Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Fri 29th Mar 2024
വാര്‍ത്തകള്‍
  25-07-2022
രാജ്യത്തെ അഭിസംബോധന ചെയ്ത് ദ്രൗപതി മുര്‍മു

ന്യൂഡല്‍ഹി: സ്വാതന്ത്ര്യത്തിന്റെ എഴുപത്തിയഞ്ചാം വാര്‍ഷികത്തില്‍ രാജ്യത്തിന്റെ രാഷ്ട്രപതിയായി ചുമതലയേല്‍ക്കാന്‍ കഴിഞ്ഞത് സൗഭാഗ്യമെന്ന് രാഷ്ട്രപതി ദ്രൗപദി മുര്‍മു. പാര്‍ലമെന്റിലെ സെന്‍ട്രല്‍ ഹാളില്‍ രാഷ്ട്രപതിയായി സത്യപ്രതിജ്ഞ ചെയ്ത ശേഷം രാജ്യത്തെ അഭിസംബോധന ചെയ്യുകയായിരുന്നു അവര്‍.'സ്വാതന്ത്ര്യത്തിന് ശേഷം ജനിച്ച് രാഷ്ട്രപതിയാകുന്ന ആദ്യത്തെ വ്യക്തിയാണ് ഞാന്‍. സ്വാതന്ത്ര്യ സമര സേനാനികള്‍ കരുതിയ പ്രതീക്ഷകള്‍ നിറവേറ്റാനുള്ള നമ്മുടെ ശ്രമങ്ങള്‍ വേഗത്തിലാക്കേണ്ടതുണ്ട്. രാഷ്ട്രപതി സ്ഥാനത്ത് എത്തിയത് എന്റെ വ്യക്തിപരമായ നേട്ടമല്ല. രാജ്യത്തെ ഓരോ പാവപ്പെട്ടവരുടേയും നേട്ടമാണ്. രാജ്യത്തെ ദരിദ്രര്‍ക്ക് സ്വപ്നം കാണാന്‍ മാത്രമല്ല, അത്

Full Story
  25-07-2022
ബിഷപ്പ് ആന്റണി കരിയിലിനെതിരേ നടപടി, സ്ഥാനം ഒഴിയാന്‍ നിര്‍ദേശം

കൊച്ചി: എറണാകുളം അങ്കമാലി അതിരൂപതയിലെ തര്‍ക്കത്തില്‍ ബിഷപ്പ് ആന്റണി കരിയിലിനെതിരേ നടപടിയുമായി വത്തിക്കാന്‍. ബിഷപ്പ് സ്ഥാനം ഒഴിയാന്‍ ആന്റണി കരിയിലിന് വത്തിക്കാന്‍ നോട്ടീസ് നല്‍കി. കഴിഞ്ഞ ദിവസം വത്തിക്കാന്‍ സ്ഥാനപതി ഡല്‍ഹിയിലേക്ക് വിളിപ്പിച്ച് നേരിട്ട് നോട്ടീസ് നല്‍കുകയായിരുന്നു.എന്തിനാണ് സ്ഥാനം ഒഴിയാന്‍ നിര്‍ദേശിച്ചത് എന്ന കാര്യത്തില്‍ ഔദ്യോഗിക വിശദീകരണം നല്‍കിയിട്ടില്ല. ഏകീകൃത കുര്‍ബാനയുമായി ബന്ധപ്പെട്ട തര്‍ക്കങ്ങളില്‍ ആലഞ്ചേരി വിരുദ്ധവിഭാഗം വൈദികരെ പിന്തുണച്ചതിനാണ് ബിഷപ്പിനെതിരേ നടപടി ഉണ്ടായതെന്നാണ് സൂചന.

ബിഷപ്പ് രാജിവെച്ച് ഒഴിയണമെന്ന് വിവിധകോണുകളില്‍നിന്ന് നേരത്തെ ആവശ്യമുയര്‍ന്നിരുന്നു.

Full Story
  24-07-2022
കെപിസിസി മുന്‍ പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍ ചിന്തന്‍ ശിബിരത്തില്‍ പങ്കെടുക്കാതിരുന്നത് പരിശോധിക്കുമെന്ന് കെ.സി. വേണുഗോപാല്‍

കോഴിക്കോട്: കോഴിക്കോട്ടു നടക്കുന്ന കോണ്‍ഗ്രസിന്റെ ചിന്തന്‍ ശിബിരത്തില്‍ മുന്‍ കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍ പങ്കെടുക്കാത്തത് പരിശോധിക്കുമെന്ന് എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍. ചിന്തന്‍ ശിബിരത്തില്‍ മുല്ലപ്പള്ളി എത്തണമായിരുന്നു. എല്ലാവരും ഒന്നിച്ചു പോകേണ്ട കാലമാണിത്. കോണ്‍ഗ്രസിന് പുതിയ ശൈലീമാറ്റം ഉണ്ടാക്കുകയാണ് ചിന്തന്‍ ശിബിരം ലക്ഷ്യമിടുന്നതെന്നും കെ സി വേണുഗോപാല്‍ പറഞ്ഞു.ശ്രീറാം വെങ്കിട്ടരാമനെ ജില്ലാ കളക്ടറാക്കി നിയമിച്ച സര്‍ക്കാര്‍ തീരുമാനം ദൗര്‍ഭാഗ്യകരമാണ്. സമനില തെറ്റിയ സര്‍ക്കാരിന്റെ സമനില തെറ്റിയ തീരുമാനമാണിതെന്നും കെ സി വേണുഗോപാല്‍ പറഞ്ഞു. ശ്രീറാം വെങ്കിട്ടരാമന്റെ നിയമനത്തിനെതിരെ കെപിസിസി ജനറല്‍ സെക്രട്ടറി

