Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Tue 23rd Apr 2024
വാര്‍ത്തകള്‍
  11-07-2022
ആര്‍എസ്എസ് പരിപാടിയില്‍ പങ്കെടുത്തിട്ടില്ല, പോയത് വീരേന്ദ്രകുമാറിന്റെ ക്ഷണം സ്വീകരിച്ച്

കൊച്ചി: താന്‍ പങ്കെടുത്തു എന്ന് പറയുന്ന പരിപാടി ആര്‍എസ്എസിന്റേത് ആയിരുന്നില്ലെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. പി പരമേശ്വരന്റെ സ്റ്റേജ് ആയിരുന്നു. തന്നെ പരിപാടിക്ക് ക്ഷണിച്ചത് ജനതാദള്‍ നേതാവ് എം പി വീരേന്ദ്രകുമാറാണ്. വി എസ് അച്യുതാനന്ദനും പി പരമേശ്വരന്റെ പുസ്തകം പ്രകാശനം ചെയ്തിരുന്നു. തന്നെ കുറിച്ച് പറഞ്ഞ വാക്ക് സിപിഎമ്മിന്റെ പ്രമുഖ നേതാവായ അച്യുതാനന്ദന് കൂടി ബാധകമാണെന്നും സതീശന്‍ മാധ്യമങ്ങളോട് പറഞ്ഞു.'എന്നെ ഏറ്റവും കൂടുതല്‍ അത്ഭുതപ്പെടുത്തിയത് ബിജെപി നേതാക്കള്‍ പങ്കുവെച്ച ഫോട്ടോ ഏറ്റവുമധികം പ്രചരിപ്പിച്ചത് സിപിഎം നേതാക്കള്‍ ആണ് എന്നതാണ്. സിപിഎമ്മിന്റെ സോഷ്യല്‍മീഡിയ അക്കൗണ്ടുകളിലുടെയും മറ്റുമായിരുന്നു പ്രചാരണം.

Full Story

  11-07-2022
കോടതിയലക്ഷ്യക്കേസില്‍ വിജയ് മല്യക്ക് നാലു മാസം തടവ് ശിക്ഷ

ദില്ലി: കോടതിയലക്ഷ്യ കേസില്‍ മദ്യ രാജാവ്, വിജയ് മല്ല്യയെ 4 മാസം തടവിന് ശിക്ഷിച്ച് സുപ്രീംകോടതി. കോടതിയില്‍ ഹാജരാകാത്ത വിജയ് മല്ല്യയുടെ നിലപാടില്‍ അമര്‍ഷം രേഖപ്പെടുത്തിയ കോടതി, 2,000 രൂപ പിഴയൊടുക്കാനും നിര്‍ദേശിച്ചിട്ടുണ്ട്. പിഴ അടച്ചില്ലെങ്കില്‍ 2 മാസത്തെ തടവ് കൂടി മല്ല്യ അനുവഭിക്കേണ്ടി വരുമെന്ന് കോടതി ചൂണ്ടിക്കാട്ടി. 2017ലെ കോടതിയലക്ഷ്യ കേസില്‍ വിജയ് മല്ല്യ കുറ്റക്കാരനാണെന്ന് കോടതി നേരത്തെ കണ്ടെത്തിയിരുന്നു.കോടികളുടെ സാമ്പത്തിക തട്ടിപ്പ് കേസില്‍ ഉള്‍പ്പെട്ട് 2016ല്‍ നാടുവിട്ട വിജയ് മല്ല്യ 2017ലാണ് മകളുടെ അക്കൗണ്ടിലേക്ക് 40 ദശലക്ഷം ഡോളര്‍ കൈമാറിയത്. വിദേശ കമ്പനിയായ ഡിയാജിയോയില്‍ നിന്നും സ്വീകരിച്ച പണമാണ് മല്ല്യ മകന്റെയും മകളുടെയും അക്കൗണ്ടിലേക്ക് വകമാറ്റിയത്.

