Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Thu 25th Apr 2024
വാര്‍ത്തകള്‍
  17-05-2023
പീഡനക്കേസില്‍ യൂത്ത് കോണ്‍ഗ്രസ് മുന്‍ ദേശീയ അധ്യക്ഷന് മുന്‍കൂര്‍ ജാമ്യം

ന്യൂഡല്‍ഹി: സഹപ്രവര്‍ത്തകയുടെ പീഡന പരാതിക്കെതിരെ നല്‍കിയ ഹര്‍ജിയില്‍ യൂത്ത് കോണ്‍ഗ്രസ് ദേശീയ അധ്യക്ഷന്‍ ബി വി ശ്രീനിവാസിന് മുന്‍കൂര്‍ ജാമ്യം അനുവദിച്ച് സുപ്രീംകോടതി. അറസ്റ്റിന്റെ ഘട്ടത്തില്‍ ജാമ്യ തുകയായ അന്‍പതിനായിരം രൂപ കെട്ടിവെച്ച് മുന്‍കൂര്‍ ജാമ്യത്തിന്റെ അടിസ്ഥാനത്തില്‍ ഹര്‍ജിക്കാരനെ പോകാന്‍ അനുവദിക്കണമെന്നും അന്വേഷണവുമായി ബി വി ശ്രീനിവാസ് സഹകരിക്കണമെന്നും സുപ്രീംകോടതി നിര്‍ദേശിച്ചു. സഹപ്രവര്‍ത്തകയുടെ പരാതിയില്‍ അസം പൊലീസ് എടുത്ത കേസിനെതിരെയാണ് ശ്രീനിവാസ് കോടതിയെ സമീപിച്ചത്.

പ്രഥമദൃഷ്ട്യാ, എഫ്‌ഐആര്‍ ഫയല്‍ ചെയ്യുന്നതിന് ഏകദേശം രണ്ട് മാസത്തെ കാലതാമസം കണക്കിലെടുക്കുമ്പോള്‍, ഹര്‍ജിക്കാരന്

Full Story
  17-05-2023
സിദ്ധരാമയ്യ കര്‍ണാടക മുഖ്യമന്ത്രിയാകും, സത്യപ്രതിജ്ഞ നാളെ ആകാന്‍ സാധ്യത

 ന്യൂഡല്‍ഹി: സിദ്ധരാമയ്യ കര്‍ണാടക മുഖ്യമന്ത്രിയാകും. സിദ്ധരാമയ്യയെ ഇന്നു തന്നെ മുഖ്യമന്ത്രിയായി പ്രഖ്യാപിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. മുഖ്യമന്ത്രി സ്ഥാനം പങ്കിടാനാണ് ഹൈക്കമാന്‍ഡ് ചര്‍ച്ചകളില്‍ ഏകദേശ ധാരണയായിട്ടുള്ളത്. നാളെത്തന്നെ സത്യപ്രതിജ്ഞ നടത്താനാണ് ആലോചിക്കുന്നത്. പ്രതിസന്ധി പരിഹരിക്കാന്‍ ഡല്‍ഹിയില്‍ തിരക്കിട്ട ചര്‍ച്ചകളാണ് നടത്തിവന്നത്. സിദ്ധരാമയ്യ സോണിയാഗാന്ധിയുടെ വീട്ടിലെത്തി ചര്‍ച്ച നടത്തി. കെസി വേണുഗോപാലും ചര്‍ച്ചയില്‍ പങ്കെടുത്തു. രാഹുല്‍ഗാന്ധി ഡികെ ശിവകുമാറുമായും ചര്‍ച്ച നടത്തിയിരുന്നു. കോണ്‍ഗ്രസ് പ്രസിഡന്റ് മല്ലികാര്‍ജുന്‍ ഖാര്‍ഗെയും സിദ്ധരാമയ്യ, ഡികെ ശിവകുമാര്‍ എന്നിവരുമായി ചര്‍ച്ച നടത്തി.

