Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Wed 24th Apr 2024
വാര്‍ത്തകള്‍
  09-09-2022
തൃശൂരില്‍ മിന്നല്‍ ചുഴലിക്കാറ്റ്, വ്യാപക നാശനഷ്ടം

തൃശൂര്‍: തൃശൂരില്‍ വീണ്ടും മിന്നല്‍ ചുഴലിക്കാറ്റ്. തൃശൂര്‍ വരന്തരപ്പള്ളി, നന്തിപുലം, ആറ്റപ്പിള്ളി, കല്ലൂര്‍, മാഞ്ഞൂര്‍ മേഖലകളിലാണ് മിന്നല്‍ ചുഴലി ആഞ്ഞടിച്ചത്. ഇതേത്തുടര്‍ന്ന് പ്രദേശത്ത് വ്യാപക നാശനഷ്ടങ്ങളുണ്ടായി.രാവിലെ ഏഴരയോടെയാണ് മിന്നല്‍ ചുഴലിക്കാറ്റ് വീശിയത്. കാറ്റില്‍ നിരവധി മരങ്ങള്‍ കടപുഴകി വീണു. വൈദ്യുത പോസ്റ്റുകള്‍ ഒടിഞ്ഞു. മുപ്ലിയം പാലത്തിനടുത്ത് മൂന്ന് ഇലക്ട്രിക് പോസ്റ്റുകളാണ് ഒടിഞ്ഞുവീണത്.മാഞ്ഞൂരില്‍ ഒരു വീടിന്റെ മേല്‍ക്കൂര കാറ്റില്‍ പറന്നുപോയി. ആറ്റപ്പിള്ളി റഗുലേറ്ററില്‍ വലിയ മരങ്ങള്‍ അടിഞ്ഞുകൂടിയിട്ടുണ്ട്. തൃശൂര്‍ ജില്ലയില്‍ കഴിഞ്ഞ രണ്ടു മാസത്തിനിടെ വീശുന്ന അഞ്ചാമത്തെ ചുഴലിക്കാറ്റാണിത്.

Full Story
  09-09-2022
ഉത്രാടത്തിന് റെക്കോര്‍ഡ് മദ്യവില്‍പ്പന

തിരുവനന്തപുരം: ഓണക്കാലത്ത് സംസ്ഥാനത്ത് മദ്യവില്‍പ്പന റെക്കോര്‍ഡിട്ടു. ഉത്രാടദിനത്തില്‍ റെക്കോര്‍ഡ് മദ്യവില്‍പ്പനയാണ് ഉണ്ടായതെന്ന് ബിവറേജസ് കോര്‍പ്പറേഷന്‍ പുറത്തു വിട്ട കണക്കുകള്‍ വ്യക്തമാക്കുന്നു. ഉത്രാട ദിനത്തില്‍ മദ്യ വില്‍പ്പന 100 കോടി കടന്നു.ഇത്തവണ 117 കോടി രൂപയ്ക്കാണ് ബുധനാഴ്ച മദ്യം വിറ്റത്. കൊല്ലം ആശ്രാമം ഔട്ട്ലെറ്റിലാണ് കൂടുതല്‍ മദ്യം വിറ്റത്. ഉത്രാടദിനം വരെയുള്ള ഏഴുദിവസത്തെ മദ്യവില്‍പ്പന 624 കോടി രൂപയാണ്. ഓണക്കാല മദ്യവില്‍പ്പനയിലൂടെ 550 കോടിയാണ് നികുതി ഇനത്തില്‍ സര്‍ക്കാരിന് ലഭിക്കുക.ഇത്തവണ നാലു ഔട്ട്ലെറ്റുകള്‍ ഒരുകോടിയിലധികം രൂപയുടെ മദ്യവില്‍പ്പന നടത്തിയിട്ടുണ്ട്.

ഇരിങ്ങാലക്കുട, ചേര്‍ത്തല കോര്‍ട്ട്

Full Story
  08-09-2022
23 ടിക്കറ്റ് ഒരുമിച്ചെടുത്തു, നിര്‍മാണത്തൊഴിലാളിക്ക് അടിച്ചത് 70 ലക്ഷം

തൊടുപുഴ: നിര്‍മാണത്തൊഴിലാളിക്ക് ഭാഗ്യദേവതയുടെ കടാക്ഷം. അക്ഷയ ലോട്ടറിയുടെ നറുക്കെടുപ്പില്‍ ഒന്നാം സമ്മാനമായ 70 ലക്ഷം രൂപ ഏഴല്ലൂര്‍ പ്ലാന്റേഷന്‍ നടുവിലെ വീട്ടില്‍ രാജീവിന് ലഭിച്ചു. സ്ഥിരമായി ലോട്ടറി ടിക്കറ്റ് എടുക്കുന്ന രാജീവ് 23 ടിക്കറ്റുകളാണ് കഴിഞ്ഞദിവസം എടുത്തത്.ഇതിലൊന്നിനാണ് ഒന്നാം സമ്മാനം. മറ്റൊരു ടിക്കറ്റിന് സമാശ്വാസ സമ്മാനമായ 8,000 രൂപയും ലഭിച്ചു. നാട്ടുകാരനായ ലോട്ടറി വില്‍പനക്കാരന്‍ മനോഹരനില്‍ നിന്നാണ് രാജീവന്‍ ടിക്കറ്റ് വാങ്ങിയത്.രാജീവനും കുടുംബവും ഇപ്പോള്‍ വാടകവീട്ടിലാണ് താമസിക്കുന്നത്. ബേക്കറി ജീവനക്കാരിയായ ഭാര്യ ശ്രീജയും മക്കളായ അനാമികയും അഭിനവും ഉള്‍പ്പെടുന്നതാണ് കുടുംബം. സ്വന്തമായി ഒരു വീടു നിര്‍മ്മിക്കണമെന്നതാണ് രാജീവന്റെ വലിയ

