Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Fri 19th Apr 2024
വാര്‍ത്തകള്‍
  17-07-2022
ഗള്‍ഫില്‍ നിന്ന് വന്ന ഒരു പ്രവാസിക്ക് കൂടി മങ്കിപോക്‌സ് പിടിപെട്ടതായി സംശയം

കണ്ണൂര്‍: മങ്കിപോക്‌സ് ലക്ഷണങ്ങളുമായി യുവാവ് കണ്ണൂര്‍ പരിയാരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയില്‍. വിദേശത്തു നിന്നെത്തിയ യുവാവാണ് ചികിത്സയിലുള്ളത്. യുവാവിനെ നിരീക്ഷിക്കുകയാണെന്നും സ്രവം പരിശോധനക്കയച്ചിട്ടുണ്ടെന്നും ആശുപത്രി അധികൃതര്‍ അറിയിച്ചു.മംഗളൂരു വിമാനത്താവളം വഴിയാണ് ഇയാള്‍ ഗള്‍ഫില്‍ നിന്നും കഴിഞ്ഞ ദിവസം നാട്ടില്‍ എത്തിയത്. ആശുപത്രിയില്‍ പ്രത്യേകം സജ്ജമാക്കിയ ഐസൊലേഷന്‍ മുറിയില്‍ നിരീക്ഷണത്തിലാണ് യുവാവിപ്പോള്‍. സ്രവത്തിന്റെ പരിശോധനാഫലം വന്നാല്‍ മാത്രമേ മങ്കി പോക്‌സ് ആണോ എന്ന കാര്യം ഉറപ്പിക്കാനാകൂ.മങ്കിപോക്സ് ഭീഷണിയുടെ പശ്ചാത്തലത്തില്‍ വിമാനത്താവളങ്ങളില്‍ ഇന്നുമുതല്‍ നിരീക്ഷണം ശക്തമാക്കും.

Full Story

  17-07-2022
അരിക്ക് നാളെ മുതല്‍ വില വര്‍ധിക്കും

തിരുവനന്തപുരം: ഭക്ഷ്യധാന്യങ്ങളുടെ ജിഎസ്ടി വിലവര്‍ധനയ്ക്ക് ഇടയാക്കുമെന്ന് ഭക്ഷ്യമന്ത്രി ജി ആര്‍ അനില്‍. വില വര്‍ധന തടയാന്‍ കേന്ദ്ര ഇടപെടല്‍ അനിവാര്യമെന്നും ജി ആര്‍ അനില്‍ മാധ്യമങ്ങളോട് പറഞ്ഞു.ഇതിന്റെ മറവില്‍ കരിഞ്ചന്തയ്ക്കും പൂഴ്ത്തിവെയ്പ്പിനുമുള്ള സാധ്യതയുണ്ട്. ഇത് തടയാന്‍ കര്‍ശന നടപടി സ്വീകരിക്കും. പരിശോധനയ്ക്കായി പ്രത്യേക സ്‌ക്വാഡുകളെ ഇറക്കുമെന്നും മന്ത്രി പറഞ്ഞു. നികുതി ഏര്‍പ്പെടുത്തിയത് പൊതുവിതരണ സംവിധാനത്തെയും സപ്ലൈകോയും ബാധിക്കില്ല. അതിനാവശ്യമായ നടപടികള്‍ സര്‍ക്കാര്‍ സ്വീകരിക്കും.

എന്നാല്‍ എല്ലാവര്‍ക്കും പൊതുവിതരണ സംവിധാനത്തെ ആശ്രയിക്കാന്‍ സാധിക്കില്ല. പൊതുവിപണിയില്‍ നിന്ന് ഭക്ഷ്യവസ്തുക്കള്‍

Full Story
  16-07-2022
രാത്രി കുടയും ചൂടി ചെന്ന് പെട്ടത് കാട്ടുകൊമ്പന്റെ മുന്നില്‍

മൂന്നാര്‍; രാത്രിയില്‍ മൂന്നാര്‍ ടൗണില്‍ നിന്നു വീട്ടിലേക്കു പോവുകയായിരുന്നു സുമിത്. കോടമഞ്ഞും മഴയും ഉള്ളതിനാല്‍ കുടയും ചൂടിയാണ് നടന്നത്. കൂരിരുട്ടും നിറഞ്ഞ വഴിയിലൂടെ നടക്കുന്നതിനിടെ സുമിത് ചെന്നിടിച്ചതു കാട്ടുകൊമ്പന്റെ തുമ്പിക്കയ്യില്‍. ഓടിമാറാന്‍ പോലും സമയം കൊടുക്കാതെ ആന സുമിത്തിനെ തട്ടിത്തെറിപ്പിച്ചു കാല്‍ചവിട്ടിയൊടിച്ചു. എന്നാല്‍ ഈ 19കാരന്‍ കാട്ടാനയുടെ കാല്‍ച്ചുവട്ടില്‍ നിന്ന് അത്ഭുതകരമായി രക്ഷപ്പെട്ടു.മൂന്നാര്‍ കണ്ണന്‍ ദേവന്‍ കമ്പനി നല്ലതണ്ണി എസ്റ്റേറ്റ് നടയാര്‍ സൗത്ത് ഡിവിഷനിലെ തൊഴിലാളികളായ കുമരന്റെയും സമുദ്രക്കനിയുടെയും മകന്‍ സുമിത്കുമാര്‍ (18) ആണു കാട്ടാനയ്ക്കു മുന്‍പില്‍ പെട്ടത്.