Full Story
  17-05-2023
ആശുപത്രി സംരക്ഷണ നിയമഭേദഗതി ഓര്‍ഡിനന്‍സിന് അംഗീകാരം

തിരുവനന്തപുരം : ആശുപത്രി സംരക്ഷണ നിയമ ഭേഗതി ഓര്‍ഡിനന്‍സിന് മന്ത്രിസഭായോഗം അംഗീകാരം നല്‍കി. ആരോഗ്യ പ്രവര്‍ത്തകര്‍ക്കെതിരായ ആക്രമണങ്ങള്‍ക്ക് കര്‍ശന ശിക്ഷയാണ് ഓര്‍ഡിനന്‍സില്‍ പറയുന്നത്. ആരോഗ്യപ്രവര്‍ത്തകരെ കയ്യേറ്റം ചെയ്യുന്നതിന് പുറമെ, അസഭ്യം പറയുന്നതും അധിക്ഷേപിക്കുന്നതും നിയമത്തിന്റെ പരിധിയില്‍ വരും.

ആരോഗ്യപ്രവര്‍ത്തകര്‍ക്കെതിരെയുള്ള അതിക്രമങ്ങള്‍ക്ക് പരമാവധി ശിക്ഷ മൂന്നു വര്‍ഷത്തില്‍ നിന്ന് ഏഴു വര്‍ഷം കഠിന തടവാകും. അതിക്രമങ്ങള്‍ക്ക് കുറഞ്ഞ ശിക്ഷ ആറുമാസം തടവാണ്. വാക്കുകള്‍ കൊണ്ടുള്ള അധിക്ഷേപത്തിന് മൂന്നു മാസം തടവും പിഴയും അടക്കം ശിക്ഷ ലഭിക്കും. ആശുപത്രിയിലുണ്ടാക്കുന്ന നാശനഷ്ടങ്ങള്‍ക്ക് വിപണിവിലയുടെ

Full Story
  16-05-2023
കേരള കോണ്‍ഗ്രസിനെ യുഡിഎഫിലേക്ക് ക്ഷണിച്ചതില്‍ കോണ്‍ഗ്രസില്‍ തകര്‍ക്കം, ചെന്നിത്തലയെ എതിര്‍ത്ത് സതീശന്‍

കൊച്ചി: കേരളാ കോണ്‍ഗ്രസിനെ മുന്നണിയിലേക്ക് ക്ഷണിച്ചതില്‍ യു ഡി എഫില്‍ തര്‍ക്കം. കെ പി സി സി അദ്ധ്യക്ഷന്‍ കെ സുധാകരനും, മുന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുമാണ് കേരളാ കോണ്‍ഗ്രസ് മാണി വിഭാഗത്തെ യു ഡി എഫിലേക്ക് ക്ഷണിച്ചത്. ഇതിനെതിരെ പ്രതിപക്ഷ നേതാവ് വി ഡി സതീശനെ അനുകൂലിക്കുന്നവര്‍ ഈ നടപടിയെ എതിര്‍ക്കുകയാണ്. വയനാട്ടില്‍ കഴിഞ്ഞയാഴ്ച ചേര്‍ന്ന കോണ്‍ഗ്രസ് നേതൃയോഗത്തില്‍ പാര്‍ട്ടി വിട്ടവരെയും, മുന്നണി വിട്ടവരെയും തിരിച്ചെത്തിക്കണമെന്ന നിലപാട് കൈക്കൊണ്ടിരുന്നു. ഇതിന്റെ ഭാഗമായാണ് കേരളാ കോണ്‍ഗ്രസ് മാണി ഗ്രൂപ്പിനെ സുധാകരനും രമേശും മുന്നണിയിലേക്ക് ക്ഷണിച്ചത്. എന്നാല്‍ ഇത് ഇപ്പോള്‍ വേണ്ടിയിരുന്നില്ലെന്ന നിലപാടാണ് പ്രതിപക്ഷ നേതാവ് അടക്കമുള്ള ചില