Full Story
  24-07-2022
രാജ്യത്ത് മരുന്നുവിലയില്‍ 70 ശതമാനം കുറവ് വരുത്താനൊരുങ്ങി കേന്ദ്രസര്‍ക്കാര്‍

ന്യൂഡല്‍ഹി: അര്‍ബുദം, പ്രമേഹം, ഹൃദ്രോഗം തുടങ്ങിയവയ്ക്കുള്ള മരുന്നുകളുടെ വില കുറയ്ക്കാനൊരുങ്ങി കേന്ദ്രസര്‍ക്കാര്‍. 70 ശതമാനം വരെ വില കുറയുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇത് സംബന്ധിച്ച പ്രഖ്യാപനം സ്വാതന്ത്ര്യദിനത്തില്‍ ഉണ്ടായേക്കും.മരുന്ന് നിര്‍മ്മാണ കമ്പനികളുമായി നേരത്തെ ആരോഗ്യമന്ത്രി മന്‍സൂഖ് മാണ്ഡവ്യ ചര്‍ച്ച നടത്തിയിരുന്നു. ഇനിയും ചര്‍ച്ച തുടരും. കാന്‍സര്‍ അടക്കമുള്ള രോഗങ്ങളുടെ മരുന്നുകള്‍ക്ക് വന്‍ വില കമ്പനികള്‍ ഈടാക്കുന്നതായി കേന്ദ്രസര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെട്ടിരുന്നു.

തുടര്‍ന്നാണ് ഇത്തരമൊരു തീരുമാനത്തിലേക്ക് സര്‍ക്കാര്‍ എത്തിയത്.അവശ്യമരുന്നുകളുടെ പട്ടിക പരിഷ്‌കരിക്കുന്നതും സര്‍ക്കാരിന്റെ

Full Story
  24-07-2022
രാജ്യത്ത് വിദേശയാത്ര ചെയ്യാത്ത ഒരാളില്‍ കുരങ്ങ് വസൂരി റിപ്പോര്‍ട്ട് ചെയ്തു

ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ ഒരാള്‍ക്ക് കുരങ്ങുവസൂരി ( മങ്കി പോക്സ്) സ്ഥിരീകരിച്ചു. കേരളത്തിന് പുറത്ത് ഇതാദ്യമായാണ് വൈറസ് ബാധ സ്ഥിരീകരിക്കുന്നത്. 31 വയസ്സുള്ളയാള്‍ക്കാണ് രോഗബാധ കണ്ടെത്തിയത്. ഇയാള്‍ മൗലാന ആസാദ് മെഡിക്കല്‍ കോളജില്‍ ചികിത്സയിലാണ്.ഇയാള്‍ക്ക് വിദേശയാത്ര പശ്ചാത്തലമില്ലെന്ന് ആരോഗ്യവകുപ്പ് അധികൃതര്‍ അറിയിച്ചു. കേരളത്തില്‍ മൂന്നുപേര്‍ക്കാണ് ഇതുവരെ രോഗബാധ കണ്ടെത്തിയിട്ടുള്ളത്. വിദേശത്തു നിന്നും എത്തിയവരിലാണ് കേരളത്തില്‍ രോഗബാധ കണ്ടെത്തിയിട്ടുള്ളത്.മങ്കിപോക്‌സിനെ ആഗോള പകര്‍ച്ചവ്യാധിയായി ലോകാരോഗ്യ സംഘടന പ്രഖ്യാപിച്ചിട്ടുണ്ട്. ഡബ്ല്യുഎച്ഒയുടെ ഉന്നതതല യോഗത്തിലാണ് തീരുമാനം.

