Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Sat 20th Apr 2024
വാര്‍ത്തകള്‍
  27-08-2022
ഫയലുമായി മന്ത്രിമാര്‍ തന്നെ രാജ്ഭവനില്‍ വരണമെന്ന് ഗവര്‍ണര്‍

തിരുവനന്തപുരം: ഫയലുമായി മന്ത്രിമാര്‍ തന്നെ രാജ്ഭവനില്‍ വരണമെന്നും പെഴ്സനല്‍ സ്റ്റാഫിനെ അയയ്ക്കുന്നത് അംഗീകരിക്കില്ലെന്നും ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. ഇക്കാര്യം രാജ്ഭവനില്‍നിന്നു ചീഫ് സെക്രട്ടറിയെ രേഖാമൂലം അറിയിച്ചിട്ടുണ്ടെന്നും, ന്യൂ ഇന്ത്യന്‍ എക്സ്പ്രസിന്റെ എക്സ്പ്രസ് ഡയലോഗ്സില്‍ പങ്കെടുത്തുകൊണ്ട് ഗവര്‍ണര്‍ വ്യക്തമാക്കി.''ഇന്നു രാവിലെയും മുഖ്യമന്ത്രിയുടെ ഓഫിസില്‍നിന്നു വിളി വന്നിരുന്നു. മുഖ്യമന്ത്രിക്കു വേണ്ടിയോ മറ്റേതെങ്കിലും മന്ത്രിക്കു വേണ്ടിയോ പെഴ്സനല്‍ സ്റ്റാഫ് വരേണ്ടതില്ലെന്ന് വ്യക്തമാക്കിയിട്ടുണ്ട്. വെയ്റ്റിങ് റൂമിന് അപ്പുറത്തേക്ക് അവര്‍ക്ക് അനുമതി നല്‍കില്ല. മന്ത്രിമാര്‍ വരട്ടെ, അവര്‍ക്കു കാര്യങ്ങള്‍

Full Story
  26-08-2022
മനം മടുത്താണ് സംസ്ഥാനം വിട്ടുപോയത്, സഹായിച്ചത് മന്ത്രി മാത്രമെന്ന് സംരംഭകരായ ദമ്പതികള്‍

കണ്ണൂര്‍: നഗരസഭയുടെ ഇടപെടലുകളില്‍ മനം മടുത്ത് നാടുവിട്ടുപോയ വ്യവസായ സംരംഭകരായ ദമ്പതികളെ തലശ്ശേരിയിലെത്തിച്ചു. തലശ്ശേരി നഗരസഭ ഫര്‍ണിച്ചര്‍ സ്ഥാപനത്തിന് പൂട്ടിട്ടതോടെ, മനം നൊന്ത് നാടുവിട്ട താഴെ ചമ്പാട് തായാട്ട് വീട്ടില്‍ രാജ് കബീര്‍, ഭാര്യ ശ്രീവിദ്യ എന്നിവരെയാണ് പൊലീസ് തലശ്ശേരിയിലെത്തിച്ചത്. ഇവരെ തലശ്ശേരി കോടതിയില്‍ ഹാജരാക്കും. കോയമ്പത്തൂരില്‍ നിന്നാണ് പൊലീസ് ഇവരെ കണ്ടെത്തിയത്.തലശ്ശേരി നഗരസഭയുടെ ഭാഗത്തു നിന്നും പ്രതികാരനടപടിയാണ് തങ്ങള്‍ക്കു നേരെയുണ്ടായതെന്ന് രാജ് കബീര്‍ തലശ്ശേരി റെയില്‍വേ സ്റ്റേഷനില്‍ വെച്ച് മാധ്യമങ്ങളോട് പറഞ്ഞു. നഗരസഭയുടെ ഭീഷണി കാരണമാണ് തങ്ങള്‍ നാടുവിട്ടുപോയത്. നഗരസഭ ചെയര്‍പേഴ്സണ്‍ പ്രതികരിച്ചത് കണ്ടില്ലേ?. അതു തന്നെയാണ് ഉത്തരം.

