Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Thu 25th Apr 2024
വാര്‍ത്തകള്‍
  17-08-2022
മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ഗുലാം നബി ആസാദ് രാഷ്ട്രീയ കാര്യസമിതിയില്‍ നിന്ന് രാജിവച്ചു

ന്യൂഡല്‍ഹി: മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ഗുലാംനബി ആസാദ് ജമ്മുകശ്മീര്‍ രാഷ്ട്രീയകാര്യ സമിതിയില്‍ നിന്ന് രാജിവച്ചു. ജമ്മുകശ്മീരിന്റെ കോണ്‍ഗ്രസ് പ്രചാരണസമിതി ചെയര്‍മാനായി നിയമിച്ചതിന് തൊട്ടുപിന്നാലെയാണ് ഗുലാംനബിയുടെ രാജി. ആരോഗ്യ കാരണങ്ങള്‍ മൂലമാണ് ഗുലാം നബി ആസാദ് സ്ഥാനമൊഴിഞ്ഞതെന്നാണ് കോണ്‍ഗ്രസിന്റെ വിശദീകരണമെങ്കിലും, സംസ്ഥാനത്തെ കോണ്‍ഗ്രസ് പുനസംഘടനയില്‍ ഉള്‍പ്പടെയുള്ള അതൃപ്തിയാണ് കാരണമെന്നാണ് സൂചന.പാര്‍ട്ടിയുടെ അഖിലേന്ത്യാ രാഷ്ട്രീയകാര്യ സമിതി അംഗമായ തന്നെ തരംതാഴ്ത്തുന്നതാണ് പുതിയ നിയമനമെന്ന നിലപാടിനെ തുടര്‍ന്നാണ് രാജിയെന്നാണ് അടുത്ത വൃത്തങ്ങള്‍ പറയുന്നത്.

ജമ്മു കശ്മീരിലെ പാര്‍ട്ടിയുടെ

Full Story
  16-08-2022
വിഴിഞ്ഞം തുറമുഖത്ത് സമരക്കടല്‍ തീര്‍ത്ത് മത്സ്യത്തൊഴിലാളികള്‍

തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖ പദ്ധതിക്കെതിരെ ലത്തീന്‍ അതിരൂപതയുടെ നേതൃത്വത്തില്‍ സമരക്കടല്‍ തീര്‍ത്ത് മത്സ്യത്തൊഴിലാളികള്‍. പ്രതിഷേധത്തിന്റെ ഭാഗമായി തുറമുഖത്തിന്റെ പ്രധാനകവാടം മത്സ്യത്തൊഴിലാളികള്‍ ഉപരോധിച്ചു. നേരത്തെ മൂന്ന് തവണ സമരം നടത്തിയെങ്കിലും സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് യാതൊരു നടപടിയും ഉണ്ടാവാത്തതിനെ തുടര്‍ന്നാണ് ഇന്ന് നാലാംഘട്ട സമരത്തിലേക്ക് മത്സ്യത്തൊഴിലാളികള്‍ കടന്നത്.പുനരധിവാസം ഉള്‍പ്പടെ, യാതൊരു നടപടിയും സര്‍ക്കാരിന്റെ ഭാഗത്തുനിന്നുണ്ടായില്ലെന്നും തങ്ങള്‍ ഉന്നയിക്കുന്ന ആവശ്യങ്ങളില്‍ നടപടി ഉണ്ടായെങ്കില്‍ മാത്രമെ സമരം അവസാനിപ്പിക്കുകയുള്ളുവെന്നും മത്സ്യത്തൊഴിലാളികള്‍ പറഞ്ഞു. കുട്ടികളും വീട്ടുകാരും ഉള്‍പ്പടെ നൂറ്

Full Story
  16-08-2022
ഭാര്യയെ മറ്റു സ്ത്രീകളുമായി താരതമ്യം ചെയ്യുന്നത് ക്രൂരതയെന്ന് ഹൈക്കോടതി

കൊച്ചി: ഭാര്യ തന്റെ പ്രതീക്ഷയ്ക്കൊത്ത് ഉയരുന്നില്ലെന്ന നിരന്തരമായ അധിക്ഷേപം മാനസികമായ ക്രൂരത തന്നെയാണെന്ന് ഹൈക്കോടതി. ഭാര്യയെ മറ്റു സ്ത്രീകളുമായി താരതമ്യപ്പെടുത്തുന്നതും ക്രൂരതയുടെ പരിധിയില്‍ വരുമെന്നും ഇതു വിവാഹ മോചനത്തിനുള്ള കാരണമായി പരിഗണിക്കാമെന്നും ഹൈക്കോടതി വ്യക്തമാക്കി.ഭാര്യയുടെ ഹര്‍ജിയില്‍ വിവാഹ മോചനം അനുവദിച്ച കീഴ്ക്കോടതി വിധിക്കെതിരെ ഭര്‍ത്താവ് നല്‍കിയ അപ്പീലിലാണ് ജസ്റ്റിസുമാരായ അനില്‍ കെ നരേന്ദ്രന്റെയും സിഎസ് സുധയുടെയും നിരീക്ഷണം. ഭാര്യ തന്നെ പ്രതീക്ഷയ്ക്കൊത്ത് ഉയരുന്നില്ലെന്ന നിരന്തരമായ അധിക്ഷേപം ക്രൂരത തന്നെയാണ്. ക്രൂരതയെന്നാല്‍ അതു ശാരീരിക പീഡനം തന്നെ ആവണമെന്നില്ലെന്ന്, വിവിധ വിധിന്യായങ്ങള്‍ ഉദ്ധരിച്ച് കോടതി ചൂണ്ടിക്കാട്ടി.2019

