകരായി മാറിയിരിക്കു: സംവിധായകന്‍ സുദീപ്തോ സെന്‍
ഇടുക്കി രൂപതയ്ക്ക് പിന്നാലെ വിവാദ ചിത്രം 'ദ കേരള സ്റ്റോറി' പ്രദര്‍ശനവുമായി കൂടുതല്‍ രൂപതകള്‍ രംഗത്തെത്തിയതോടെ പ്രതികരണവുമായി സംവിധായകന്‍ സുദീപ്തോ സെന്‍. തന്റെ ട്വിറ്ററിലൂടെയാണ് സുദിപ്‌തോ സെന്‍ പ്രതികരിച്ചത്. ദ കേരള സ്റ്റോറിയെ രാഷ്ട്രീയവത്കരിക്കരുതെന്ന് പറഞ്ഞ സംവിധായകന്‍ രാജ്യത്തെ പെണ്‍മക്കള്‍ക്കൊപ്പം നില്‍ക്കണമെന്നും കൂട്ടിച്ചേര്‍ത്തു.

ദ കേരള സ്റ്റോറി ഇന്ത്യന്‍ സിനിമയുടെ മിക്കവാറും എല്ലാ റെക്കോര്‍ഡുകളും തകര്‍ത്തു. കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പ് ഞാന്‍ എഴുതി, 'ഞങ്ങള്‍ ഇപ്പോള്‍ ഈ ചിത്രത്തെ വെറുക്കുന്ന പുതിയ വിഭാഗത്തിന്റെ നിരീക്ഷണത്തിലാണ്. കാരണം നേരത്തേ കേരള സ്റ്റോറിയെ വെറുത്തവരെല്ലാം ഇപ്പോള്‍ ഞങ്ങളുടെ ഏറ്റവും വലിയ ആരാധകരായി മാറിയിരിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.

ആഗോളതലത്തില്‍
Full Story
  08-04-2024
രജനീകാന്തിന്റെ മകള്‍ ഐശ്വര്യയും നടന്‍ ധനുഷുമായുള്ള വിവാഹബന്ധം പിരിയല്‍ ഔദ്യോഗികമായി പൂര്‍ത്തിയാകുന്നു
ഔദ്യോഗികമായി വിവാഹമോചന നടപടികളിലേക്ക് കടന്ന് ധനുഷും ഐശ്വര്യ രജനികാന്തും. ഇവര്‍ വേര്‍പിരിയുകയാണെന്ന് പ്രഖ്യാപിച്ച് രണ്ട് വര്‍ഷം തികയുകയാണ്. ചെന്നൈയിലെ കുടുംബകോടതിയില്‍ ധനുഷും ഐശ്വര്യയും വിവാഹമോചന ഹര്‍ജി ഫയല്‍ ചെയ്തിരിക്കുകയാണെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ട്.

രണ്ട് വര്‍ഷം മുന്‍പ് വിവാഹമോചിതരാവാന്‍ തീരുമാനിച്ചിരിക്കുകയാണെന്ന നടന്‍ ധനുഷിന്റെയും സംവിധായിക ഐശ്വര്യ രജനികാന്തിന്റെയും പ്രഖ്യാപനം അവിശ്വസനീയതോടെയാണ് ആരാധകര്‍ കേട്ടത്.
പരസ്പര സമ്മതത്തോടെയുള്ള വിവാഹമോചനവുമായി ബന്ധപ്പെട്ട സെക്ഷന്‍ 13 ബി പ്രകാരമാണ് ഇപ്പോള്‍ രണ്ടുപേരും വിവാഹമോചനത്തിനായുള്ള അപേക്ഷ നല്‍കിയത്. ഇതിന്റെ നിയമനടപടികള്‍ ഉടന്‍ ആരംഭിക്കും. 2022 ജനുവരിയിലാണ് തങ്ങള്‍ വേര്‍പിരിയുകയാണെന്ന് ധനുഷും ഐശ്വര്യയും
Full Story
  06-04-2024
ഇന്ത്യന്‍ രണ്ടാം ഭാഗം അവസാന ഘട്ടത്തില്‍ എത്തിയെന്നു സൂചന: കമല്‍ഹാസന്‍ അദ്ഭുതങ്ങളുമായി എത്തുന്നതിന്റെ ത്രില്‍
ഉലകനായകന്‍ കമല്‍ഹാസനെ നായകനാക്കി സൂപ്പര്‍ ഹിറ്റുകളുടെ ഡയറക്ടര്‍ ശങ്കര്‍ സംവിധാനം നിര്‍വഹിക്കുന്ന മാസ്റ്റര്‍പീസ് ചിത്രം 'ഇന്ത്യന്‍ 2'ന്റെ റിലീസ് അപ്‌ഡേറ്റുമായി അണിയറക്കാര്‍. ചിത്രത്തിന്റെ പുതിയ പോസ്റ്റര്‍ അണിയറ പ്രവര്‍ത്തകര്‍ പുറത്തുവിട്ടു. ലൈക പ്രൊഡക്ഷന്‍സിന്റെ ഒഫീഷ്യല്‍ ട്വിറ്റര്‍ അകൗണ്ടിലാണ് റിലീസ് പ്രഖ്യാപിച്ചുകൊണ്ടുള്ള പോസ്റ്റര്‍ പുറത്തുവിട്ടത്.

