Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Sat 20th Apr 2024
വാര്‍ത്തകള്‍
  02-09-2022
ഗുണനിലവാരം പരിശോധിക്കാതെ പേ വിഷബാധയ്ക്കുള്ള മരുന്ന് എത്തിച്ചതായി മെഡിക്കല്‍ സര്‍വീസസ് കോര്‍പ്പറേഷന്‍

തിരുവനന്തപുരം: അടിയന്തര സാഹചര്യം പരിഗണിച്ച് ഗുണനിലവാര പരിശോധന നടത്താതെ സംസ്ഥാനത്തേക്ക് പേ വിഷബാധ വാക്‌സിന്‍ എത്തിച്ചതായി മെഡിക്കല്‍ സര്‍വീസസ് കോര്‍പറേഷന്‍. വാക്‌സിന്‍ വിതരണത്തില്‍ ആരോഗ്യ മന്ത്രി വീണ ജോര്‍ജിന്റെ വാദം തള്ളിയാണ് കോര്‍പറേഷന്റെ വിശദീകരണം. മനുഷ്യാവകാശ കമ്മീഷന് നല്‍കിയ റിപ്പോര്‍ട്ടിലാണ് എംഡി എസ് ചിത്ര ഇക്കാര്യം വ്യക്തമാക്കിയത്.വിതരണം ചെയ്യുന്ന വിന്‍സ് ബയോ പ്രൊഡക്ട്‌സിന്റെ ഇക്വിന്‍ ആന്റിറാബീസ് വാക്‌സിന്‍ ഇതുവരെ ഗുണനിലവാര പരിശോധനയില്‍ പരാജയപ്പെട്ടിട്ടില്ല.

പേ വിഷബാധ വാക്‌സിന്റെ ആവശ്യകത കൂടി വരുന്നതും കോവിഡ് കാലത്ത് പരിശോധനാ ഫലം വൈകാനുള്ള സാഹചര്യവും കണക്കിലെടുത്താണ് ഗുണനിലവാര പരിശോധന

Full Story
  02-09-2022
കൊളോണിയല്‍ കാലത്തിന് പൂര്‍ണ വിരാമം, നാവികസേനയ്ക്ക് പുതിയ പതാക

കൊച്ചി: ഇന്ത്യന്‍ നാവിക സേനയുടെ പുതിയ പതാക പ്രധാനമന്ത്രി നരേന്ദ്ര മോദി അനാച്ഛാദനം ചെയ്തു. കൊളോണിയല്‍ കാലത്തെ ഓര്‍മിപ്പിച്ചിരുന്ന പഴയ പതാക മാറ്റിയാണ് പുതിയത് അവതരിപ്പിച്ചിരിക്കുന്നത്. കൊച്ചിയില്‍ ഇന്ത്യ തദ്ദേശീയമായി നിര്‍മിച്ച ഐഎന്‍എസ് വിക്രാന്ത് രാജ്യത്തിനു സമര്‍പ്പിക്കുന്ന ചടങ്ങിലാണു പ്രധാനമന്ത്രി പുതിയ പതാക അവതരിപ്പിച്ചത്.ബ്രീട്ടീഷ് ഭരണക്കാലവുമായുള്ള ബന്ധം പൂര്‍ണമായും അവസാനിപ്പിച്ച് ഇന്ത്യന്‍ നാവികസേനയ്ക്ക് പുതിയ പതാക നിലവില്‍ വന്നിരിക്കുന്നത്. സെന്റ് ജോര്‍ജ് ക്രോസിന്റെ ഒരറ്റത്ത് ത്രിവര്‍ണ പതാക പതിപ്പിച്ചതാണ് നാവികസേനയുടെ പഴയ പതാക. അശോക സ്തംഭവും ഛത്രപതി ശിവജിയുടെ നാവികസേനാ മുദ്രയുമുള്ളതാണ് പുതിയ പതാക.

Full Story

  01-09-2022
തുറുമുഖ നിര്‍മാണത്തിന് പൊലീസ് സംരക്ഷണം നല്‍കണം, കഴിഞ്ഞില്ലെങ്കില്‍ കേന്ദ്രസേനയെ നിയോഗിക്കണം: ഹൈക്കോടതി

കൊച്ചി: വിഴിഞ്ഞം തുറമുഖ നിര്‍മാണത്തിന് പൊലീസ് സംരക്ഷണം നല്‍കാന്‍ സര്‍ക്കാരിന് ഹൈക്കോടതി നിര്‍ദേശം. കേരള പൊലീസിന് സംരക്ഷണം ഒരുക്കാന്‍ സാധിക്കില്ലെങ്കില്‍ കേന്ദ്ര സേനയുടെ സഹായം തേടാമെന്ന് കോടതി നിര്‍ദേശിച്ചു. തുറമുഖ നിര്‍മാണത്തിന് സംരക്ഷണം ആവശ്യപ്പെട്ട് അദാനി പോര്‍ട്ട്സും കരാര്‍ കമ്പനിയായ ഹോവെ എഞ്ചിനിയറിങും നല്‍കിയ ഹര്‍ജിയിലാണ് ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്.സമരക്കാര്‍ പദ്ധതി പ്രദേശത്തേക്ക് അതിക്രമിച്ചു കടക്കരുതെന്ന് കോടതി നിര്‍ദേശിച്ചു. പ്രതിഷേധങ്ങള്‍ സമാധാനപരമായി തുടരാം. നിര്‍മാണം തടസ്സപ്പെടുത്തരുത്.

