Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Fri 19th Apr 2024
വാര്‍ത്തകള്‍
  14-05-2023
ലൈംഗിക ദാരിദ്ര്യം മാറാന്‍ ഓപ്പണ്‍ സൊസൈറ്റിയായി മാറണമെന്ന് സന്തോഷ് ജോര്‍ജ് കുളങ്ങര

കൊച്ചി: സമൂഹത്തെ തൃപ്തിപ്പെടുത്താന്‍ ശ്രമിക്കുന്നതാണ് മലയാളികളുടെ പ്രശ്നമെന്ന് സഞ്ചാരിയും സഫാരി ടിവി സ്ഥാപകനുമായ സന്തോഷ് ജോര്‍ജ് കുളങ്ങര. സമൂഹം എന്തുചിന്തിക്കും?, സമൂഹം എന്തുപറയും? എന്ന് ചിന്തിച്ച് വേദനിക്കുകയാണ്. സമൂഹമില്ലെങ്കില്‍ തനി സ്വഭാവം കാണിക്കുമെന്നും മലയാളികള്‍ ലൈം?ഗിക ദാരിദ്ര്യം നേരിടുന്ന സമൂഹമായി തോന്നുന്നുണ്ടോ എന്ന ചോദ്യത്തിന് മറുപടിയായി സന്തോഷ് ജോര്‍ജ് കുളങ്ങര പറഞ്ഞു. ദി ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസിന്റെ എക്‌സ്പ്രസ് ഡയലോഗ്‌സില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു സന്തോഷ് ജോര്‍ജ് കുളങ്ങര.

'കേരളത്തില്‍ ഒത്തിരി നിയന്ത്രണങ്ങളോടെയാണ് വളര്‍ത്തുന്നത്. മുന്‍വിധികളുടെ ലോകത്താണ് മലയാളികള്‍ വളര്‍ന്നത്.

Full Story
  13-05-2023
കര്‍ണാടകയില്‍ ആര് മുഖ്യമന്ത്രിയാകും, ഡികെയോ സിദ്ധുവോ, ചര്‍ച്ചകള്‍ സജീവം

ബംഗളൂരു: കര്‍ണാടകയില്‍ അധികാരം ഉറപ്പിച്ചെങ്കിലും കോണ്‍ഗ്രസിന് മുന്നിലെ വെല്ലുവിളികള്‍ അവസാനിക്കുന്നില്ല. മുഖ്യമന്ത്രിയായി ആരെ തെരഞ്ഞെടുക്കുമെന്നതാണ് പാര്‍ട്ടിക്ക് മുന്നില്‍ ഇനിയുള്ള വെല്ലുവിളി. മുന്‍ തെരഞ്ഞടുപ്പുകളില്‍ മുഖ്യമന്ത്രി സ്ഥാനാര്‍ഥിയെ നിശ്ചയിച്ചായിരുന്നു തെരഞ്ഞെടുപ്പ് പ്രചാരണമെങ്കില്‍ ഇത്തവണ അങ്ങനെയായിരുന്നില്ല.

മുഖ്യമന്ത്രി സ്ഥാനത്തിനായി സിദ്ധരാമയ്യയും ഡികെ ശിവകുമാറും ഒരുപോലെ ആഗ്രഹിക്കുന്നു എന്നതാണ് കോണ്‍ഗ്രസിനെ കുഴക്കുന്നത്. ഇത് പരിഹരിക്കാന്‍ കോണ്‍ഗ്രസ് സാധ്യമായ എല്ലാ ശ്രമവും നടത്തേണ്ടിവരും. തെരഞ്ഞെടുപ്പ് പ്രചാരണസമയത്തുതന്നെ ഇരുവരും തമ്മിലുള്ള പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ സോണിയയും

Full Story
  13-05-2023
കര്‍ണാടകയില്‍ കോണ്‍ഗ്രസ്, ബിജെപിക്ക് തകര്‍ച്ച

ബംഗളൂരു: ലോക്സഭാ തെരഞ്ഞെടുപ്പിനു മുന്നോടിയായി, പാര്‍ട്ടി പ്രവര്‍ത്തകരുടെ ആത്മവിശ്വാസം വാനോളം ഉയര്‍ത്തി കര്‍ണാടക നിയമസഭാ തെരഞ്ഞെടുപ്പില്‍ മിന്നുന്ന ജയം നേടി കോണ്‍ഗ്രസ്. പ്രധാനമന്ത്രി നരേന്ദ്ര മോദി മുന്നില്‍ നിന്നു നയിച്ച പ്രചാരണത്തെ നിഷ്പ്രഭമാക്കി, 136 സീറ്റുകളിലാണ് കോണ്‍ഗ്രസ് മുന്നിലെത്തിയത്. 224 അംഗ സഭയില്‍, ഒടുവില്‍ റിപ്പോര്‍ട്ട് കിട്ടുമ്പോള്‍ 64 സീറ്റുകളിലാണ് ബിജെപിക്കു മുന്നിലെത്താനായത്. ഇതോടെ ദക്ഷിണേന്ത്യയിലെ ഏക ഭരണ സംസ്ഥാനം ബിജെപിക്കു നഷ്ടമായി.