വ്യാഴാഴ്ച

Full Story
  16-07-2022
തലശേരി സംഭവത്തില്‍ പോലീസിന് ക്ലീന്‍ചിറ്റ്

കണ്ണൂര്‍: തലശ്ശേരിയില്‍ സദാചാര ആക്രമണം നടന്നെന്ന പരാതിയില്‍ പൊലീസിന് വീഴ്ചയില്ലെന്ന് അന്വേഷണ റിപ്പോര്‍ട്ട്. സ്റ്റേഷനിലെ സിസിടിവിയില്‍ പൊലീസ് പ്രത്യുഷിനെ മര്‍ദിക്കുന്ന ദൃശ്യങ്ങളില്ലെന്ന് തലശ്ശേരി അസിസ്റ്റന്റ് കമ്മീഷണറുടെ റിപ്പോര്‍ട്ടില്‍ പറയുന്നു.മേഘയെ അറസ്റ്റ് ചെയ്യുമ്പോള്‍ വനിതാ പൊലീസ് ഉണ്ടായിരുന്നു എന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. കടല്‍പ്പാലം കാണാനെത്തിയ ദമ്പതിമാരെ പൊലീസ് അക്രമിച്ചു എന്നായിരുന്നു പരാതി. പൊലീസിനോട് ചോദ്യങ്ങള്‍ ചോദിച്ചതിന് സ്റ്റേഷനിലേക്ക് വലിച്ചിഴച്ച് കൊണ്ടു പോവുകയും സിസിടിവി ഇല്ലാത്ത സ്ഥലത്തേക്ക് നിര്‍ത്തി മര്‍ദിക്കുകയുമായിരുന്നു എന്നുമാണ് പ്രത്യുഷിന്റെ പരാതി.

ഈ മാസം അഞ്ചാം തിയ്യതി

Full Story
  16-07-2022
ജിയോ സിം ഉള്ള വിവോ ഫോണ്‍ ആരുടേത്

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ മെമ്മറി കാര്‍ഡിലെ ദൃശ്യങ്ങള്‍ കണ്ടത് ആരൊക്കെയെന്നു കണ്ടെത്തണമെന്ന് വിചാരണക്കോടതി. ജിയോ സിം ഉള്ള വിവൊ ഫോണ്‍ ആരുടേതെന്നു കോടതി ആരാഞ്ഞു. കേസില്‍ തുടരന്വേഷത്തിന്റെ പുരോഗതി റിപ്പോര്‍ട്ട് സമര്‍പ്പിച്ചപ്പോഴായിരുന്നു കോടതിയുടെ പ്രതികരണം.ബന്ധപ്പെട്ട ഉദ്യോഗസ്ഥരാണ് മെമ്മറി കാര്‍ഡ് കൈകാര്യം ചെയ്തതെന്ന് കോടതി പറഞ്ഞു. അന്വേഷണ സംഘം ആവശ്യപ്പെട്ടിട്ടും താന്‍ ദൃശ്യങ്ങള്‍ കണ്ടിട്ടില്ല. ബിഗ് നോ ആണ് അവരോടു പറഞ്ഞത്. വിചാരണഘട്ടത്തില്‍ ആവശ്യമെങ്കില്‍ മാത്രമാണ് ദൃശ്യങ്ങള്‍ പരിശോധിക്കുകയെന്നു കോടതി പറഞ്ഞു.തുടരന്വേഷണം പൂര്‍ത്തിയാക്കാന്‍ കൂടുതല്‍ സമയം തേടിയതായി അന്വേഷണ സംഘം അറിയിച്ചു. അന്വേഷണം പൂര്‍ത്തിയാക്കാന്‍ ഉദ്ദേശ്യമുണ്ടോയെന്ന