ലോകത്തിന്റെ പല ഭാഗങ്ങളിലും വൈറസ്

Full Story
  23-07-2022
സദാചാര ആക്രമണം: പ്രതിഷേധവുമായി വിദ്യാര്‍ഥികള്‍

പാലക്കാട് : പാലക്കാട് കരിമ്പയില്‍ സദാചാര ആക്രമണമുണ്ടായ ബസ് സ്റ്റോപ്പില്‍ വിദ്യാര്‍ത്ഥികളുടെ പ്രതീകാത്മക പ്രതിഷേധം. കരിമ്പ എച്ച് എസ് എസ് ഹൈസ്‌ക്കൂളിലെ വിദ്യാര്‍ത്ഥികളാണ് ബസ് സ്റ്റോപ്പില്‍ ഒന്നിച്ചിരുന്ന് പ്രതിഷേധിക്കുന്നത്. ഒപ്പമിരിക്കരുതെന്നാണ് നാട്ടുകാര്‍ പറയുന്നതെന്നും മുന്‍പും ഇത്തരത്തിലുള്ള സംഭവങ്ങളുണ്ടായിരുന്നുവെന്നും പ്രതിഷേധിക്കുന്ന വിദ്യാര്‍ത്ഥികള്‍ പറഞ്ഞു. 'ഞങ്ങള്‍ക്ക് ഒപ്പമുള്ളവര്‍ക്കാണ് മര്‍ദ്ദനമേറ്റത്. നേരത്തെയും ആണും പെണ്ണും ഒന്നിച്ചിരിക്കുന്നതിനെ ചോദ്യം ചെയ്തിരുന്നു'. പെണ്‍കുട്ടികളും ആണ്‍കുട്ടികളും ഒരുമിച്ചിരുന്നാല്‍ അധിക്ഷേപിക്കും.

സ്‌കൂളിലും ആണ്‍കുട്ടികളും പെണ്‍കുട്ടികളും

Full Story
  23-07-2022
സുധാകരനുമായി അഭിപ്രായ വ്യത്യാസം, ചിന്തന്‍ ശിബിറില്‍ നിന്ന് വിട്ട് നിന്ന് മുല്ലപ്പള്ളിയും സുധീരനും

കോഴിക്കോട്: കോഴിക്കോട് ആരംഭിച്ച കോണ്‍ഗ്രസിന്റെ നവസങ്കല്‍പ്പ് ചിന്തന്‍ ശിബിറില്‍ മുന്‍ കെപിസിസി പ്രസിഡന്റുമാരായ വി എം സുധീരനും മുല്ലപ്പള്ളി രാമചന്ദ്രനും പങ്കെടുത്തില്ല. കെപിസിസി പ്രസിഡന്റ് കെ സുധാകരനുമായുള്ള അഭിപ്രായ ഭിന്നതയാണ് ഇരുനേതാക്കളുടെയും വിട്ടു നില്‍ക്കലിന് കാരണമെന്നാണ് റിപ്പോര്‍ട്ടുകള്‍.രാവിലെ 10 ന് ആരംഭിച്ച ചിന്തന്‍ ശിബിര്‍ എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍ ഉദ്ഘാടനം ചെയ്തു. മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി അടക്കമുള്ള പ്രമുഖ നേതാക്കള്‍ ചിന്തന്‍ ശിബിറില്‍ പങ്കെടുക്കുന്നുണ്ട്. സംഘടനാ നവീകരണം ഉള്‍പ്പടെയുള്ള അഞ്ച് റിപ്പോര്‍ട്ടുകളിന്‍മേല്‍ 12 മണിക്കൂര്‍ നീണ്ടുനില്‍ക്കുന്ന വിശദമായ ചര്‍ച്ച ഉണ്ടാകുമെന്നാണ് വിവരം.
Full Story

  23-07-2022
പശ്ചിമ ബംഗാള്‍ മന്ത്രിയുടെ സഹായിയുടെ വീട്ടില്‍ റെയ്ഡ്, കണ്ടെത്തിയത് 21 കോടി

കൊല്‍ക്കത്ത: അധ്യാപക നിയമത്തിലെ കുംഭകോണവുമായി ബന്ധപ്പെട്ട് തൃണമൂല്‍ നേതാവും പശ്ചിമ വ്യവസായ മന്ത്രിയുമായ പാര്‍ഥ ചാറ്റര്‍ജിയെ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) അറസ്റ്റ് ചെയ്തു. പാര്‍ഥ ചാറ്റര്‍ജി വിദ്യാഭ്യാസ വകുപ്പ് കൈകാര്യം ചെയ്തിരുന്നപ്പോഴാണ് കുംഭകോണം നടന്നത്.പാര്‍ഥ ചാറ്റര്‍ജിയുടെ അടുത്ത അനുയായിയായ അര്‍പ്പിത മുഖര്‍ജിയുടെ വീട്ടില്‍ ഇഡി നടത്തിയ റെയ്ഡില്‍ 21 കോടി രൂപ കണ്ടെടുത്തിരുന്നു. അപര്‍ണയുടെ വീട്ടില്‍നിന്നു കണ്ടെടുത്ത രണ്ടായിരത്തിന്റെയും അഞ്ഞൂറിന്റെയും നോട്ടുകള്‍ കൂട്ടിയിട്ടിരിക്കുന്നതിന്റെ ചിത്രങ്ങള്‍ ബിജെപി നേതാക്കള്‍ ്ട്വീറ്റ് ചെയ്തു.ഇരുപത്തിയാറു മണിക്കൂര്‍ ചോദ്യം ചെയ്തതിനു ശേഷമാണ് പാര്‍ഥ ചാറ്റര്‍ജിയുടെ അറസ്റ്റ്

Full Story
[229][230][231][232][233]
 
-->




 
Close Window