Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Wed 24th Apr 2024
വാര്‍ത്തകള്‍
  04-07-2022
ഫാരിസ് പിണറായിയുടെ മെന്ററെന്ന് പി.സി. ജോര്‍ജ്

കോട്ടയം: മുഖ്യമന്ത്രി പിണറായി വിജയനും കുടുംബത്തിനുമെതിര കൂടുതല്‍ ആരോപണവുമായി മുന്‍ എംഎല്‍എയും ജനപക്ഷം നേതാവുമായ പിസി ജോര്‍ജ്. കഴിഞ്ഞ ആറ് വര്‍ഷമായി മുഖ്യമന്ത്രിയുടെ നിഴലും മാര്‍ഗദര്‍ശിയുമാണ് ഫാരീസ് അബൂബക്കര്‍. ഫാരിസ് അബുബക്കറാണ് റിയാസിനെ ലോക്സഭാ സ്ഥാനാര്‍ഥിയാക്കിയത്. പിണറായിയുടെ രണ്ട് മക്കളുടെ മൂന്ന് കല്യാണത്തിന്റെയും തലേദിവസം ഫാരീസ് പിണറായിയുടെ വീട്ടിലെത്തിയിരുന്നതായും ജോര്‍ജ് പറഞ്ഞു.ഫാരീസ് ആണ് പിണറായിയുടെ മെന്ററാണെന്ന സത്യം ഞാന്‍ പറയുമെന്നായപ്പോഴാണ് ഇപ്പോഴത്തെ പീഡനക്കേസ് ഉണ്ടായത്.

പിസി ജോര്‍ജിന് മറുപടി കൊടുക്കേണ്ടെന്നാണ് സിപിഎം പറയുന്നത്. എന്നാല്‍ ഇക്കാര്യത്തില്‍ തനിക്ക് തരാന്‍ അവരുടെ കൈയില്‍ ഒരു

Full Story
  04-07-2022
രാഹുല്‍ഗാന്ധിയുടെ ഓഫിസ് ആക്രമിച്ച സംഭവത്തില്‍ പ്രതിക്കൂട്ടിലായി കോണ്‍ഗ്രസ്

തിരുവനന്തപുരം : രാഹുല്‍ഗാന്ധി എം പിയുടെ വയനാട് കല്‍പറ്റയിലെ ഓഫിസ് ആക്രമണക്കേസില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരെ പ്രതിക്കൂട്ടിലാക്കി എസ് പിയുടെ റിപ്പോര്‍ട്ട്. ഓഫിസിലെ മഹാത്മാ ഗാന്ധിയുടെ ചിത്രം തകര്‍ത്തത് എസ് എഫ് ഐ പ്രവര്‍ത്തകരല്ലെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. പൊലീസ് ഫോട്ടോഗ്രാഫറുടെ ഫോട്ടോയും മൊഴിയും അടിസ്ഥാനമാക്കിയാണ് എസ് പി റിപ്പോര്‍ട്ട് തയാറാക്കിയത്. തെളിവായി ഫോട്ടോകളും റിപ്പോര്‍ട്ടിനൊപ്പം ഹാജരാക്കിയിട്ടുണ്ട്. എസ് എഫ് ഐ പ്രവര്‍ത്തകര്‍ കസേരയില്‍ വാഴ വയ്ക്കുന്ന സമയത്ത് ഗാന്ധി ചിത്രം ചുമരിലുണ്ടായിരുന്നു. അതിനുശേഷം ചിത്രം ആദ്യം തറയില്‍ കാണുന്നത് കമഴ്ത്തിയിട്ട നിലയിലാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. എം പി ഓഫിസിലെ എസ് എഫ് ഐ ആക്രമണത്തിന് ശേഷം

Full Story
  04-07-2022
കോപ്പന്‍ ഹേഗനില്‍ വെടിവയ്പ്പ്: മൂന്നു പേര്‍ കൊല്ലപ്പെട്ടു

