Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Thu 25th Apr 2024
വാര്‍ത്തകള്‍
  21-07-2022
മദ്യപിച്ച് വാഹനയോട്ട മത്സരം നടത്തി, ടാക്‌സി ഡ്രൈവര്‍ മരിച്ചു

തൃശൂര്‍: ടാക്സിയിലേക്ക് മഹീന്ദ്ര ഥാര്‍ ഇടിച്ചുകയറി ഒരാള്‍ മരിച്ച സംഭവത്തില്‍ ഥാര്‍ ഡ്രൈവര്‍ അറസ്റ്റില്‍. കാറോടിച്ച തൃശൂര്‍ അയ്യന്തോള്‍ സ്വദേശി ഷെറിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. മദ്യപിച്ച് വാഹനമോടിക്കല്‍, മനപൂര്‍വമായ നരഹത്യ എന്നീ കുറ്റങ്ങള്‍ ചുമത്തിയാണ് അറസ്റ്റ്. ഥാര്‍ ഓടിച്ചിരുന്ന ഷെറിനെ നാട്ടുകാര്‍ പിടികൂടി പോലീസില്‍ ഏല്‍പ്പിച്ചിരുന്നു. ബുധനാഴ്ച രാത്രി 9 മണിയോടെയാണ് കൊട്ടേക്കാട് മദ്യലഹരിയില്‍ മത്സരിച്ച് കാറോടിച്ച് അപകടം. ബിഎംഡബ്ല്യൂവും ഥാറും തമ്മിലായിരുന്നു മത്സരയോട്ടം. ഥാര്‍ റോഡരികില്‍ നിര്‍ത്തിയിരുന്ന ടാക്സിയിലേക്ക് ഇടിച്ചു കയറിയാണ് വയോധികന്‍ മരിച്ചത്. പാടൂക്കാട് സ്വദേശി രവിശങ്കര്‍ ആണ് മരിച്ചത്.അമിത വേഗത്തില്‍ വന്ന മഹീന്ദ്ര ഥാര്‍

Full Story
  20-07-2022
മണിയെ തള്ളി സ്പീക്കര്‍, രമയ്‌ക്കെതിരായ പരാമര്‍ശം പിന്‍വലിക്കുന്നതായി മണി

തിരുവനന്തപുരം: എംഎല്‍എ കെ കെ രമയ്ക്കെതിരെ നിയമസഭയില്‍ സിപിഎം നേതാവ് എം എം മണി നടത്തിയ പരാമര്‍ശം തള്ളി സ്പീക്കര്‍. മണി പറഞ്ഞതില്‍ തെറ്റായ ആശയം അന്തര്‍ലീനം ചെയ്തിട്ടുണ്ടെന്ന് സ്പീക്കര്‍ നിരീക്ഷിച്ചു. മണിയുടെ വാക്കുകള്‍ പുരോഗമനപരമായ മൂല്യബോധവുമായി ചേര്‍ന്നുപോകുന്നതല്ല. പ്രത്യക്ഷത്തില്‍ അണ്‍ പാര്‍ലമെന്ററി എന്ന് തോന്നിക്കാത്ത പദ പ്രയോഗം അംഗം തന്നെ പിന്‍വലിക്കണമെന്നും സ്പീക്കര്‍ ആവശ്യപ്പെട്ടു.സ്പീക്കറുടെ നിരീക്ഷണം മാനിച്ച് കെ കെ രമയ്ക്കെതിരെ നടത്തിയ പരാമര്‍ശം പിന്‍വലിക്കുന്നതായി എം എം മണി സഭയെ അറിയിച്ചു.

'14ന് ഞാന്‍ നടത്തിയ പരാമര്‍ശത്തെ കുറിച്ച് സ്പീക്കര്‍ നടത്തിയ നിരീക്ഷണത്തെ മാനിക്കുന്നു. യഥാര്‍ഥത്തില്‍ ആ

Full Story
  20-07-2022
ഇ.പി. ജയരാജനെതിരേ കേസെടുക്കാന്‍ കോടതി ഉത്തരവ്

തിരുവനന്തപുരം: വിമാനത്തില്‍ മുഖ്യമന്ത്രി പിണറായി വിജയനെതിരെ പ്രതിഷേധിച്ച യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ കയ്യേറ്റം ചെയ്തെന്ന പരാതിയില്‍ എല്‍ഡിഎഫ് കണ്‍വീനര്‍ ഇപി ജയരാജനെതിരെ കേസ് എടുക്കാന്‍ തിരുവനന്തപുരം ജ്യൂഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി ഉത്തരവ്. ജയരാജനെ കുടാതെ മുഖ്യമന്ത്രിയുടെ പേഴ്സനല്‍ സ്റ്റാഫ് അംഗങ്ങളായ അനില്‍ കുമാര്‍, സുനീഷ് എന്നിവര്‍ക്കെതിരെ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്യാനും കോടതി ഉത്തരവിട്ടു.