Full Story
  26-08-2022
രാഹുല്‍ഗാന്ധിക്ക് പക്വതയില്ലെന്ന് ഗുലാം നബി ആസാദ്

ന്യൂഡല്‍ഹി: കോണ്‍ഗ്രസ് വിട്ട മുതിര്‍ന്ന നേതാവ് ഗുലാം നബി ആസാദ് പാര്‍ട്ടി അധ്യക്ഷ സോണിയ ഗാന്ധിക്കു നല്‍കിയ രാജിക്കത്തില്‍ നേതൃത്വത്തിനെതിരെ അതിരൂക്ഷ വിമര്‍ശനം. കോണ്‍ഗ്രസില്‍ നടക്കുന്നത് റിമോട്ട് കണ്‍ട്രോള്‍ ഭരണമാണ്. പാര്‍ട്ടി അധ്യക്ഷ സോണിയാ ഗാന്ധി ആണെങ്കിലും തീരുമാനമെടുക്കുന്നത് രാഹുല്‍ ഗാന്ധിയാണ്. രാഹുല്‍ പുതിയ ഉപജാപകവൃന്ദത്തെ സൃഷ്ടിക്കുകയും മുതിര്‍ന്നവരും പരിചയസമ്പന്നരുമായ നേതാക്കളെ ഒതുക്കുകയുമാണ് ചെയ്യുന്നതെന്നും ഗുലാം നബി ആസാദ് അഞ്ചുപേജുള്ള രാജിക്കത്തില്‍ ആരോപിച്ചു.രാഹുല്‍ഗാന്ധിയെ പാര്‍ട്ടിയെ നേതൃസ്ഥാനത്തേക്ക് കൊണ്ടുവന്നതോടെയാണ് കോണ്‍ഗ്രസ് പാര്‍ട്ടിക്ക് തകര്‍ച്ച തുടങ്ങുന്നത്. പക്വതയില്ലാത്ത നേതാവാണ് രാഹുല്‍ഗാന്ധി. ആ

Full Story
  26-08-2022
കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റിന് ഡിസിസി പ്രസിഡന്റിന്റെ വക അസഭ്യവര്‍ഷം

തൊടുപുഴ: കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റിന് ഡിസിസി പ്രസിഡന്റിന്റെ അസഭ്യവര്‍ഷവും ഭീഷണിയും. തൊടുപുഴ ബ്ലോക്ക് കമ്മറ്റിക്ക് കീഴിലുള്ള കുമാരമംഗലം മണ്ഡലം പ്രസിഡന്റ് സെബാസ്റ്റ്യനെതിരെയാണ് ഇടുക്കി ഡിസിസി പ്രസിഡന്റ് സി പി മാത്യു ഭീഷണിപ്പെടുത്തിയതും തെറിവിളിച്ചതും. രാഹുല്‍ ഗാന്ധിയുടെ ജോഡോ യാത്രയുമായി ബന്ധപ്പെട്ട് കെപിസിസി ജനറല്‍ സെകക്രട്ടറി കഴിഞ്ഞ ദിവസം ഒരു യോഗം വിളിച്ചിരുന്നു.

ഈ യോഗത്തില്‍ ഡിസിസി പ്രസിഡന്റിനെതിരെ മണ്ഡലം സെക്രട്ടറി വിമര്‍ശനം ഉന്നയിച്ചതാണ് കാരണം.ബ്ലോക്ക് പ്രസിഡന്റിനെ ഫോണിലൂടെയാണ് ഡിസിസി പ്രസിഡന്റ് അസഭ്യം വിളിച്ചത്. അസഭ്യം വിളിച്ച ഡിസിസി പ്രസിഡന്റ് സി പി മാത്യു ബ്ലോക്ക് പ്രസിഡന്റിനെ ഭീഷണിപ്പെടുത്തുകയും ചെയ്തു.

Full Story
  25-08-2022
നടന്‍ ദിലീപുമായി അടുത്ത ബന്ധമുണ്ടെന്ന് ഷോണ്‍ ജോര്‍ജ്

കോട്ടയം:നടന്‍ ദിലീപിന്റെ പേരില്‍ വാട്സാപ്പ് ഗ്രൂപ്പ് ഉണ്ടാക്കാന്‍ താന്‍ മണ്ടനല്ലെന്ന് പിസി ജോര്‍ജിന്റെ മകന്‍ ഷോണ്‍ ജോര്‍ജ്. ദിലിപുമായി അടുത്ത ബന്ധമുണ്ട്. സഹോദരന്‍ അനൂപുമായി വലിയ പരിചയമില്ലെന്നും ഇല്ലെന്ന് ഷോണ്‍ മാധ്യമങ്ങളോട് പറഞ്ഞു.ഒരുവാട്സാപ്പ് ഗ്രൂപ്പ് ഉണ്ടാക്കി എന്റെ ഒരു ഫേട്ടോ പ്രൈഫൈലാക്കാന്‍ ആര്‍ക്കാണ് പറ്റാത്തത്. അത്രയും മണ്ടത്തരം ആരെങ്കിലും കാണിക്കുമോ?. താന്‍ ഒരു അഭിഭാഷകനല്ലേ?. ഇങ്ങനെ ഒരു ഗ്രൂപ്പ് ഉണ്ടാക്കിയിട്ട് ദിലീപിന് എന്താണ് ഗുണമെന്നും ഷോണ്‍ ചോദിച്ചു. ക്രൈംബ്രാഞ്ച് തന്റെ വീട്ടില്‍ നടത്തിയ റെയ്ഡില്‍ പിള്ളേര് കളിക്കുന്ന മൂന്ന് മൊബൈല്‍ ഫോണുകളും, കേടായ ഒരു ടാബും, കാറില്‍ പാട്ടുകേള്‍ക്കുന്ന പെന്‍്രൈഡവും അഞ്ച് സിം കാര്‍ഡുകളും