കോപ്പന്‍ഹേഗന്‍: യൂറോപ്പിനെ ഞെട്ടിച്ച് ഡെന്മാര്‍ക്ക് തലസ്ഥാനമായ കോപ്പന്‍ഹേഗനിലെ മാളിലുണ്ടായ വെടിവെപ്പില്‍ മൂന്ന് പേര്‍ മരിച്ചെന്ന് റിപ്പോര്‍ട്ട്. വെടിവയ്പ്പുമായി ബന്ധപ്പെട്ട് ഒരാളെ അറസ്റ്റ് ചെയ്തതായി ഡാനിഷ് പൊലീസ് പറഞ്ഞു. കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല. വെടിവെപ്പ് നടന്ന കോപ്പന്‍ഹേഗന്‍ സിറ്റി സെന്ററിനും വിമാനത്താവളത്തിനും ഇടയിലുള്ള വലിയ ഫീല്‍ഡ് മാളിന് ചുറ്റും സേനയെ വിന്യസിച്ചിട്ടുണ്ടെന്ന് കോപ്പന്‍ഹേഗന്‍ പൊലീസ് ട്വിറ്ററില്‍ കുറിച്ചു. സംഭവസ്ഥലത്ത് നിന്നുള്ള ചിത്രങ്ങള്‍ പുറത്തുവന്നു.'കനത്ത വെടിവെപ്പാണ് നടന്നത്. എത്രപേര്‍ക്ക് പരിക്കേറ്റുവെന്നോ മരിച്ചുവെന്നോ ഞങ്ങള്‍ക്ക് ഇതുവരെ കൃത്യമായ റിപ്പോര്‍ട്ട് ലഭിച്ചിട്ടില്ല. സ്ഥിതിഗതികള്‍ വളരെ

Full Story
  03-07-2022
വനംവകുപ്പിന്റെ സ്‌ട്രോങ് റൂമില്‍ നിന്ന് ഒമ്പത് ചന്ദനവിഗ്രഹങ്ങള്‍ കാണാതായി

പരുത്തിപ്പള്ളി: വനം വകുപ്പിന്റെ സ്‌ട്രോങ് റൂമില്‍ നിന്ന് ചന്ദന വിഗ്രഹങ്ങള്‍ കാണാതായി. 9 വിഗ്രഹങ്ങളാണ് കാണാതായത്. പരുത്തിപ്പള്ളി റേഞ്ച് ഓഫിസിലാണ് സംഭവം.8 ഗണപതി വിഗ്രഹങ്ങളും ഒരു ബുദ്ധ പ്രതിമയുമാണ് കാണാതായത്. 2016ലെ കേസുമായി ബന്ധപ്പെട്ട തൊണ്ടിമുതലുകളാണ് ഇത്. കേസിലെ വിചാരണ നടക്കുകയാണ്.കോടതിയില്‍ ഹാജരാക്കാന്‍ വേണ്ടി തുറന്നപ്പോഴാണ് തൊണ്ടു മുതല്‍ കാണാതായത് അറിയുന്നത്. സംഭവത്തില്‍ പൊലീസിന് റിപ്പോര്‍ട്ട് കൈമാറാന്‍ വനംവകുപ്പ് മേധാവി പരുത്തിപ്പള്ളി റേഞ്ച് ഓഫിസര്‍ക്ക് നിര്‍ദേശം നല്‍കി.

Full Story
  03-07-2022
ബസിന് മുകളില്‍ പൂത്തിരി കത്തിച്ച് വിദ്യാര്‍ഥികള്‍, തീ പടര്‍ന്നു

കൊല്ലം: വിനോദയാത്ര പുറപ്പെടുന്നതിന് മുമ്പ് ബസിന് മുകളില്‍ അപകടകരമായ രീതിയില്‍ പൂത്തിരി കത്തിച്ച് അഭ്യാസപ്രകടനം. കൊല്ലം പെരുമണ്‍ എന്‍ജിനിയറിങ് കോളജില്‍ കഴിഞ്ഞ ദിവസമാണ് സംഭവം. പൂത്തിരിയില്‍ നിന്ന് തീ ബസിലേക്ക് പടര്‍ന്നു.വിനോദയാത്രയ്ക്ക് മുമ്പ് വിദ്യാര്‍ത്ഥികളെ ആവേശംകൊള്ളിക്കാനായിരുന്നു ബസ് ജീവനക്കാരുടെ പ്രകടനം. യാത്രയ്ക്കായി രണ്ട് കമ്പനികളുടെ ബസ്സാണ് വിദ്യാര്‍ത്ഥികള്‍ ബുക്ക് ചെയ്തിരുന്നത്. ബസുകള്‍ തമ്മിലുള്ള മത്സരമാണ് വലിയ അപകടത്തിന് വഴിവയ്ക്കാമായിരുന്ന സംഭവത്തിലേക്ക് കടന്നത്. തീ പടര്‍ന്നയുടന്‍ ബസ് ജീവനക്കാരന്‍ മുകളില്‍ കയറി തീ അണയ്ക്കുകയായിരുന്നു.സംഭവത്തില്‍ കോളജിന് പങ്കില്ലെന്നും ബസ് ജീവനക്കാരാണ് ഉത്തരവാദികളെന്നും പ്രിന്‍സിപ്പല്‍

