Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Fri 29th Mar 2024
വാര്‍ത്തകള്‍
  29-03-2024
ലോകമെമ്പാടുമുള്ള ക്രൈസ്തവര്‍ ഇന്ന് ദുഃഖവെള്ളി ആചരിക്കുന്നു, ജനങ്ങളെ ഭയപ്പെടുത്തുന്ന ശക്തികളോട് ജാഗ്രത വേണമെന്ന് ചങ്ങനാശേരി അതിരൂപതാ സഹായ മെത്രാന്‍

തിരുവനന്തപുരം: മതത്തിന്റെയും വര്‍ഗ്ഗത്തിന്റെയും പേരില്‍ ജനങ്ങളെ ഭയപ്പെടുത്തുന്ന ശക്തികളോട് ജാഗ്രത വേണമെന്ന് ചങ്ങനാശ്ശേരി അതിരൂപതാ സഹായ മെത്രാന്‍ മാര്‍ തോമസ് തറയില്‍. ഭരണഘടന ഉറപ്പ് നല്‍കുന്നത് ഏത് ന്യൂനപക്ഷങ്ങള്‍ക്കും ഇവിടെ ഭയമില്ലാതെ ജീവിക്കാനുള്ള സാഹചര്യമാണ്. ഭയത്തോട് കൂടി ഏതെങ്കിലും ദുര്‍ബലനായ മനുഷ്യനെങ്കിലും രാജ്യത്ത് ഭയപ്പെട്ടു ജീവിക്കുകയാണെങ്കില്‍ അത് രാജ്യത്തിന്റെ പരാജയമാണ്. ദു:ഖവെള്ളി സന്ദേശത്തിലാണ് മാര്‍ തോമസ് തറയിലിന്റെ പ്രസംഗം.

അവിടെയാണ് നമുക്ക് ടാഗോറിനെപ്പോലെ പ്രാര്‍ത്ഥിക്കേണ്ടത്. എവിടെ മനസ് നിര്‍ഭയത്വത്തോട് കൂടിയായിരിക്കാന്‍ ആഗ്രഹിക്കുന്നുവോ ആ സ്വാതന്ത്ര്യത്തിന്റെ സ്വര്‍ഗത്തിലേക്ക് എന്നെ

Full Story
  29-03-2024
ലോറിയിലേക്ക് കാര്‍ ഇടിച്ചുകയറ്റി, അടൂര്‍ അപകടത്തില്‍ ദുരൂഹത

പത്തനംതിട്ട: പത്തനംതിട്ടയിലെ അടൂരില്‍ രണ്ടുപേര്‍ മരിച്ച വാഹനാപകടത്തില്‍ ദുരൂഹത. അപകടത്തില്‍പ്പെട്ട കാര്‍ ടാങ്കര്‍ ലോറിയിലേക്ക് ഇടിച്ചു കയറ്റിയതാണോ എന്നാണ് പൊലീസ് പരിശോധിക്കുന്നത്. അപകടത്തില്‍ കാറിലുണ്ടായിരുന്ന രണ്ടുപേര്‍ മരിച്ചിരുന്നു. കാര്‍ യാത്രക്കാരായ നൂറനാട് സ്വദേശിനി അനുജ (36), ചാരുംമൂട് സ്വദേശി ഹാഷിം (35) എന്നിവരാണ് മരിച്ചത്. സഹഅധ്യാപര്‍ക്കൊപ്പം തിരുവനന്തപുരത്ത് വിനോദയാത്ര പോയിരിക്കുകയായിരുന്നു അനുജ. ടൂര്‍ കഴിഞ്ഞ് മടങ്ങുകയായിരുന്ന അനുജയെ ഹാഷിം വാഹനം തടഞ്ഞ് കൂട്ടിക്കൊണ്ടുപോകുകയായിരുന്നു.

അമിത വേഗതയില്‍ കാര്‍ കണ്ടെയ്നര്‍ ലോറിയില്‍ ഇടിപ്പിച്ചതായാണ് പൊലീസിന് സംശയം. അനുജ തുമ്പമണ്‍ സ്‌കൂളിലെ അധ്യാപികയാണ്.

Full Story
  29-03-2024
കട്ടപ്പന ഇരട്ടക്കൊലപാതകം: മുഖ്യപ്രതി നിതീഷിനെതിരേ ഒരു ബലാത്സംഗക്കേസ് കൂടി