Full Story
  16-05-2023
ആദ്യ ടേം വേണമെന്ന് ശിവകുമാര്‍, ചര്‍ച്ചകള്‍ അനന്തമായി നീളുന്നു

ന്യൂഡല്‍ഹി: കര്‍ണാടക മുഖ്യമന്ത്രിയെ തീരുമാനിക്കുന്നതുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ ഡല്‍ഹിയില്‍ തുടരുന്നു. ചര്‍ച്ച അനന്തമായി നീട്ടിക്കൊണ്ടു പോകരുതെന്നും ഉടന്‍ തീരുമാനമെടുക്കണമെന്നും രാഹുല്‍ഗാന്ധി കോണ്‍ഗ്രസ് നേതൃത്വത്തോട് ആവശ്യപ്പെട്ടു. ചര്‍ച്ചയ്ക്കായി രാഹുല്‍ഗാന്ധി കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയുടെ വസതിയിലെത്തി. ഹൈക്കമാന്‍ഡ് നിര്‍ദേശം അനുസരിച്ച് കര്‍ണാടക പിസിസി പ്രസിഡന്റ് ഡി കെ ശിവകുമാറും ഡല്‍ഹിയിലെത്തിയിട്ടുണ്ട്. മുഖ്യമന്ത്രി പദം പങ്കിടുന്നതില്‍ ശിവകുമാര്‍ കടുത്ത നിലപാട് ഹൈക്കമാന്‍ഡിനെ അറിയിച്ചതായാണ് റിപ്പോര്‍ട്ട്. മുഖ്യമന്ത്രി പദം പങ്കിട്ടാല്‍ ആദ്യ ടേം തനിക്ക് നല്‍കണമെന്നാണ് ശിവകുമാറിന്റെ ആവശ്യം.
Full Story

  16-05-2023
ജിഷ, ആറ്റിങ്ങല്‍ ഇരട്ടക്കൊല കേസുകളിലെ പ്രതികളുടെ വധശിക്ഷ ഹൈക്കോടതി പുനഃപരിശോധിക്കുന്നു

കൊച്ചി: സംസ്ഥാനത്ത് ഏറെ കോളിളക്കമുണ്ടാക്കിയ പെരുമ്പാവൂര്‍ ജിഷാ വധം, ആറ്റിങ്ങല്‍ ഇരട്ടക്കൊല എന്നീ കേസുകളിലെ പ്രതികളുടെ വധശിക്ഷ ഹൈക്കോടതി പുനഃപരിശോധിക്കുന്നു. ഇതിനായി മിറ്റിഗേഷന്‍ അന്വേഷണത്തിന് ഹൈക്കോടതി ഉത്തരവിട്ടു. കുറ്റവാളികളുടെ സാമൂഹിക-സാമ്പത്തിക സാഹചര്യം, മാനസിക നില, നേരിട്ടിട്ടുള്ള പീഡനം എന്നിവ പരിശോധിക്കും.

ഈ കേസുകളിലെ പ്രതികളുടെ സ്വഭാവത്തെക്കുറിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ ജയില്‍ വകുപ്പിനോട് കോടതി ആവശ്യപ്പെട്ടു. കേരളത്തില്‍ ആദ്യമായാണ് മിറ്റിഗേഷന്‍ ഇന്‍വെസ്റ്റിഗേഷന് ഹൈക്കോടതി ഉത്തരവിടുന്നത്. പ്രതികളുടെ മറ്റു പശ്ചാത്തലങ്ങള്‍ കൂടി പരിഗണിക്കണമെന്ന സുപ്രീംകോടതി മാര്‍ഗനിര്‍ദേശത്തിന്റെ അടിസ്ഥാനത്തിലാണ്