മൂന്നര പതിറ്റാണ്ടിലേറെയുള്ള പതിവു വിട്ട് കര്‍ണാടകയില്‍ തുടര്‍ഭരണം നേടാമെന്ന ബിജെപി മോഹത്തിനു തിരിച്ചടിയാണ് കര്‍ണാടക തെരഞ്ഞെടുപ്പു ഫലം. പ്രധാനമന്ത്രി നരേന്ദ്ര

Full Story
  13-05-2023
വിമാനത്തില്‍ കയറുന്നതിനിടെ മഴ നനഞ്ഞു, 16,000 രൂപ നഷ്ടപരിഹാരം നല്‍കാന്‍ കോടതി ഉത്തരവ്

കൊച്ചി: വിമാനത്തില്‍ കയറുന്നതിനിടെ മഴ നനഞ്ഞ് യാത്രക്കാരന് പനി പിടിച്ചെന്ന പരാതിയില്‍ കൊച്ചി അന്താരാഷ്ട്ര വിമാനത്താവളം (സിയാല്‍) 16,000 രൂപ നഷ്ടപരിഹാരം നല്‍കണമെന്ന് ഉത്തരവ്. മഴ നനയാതെ വിമാനത്തില്‍ കയറാന്‍ സൗകര്യമൊരുക്കാത്തതിനാണ് പിഴ ചുമത്തിയത്. എറണാകുളം ജില്ലാ ഉപഭോക്തൃ തര്‍ക്ക പരിഹാര കമ്മിഷനാണ് ഉത്തരവിട്ടത്. എറണാകുളം വെണ്ണല സ്വദേശി ടി ജി എന്‍ കുമാര്‍ നല്‍കിയ പരാതിയിലാണ് നടപടി.

എട്ടു വര്‍ഷം മുന്‍പ് എയര്‍ ഇന്ത്യ വിമാനത്തില്‍ യാത്ര ചെയ്യാനെത്തിയപ്പോഴാണ് പരാതിക്കാരന് ദുരനുഭവം ഉണ്ടായത്. കോഴിക്കോട് വിമാനത്താവളത്തില്‍നിന്ന് വിമാനങ്ങള്‍ കൊച്ചിയിലേക്ക് തിരിച്ചുവിട്ടതുമൂലം ഏറെ ബുദ്ധിമുട്ടുകള്‍ ഉണ്ടായെന്ന് പരാതിയില്‍

Full Story
  12-05-2023
രാഹുലിനെ ശിക്ഷിച്ച ജഡ്ജി ഉള്‍പ്പെടെ 68 പേരുടെ സ്ഥാനക്കയറ്റം തടഞ്ഞ് സുപ്രീംകോടതി

ന്യൂഡല്‍ഹി: അപകീര്‍ത്തി കേസില്‍ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയെ ശിക്ഷിച്ച മജിസ്ട്രേറ്റ് ഹരീഷ് ഹസ്മുഖ് ഭായി ഉള്‍പ്പെടെ 68 പേര്‍ക്കു ജില്ലാ ജഡ്ജിമാരായി സ്ഥാനക്കയറ്റം നല്‍കിയ ഗുജറാത്ത് സര്‍ക്കാരിന്റെ നടപടി സുപ്രീം കോടതി സ്റ്റേ ചെയ്തു. വിഷയം കോടതിയുടെ പരിഗണനയില്‍ ഇരിക്കെയാണ്, നിയമന ഉത്തരവ് പുറത്തിറങ്ങിയത് എന്നു ചൂണ്ടിക്കാട്ടിയാണ് ജസ്റ്റിസുമാരായ എംആര്‍ ഷാ, സിടി രവികുമാര്‍ എന്നിവര്‍ അടങ്ങിയ ബെഞ്ചിന്റെ നടപടി.

അറുപത്തിയെട്ടു പേര്‍ക്കു സ്ഥാനക്കയറ്റം നല്‍കാനുള്ള ഗുജറാത്ത് ഹൈക്കോടതിയുടെ ശുപാര്‍ശയും അത് അംഗീകരിച്ചുകൊണ്ട് സര്‍ക്കാര്‍ പുറത്തിറക്കിയ വിജ്ഞാപനവും സുപ്രീം കോടതി സ്റ്റേ ചെയ്തു. ഹൈക്കോടതി

Full Story
  12-05-2023
ആരോഗ്യമന്ത്രി വീണാ ജോര്‍ജിനെ പരിഹസിച്ച് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍

കോട്ടയം: ആരോഗ്യമന്ത്രി വീണാ ജോര്‍ജിനെ വിമര്‍ശിച്ച് കോണ്‍ഗ്രസ് നേതാവ് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എംഎല്‍എ. കണ്ണില്‍ ഗ്ലിസറിന്‍ ഒഴിച്ചാണ് മന്ത്രി വീണാ ജോര്‍ജ് ഇന്നലെ ഡോക്ടര്‍ വന്ദനയുടെ വീട്ടില്‍ വന്നു കരഞ്ഞത്. ഇതാണ് കഴുതക്കണ്ണീരെന്നും തിരുവഞ്ചൂര്‍ പറഞ്ഞു. കേസിനെ ദുര്‍ബലപ്പെടുത്തുന്ന പ്രസ്താവന പരസ്യമായി നടത്തിയിട്ട്, വന്ദനയുടെ അച്ഛന്റെയും അമ്മയുടേയും മുന്നില്‍ വന്നു കരഞ്ഞു കാണിച്ചിട്ട് കാര്യമുണ്ടോയെന്ന് അദ്ദേഹം ചോദിച്ചു. ഇത് ജനങ്ങളെ കബളിപ്പിക്കാനാണെന്നും തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ ആരോപിച്ചു.

മന്ത്രി വീണാജോര്‍ജിനെ അധിക്ഷേപിച്ച് കോട്ടയം ഡിസിസി പ്രസിഡന്റ് നാട്ടകം സുരേഷ് രംഗത്തു വന്നു. വീണാ ജോര്‍ജ് നാണം

Full Story
  12-05-2023
ഡോക്ടര്‍മാര്‍ക്കെതിരേ കോങ്ങാട് എംഎല്‍എയുടെ പരാമര്‍ശം വിവാദത്തില്‍

പാലക്കാട്: ഡോക്ടര്‍മാര്‍ക്കെതിരെ കോങ്ങാട് എംഎല്‍എ കെ ശാന്തകുമാരിയുടെ പരാമര്‍ശം വിവാദത്തില്‍. നിങ്ങളുടെ സ്വഭാവം കൊണ്ടാണ് നിങ്ങള്‍ക്ക് ഇങ്ങനെ കിട്ടുന്നതെന്നായിരുന്നു എംഎല്‍എയുടെ പരാമര്‍ശം. ഭര്‍ത്താവിന് ചികിത്സ തേടി എത്തിയപ്പോഴായിരുന്നു എംഎല്‍എ ഇത്തരത്തില്‍ പറഞ്ഞത്. പാലക്കാട് ജില്ലാ ആശുപത്രിയിലെ ഡോക്ടര്‍മാരാണ് എംഎല്‍എയ്ക്കെതിരെ പരാതിയുമായി രംഗത്തുവന്നത്. ഇന്നലെ രാത്രി എട്ടരയോടെ, കാഷ്വാലിറ്റിയില്‍ ഭര്‍ത്താവിനെയും കൊണ്ട് പനിയ്ക്ക് ചികിത്സ തേടി എത്തിയപ്പോഴാണ് എംഎല്‍എ മോശമായി പെരുമാറിയതെന്നും ഡോക്ടര്‍മാര്‍ പറയുന്നു. കൈകൊട്ടു തൊട്ടു നോക്കി മരുന്നു കുറിച്ച ഡോക്ടറോട് എന്തുകൊണ്ട് തെര്‍മോ മീറ്റര്‍ ഉപയോഗിച്ചില്ലെന്ന് ചോദിച്ച് എംഎല്‍എ

Full Story
  11-05-2023
താന്‍ പിഴയടച്ചിട്ടില്ലെന്ന് പൃഥ്വിരാജ്

കൊച്ചി: വിദേശത്ത് നിന്ന് കള്ളപ്പണ്ണം മലയാള സിനിമയിലേക്ക് ഒഴുകുന്നതിനെതിരെ ഇഡി നടപടി ശക്തമാക്കിയെന്നും നടന്‍ 25 കോടി രൂപ പിഴ അടച്ചുവെന്നുമുള്ള വാര്‍ത്തകളോട് പ്രതികരിച്ച് പൃഥ്വിരാജ്. താന്‍ ഒരു തരത്തിലുമുള്ള പിഴ അടച്ചിട്ടില്ലെന്നും ഫേസ്ബുക്ക് കുറിപ്പിലൂടെ പൃഥ്വിരാജ് വ്യക്തമാക്കി. വസ്തുതാവിരുദ്ധവും വ്യക്തിപരമായി അധിക്ഷേപകരവുമായ വാര്‍ത്തയ്ക്ക് എതിരെ നിയമനടപടി സ്വീകരിക്കും. സിവിലും ക്രിമിനലുമായ എല്ലാ നിയമനടപടികളും സ്വീകരിക്കുമെന്നും പൃഥ്വിരാജ് വ്യക്തമാക്കി.

പൃഥ്വിരാജിന്റെ കുറിപ്പ്

വര്‍ത്തമാനകാലത്ത് അതിവേഗം ഇല്ലാതായിക്കൊണ്ടിരിക്കുന്നു മാധ്യമ ധാര്‍മികത എന്നതിനാല്‍

Full Story
[127][128][129][130][131]
 
-->




 
Close Window