Full Story
  16-08-2022
മോന്‍സണിന് തേങ്ങയെടുക്കാനും മീന്‍ വാങ്ങാനും ഡിഐജിയുടെ വാഹനം

തിരുവനന്തപുരം: പുരാവസ്തു തട്ടിപ്പ് കേസില്‍ പ്രതിയായ മോന്‍സന്‍ മാവുങ്കല്‍ പൊലീസ് വാഹനം ദുരുപയോഗം ചെയ്തെന്ന് മോന്‍സന്റെ മുന്‍ ഡ്രൈവര്‍ ജെയ്സണിന്റെ വെളിപ്പെടുത്തല്‍. സ്വകാര്യ യാത്രകള്‍ക്കായി മോന്‍സണ്‍ ഡിഐജിയുടെ ഔദ്യോഗിക വാഹനം ഉപയോഗിച്ചെന്നാണ് വെളിപ്പെടുത്തല്‍. പൊലീസുകാര്‍ക്കു മദ്യം വിതരണം ചെയ്യാനും വീട്ടാവശ്യങ്ങള്‍ക്കും പുറമെ തന്റേതായ ഇടപാടുകള്‍ക്കും റിട്ട. ഡിഐജിയുടെ ഔദ്യോഗിക വാഹനം ഉപയോഗിച്ചതായി ജെയ്സണ്‍ മനോരമ ന്യൂസിനോടു പറഞ്ഞു.പൊലീസ് പരിശോധനയില്‍നിന്നു രക്ഷപ്പെടാന്‍ ഐജി ലക്ഷ്മണിന്റെ സീലും ഒപ്പുമടങ്ങിയ പാസുകളും ഉപയോഗിച്ചതായും ജെയ്സണ്‍ വെളിപ്പെടുത്തിയിട്ടുണ്ട്.

മോന്‍സന്റെ സഹോദരിയുടെ വീട്ടില്‍

Full Story
  15-08-2022
കാലുമുറിച്ചു മാറ്റണമെന്ന് വൈദ്യര്‍ പറഞ്ഞു, അമ്മയും മകനും തൂങ്ങിമരിച്ചു

കോഴിക്കോട്: കൊടുവള്ളിയില്‍ അമ്മയും മകനും തൂങ്ങിമരിച്ചു. കൊടുവള്ളി ഞെള്ളോരമ്മല്‍ ഗംഗാധരന്റെ ഭാര്യ ദേവി, മകന്‍ അജിത് കുമാര്‍ എന്നിവരെയാണ് വീടിനു സമീപത്തെ ടവറിനു മുകളില്‍ തൂങ്ങിയ നിലയില്‍ കണ്ടെത്തിയത്.ഇന്നലെ രാവിലെ ദേവി ചികിത്സയ്ക്കായി കോഴിക്കോട്ട ഒരു വൈദ്യരുടെ അടുത്തുപോയിരുന്നു. കാല് മുറിച്ചുമാറ്റണമെന്ന് വൈദ്യര്‍ പറഞ്ഞതായും ഇതിനാല്‍ ഇനി ജീവിച്ചിരിക്കുന്നില്ലെന്നും ആത്മഹത്യ ചെയ്യുകയാണെന്നും ഇവര്‍ വീട്ടിലേക്കു വിളിച്ചറിയിച്ചിരുന്നു. രാത്രി വൈകിയിട്ടും വീട്ടിലെത്താത്തതിനെ തുടര്‍ന്ന് എട്ടു മണിയോടെ ബന്ധുക്കള്‍ കൊടുവള്ളി പൊലീസില്‍ പരാതി നല്‍കി.നാട്ടുകാര്‍ നടത്തിയ തിരച്ചിലാണ് പുലര്‍ച്ചെ മൂന്നരയോടെ ഇരുവരെയും ടവറിനു മുകളില്‍ തൂങ്ങിയ നിലയില്‍

Full Story
  15-08-2022
അടുത്ത മുപ്പത്തിയഞ്ച് വര്‍ഷം ഇന്ത്യക്ക് നിര്‍ണായകമെന്ന് പ്രധാനമന്ത്രി