Full Story
  08-09-2022
അടുത്ത 12 മണിക്കൂറിനുള്ളില്‍ സംസ്ഥാനത്ത് വീണ്ടും മഴയ്ക്ക് തുടക്കം

തിരുവനന്തപുരം: അടുത്ത 12 മണിക്കൂറിനുള്ളില്‍ മധ്യപടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം രൂപപ്പെടാന്‍ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. മധ്യ ബംഗാള്‍ ഉള്‍ക്കടലിലെ ചക്രവാതച്ചുഴി മുതല്‍ വടക്കന്‍ കേരളം വരെ ഒരു ന്യൂനമര്‍ദ്ദപാത്തിയും സ്ഥിതി ചെയുന്നുണ്ട്. ഇതിന്റെ ഫലമായി കേരളത്തില്‍ ഇന്ന് ഒറ്റപ്പെട്ട അതിശക്തമായ മഴക്കും അടുത്ത അഞ്ചു ദിവസം വ്യാപകമായ മഴക്കും സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നല്‍കി.മണ്‍സൂണ്‍ പാത്തി അതിന്റെ സാധാരണ പാതയില്‍നിന്നും തെക്കോട്ടു മാറി സ്ഥിതി ചെയ്യുന്നു. കര്‍ണാടകക്കും സമീപ പ്രദേശങ്ങള്‍ക്കും മുകളിലായി ചക്രവാത ചുഴി നിലനില്‍ക്കുന്നു. ബംഗാള്‍ ഉള്‍ക്കടലിന്റെ മധ്യ ഭാഗത്തു മറ്റൊരു ചക്രവാത ചുഴി

Full Story
  08-09-2022
പൂച്ചക്കുഞ്ഞിനെ നിറം അടിച്ച് കടുവക്കുഞ്ഞാക്കി വില്‍ക്കാന്‍ ശ്രമം, യുവാവ് പിടിയില്‍

ഇടുക്കി: പൂച്ചക്കുഞ്ഞുങ്ങളെ നിറം അടിച്ച് കടുവക്കുഞ്ഞുങ്ങളെന്ന പേരില്‍ തട്ടിപ്പിന് ശ്രമിച്ച യുവാവ് പിടിയില്‍. തിരുവണ്ണാമല ആരണി സ്വദേശി പാര്‍ഥിപന്‍ (24) ആണ് വനം വകുപ്പിന്റെ പിടിയിലായത്. വാട്സ്ആപ്പിലൂടെയാണ് കടുവക്കുഞ്ഞുങ്ങള്‍ വില്‍പനയ്ക്കെന്ന് യുവാവ് അറിയിപ്പ് നല്‍കിയത്.3 മാസം പ്രായമായ കടുവക്കുഞ്ഞിന് ഒന്നിന് 25 ലക്ഷം രൂപ വിലവരുമെന്നും പണം നല്‍കിയാല്‍ 10 ദിവസത്തിനകം എത്തിച്ചു നല്‍കുമെന്നുമായിരുന്നു അറിയിപ്പ്. മൂന്ന് കടുവക്കുഞ്ഞുങ്ങള്‍ക്ക് ആഹാരം നല്‍കുന്ന ചിത്രം സഹിതമാണ് ഞായറാഴ്ച പാര്‍ഥിപന്‍ വാട്സാപ്പില്‍ അറിയിപ്പ് നല്‍കിയത്.ഇതു ശ്രദ്ധയില്‍പ്പെട്ട വനം വകുപ്പ് അന്വേഷണം തുടങ്ങിയതോടെ, പാര്‍ഥിപന്‍ ഒളിവില്‍പോയി.