Full Story
  15-05-2023
ആശുപത്രിയില്‍ പരിശോധനയ്ക്കിടെ ചിലരുടെ പെരുമാറ്റമാണ് ആക്രമണത്തിന് കാരണമെന്ന് സന്ദീപ്

തിരുവനന്തപുരം: ഡോ. വന്ദന ദാസ് കൊലക്കേസ് പ്രതി സന്ദീപിനെ കസ്റ്റഡിയില്‍ വാങ്ങാന്‍ പൊലീസ് ഇന്ന് അപേക്ഷ നല്‍കും. പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍ കഴിയുന്ന സന്ദീപ് മാനസിക പ്രശ്‌നങ്ങളോ മറ്റ് അസ്വസ്ഥതകളോ പ്രകടിപ്പിക്കുന്നില്ലെന്ന് ജയില്‍ അധികൃതര്‍ അറിയിച്ചു. പേരൂര്‍ക്കട മാനസികാരോഗ്യ കേന്ദ്രത്തിലെ ഡോക്ടര്‍ ജയിലില്‍ എത്തി സന്ദീപിനെ പരിശോധിച്ചു. സന്ദീപിനെ കസ്റ്റഡിയില്‍ വാങ്ങാന്‍ കൊട്ടാരക്കര കോടതിയില്‍ പൊലീസ് ഇന്ന് അപേക്ഷ നല്‍കും. ആക്രമിക്കപ്പെടുമെന്ന് തോന്നിയതിനാലാണ് ആശുപത്രിയില്‍ ആക്രമണം നടത്തിയതെന്നാണ് സന്ദീപ് പറയുന്നത്. താന്‍ ലഹരിക്ക് അടിമയല്ലെന്നും ജയില്‍ ഉദ്യോഗസ്ഥരോട് സന്ദീപ് പറഞ്ഞു. ആശുപത്രിയില്‍ പരിശോധനയ്ക്കിടെ ചിലരുടെ സംസാരം പ്രകോപിപ്പിച്ചു.

Full Story
  15-05-2023
ഡല്‍ഹിക്ക് പോകുന്ന കാര്യത്തില്‍ തീരുമാനമെടുത്തിട്ടില്ലെന്ന് ശിവകുമാര്‍, തര്‍ക്കം പൊതുമധ്യത്തിലേക്ക്

ബംഗലൂരു: കര്‍ണാടകയില്‍ മുഖ്യമന്ത്രി സ്ഥാനത്തില്‍ തര്‍ക്കം തുടരുന്നതിനിടെ, നീരസം പ്രകടമാക്കി കര്‍ണാടക പിസിസി പ്രസിഡന്റ് ഡി കെ ശിവകുമാര്‍. മുഖ്യമന്ത്രി പദവിയുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ക്കായി ഡല്‍ഹിയിലേക്ക് പോകുന്ന കാര്യം തീരുമാനിച്ചിട്ടില്ലെന്നാണ് ശിവകുമാര്‍ മാധ്യമങ്ങളോട് പ്രതികരിച്ചത്. 'ചെയ്യാനുള്ളതെല്ലാം ചെയ്തു. ജനങ്ങള്‍ തിരിച്ചും നല്‍കി. കോണ്‍ഗ്രസിനെ അധികാരത്തിലെത്തിച്ചു. മുഖ്യമന്ത്രി സ്ഥാനത്തില്‍ ഹൈക്കമാന്‍ഡ് തീരുമാനമെടുക്കുമെന്നും' ശിവകുമാര്‍ പറഞ്ഞു. ജന്മദിന സമ്മാനമായി മുഖ്യമന്ത്രി സ്ഥാനം ലഭിക്കുമോയെന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന്, 'എന്റെ ജന്മദിനത്തില്‍ ഹൈക്കമാന്‍ഡ് എന്തു നല്‍കി എന്നറിയില്ല' എന്നായിരുന്നു പ്രതികരണം.
Full Story

[128][129][130][131][132]
 
-->




 
Close Window