Full Story
  10-07-2022
കാസര്‍കോട് ഭൂചലനം

കാസര്‍കോട്: കാസര്‍കോട് വെള്ളരിക്കുണ്ട് കല്ലപ്പള്ളിയില്‍ വീണ്ടും നേരിയ ഭൂചലനം. വലിയ ശബ്ദത്തോടുകൂടിയ പ്രകമ്പനം അനുഭവപ്പെട്ടു. നാശനഷ്ടങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.ഇന്ന് രാവിലെയാണ് സംഭവം. ദിവസങ്ങള്‍ക്ക് മുന്‍പ് സമാനമായ ഭൂചലനം പ്രദേശത്ത് അനുഭവപ്പെിരുന്നു. കര്‍ണാടക സുള്ള്യയിലും കാസര്‍കോട് ജില്ലയിലെ അതിര്‍ത്തി ഗ്രാമങ്ങളിലുമാണ് പ്രകമ്പനം അനുഭവപ്പെട്ടത്.

വലിയ ശബ്ദത്തോടെ ചെറിയ തോതിലുള്ള പ്രകമ്പനമാണ് അന്ന് അനുഭവപ്പെട്ടത്. തൊട്ടുമുന്‍പത്തെ ദിവസവും പ്രദേശത്ത് ഭൂചലനം അനുഭവപ്പെട്ടിരുന്നതായി അധികൃതര്‍ പറയുന്നു. ഇടിമുഴക്കത്തോടെയുള്ള ശബ്ദം ഉണ്ടായതായാണ് നാട്ടുകാര്‍ പറയുന്നത്. വീടുകളില്‍ പാത്രങ്ങള്‍ക്കും

Full Story
  10-07-2022
ഉറങ്ങിക്കിടന്ന നാലു വയസുകാരന്‍ പാമ്പുകടിയേറ്റു മരിച്ചു

പാലക്കാട്: ഉറങ്ങിക്കിടന്ന നാലരവയസുകാരന്‍ വീടിന്റെ മേല്‍ക്കൂരയില്‍ നിന്ന് വീണ പാമ്പിന്റെ കടിയേറ്റ് മരിച്ചു. പാലക്കാട് മലമ്പുഴയില്‍ അകമലവാരം വലിയകാട് സ്വദേശി എന്‍ രവീന്ദ്രന്റെയും ബിബിതയുടെയും മകന്‍ അദ്വിഷ് കൃഷ്ണയാണ് മരിച്ചത്. കുട്ടിയുടെ മൂക്കിലാണ് പാമ്പുകടിയേറ്റത്.ശനിയാഴ്ച പുലര്‍ച്ചെ രണ്ടരയോടെ അമ്മവീട്ടില്‍ വച്ചാണ് പാമ്പുകടിയേറ്റത്. വീട്ടിലെ കിടപ്പുമുറിയില്‍ നിലത്ത് പായ വിരിച്ച് ബിബിതയും കുഞ്ഞും ഉറങ്ങുകയായിരുന്നു. ഷീറ്റിട്ട വീടിന്റെ മേല്‍ക്കൂരയില്‍ നിന്നാണു പാമ്പു കുട്ടിയുടെ മുഖത്തു വീണത്.

കുട്ടിയുടെ നിലവിളി കേട്ട് ഉണര്‍ന്ന അമ്മ പരിശോധിച്ചപ്പോഴാണ് അദ്വിഷിന്റെ മൂക്കില്‍ ചോരപ്പാടുകള്‍ കണ്ടത്.