Full Story
  15-07-2022
തൃശൂരില്‍ മിന്നല്‍ ചുഴലി, വ്യാപക നാശനഷ്ടം

തൃശൂര്‍: തൃശൂരില്‍ തുടര്‍ച്ചയായ രണ്ടാം ദിവസവും മിന്നല്‍ ചുഴലി. ഇന്ന് പാണഞ്ചേരി, പുത്തൂര്‍ മേഖലയിലാണ് അതിശക്തമായ ചുഴലി വീശിയത്. രാവിലെ ആറോടെ ഏതാനും മിനിറ്റു മാത്രം നീണ്ട കാറ്റ് മേഖലയില്‍ വ്യാപക നാശം വിതച്ചു.പുത്തൂരില്‍ നിരവധി മരങ്ങള്‍ കടപുഴകി വീണു. പാണഞ്ചേരി, നടത്തറ മേഖലകളിലും നാശമുണ്ടായി. വീടുകളുടെ മുകളിലെ ഷീറ്റുകള്‍ പറന്നു പോയി. പുത്തൂര്‍ പഞ്ചായത്തിലെ വെള്ളക്കാരിത്തടം, കൊളാക്കുണ്ട്, ചെന്നായ്പാറ, പാണംചേരി പഞ്ചായത്തിലെ കുന്നത്തങ്ങാടി എന്നിവിടങ്ങില്‍ ഉണ്ടായ ചുഴലിക്കാറ്റില്‍ കൃഷിനാശം നേരിട്ടു. കുന്നത്തങ്ങാടിയില്‍ വീടുകള്‍ക്കും മറ്റിടങ്ങളില്‍ കാര്‍ഷിക വിളകള്‍ക്കുമാണ് നാശനഷ്ടം ഉണ്ടായിട്ടുള്ളത്.

ചേരുംകുഴിയില്‍ 15

Full Story
  15-07-2022
നടനും സംവിധായകനുമായ പ്രതാപ് പോത്തന്‍ അന്തരിച്ചു

ചെന്നൈ: നടനും സംവിധായകനുമായ പ്രതാപ് പോത്തന്‍ (69)അന്തരിച്ചു. ചെന്നൈയിലെ ഫ്ളാറ്റിലാണ് അന്ത്യം സംഭവിച്ചത്. ഉറക്കത്തിനിടെയാണ് മരണമെന്ന് സൂചനയുണ്ട്. മരണസമയം മകള്‍ വീട്ടിലുണ്ടായിരുന്നു. മൃതദേഹം ആശുപത്രിയിലേക്ക്മാറ്റാന്‍ നടപടി തുടങ്ങി. നടന്‍, സംവീധായകന്‍, എഴുത്തുകാരന്‍, നിര്‍മ്മാതാവ് എന്നീ നിലകളില്‍ പ്രശസ്തനായിരുന്നു. 1978ല്‍ പുറത്തിറങ്ങിയ ഭരതന്റെ 'ആരവം' ആയിരുന്നു ആദ്യം അഭിനയിച്ച സിനിമ. തകര, ചാമരം എന്നിവയിലൂടെ മലയാള സിനിമ രംഗത്ത് ശ്രദ്ധേയനായി. മലയാളം, തമിഴ്, ഹിന്ദി, തെലുങ്ക് ഭാഷകളിലായി നൂറിലേറെ സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്. മലയാളം, തെലുങ്ക്, തമിഴ് ഭാഷകളിലായി 12 സിനിമകള്‍ സംവിധാനം ചെയ്തു. 'മീണ്ടും ഒരു കാതല്‍ കഥൈ'യിലൂടെ മികച്ച നവാഗത സംവിധായകനുള്ള ദേശീയ പുരസ്‌കാരം

Full Story
  15-07-2022
മങ്കിപോക്‌സ്: സംസ്ഥാനത്ത് ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചു

തിരുവനന്തപുരം: സംസ്ഥാനത്ത് മങ്കി പോക്സ് സ്ഥിരീകരിച്ച പശ്ചാത്തലത്തില്‍ എല്ലാ ജില്ലകള്‍ക്കും ജാഗ്രതാനിര്‍ദേശം നല്‍കി. രോഗം സ്ഥിരീകരിച്ച കൊല്ലം സ്വദേശി സഞ്ചരിച്ച വിമാനത്തില്‍ ഉണ്ടായിരുന്ന 35 പേരുടെ സ്വദേശമായ അഞ്ചുജില്ലകള്‍ക്ക് പ്രത്യേക ജാഗ്രതാനിര്‍ദേശവും നല്‍കി. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം ജില്ലകളോട് കൂടുതല്‍ ജാഗ്രത പുലര്‍ത്താന്‍ ആരോഗ്യമന്ത്രി വീണാ ജോര്‍ജിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന ഉന്നതതല യോഗം തീരുമാനിച്ചു.മങ്കിപോക്സ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കുന്നതിന്റെ ഭാഗമായി എല്ലാ മെഡിക്കല്‍ കോളജുകളിലും പ്രത്യേക സൗകര്യമൊരുക്കാന്‍ യോഗം തീരുമാനിച്ചു. കൊല്ലം സ്വദേശിയുമായി അടുത്ത സമ്പര്‍ക്കം പുലര്‍ത്തിയ 16 പേരെ പ്രാഥമിക

Full Story
[240][241][242][243][244]
 
-->




 
Close Window