കട്ടപ്പന: കട്ടപ്പന ഇരട്ടക്കൊലപാതകക്കേസിലെ മുഖ്യപ്രതി നിതീഷിനെതിരെ ഒരു ബലാത്സംഗക്കേസ് കൂടി രജിസ്റ്റര്‍ ചെയ്തു. സുഹൃത്തിന്റെ സഹോദരിയെ ബലാത്സംഗം ചെയ്തു എന്നാണ് കേസ്. സുഹൃത്തിന്റെ അമ്മയെ ബലാത്സംഗം ചെയ്തതിന് പൊലീസ് നേരത്തെ കേസെടുത്തിരുന്നു. 2015 മെയ് 28 ന് സുഹൃത്തിന്റെ സഹോദരിയെ പ്രതീകാത്മകമായി വീട്ടില്‍ വെച്ച് നിതീഷ് വിവാഹം കഴിക്കുകയായിരുന്നു. പെണ്‍കുട്ടിയുടെ വിവാഹദോഷം മാറാനെന്ന പേരിലായിരുന്നു പ്രതീകാത്മക വിവാഹം. തുടര്‍ന്ന് ആ വീട്ടില്‍ കഴിയവെ വീട്ടുകാര്‍ക്ക് അപകടം സംഭവിക്കുമെന്ന് വിശ്വസിപ്പിച്ചായിരുന്നു പീഡനം.

പലതവണ വീട്ടില്‍ വെച്ച് പീഡിപ്പിച്ചു. പിന്നീട് വാടകയ്ക്ക് താമസിച്ച വീട്ടില്‍ വെച്ചും പീഡനത്തിനിരയായി.

Full Story
  28-03-2024
ലോകമെമ്പാടുമുള്ള ക്രൈസ്തവര്‍ ഇന്ന് പെസഹ ആചരിക്കുന്നു

ലോകമെങ്ങുമുള്ള ക്രൈസ്തവര്‍ ഇന്ന് പെസഹാ ആചരിക്കുന്നു. ക്രിസ്തുദേവന്റെ അന്ത്യ അത്താഴത്തിന്റ ഓര്‍മ പുതുക്കലാണ് പെസഹ. തന്റെ 12 ശിഷ്യന്മാരുടെ കാല്‍ കഴുകി അവര്‍ക്കൊപ്പം അത്താഴം കഴിച്ചതിന്റെയും വിശുദ്ധ കുര്‍ബാന സ്ഥാപിച്ചതിന്റെയും ദിനം കൂടിയാണ് പെസഹാ ദിനമായി ആചരിക്കുന്നത്. ക്രൈസ്തവ ദേവാലയങ്ങളില്‍ കാല്‍കഴുകല്‍ ശുശ്രൂഷ നടക്കും. അന്ത്യത്താഴത്തിന്റെ സ്മരണയില്‍ ക്രൈസ്തവര്‍ വീടുകളില്‍ വൈകിട്ട് പെസഹാ അപ്പം മുറിക്കും.

Full Story
  28-03-2024
ദില്ലിയില്‍ രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്താന്‍ ആലോചിച്ച് കേന്ദ്രസര്‍ക്കാര്‍

ന്യൂഡല്‍ഹി: മദ്യനയ കേസില്‍ മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ അറസ്റ്റിലായ സാഹചര്യത്തില്‍ ദില്ലിയില്‍ രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്താന്‍ കേന്ദ്രസര്‍ക്കാര്‍ ആലോചന തുടങ്ങി. ഇത് സംബന്ധിച്ച് ദില്ലി ലഫ്റ്റനന്റ് ഗവര്‍ണര്‍ നിയമോപദേശം തേടി. മുഖ്യമന്ത്രി അറസ്റ്റിലാകുന്നത് ഭരണഘടനാ പ്രതിസന്ധിയാകുമെന്നാണ് ഉപദേശം. ഈ ഉപദേശത്തിന്റെ അടിസ്ഥാനത്തില്‍ രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്താന്‍ ദില്ലി ലഫ്റ്റനന്റ് ഗവര്‍ണര്‍ നിര്‍ദ്ദേശം നല്‍കിയേക്കും. ദില്ലി മദ്യനയക്കേസില്‍ ഇന്ന് നിര്‍ണ്ണായക ദിവസമാണ്. ഇഡി കസ്റ്റഡി കാലാവധി അവസാനിക്കുന്ന സാഹചര്യത്തില്‍ അരവിന്ദ് കെജ്രിവാളിനെ ഇന്ന് ഉച്ചയ്ക്ക് രണ്ട് മണിക്ക് റോസ് അവന്യൂ കോടതിയില്‍ ഹാജരാക്കും.