2024 ജൂണില്‍ സിനിമ റിലീസ് ചെയ്യുമെന്ന് കമല്‍ഹാസന്‍ സമൂഹമാധ്യമങ്ങളിലൂടെ പ്രഖ്യാപിച്ചു. ചിത്രത്തിന്റെ റിലീസ് ഡേറ്റ് വരും ദിവസങ്ങളിലായ് അറിയിക്കും. ''സേനാപതിയുടെ തിരിച്ചുവരവിനായി ഒരുങ്ങുക. ! ഇന്ത്യന്‍-2 ഈ ജൂണില്‍ തിയേറ്ററുകളില്‍ കൊടുങ്കാറ്റായെത്താന്‍ ഒരുങ്ങുകയാണ്. ഈ ഇതിഹാസ സൃഷ്ടിക്കായി നിങ്ങളുടെ കലണ്ടറില്‍ അടയാളപ്പെടുത്തുക!' എന്ന്
Full Story
  06-04-2024
100 കോടി കലക്ഷനുമായി ആടുജീവിതം പ്രദര്‍ശനം തുടരുന്നു: ബ്ലസ്സി എന്ന സംവിധായകനും പൃഥ്വിരാജ് എന്ന നടനും ലോകത്തിന്റെ നെറുകയില്‍
'ആടുജീവിതം' മികച്ച സ്വീകാര്യത തുടര്‍ന്ന് നൂറു കോടി ക്ലബ്ബിലേക്ക് നടന്ന് കയറുന്നു. പൃഥ്വിരാജ് സുകുമാരനെ നായകനാക്കി ബ്ലെസ്സി സംവിധാനം ചെയ്ത ഈ സിനിമ ലോകമെമ്പാടുമുള്ള പ്രേക്ഷകര്‍ ഏറ്റെടുത്തിരിക്കുന്നു എന്നതിന്റെ തെളിവാണ് ലോകമെമ്പാടുനിന്നുമുള്ള കളക്ഷന്‍ റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. പല രാജ്യങ്ങളിലും ടെറിട്ടറികളിലും മലയാളസിനിമയിലെ സര്‍വകാല റെക്കോര്‍ഡുകളാണ് ആടുജീവിതം വെറും ഒമ്പതുദിവസം കൊണ്ട് മറികടന്നിരിക്കുന്നത്. ചിത്രത്തിന്റെ ലോകോത്തര കളക്ഷന്‍ ഇനത്തിലാണ് 100 കോടിയിലേക്ക് അടുക്കുന്നത്

ഗള്‍ഫ് രാജ്യങ്ങളില്‍ റംസാന്‍ സീസണ്‍ പോലും ബാധിക്കാത്ത വിധത്തിലുള്ള കളക്ഷനാണ് ചിത്രത്തിന് ലഭിക്കുന്നത്. അതുപോലെതന്നെ വരും ദിവസങ്ങളിലെ അഡ്വാന്‍സ് ബുക്കിങ്ങിലും ഹിന്ദി, തെലുങ്ക്, ഹോളിവുഡ്
Full Story
  05-04-2024
സിനിമാ നടി മീരാ ജാസ്മിന്റെ പിതാവ് ജോസഫ് ഫിലിപ്പ് അന്തരിച്ചു
നടി മീരാ ജാസ്മിന്റെ പിതാവ് ജോസഫ് ഫിലിപ്പ് (83) അന്തരിച്ചു. വാര്‍ധക്യ സഹജമായ രോഗങ്ങളെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. ഭാര്യ ഏലിയാമ്മ ജോസഫ്. മറ്റു മക്കള്‍; ജിബി സാറാ ജോസഫ്, ജെനി സാറാ ജോസഫ്, ജോര്‍ജ്ജ്, ജോയ്.