വലിയതുറ പൊലീസിനോടാണ് കോടതി ഉത്തരവിട്ടത്. വിമാനപ്രതിഷേധക്കേസില്‍ ഇപി ജയരാജനെയും മുഖ്യമന്ത്രിയുടെ പേഴ്സനല്‍ സ്റ്റാഫ് അംഗങ്ങളെയും പ്രതി ചേര്‍ക്കണമെന്നാവശ്യപ്പെട്ട് കസിലെ പ്രതികളായ ഫര്‍സീന്‍

Full Story
  20-07-2022
ശബരീനാഥിന്റെ വാട്‌സ് ആപ്പ് ചാറ്റുകള്‍ ചോര്‍ന്നതില്‍ യൂത്ത് കോണ്‍ഗ്രസില്‍ പ്രതിഷേധം ശക്തം

തിരുവനന്തപുരം: വിമാനത്തില്‍ മുഖ്യമന്ത്രിക്ക് എതിരെ പ്രതിഷേധിക്കണമെന്ന യൂത്ത് കോണ്‍ഗ്രസ് വാട്‌സ് അപ് ഗ്രൂപ്പിലെ ചാറ്റ് പുറത്തായതില്‍ സംഘടനയില്‍ കടുത്ത അമര്‍ഷം. വൈസ് പ്രസിഡണ്ട് ശബരിനാഥന്റെ അറസ്റ്റിലേക് വരെ കാര്യങ്ങള്‍ എത്തീയതോടെ ചോര്‍ച്ചയെ ഗൗരവമായാണ് സംസ്ഥാന നേതൃത്വം കാണുന്നത്. അതേസമയം നേരത്തെയും സമാന ചോര്‍ച്ച ഉണ്ടായിട്ടും നടപടി എടുക്കാത്തതാണ് സംഭവം ആവര്‍ത്തിക്കാന്‍ കാരണമെന്ന് കാണിച്ച് സംസ്ഥാന നേതൃത്വത്തിലെ ഒരു വിഭാഗം നേതാക്കള്‍ ദേശീയ അധ്യക്ഷന് കത്തയച്ചു. ചോര്‍ച്ചയില്‍ ദേശീയ നേതൃത്വം അന്വേഷണം പ്രഖ്യാപിക്കാന്‍ സാധ്യത ഉണ്ട്.ശബരിനാഥനെ അറസ്റ്റ് ചെയ്ത് ജാമ്യത്തില്‍ വിട്ട സംഭവത്തില്‍ സര്‍ക്കാരിനെതിരായ പ്രതിഷേധം ശക്തമാക്കാന്‍ പ്രതിപക്ഷം.
Full Story

  19-07-2022
പോലീസിന്റെത് കള്ളക്കളിയാണെന്ന് ഷാഫി പറമ്പില്‍

തിരുവനന്തപുരം: മുഖ്യമന്ത്രിക്കെതിരെ വധ ഗൂഢാലോചനക്കേസില്‍ മുന്‍ എംഎല്‍എ കെഎസ് ശബരീനാഥനെ അറസ്റ്റ് ചെയ്തതില്‍ പ്രതിഷേധിച്ച് വലിയതുറ പൊലീസ് സ്റ്റേഷനില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ വന്‍ പ്രതിഷേധം. വ്യാജരേഖകളുണ്ടാക്കിയാണ് ശബരിനാഥിനെ പൊലീസ് അറസ്റ്റ് ചെയ്തതെന്ന് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ആരോപിച്ചു. ഷാഫി പറമ്പില്‍ എംഎല്‍എമാര്‍ അടക്കമുള്ള നേതാക്കള്‍ അനുനയിപ്പിച്ചാണ് പ്രവര്‍ത്തകരെ പൊലീസ് സ്റ്റേഷന്‍ വളപ്പില്‍ നിന്ന് പുറത്താക്കിയത്.ശബരിനാഥന്റെ അറസ്റ്റിലൂടെ മുഖ്യമന്ത്രിയുടെയും സര്‍ക്കാരിന്റെയും ഭീരുത്വമാണ് കാണിക്കുന്നതെന്ന് ഷാഫി പറമ്പില്‍ എംഎല്‍എ പറഞ്ഞു. കേരളത്തിന്റെ മുഖ്യമന്ത്രി ഒരു ഭീരുവാണ്. കോടതിയെ പോലും തെറ്റിദ്ധരിപ്പിക്കുകയാണ്

Full Story
  19-07-2022
മുഖ്യമന്ത്രിയെ വധിക്കാന്‍ ശ്രമിച്ച കേസില്‍ കെ.എസ്. ശബരീനാഥ് അറസ്റ്റില്‍