Full Story
  03-07-2022
രാജ്യത്ത് കോവിഡ് കേസുകളില്‍ നേരിയ കുറവ്

ന്യൂഡല്‍ഹി: രാജ്യത്ത് കോവിഡ് കേസുകളില്‍ നേരിയ കുറവ്. ഇന്നലെ 16,103 പേര്‍ക്കാണ് പുതുതായി കോവിഡ് സ്ഥിരീകരിച്ചത്. കഴിഞ്ഞദിവസത്തെ അപേക്ഷിച്ച് കോവിഡ് കേസുകളില്‍ ഏകദേശം ആയിരം പേരുടെ കുറവാണ് രേഖപ്പെടുത്തിയത്. കഴിഞ്ഞ ദിവസം 17,092 പേര്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്.ഇന്നലെ 31 പേരാണ് കോവിഡ് ബാധിച്ച് മരിച്ചത്. 13,929 പേര്‍ കൂടി രോഗമുക്തി നേടി. നിലവില്‍ ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണം 1,11,711 ആയി ഉയര്‍ന്നതായി കേന്ദ്ര ആരോഗ്യമന്ത്രാലയ കണക്കുകള്‍ വ്യക്തമാക്കുന്നു.

Full Story
  02-07-2022
പുതിയ വീട്ടിലേക്ക് ആവശ്യമായ വസ്തുക്കള്‍ തെരഞ്ഞെടുത്ത് മോഷണം

തൃശൂര്‍: ഒരു പുതിയ വീട്ടിലേയ്ക്കാവശ്യമായ സാധനങ്ങള്‍ തെരഞ്ഞെടുത്ത് വെറൈറ്റി മോഷണം. തൃശൂര്‍ പറവട്ടാനിയിലെ കുട്ടൂസ് ട്രേഡേഴ്സിലാണ് മോഷ്ടാക്കള്‍ 'വിരുതു' പ്രകടിപ്പിച്ചത്.പുലര്‍ച്ചെ ഒന്നരയോടേയായിരുന്നു മോഷണം. രണ്ട് പേര്‍ കടയിലേയ്ക്ക് ചാടിക്കടക്കുന്നത് മുതല്‍ സാധനങ്ങള്‍ തെരഞ്ഞ് പിടിച്ച് കടത്തുന്നതുള്‍പ്പടെ സിസിടിവി ദൃശ്യങ്ങളില്‍ പതിഞ്ഞിട്ടുണ്ട്. കിടക്ക, കട്ടില്‍, ഗ്യാസ് സറ്റൗ, പാത്രങ്ങള്‍ തുടങ്ങി നിലത്ത് വിരിക്കുന്ന മാറ്റ് വരെ മോഷ്ടാക്കള്‍ അടിച്ചുമാറ്റി.എണ്‍പതിനായിരം രൂപയോളം വിലവരുന്ന സാധനങ്ങളും, ഒരു മൊബൈല്‍ ഫോണും മേശയിലുണ്ടായിരുന്ന 3000 രൂപയും നഷ്ടപ്പെട്ടതായി കടയുടമ പറഞ്ഞു. മൂന്നു പേരടങ്ങുന്ന സംഘമാണ് മോഷണം നടത്തിയതെന്നാണ് നിഗമനം. മോഷ്ടിച്ച വസ്തുക്കള്‍

Full Story
  02-07-2022
പീഡനക്കേസില്‍ പി.സി. ജോര്‍ജ് അറസ്റ്റില്‍

തിരുവനന്തപുരം: ലൈംഗിക പീഡനപരാതിയില്‍ പി സി ജോര്‍ജിനെ പൊലീസ് അറസ്റ്റ് ചെയ്തു. മ്യൂസിയം പൊലീസാണ് പി സി ജോര്‍ജിനെ അറസ്റ്റ് ചെയ്തത്. ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് അറസ്റ്റ്. സ്ത്രീത്വത്തെ അപമാനിക്കുന്ന വിധത്തില്‍ ബലപ്രയോഗം, ലൈംഗിക താല്‍പ്പര്യത്തോടെ കടന്നുപിടിക്കല്‍ (ഐപിസി 354, 354 എ) വകുപ്പുകളാണ് പി സി ജോര്‍ജിനെതിരെ ചുമത്തിയിട്ടുള്ളത്.സോളാര്‍ പരാതിക്കാരിയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് പൊലീസ് പി സി ജോര്‍ജിനെതിരെ കേസെടുത്തത്. മുഖ്യമന്ത്രിക്കെതിരെ ഗൂഢാലോചനക്കേസില്‍ അന്വേഷണ സംഘം ചോദ്യം ചെയ്യുന്നതിനിടെയാണ് ജോര്‍ജിനെതിരെ പുതിയ കേസെടുത്തത്.

പരാതിക്കാരി മ്യൂസിയം പൊലീസ് സ്റ്റേഷനിലെത്തി പരാതി നല

Full Story
[246][247][248][249][250]
 
-->




 
Close Window