പദ്ധതി പ്രദേശത്തു വരുന്ന തൊഴിലാളികളെയും ഉദ്യോഗസ്ഥരെയും തടയരുതെന്നും കോടതി ഉത്തരവില്‍ പറഞ്ഞു.

Full Story
  01-09-2022
ഉപയോഗിച്ചു വലിച്ചെറിയുന്ന സംസ്‌കാരം വിവാഹബന്ധത്തിലും വര്‍ധിച്ചുവരുന്നതായി ഹൈക്കോടതി

കൊച്ചി; വിവാഹ മോചനത്തിനെതിരെ കേരള ഹൈക്കോടതി. ഉപയോഗിക്കുക വലിച്ചെറിയുക എന്ന ഉപഭോക്തൃ സംസ്‌കാരം നമ്മുടെ വിവാഹ ജീവിതങ്ങളേയും സ്വാധീനിച്ചിട്ടുണ്ടെന്നാണ് ഹൈക്കോടതി പറഞ്ഞത്. ആവശ്യം കഴിയുമ്പോള്‍ ഒഴിവാക്കുന്ന ലിവിങ് ടുഗതര്‍ ബന്ധങ്ങള്‍ വളരുകയാണെന്നും ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് പറഞ്ഞു. ആലപ്പുഴ സ്വദേശികളുടെ വിവാഹ മോചന ഹര്‍ജി തള്ളിക്കൊണ്ടാണ് ജസ്റ്റിസുമാരായ മഹമ്മദ് മുസ്താഖ്, സോഫി തോമസ് എന്നിവരുടെ ബെഞ്ചിന്റെ വിവാദ പരാമര്‍ശം.ബാധ്യതകള്‍ ഇല്ലാതെ ജീവിതം ആസ്വദിക്കുന്നതിന് തടസ്സമാകുന്ന തിന്മയായാണ് വിവാഹത്തെ പുതുതലമുറ കാണുന്നത്. ഭാര്യ എന്നാല്‍ എന്നെന്നേക്കും ആശങ്ക ക്ഷണിച്ചുവരുന്നവള്‍ എന്നതാണ് ഇന്നത്തെ ചിന്താഗതി.

ഉപയോഗിക്കുക

Full Story
  01-09-2022
സ്ത്രീകളുടെ അവകാശപ്പോരാട്ടങ്ങളുടെ പ്രതീകം മേരി റോയ് അന്തരിച്ചു

കോട്ടയം: സ്ത്രീകളുടെ അവകാശത്തിനായുള്ള നിയമപോരാട്ടത്തിലൂടെ പ്രശസ്തയായ മേരി റോയ് അന്തരിച്ചു. 89 വയസായിരുന്നു. വാര്‍ധക്യസഹജമായ അസുഖത്തെ തുടര്‍ന്നായിരുന്നു അന്ത്യം. പ്രമുഖ എഴുത്തുകാരി അരുന്ധതി റോയിയുടെ അമ്മയാണ്.ക്രിസ്ത്യന്‍ പിന്തുടര്‍ച്ചാവകാശത്തെ ചോദ്യം ചെയ്ത മേരി റോയ് നടത്തിയ നിയമപോരാട്ടമാണ് സ്ത്രീകള്‍ക്ക് പിതൃസ്വത്തിന് അര്‍ഹതയുണ്ടെന്ന സുപ്രധാന വിധിക്ക് വഴിവെച്ചത്. 1986ലാണ് തിരുവിതാംകൂര്‍ കൊച്ചിന്‍ പിന്തുടര്‍ച്ച അവകാശനിയമം അസാധുവാക്കി സുപ്രീം കോടതി ഉത്തരവ് പുറപ്പെടുവിച്ചത്.പിവി ഐസക്കിന്റെ മകളുമായി 1933 ല്‍ കോട്ടയം അയ്മനത്താണ് മേരി റോയിയുടെ ജനനം. ഡല്‍ഹി ജീസസ് മേരി കോണ്‍വെന്റിലായിരുന്നു സ്‌കൂള്‍ വിദ്യാഭ്യാസം.