Full Story

  07-09-2022
കെഎസ്ആര്‍ടിസിയിലെ ശമ്പള വിതരണം പൂര്‍ത്തിയായി

തിരുവനന്തപുരം: കെഎസ്ആര്‍ടിസിയില്‍ ശമ്പള വിതരണം പൂര്‍ത്തിയായി. ജൂലൈ മാസത്തെ ബാക്കിയും ആഗസ്റ്റ് മാസത്തെ ശമ്പളവും നല്‍കി 25,268 ജീവനക്കാര്‍ക്കാണ് ശമ്പളം ലഭിച്ചത്. ശമ്പള വിതരണത്തിന് 100 കോടി രൂപയാണ് സര്‍ക്കാര്‍ അനുവദിച്ചത്. കെഎസ്ആര്‍ടിസി ജീവനക്കാരുടെ ശമ്പള കുടിശ്ശിക ഓണത്തിന് മുന്‍പ് നല്‍കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞിരുന്നു. കുടിശ്ശിക കൊടുത്തുതീര്‍ക്കാനും മറ്റ് ആശങ്കകള്‍ പരിഹരിക്കാനും തൊഴിലാളി യൂണിയന്‍ പ്രതിനിധികളുമായി മുഖ്യമന്ത്രി ചര്‍ച്ച നടത്തിയിരുന്നു. സെക്രട്ടേറിയറ്റിലെ കോണ്‍ഫറന്‍സ് ഹാളിലാണ് കൂടിക്കാഴ്ച നടന്നത്. യോഗത്തിന് പിന്നാലെ എല്ലാ മാസവും 5 ആം തീയതിക്കുള്ളില്‍ ശമ്പളം ലഭ്യമാക്കാനുള്ള നടപടികള്‍ സ്വീകരിക്കണമെന്ന് മാനേജ്മെന്റിന്

Full Story
  07-09-2022
ഗാന്ധി കുടുംബത്തിനെതിരേ വിമര്‍ശനവുമായി കെ. സുധാകരന്‍

തിരുവനന്തപുരം: ഗാന്ധി കുടുംബത്തിനെതിരെ വിമര്‍ശനവുമായി കെ.പി.സി.സി അധ്യക്ഷന്‍ കെ.സുധാകരന്‍. തിരുത്തലുകള്‍ ഉള്‍ക്കൊള്ളാന്‍ ഗന്ധി കുടുംബത്തിന് കഴിയുന്നില്ല. നേതൃത്വത്തിനെതിരെ വിമര്‍ശനങ്ങള്‍ ഉന്നയിച്ച ജി 23 നേതാക്കള്‍ പാര്‍ട്ടിക്കുള്ളില്‍ തിരുത്തലിനാണ് ശ്രമിച്ചത്. അവരെ ഉള്‍ക്കൊള്ളാന്‍ ഗാന്ധി കുടുംബത്തിന് കഴിയാത്തത് നിര്‍ഭാഗ്യകരമാണ്. എഐസിസി അധ്യക്ഷ സ്ഥാനത്തേക്ക് ശശി തരൂര്‍ മത്സരിച്ചാല്‍ മനസാക്ഷി വോട്ട് ചെയ്യും. കെപിസിസി ആര്‍ക്കു വേണ്ടിയും പ്രചാരണത്തിന് ഇറങ്ങില്ലെന്നും സുധാകരന്‍ പറഞ്ഞു. ഒരു ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് സുധാകരന്‍ ഗാന്ധി കുടുംബത്തിനെതിരെ വിമര്‍ശനത്തിന്റെ മുന തൊടുക്കുന്നത്. ജി 23 നേതാക്കള്‍ പറയുന്നതിലെ കാര്യങ്ങള്‍ ഉള്‍ക്കൊളളാന്‍

Full Story
  07-09-2022
കൊട്ടിയത്ത് പതിനാലുകാരനെ തട്ടിക്കൊണ്ടുപോയത് സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട തര്‍ക്കം മൂലം

 കൊല്ലം: കൊട്ടിയത്തു നിന്നും പതിനാലുകാരനെ തട്ടിക്കൊണ്ടു പോകലിന് പിന്നില്‍ സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട തര്‍ക്കമാണെന്നാണ് റിപ്പോര്‍ട്ട്. കുട്ടിയുടെ കുടുംബം ബന്ധുവില്‍ നിന്നും 10 ലക്ഷം രൂപ കടംവാങ്ങിയിരുന്നു. ഈ പണം തിരികെ വാങ്ങിയെടുക്കുന്നതിനായി ബന്ധുവിന്റെ മകന്‍ ക്വട്ടേഷന്‍ നല്‍കുകയായിരുന്നു എന്നാണ് വിവരം. ഒരു ലക്ഷം രൂപയ്ക്കായിരുന്നു ക്വട്ടേഷന്‍. കുട്ടിയെ മാര്‍ത്താണ്ഡത്ത് എത്തിച്ച് വിലപേശുകയായിരുന്നു സംഘത്തിന്റെ ലക്ഷ്യമെന്നും പൊലീസ് സൂചിപ്പിച്ചു.പതിനാലുകാരനെ തട്ടിക്കൊണ്ടുപോയ സംഘത്തില്‍ തമിഴ്നാട് സ്വദേശികളായ ആറുപേരാണ് ഉണ്ടായിരുന്നത്. സംഘത്തിലുണ്ടായിരുന്ന മാര്‍ത്താണ്ഡം സ്വദേശി ബിജുവിനെ പൊലീസ് പിടികൂടി. തടഞ്ഞ സഹോദരിയെയും അയല്‍വാസിയെയും

Full Story
[222][223][224][225][226]
 
-->




 
Close Window