Full Story

  28-03-2024
ഈസ്റ്റര്‍ ദിനം പ്രവര്‍ത്തി ദിനമാക്കി മണിപ്പൂരില്‍ ഉത്തരവ് ഇറക്കി

ഇംഫാല്‍: മണിപ്പൂരില്‍ ഈസ്റ്ററിന് പ്രവൃത്തിദിനമാക്കി ഉത്തരവ്. സംസ്ഥാനത്ത് മാര്‍ച്ച് 30, 31 തീയതികളായ ശനിയാഴ്ചയും, ഞായറാഴ്ചയും പ്രവൃത്തിദിനങ്ങളായിരിക്കുമെന്ന് ചൂണ്ടിക്കാട്ടിയാണ് ഗവര്‍ണര്‍ അനസൂയ ഉയ്കെയുടെ ഓഫീസ് ഉത്തരവ് പുറപ്പെടുവിച്ചിട്ടുള്ളത്. സാമ്പത്തിക വര്‍ഷത്തിന്റെ അവസാന ദിനങ്ങള്‍ ആണെന്ന് ചൂണ്ടിക്കാട്ടിയാണ് ഉത്തരവ്. സര്‍ക്കാര്‍ ഓഫീസുകള്‍, പൊതുമേഖലാ സ്ഥാപനങ്ങള്‍, സ്വയംഭരണ സ്ഥാപനങ്ങള്‍, സര്‍ക്കാരിന് കീഴിലുള്ള സൊസൈറ്റികള്‍ തുടങ്ങിയവയ്ക്ക് ഉത്തരവ് ബാധകമായിരിക്കുമെന്നും വ്യക്തമാക്കിയിട്ടുണ്ട്. ഈസ്റ്റര്‍ ദിനം പ്രവൃത്തി ദിനമാക്കിയതിനെതിരെ സംസ്ഥാനത്ത് പ്രതിഷേധം ശക്തമായി. കുക്കി സംഘടനകള്‍ ഗവര്‍ണറുടെ ഉത്തരവിനെതിരെ രംഗത്തു

Full Story
  27-03-2024
മദ്യനയക്കേസ്: പണം എവിടെ, വസ്തുതകള്‍ കെജ് രിവാള്‍ നാളെ കോടതിയില്‍ വെളിപ്പെടുത്തും

ന്യൂഡല്‍ഹി: മദ്യനയക്കേസുമായി ബന്ധപ്പെട്ട വസ്തുതകള്‍ മുഖ്യമന്ത്രി അരവിന്ദ് കെജരിവാള്‍ നാളെ കോടതിയില്‍ വെളിപ്പെടുത്തും. കെജരിവാളിന്റെ ഭാര്യ സുനിത വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചതാണ് ഇക്കാര്യം. കോഴയുമായി ബന്ധപ്പെട്ട് അടിസ്ഥാനരഹിതമായ കാര്യങ്ങളാണ് പ്രചരിപ്പിക്കുന്നത്. അന്വേഷണത്തില്‍ പണമൊന്നും ഇഡി കണ്ടെത്തിയിട്ടില്ലെന്നും സുനിത പറഞ്ഞു. ആരോപിക്കപ്പെടുന്ന പണം എവിടെയെന്ന് കോടതിയില്‍ വെളിപ്പെടുത്തും. നേതാക്കളുടെ വീട്ടിലെ റെയ്ഡില്‍ ഒരു രൂപ പോലും കണ്ടെത്താനായിട്ടില്ല. ഇതുമായി ബന്ധപ്പെട്ട തെളിവുകളെല്ലാം കോടതിയില്‍ സമര്‍പ്പിക്കുമെന്നും, കെജരിവാളിന്റെ സന്ദേശം വായിച്ചുകൊണ്ട് സുനിത കെജരിവാള്‍ അറിയിച്ചു. വീട്ടില്‍ നടത്തിയ റെയ്ഡില്‍ 73,000 രൂപ മാത്രമാണ്

Full Story
  27-03-2024
ബാള്‍ട്ടിമോര്‍ അപകടം: കാണാതായ ആറു പേരും മരിച്ചു, തിരച്ചില്‍ അവസാനിച്ചു

വാഷിങ്ടണ്‍: അമേരിക്കയിലെ ബാള്‍ട്ടിമോറില്‍ പാലം തകര്‍ന്നുണ്ടായ അപകടത്തില്‍ കാണാതായ ആറു പേര്‍ക്കായുള്ള തിരച്ചില്‍ അവസാനിപ്പിച്ചു. 20 മണിക്കൂറോളം നീണ്ട തിരച്ചിലിന് ശേഷമാണ് രക്ഷാപ്രവര്‍ത്തനം അവസാനിപ്പിക്കാന്‍ കോസ്റ്റ് ഗാര്‍ഡും സുരക്ഷാ ഏജന്‍സികളും തീരുമാനിച്ചത്. കാണാതായ ആറുപേരും മരിച്ചിരിക്കാനാണ് സാധ്യതയെന്നും അധികൃതര്‍ സൂചിപ്പിച്ചു. കപ്പല്‍ ഇടിച്ചതിനെ തുടര്‍ന്ന് ഫ്രാന്‍സിസ് സ്‌കോട്ട് കീ ബ്രിഡ്ജാണ് തകര്‍ന്നത്. നദിയില്‍ വീണ രണ്ടുപേരെ രക്ഷപ്പെടുത്തിയിരുന്നു. പാലത്തില്‍ അറ്റകുറ്റപ്പണി നടത്തിയിരുന്നവരാണ് വെള്ളത്തില്‍ വീണത്.

ഇവരുടെ വാഹനങ്ങളും നദിയില്‍ വീണിരുന്നു. വെള്ളത്തില്‍ വീണ പാലത്തിന്റെ അവശിഷ്ടങ്ങളും

Full Story
[1][2][3][4][5]
 
-->




 
Close Window