Full Story
  10-07-2022
ആര്‍എസ്എസ് പരിപാടിയില്‍ വി.ഡി. സതീശന്‍, ചിത്രം പങ്കുവച്ച് ഹിന്ദുഐക്യവേദി

കൊച്ചി: പ്രതിപക്ഷ നേതാവ് വിഡി സതീശനെതിരെ സംഘപരിവാര്‍. ഗോള്‍വാള്‍ക്കര്‍ക്കെതിരായ പരാമര്‍ശത്തിനെതിരെയാണ് സംഘപരിവാര്‍ രംഗത്തെത്തിയത്. സതീശന്റെ നിലപാടിനെ ചോദ്യം ചെയ്ത് ഹിന്ദു ഐക്യവേദി നേതാവ് ആര്‍വി ബാബു ഫെയ്‌സ്ബുക്കില്‍ പോസ്റ്റിട്ടു. വിഡി സതീശന്‍ 2006ല്‍ ആര്‍എസ്എസ് പരിപാടി നിലവിളക്ക് കൊളുത്തി ഉദ്ഘാടനം ചെയ്യുന്ന ചിത്രം സഹിതം കുറിപ്പ് പങ്കിട്ടാണ് ഫെയ്‌സ്ബുക്കില്‍ ബാബു ചോദ്യങ്ങളുമായി രംഗത്തെത്തിയത്.അന്ന് ഗോള്‍വാള്‍ക്കര്‍ സതീശന് തൊട്ടുകൂടാത്തവനായിരുന്നില്ല.

രാഷ്ട്രീയ സാഹചര്യം മാറുകയും ഇസ്ലാമിക തീവ്രവാദത്തെ പിന്തുണക്കുന്നതാണ് രാഷ്ട്രീയ നേട്ടത്തിന് നല്ലതെന്ന് കരുതുകയും ചെയ്യുന്ന സതീശന്‍ ഇപ്പോള്‍ പുട്ടിന് പീര

Full Story
  09-07-2022
കോടതിക്ക് പുറത്ത് ഒത്തുതീര്‍പ്പ് ശ്രമം പാളി, ലൈംഗിക പീഡനക്കേസ് റദ്ദാക്കാന്‍ കഴിയില്ലെന്ന് ഹൈക്കോടതി

മുംബൈ; സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകന്‍ ബിനോയ് കോടിയേരിക്കെതിരെ ബിഹാര്‍ സ്വദേശിനിയായ യുവതി നല്‍കിയ ലൈംഗിക പീഡനക്കേസ് ഒത്തുതീര്‍ക്കാനുള്ള ശ്രമം കോടതി തടഞ്ഞു. കേസ് ഒത്തുതീര്‍പ്പിലെത്തിയെന്ന് കാണിച്ച് യുവതിയും ബിനോയിയും നല്‍കിയ അപേക്ഷ ഇപ്പോള്‍ പരിഗണിക്കാനാവില്ലെന്ന് ബോംബെ ഹൈക്കോടതി അറിയിച്ചു.കുട്ടിയുടെ ഭാവി കണക്കിലെടുത്ത് അപേക്ഷ കോടതിക്ക് പുറത്ത് ഒത്തുതീര്‍പ്പാക്കിയെന്നാണ് ബിനോയിയും യുവതിയും ഒപ്പിട്ടു നല്‍കിയ രേഖയില്‍ പറയുന്നത്. ഈ അപേക്ഷ പരിഗണിച്ച് നിലവിലെ കേസ് റദ്ദാക്കണമെന്നാണ് ഇരുവരും ബൈക്കോടതി ഡിവിഷന്‍ ബെഞ്ചിനോട് ആവശ്യപ്പെട്ടത്. കുട്ടി തങ്ങളുടേതാണെന്ന് കോടതിയില്‍ സമര്‍പ്പിച്ച രേഖയില്‍ ബിനോയ് കോടിയേരി

Full Story
  09-07-2022
അദാനി ടെലികോം രംഗത്തേക്ക്, അംബാനിക്ക് വെല്ലുവിളിയായേക്കും