Full Story
  25-08-2022
സ്ലോ പോയിസണിങ്ങിനെക്കുറിച്ച് ഗൂഗിളില്‍ നിന്ന് പഠിച്ചു, പല ഘട്ടങ്ങളിലായി വിഷം നല്‍കി

തൃശൂര്‍: തൃശൂര്‍ കുന്നംകുളം കീഴൂരില്‍ അമ്മയെ മകള്‍ വിഷം കൊടുത്തു കൊന്ന കേസില്‍, രണ്ടുമാസം മുമ്പും പ്രതി മാതാപിതാക്കളെ അപായപ്പെടുത്താന്‍ ശ്രമം നടത്തിയിരുന്നതായി പൊലീസ്. പ്രതി അമ്മ രുഗ്മിണിയ്ക്ക് വിഷം നല്‍കിയതിന്റെ അവശിഷ്ടങ്ങളും, എലിവിഷം നല്‍കുന്നതിന് ഉപയോഗിച്ച പാത്രവും കണ്ടെടുത്തതായി എസിപി ടി എസ് സിനോജ് പറഞ്ഞു. ഇന്ദുലേഖയുടെ അറസ്റ്റ് രേഖപ്പെടുത്തിയിട്ടുണ്ട്. പ്രതി കുറ്റസമ്മതം നടത്തിയെന്നും എസിപി പറഞ്ഞു. കേസില്‍ അന്വേഷണം പുരോഗമിക്കുന്നതിനാല്‍ കൂടുതല്‍ കാര്യങ്ങള്‍ ഇപ്പോള്‍ വെളിപ്പെടുത്താനാകില്ലെന്നും എസിപി പറഞ്ഞു.ഇന്ദുലേഖ കുന്നംകുളത്തെ കടയില്‍ നിന്നാണ് എലിവിഷം വാങ്ങിയതെന്ന് പൊലീസ് പറഞ്ഞു. പ്രതിയെ കടയിലെത്തിച്ചും തെളിവെടുത്തു. ഇന്ദുലേഖയുടെ ഫോണ്‍

Full Story
  25-08-2022
ലഹരി കടത്തില്‍ പിടിയിലാകുന്ന യുവാക്കളെ പുറത്താക്കുമെന്ന് മഹല്ല് കമ്മിറ്റി

കാസര്‍കോട്: ലഹരിക്കടത്തില്‍ പിടിക്കപ്പെടുന്ന യുവാക്കളെ മഹല്ലില്‍ നിന്ന് പുറത്താക്കുമെന്ന് പടന്നക്കാട് അന്‍സാറുല്‍ ഇസ്ലാം ജമാഅത്ത്. ലഹരിക്കടത്തുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന യുവാക്കളുടെ വിവാഹവുമായി മഹല്ല് കമ്മിറ്റി സഹകരിക്കില്ലെന്നും ജമാഅത്ത് മുന്നറിപ്പ് നല്‍കുന്നു.ഇതിന് മുന്‍പും ഇത്തരത്തില്‍ തീരുമാനവുമായി മഹല്ല് കമ്മിറ്റി രംഗത്തുവന്നിരുന്നു. 2018 മാര്‍ച്ച് 28 രണ്ട് വ്യക്തികള്‍ക്കെതിരെ നടപടിയെടുത്തു. കഴിഞ്ഞ വെള്ളിയാഴ്ച നാലുപേരെ മഹല്ലിലെ പ്രാഥമികാംഗത്വത്തില്‍നിന്ന് പുറത്താക്കി. മയക്കുമരുന്നുമായി ബന്ധപ്പെട്ട് നാലുപേരെ പൊലീസ് അറസ്റ്റ് ചെയ്തതോടെയാണ് ഐകകണ്ഠ്യേന നടപടിയെടുക്കുകയായിരുന്നുവെന്നും പടന്നക്കാട് അന്‍സാറുല്‍ ഇസ്ലാം ജമാഅത്ത്

Full Story
  24-08-2022
ഞായറാഴ്ച വരെ ശക്തമായ മഴയ്ക്ക് സാധ്യത

തിരുവനന്തപുരം: സംസ്ഥാനത്ത് ഞായാറാഴ്ച വരെ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്രകാലാവസ്ഥ വകുപ്പ്. തിവ്രമഴ കണക്കിലെടുത്ത് ഇടുക്കി, തൃശ്ശൂര്‍, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. 24 മണിക്കൂറില്‍ 115.6 mm മുതല്‍ 204.4 mm വരെ മഴ ലഭിക്കുമെന്നാണ് പ്രവചനം. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, പാലക്കാട്, വയനാട് ജില്ലകളില്‍ ശക്തമായ മഴ കണക്കിലെടുത്ത് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു.വ്യാഴാഴ്ച് കോട്ടയം, എറണാകുളം, ഇടുക്കി, തൃശ്ശൂര്‍, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളിലും വെള്ളിയാഴ്ച ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, മലപ്പുറം ജില്ലകളിലും ശനിയാഴ്ച ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, മലപ്പുറം ജില്ലകളിലും

Full Story
[225][226][227][228][229]
 
-->




 
Close Window