ചെന്നൈ

Full Story
  31-08-2022
കരുതല്‍ ഡോസായി കോര്‍ബിവാക്‌സ് എടുക്കാമെന്ന് ആരോഗ്യമന്ത്രി

തിരുവനന്തപുരം: കരുതല്‍ ഡോസ് കോവിഡ് വാക്‌സിനായി ഇനിമുതല്‍ കോര്‍ബിവാക്‌സ് വാക്‌സിനും സ്വീകരിക്കാമെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. ഒന്നും രണ്ടും ഡോസ് വാക്‌സിനെടുത്തവര്‍ക്ക് ഇനിമുതല്‍ അതേ ഡോസ് വാക്‌സിനോ അല്ലെങ്കില്‍ കോര്‍ബിവാക്‌സ് വാക്‌സിനോ കരുതല്‍ ഡോസായി സ്വീകരിക്കാവുന്നതാണ്.മുമ്പ് ഏത് വാക്‌സിനെടുത്താലും അതേ വാക്‌സിനായിരുന്നു കരുതല്‍ ഡോസായി നല്‍കിയിരുന്നത്. അതിനാണ് മാറ്റം വരുത്തിയത്. കോവിന്‍ പോര്‍ട്ടലിലും ഇതിനനുസരിച്ച മാറ്റം വരുത്തിയിട്ടുണ്ട്.

സംസ്ഥാനത്ത് ഇതനുസരിച്ചുള്ള ക്രമീകരണം നടത്തിയിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി. നിലവില്‍ 12 മുതല്‍ 14 വരെ

Full Story
  31-08-2022
രാജ്യത്ത് പ്രതിദിനം 82 കൊലപാതകങ്ങള്‍

 ന്യൂഡല്‍ഹി: രാജ്യത്ത് കഴിഞ്ഞവര്‍ഷം ഓരോ ദിവസവും ശരാശരി 82 കൊലപാതകങ്ങള്‍ വീതം നടന്നെന്ന് നാഷണല്‍ ക്രൈം റെക്കോര്‍ഡ്സ് ബ്യൂറോ. ഓരോ മണിക്കൂറും 11ല്‍ കൂടുതല്‍ തട്ടിക്കൊണ്ടുപോകല്‍ വീതം നടന്നു. ഒരു ലക്ഷം ജനസംഖ്യയില്‍ ഏറ്റവും കൂടുതല്‍ കൊലപാതകങ്ങള്‍ നടന്നത് ജാര്‍ഖണ്ഡിലാണ്. തട്ടിക്കൊണ്ടുപോകല്‍ ഏറ്റവും കൂടുതല്‍ നടക്കുന്നത് രാജ്യതലസ്ഥാനമായ ഡല്‍ഹിയിലാണെന്ന് എന്‍സിആര്‍ബിയുടെ 'ക്രൈം ഇന്‍ ഇന്ത്യ 2021' റിപ്പോര്‍ട്ടില്‍ പറയുന്നു.30,132പേര്‍ ഇരകളായ 29,272 കൊലപാതക കേസുകള്‍ 2021ല്‍ രജിസ്റ്റര്‍ ചെയ്തു. 2020ല്‍ 29,193 കേസുകളാരുന്നു. 0.3 ശതമാനം വര്‍ധനവ്. 1,01,707 കിഡ്നാപ് കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. 1,04,149പേരാണ് കിഡ്നാപ് ചെയ്യപ്പെട്ടത്. 19.9 ശതമാനം വര്‍ധനവാണ് കിഡ്നാപ് കേസുകളില്‍ സംഭവിച്ചത്. 2020ല്‍

Full Story
  31-08-2022
ഇന്ത്യന്‍ സാമ്പത്തിക വളര്‍ച്ചയില്‍ വന്‍ കുതിപ്പ്

ന്യൂഡല്‍ഹി: ഇന്ത്യയുടെ സാമ്പത്തിക വളര്‍ച്ചയില്‍ കുതിപ്പ്. ഏപ്രില്‍- ജൂണ്‍ പാദത്തില്‍ ജിഡിപി 13.5 ശതമാനം വളര്‍ച്ച രേഖപ്പെടുത്തിയതായി കണക്കുകള്‍ വ്യക്തമാക്കുന്നു.ഒരു വര്‍ഷത്തിനിടയിലെ ഏറ്റവും ഉയര്‍ന്ന വളര്‍ച്ചാനിരക്കാണിത്. തൊട്ടുമുന്‍പത്തെ പാദമായ ജനുവരി- മാര്‍ച്ച് കാലയളവില്‍ സാമ്പത്തിക വളര്‍ച്ചാനിരക്ക് കേവലം 4.1 ശതമാനമായിരുന്നു.ഇതില്‍ നിന്നാണ് ഏപ്രില്‍ പാദത്തില്‍ മൂന്ന് ഇരട്ടി വര്‍ധന ഉണ്ടായത്.മുന്‍വര്‍ഷം ഏപ്രില്‍- ജൂണ്‍ കാലയളവില്‍ ജിഡിപിയില്‍ 20.1 ശതമാനത്തിന്റെ വര്‍ധനയാണ് രേഖപ്പെടുത്തിയത്. തൊട്ടുമുന്‍പത്തെ വര്‍ഷത്തെ സമാനകാലയളവില്‍ കോവിഡ് മഹാമാരിയുടെ പിടിയിലായിരുന്നു രാജ്യം. ഒരു വര്‍ഷം കഴിഞ്ഞപ്പോള്‍ സാമ്പത്തിക വളര്‍ച്ച

Full Story
[223][224][225][226][227]
 
-->




 
Close Window