ന്യൂഡല്‍ഹി: രാജ്യത്തെ മുന്‍നിര വ്യവസായികളായ അദാനി ഗ്രൂപ്പ് ടെലികോം രംഗത്തേക്കു കടക്കുന്നതായി റിപ്പോര്‍ട്ടുകള്‍. ഈ മാസം അവസാനം നടക്കുന്ന 5ജി സ്പെക്ട്രം ലേലത്തില്‍ ഗൗതം അദാനിയുടെ നേതൃത്വത്തിലുള്ള ഗ്രൂപ്പ് പങ്കെടുക്കുമെന്നാണ് സൂചന. ഇതോടെ അദാനി ഗ്രൂപ്പ് മുകേഷ് അംബാനിയുടെ റിലയന്‍സ് ജിയോയുമായും സുനില്‍ ഭാരതി മിത്തലിന്റെ എയര്‍ടെല്ലുമായും നേരിട്ടുള്ള മത്സരത്തിനു കളമൊരുങ്ങും.ഈ മാസം ഇരുപത്തിയാറിനു നടക്കുന്ന സ്പെക്ട്രം ലേലത്തില്‍ പങ്കെടുക്കുന്നതിനുള്ള അപേക്ഷ നല്‍കുന്നതിനുള്ള സമയം ഇന്നലെ അവസാനിച്ചു. നാലു കമ്പനികള്‍ ലേലത്തില്‍ പങ്കെടുക്കാന്‍ അപേക്ഷിച്ചതായാണ് സൂചനകള്‍. ജിയോ, എയര്‍ടെല്‍, വോഡഫോണ്‍ ഐഡിയ എന്നീ കമ്പനികള്‍ അപേക്ഷ നല്‍കിയിട്ടുണ്ടെന്നാണ്

Full Story
  09-07-2022
രൂപയുടെ മൂല്യം ഇടിഞ്ഞു, ഇന്ത്യയുടെ വിദേശ നാണ്യശേഖരം ഇടിഞ്ഞു

ന്യൂഡല്‍ഹി: രൂപയുടെ മൂല്യത്തിലുണ്ടായ ഇടിവ് രാജ്യത്തിന്റെ വിദേശ നാണ്യ ശേഖരത്തില്‍ വന്‍ കുറവുണ്ടാക്കിയെന്ന് റിസര്‍വ് ബാങ്കിന്റെ റിപ്പോര്‍ട്ട്. ജൂലൈ ഒന്നിന് അവസാനിച്ച ആഴ്ചയില്‍ 500 കോടി ഡോളറിന്റെ (അഞ്ച് ബില്യണ്‍) കുറവാണ് വിദേശ നാണ്യ ശേഖരത്തില്‍ ഉണ്ടായത്.തൊട്ടു മുമ്പത്തെ ആഴ്ചയില്‍ വിദേശ നാണ്യ ശേഖരം 2.734 ബില്യണ്‍ വര്‍ധിച്ചിരുന്നു. തുടര്‍ച്ചയായ മൂന്ന് ആഴ്ച ഇടിഞ്ഞ ശേഷമായിരുന്നു ഈ വര്‍ധന. ജുലൈ ഒന്നിന് അവസാനിച്ച ആഴ്ചയില്‍ 588.314 ബില്യണ്‍ ആണ് വിദേശനാണ്യ ശേഖരം. തൊട്ടു മുന്‍ ആഴ്ച ഇത് 593.323 ബില്യണ്‍ ആയിരുന്നു.വിദേശനാണ്യ ശേഖരത്തില്‍ നല്ലൊരു പങ്കും കറന്‍സി ആസ്തിയാണ്. ഇതിന്റെ മൂല്യത്തില്‍ 4.47 ബില്യണ്‍ കുറവാണ് ഉണ്ടായത്. സ്വര്‍ണ ആസ്തി 504 മില്യണ്‍ കുറഞ്ഞു.കഴിഞ്ഞ അഞ്ച് ആഴ്ചകളില്‍

Full Story
[244][245][246][247][248]
 
-->




 
Close Window