തിരുവനന്തപുരം: മുഖ്യമന്ത്രിക്കെതിരായ വധശ്രമക്കേസില്‍ യൂത്ത് കോണ്‍ഗ്രസ് വൈസ് പ്രസിഡന്റ് കെഎസ് ശബരീനാഥനെ അറസ്റ്റ് ചെയ്തതായി പൊലീസ് അറിയിച്ചത് കോടതി മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിക്കുന്നതിനിടെ. രാവിലെ പത്തരയ്ക്കാണ് ശബരിനാഥന്‍ ചോദ്യം ചെയ്യലിനായി വലിയതുറ പൊലീസ് സ്റ്റേഷനില്‍ ഹാജരായത്. ഇതിനിടെ തന്നെ മുന്‍കൂര്‍ ജാമ്യഹര്‍ജി നല്‍കാനുള്ള ഒരുക്കങ്ങളും നടത്തിയിരുന്നു.രാവിലെ പതിനൊന്നിനാണ് ശബരിനാഥന്റെ അഭിഭാഷകന്‍ മുന്‍കൂര്‍ ജാമ്യഹര്‍ജി ഫയല്‍ ചെയ്തത്. ഹര്‍ജി പരിഗണിക്കുന്നതു വരെ അറസ്റ്റ് പാടില്ലെന്ന് കോടതി വാക്കാല്‍ നിര്‍ദേശവും നല്‍കി. എന്നാല്‍ 10.50ന് തന്നെ അറസ്റ്റ് രേഖപ്പെടുത്തിയതായി സര്‍ക്കാര്‍ അഭിഭാഷകന്‍ കോടതിയെ അറിയിക്കുകയായിരുന്നു.

Full Story
  19-07-2022
അങ്ങ് പറഞ്ഞ ചെറിയ കുഞ്ഞ് 19 കേസില്‍ പ്രതിയാണെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: വിമാനത്തില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ എല്‍ഡിഎഫ് കണ്‍വീനറും മുന്‍മന്ത്രിയുമായ ഇപി ജയരാജന്‍ ആക്രമിച്ചെന്ന പരാതിയില്‍ കേസ് എടുക്കില്ലെന്ന് മുഖ്യമന്ത്രി നിയമസഭയില്‍. മുഖ്യമന്ത്രിയെ ആക്രമിക്കുകയായിരുന്നു പ്രതിഷേധക്കാരുടെ ലക്ഷ്യമെന്നും സംഭവമുണ്ടായി ദിവസങ്ങള്‍ക്ക് ശേഷമാണ് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തങ്ങളെ ജയരാജന്‍ ആക്രമിച്ചതായി പരാതി നല്‍കിയതെന്നും പിണറായി പറഞ്ഞു.ആ യാത്രയ്ക്കിടെ മുഖ്യമന്ത്രിയെ ആക്രമിക്കാനും കയ്യേറ്റം ചെയ്യാനുമാണ് ശ്രമമുണ്ടായത്. തടയാന്‍ ശ്രമിച്ച മുഖ്യമന്ത്രിയുടെ ഗണ്‍മാനും പേഴ്സണല്‍ അസിസ്റ്റന്റിനും പരിക്കേല്‍ക്കുകയും ചെയ്തു. ഇത് സംബന്ധിച്ച് വലിതയുറ പൊലീസ് സ്റ്റേഷനില്‍ കേസ് രജിസ്റ്റര്‍

Full Story
  18-07-2022
ബിലീവേഴ്‌സ് ചര്‍ച്ച് ആസ്ഥാനത്ത് ഇഡിയുടെ പരിശോധന

പത്തനംതിട്ട : ബിലീവേഴ്‌സ് ഈസ്റ്റേണ്‍ ചര്‍ച്ചിന്റെ തിരുവല്ലയിലെ സഭ ആസ്ഥാനത്ത് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് പരിശോധന. സ്വര്‍ണ്ണക്കടത്ത് കേസില്‍ ഷാജ് കിരണിന്റെ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തില്‍ ആണ് പരിശോധന. ബിലീവേഴ്‌സ് ചര്‍ച്ച് വഴി മുഖ്യമന്ത്രി പിണറായി വിജയനും കോടിയേരി ബാലകൃഷ്ണനും അമേരിക്കയിലേക്ക് പണം എത്തിച്ചെന്നാണ് സ്വപ്ന സുരേഷ് പുറത്ത് വിട്ട ഷാജ് കിരണിന്റെ ശബ്ദരേഖയിലുള്ള ഗുരുതര ആരോപണം.സ്വപ്നയുടെ ആരോപണങ്ങള്‍ നിഷേധിച്ച് ബിലീവേഴ്‌സ് ഈസ്റ്റേണ്‍ ചര്‍ച്ച് നേരത്തെ രംഗത്തെത്തിയിരുന്നു.

ഉയര്‍ന്ന വന്ന ആരോപണങ്ങളെല്ലാം അടിസ്ഥാനരഹിതമാണ്. ഷാജ് കിരണുമായി മാധ്യമ പ്രവര്‍ത്തകന്‍ എന്നതിലുപരി മറ്റൊരു

Full Story
[241][242][243][244][245]
 
-->




 
Close Window