ന്യൂഡല്‍ഹി: ഏഴുപത്തിയാറാം സ്വാതന്ത്ര്യദിനാഘോഷത്തിന്റെ നിറവില്‍ രാജ്യം. പ്രധാനമന്ത്രി നരേന്ദ്രമോദി ദേശീയ പതാക ഉയര്‍ത്തി. ഇന്ന് രാജ്യത്തിന് ഐതിഹാസിക ദിനമാണെന്ന് മോദി പറഞ്ഞു. പുതിയ ദിശയില്‍ നീങ്ങാനുള്ള സമയമാണെന്നും നിശ്ചയദാര്‍ഢ്യത്തോടെ മുന്നേറണമെന്നും പ്രധാനമന്ത്രി പറഞ്ഞു.സ്വാതന്ത്ര്യദിന പ്രസംഗത്തില്‍ ശ്രീനാരായണ ഗുരുവിനെ പ്രധാനമന്ത്രി അനുസ്മരിച്ചു. ഗുരുവടക്കമുള്ള മഹാന്‍മാര്‍ ഇന്ത്യയുടെ ആത്മാവ് ജ്വലിപ്പിച്ചെന്ന് മോദി പറഞ്ഞു. ഇന്ത്യയുടെ വിഭജനത്തെയും പ്രസംഗത്തില്‍ മോദി പരാമര്‍ശിച്ചു. ഇന്ത്യയുടെ വിഭജനത്തെ രാജ്യം അനുസ്മരിച്ചത് ഹൃദയവേദനയോടെയെന്നും മോദി പറഞ്ഞു. 75 വര്‍ഷം സുഖദുഃഖ സമ്മിശ്രമായിരുന്നു. ഇത് ഐതിഹാസിക ദിനം; നിശ്ചയദാര്‍ഢ്യത്തോടെ മുന്നേറണം.

Full Story
  15-08-2022
മലമ്പുഴയില്‍ സിപിഎം പ്രവര്‍ത്തകന്‍ വെട്ടേറ്റു മരിച്ചു, ഹര്‍ത്താലിന് ആഹ്വാനം നല്‍കി സിപിഎം

പാലക്കാട്: സ്വാതന്ത്ര്യ ദിനാഘോഷത്തിന്റെ ഭാഗമായി കൊടി തോരണങ്ങള്‍ കെട്ടുന്നതിനിടെ മലമ്പുഴയില്‍ സി പി എം പ്രവര്‍ത്തകന്‍ ഷാജഹാനെ വെട്ടിക്കൊന്നതില്‍ പ്രതിഷേധിച്ച് സി പി എം ഹര്‍ത്താല്‍ പ്രഖ്യാപിച്ചു. മരുത റോഡ് പഞ്ചായത്തിലാണ് സി പി എം ഹര്‍ത്താല്‍ പ്രഖ്യാപിച്ചിരിക്കുന്നത്. മരുത റോഡ് സിപിഎം ലോക്കല്‍ കമ്മിറ്റി അംഗമാണ് കൊല്ലപ്പെട്ട ഷാജഹാന്‍. 39 വയസ്സായിരുന്നു. രാത്രി 9.15ഓടെയാണ് കൊലപാതകം നടന്നത്. ബൈക്കിലെത്തിയ സംഘമാണ് ഷാജഹാനെ വെട്ടിവീഴ്ത്തിയത്. ആക്രമണത്തില്‍ ഷാജഹാന്റെ കാലിലും ശരീരത്തിലും മാരകമായി വെട്ടേറ്റു.

ഗുരുതരമായി പരിക്കേറ്റ ഷാജഹാനെ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. പ്രതികള്‍ക്കായി വ്യാപക

Full Story
  14-08-2022
യുവ ഡോക്ടര്‍മാരുടെ ഡാന്‍സ് പങ്കുവച്ച് ആരോഗ്യമന്ത്രി

തിരുവനന്തപുരം: വയനാട് നല്ലൂര്‍നാട് കാന്‍സര്‍ ചികിത്സാ കേന്ദ്രത്തിലെ മെഡിക്കല്‍ ഓഫിസര്‍മാരായ ഡോ. സാവന്‍ സാറ മാത്യുവിന്റെയും ഡോ. സ്ഫീജ് അലിയുടെയും നൃത്തം പങ്കുവച്ച് ആരോ?ഗ്യമന്ത്രി വീണാ ജോര്‍ജ്ജ്. കടുവ സിനിമയിലെ 'പാലാപ്പള്ളി തിരുപ്പള്ളി...' എന്ന പാട്ടിനാണ് ഇരുവരുടെയും തകര്‍പ്പന്‍ ചുവടുകള്‍.

മന്ത്രിയുടെ കുറിപ്പ്

വയനാട് നല്ലൂര്‍നാട് സര്‍ക്കാര്‍ ട്രൈബല്‍ ആശുപത്രിയിലെ സൂപ്രണ്ട് ഡോ. സാവന്‍ സാറാ മാത്യുവും മെഡിക്കല്‍ ഓഫീസര്‍ ഡോ. സഫീജ് അലിയും 'പാലാപ്പള്ളി തിരുപ്പള്ളി...' എന്ന പാട്ടിന് നൃത്തച്ചുവടുകള്‍ വച്ചപ്പോള്‍...ട്രൈബല്‍ ജന വിഭാഗങ്ങള്‍ക്ക് ഉള്‍പ്പെടെ ഏറെ ആശ്വാസമാണ് നല്ലൂര്‍നാട്

Full Story
[231][232][233][234][235]
 
-->




 
Close Window