2001-ല്‍ ലോഹിതദാസ് സംവിധാനം ചെയ്ത 'സൂത്രധാരന്‍' എന്ന ചലച്ചിത്രത്തിലൂടെയാണ് മീരാ ജാസ്മിന്‍ ചലച്ചിത്രരംഗത്തെത്തുന്നത്. ശിവാനി എന്ന കഥാപാത്രത്തെയാണ് മീരാ ജാസ്മിന്‍ ഈ ചിത്രത്തില്‍ അവതിരിപ്പിച്ചത്.

ആദ്യ ചിത്രത്തിന്റെ സംവിധായകനായ ലോഹിതദാസാണ് മീരാ ജാസ്മിന്‍ എന്ന പേരു നല്‍കിയത്. മികച്ച അഭിനേത്രിക്കുള്ള ദേശീയ പുരസ്‌കാരവും മീര ജാസ്മിന്‍ നേടിയിട്ടുണ്ട്.

ആറ് വര്‍ശങ്ങള്‍ക്ക് ശേഷമാണ് മീര മകള്‍ക്ക് എന്ന സിനിമയിലൂടെ തിരിച്ചുവന്നത്. അതിന് ശേഷം ചെയ്ത ക്വീന്‍ എലിസബത്ത് എന്ന ചിത്രവും ശ്രദ്ധേയമായിരുന്നു.
Full Story
  04-04-2024
ഏറെ വിവാദത്തിന് വഴിയൊരുക്കിയ കേരള സ്റ്റോറി ദൂരദര്‍ശനില്‍ പ്രദര്‍ശിപ്പിക്കുന്ന തീയതി പ്രഖ്യാപിച്ചു
'ദി കേരള സ്റ്റോറി'യുടെ ടെലികാസ്റ്റ് തിയതി പ്രഖ്യാപിച്ച് ദൂരദര്‍ശന്‍. ഏപ്രില്‍ അഞ്ചിന് രാത്രി എട്ട് മണിക്കാണ് ചിത്രത്തിന്റെ സംപ്രേഷണം. ലോകത്തെ നടുക്കിയ കേരളത്തിന്റെ കഥ നിങ്ങളുടെ മുന്നിലേക്ക് എന്ന ക്യാപ്ഷനോടെയാണ് ദൂരദര്‍ശന്‍ അവരുടെ ഫെയ്‌സ്ബുക്ക് പേജില്‍ ചിത്രത്തെ പറ്റി കുറിച്ചിരിക്കുന്നത്.

വന്‍ വിവാദങ്ങള്‍ അഴിച്ചുവിട്ട ചിത്രമായിരുന്നു ദ കേരള സ്റ്റോറി. എന്നാല്‍ ചിത്രം ബോക്‌സോഫീസില്‍ മികച്ച കളക്ഷന്‍ നേടിയാണ് അതിന്റെ തീയറ്റര്‍ റണ്ണിംഗ് അവസാനിപ്പിച്ചത്. ചിത്രം തീയറ്റര്‍ വിട്ട് ഏറെക്കാലം കഴിഞ്ഞാണ് ഒടിടിയില്‍ എത്തിയത്. കഴിഞ്ഞ ഫെബ്രുവരിയിലാണ് ചിത്രം സീ 5ലൂടെ ഒടിടിയില്‍ എത്തിയത്.

അതേസമയം ചിത്രം വിവാദമാകും എന്നതിനാലാണ് വളരെക്കാലം ചിത്രം സ്ട്രീം ചെയ്യാതിരുന്നത് എന്നാണ് റിപ്പോര്‍ട്ട്.
Full Story
[1][2][3][4][5]
 
-->




 
Close Window