Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Tue 16th Apr 2024
അസോസിയേഷന്‍
  03-04-2024
മലയാള സാമൂഹിക നാടകം ''തെയ്യം'' ലണ്ടനില്‍ അരങ്ങേറുന്നു; നാടക പ്രേമികള്‍ക്ക് സ്വാഗതം
മലയാള സാമൂഹിക നാടകം ''തെയ്യം'' ലണ്ടനില്‍ അവതരിപ്പിക്കുന്നു. മലയാളി അസോസിയേഷന്‍ ഓഫ് ദി യുകെയുടെ നാടക വിഭാഗമായ ദൃശ്യകലയുടെ ആഭിമുഖ്യത്തിലാണ് നാടകം അവതരിപ്പിക്കപ്പെടുന്നത്. മരുതിയോടന്‍ കുരുക്കള്‍, മുച്ചിലോട്ട് ഭഗവതി തുടങ്ങിയ തെയ്യങ്ങളുടെ ഉത്ഭവവും, തെയ്യം തൊഴിലാക്കിയിരിക്കുന്ന കുറെ മനുഷ്യരുടെ ജീവിത കഥകളുമാണ് ഈ നാടകത്തിന്റെ ഇതിവൃത്തവും. ഈമാസം 13ന് ശനിയാഴ്ച ലണ്ടനിലെ ഹോണ്‍ചര്‍ച്ച് ക്യാമ്പണ്‍ സ്‌കൂള്‍ ഹാളില്‍ ആണ് നാടകം അരങ്ങേറുന്നത്. ലണ്ടനിലെ മലയാള പ്രവര്‍ത്തകരാണ് അരങ്ങത്തും അണിയറയിലും പ്രവര്‍ത്തിക്കുന്നത്.

താല്‍പര്യമുള്ളവര്‍ ബന്ധപ്പെടുക

07941024129, 07961454644
 
  02-04-2024
സ്നേഹ സംഗീത രാവ് മെയ് 12ന് ബെഡ്ഫോണ്ടില്‍ നടത്തും: വേദിയില്‍ ടോപ് സിംഗര്‍ ഫെയിം മേഘ്നക്കുട്ടി, പീറ്റര്‍ ചേരാനല്ലൂര്‍
ഹീത്രോ സംഘടിപ്പിക്കുന്ന സ്നേഹ സംഗീത രാവ് മെയ് 12ന് ഞായറാഴ്ച വൈകിട്ട് 6.30 മുതല്‍ 9.30 വരെ ബെഡ്ഫോണ്ടിലെ സെന്റ്. മേരീസ് ചര്‍ച്ച് ഹാളില്‍ നടക്കും. ടോപ് സിംഗര്‍ ഫെയിം മേഘ്നക്കുട്ടിയും പീറ്റര്‍ ചേരാനല്ലൂരും ലിബിന്‍ സ്‌കറിയയും ചാര്‍ളി ബഹ്റിനും ക്രിസ്റ്റകലയും ചേര്‍ന്നൊരുക്കുന്ന സ്റ്റേജ് പ്രോഗ്രാമാണിത്. മുതിര്‍ന്നവര്‍ക്ക് 12 പൗണ്ടും അഞ്ചുവയസില്‍ താഴെയുള്ള കുട്ടികള്‍ക്ക് പ്രവേശനം സൗജന്യവുമാണ്. രണ്ട് മുതിര്‍ന്നവരും 15 വയസില്‍ താഴെയുള്ള രണ്ടു കുട്ടികളും അടങ്ങുന്ന നാലു പേരടങ്ങുന്ന കുടുംബത്തിന് 30 പൗണ്ടാണ് പ്രവേശന തുക.

കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക

ബിജു: 07903732621

ബിനോജ്: 07912950728

സതീഷ്: 07888622347
 
  02-04-2024
ചാലക്കുടി ചങ്ങാത്തം ഒരുക്കുന്ന 'ആരവം 2024' ജൂണ്‍ 29ന് സ്റ്റോക്ക് ഓണ്‍ ട്രെന്റില്‍: കലാ മത്സരങ്ങളും കലാവിരുന്നും ഡിജെ നൈറ്റും
യുകെയിലെ ചാലക്കുടി ചങ്ങാത്തം ഒരുക്കുന്ന ആരവം 2024 ജൂണ്‍ 29ന് ശനിയാഴ്ച സ്റ്റോക്ക് ഓണ്‍ ട്രെന്റില്‍ നടക്കും. വൈറ്റ്മൂര്‍ വില്ലേജ് ഹാളില്‍ അരങ്ങേറുന്ന പരിപാടിയില്‍ കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കുമായുള്ള കലാ മത്സരങ്ങള്‍ തുടര്‍ന്ന് ചാലക്കുടി ചങ്ങാത്തത്തിലെ കലാപ്രതിഭകളുടെ കലാവിരുന്ന്, ഡിജെ നൈറ്റ് തുടങ്ങിയവരാണ് അരങ്ങേറുക. ആരവത്തിലേക്ക് എന്ന അംഗങ്ങളേയും സ്വാഗതം ചെയ്യുന്നുവെന്ന് സംഘാടകര്‍ അറിയിച്ചു.

കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക

സോജന്‍ കുര്യാക്കോസ്: 07896921774

ആദര്‍ശ് ചന്ദ്രശേഖര്‍: 07723135112

ജോയ് ആന്റണി: 07449523210
 
  26-03-2024
യുകെയിലെ മലയാളി ട്രക്കേഴ്‌സ് അസോസിയേഷന്‍ 'BRIKERS' രണ്ടാമത്തെ വര്‍ഷവും ഒത്തു ചേര്‍ന്നു

യുകെയിലെ മലയാളി ട്രക്കേഴ്‌സ് അസോസിയേഷന്‍ കൂട്ടായ്മയായ 'BRIKERS' ന്റെ രണ്ടാമത് സംഗമം പീക്ക് ഡിസ്ട്രിക്ടിലെ തോര്‍ഗ്ബ്രിഡ്ജ് ഔട്ട്‌ഡോര്‍ സെന്ററില്‍ മാര്‍ച്ച് 15 , 16 , 17 തീയതികളിലായി നടന്നു. മൂന്നു ദിവസങ്ങളിലായി നടന്ന സംഗമത്തില്‍ യുകെയിലെ വിവിധ ഭാഗങ്ങളില്‍ നിന്ന് അറുപതോളം ട്രക്ക് ഡ്രൈവേഴ്‌സ് ആണ് എത്തിയത്. യുകെയില്‍ മലയാളികള്‍ തൊഴിലടിസ്ഥാനത്തില്‍ ഒത്തുകൂടിയ ആദ്യ കൂട്ടായ്മയായി ഇതിനെ വിലയിരുത്തുന്നു. ഈ മേഖലയില്‍ പത്തുവര്‍ഷത്തോളമായി പ്രവര്‍ത്തിച്ചു വരുന്ന ഡ്രൈവേഴ്സിനെ ആദര സൂചകമായി ഉള്‍പ്പെടുത്തി പതിനഞ്ചാം തീയതി ദീപം തെളിയിച്ചു ഉദ്ഘാടനം ചെയ്ത പരിപാടിയില്‍ 20 വര്‍ഷത്തോളം അനുഭവ സമ്പത്തുള്ള മുതിര്‍ന്ന ഡ്രൈവര്‍മാരുടെ അനുഭവം പങ്കുവയ്ക്കല്‍ പുതു തലമുറയ്ക്ക് പ്രചോദനമായി. അതോടൊപ്പം

 
  17-03-2024
ഇന്ത്യന്‍ കള്‍ച്ചറല്‍ അസോസിയേഷന്‍ നോര്‍ത്ത് ലിങ്കണ്‍ഷയര്‍ പുതിയ എക്സിക്യൂട്ടീവ് കമ്മറ്റിയെ തിരഞ്ഞെടുത്തു

സ്‌കന്തോര്‍പ്പ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഇന്ത്യന്‍ കള്‍ച്ചറല്‍ അസോസിയേഷന്‍ നോര്‍ത്ത് ലിങ്കണ്‍ഷയര്‍ (ICANL) പുതിയ എക്സിക്യൂട്ടീവ് കമ്മറ്റിയെ തെരഞ്ഞെടുത്തു. വിദ്യാ സജീഷാണ് അസോസിയേഷന്റെ പുതിയ പ്രസിഡന്റ്. സോണാ ക്ളൈറ്റസ് - വൈസ് പ്രസിഡന്റ്, ബിനോയി ജോസഫ് - സെക്രട്ടറി, ബിനു വര്‍ഗീസ് - ജോയിന്റ് സെക്രട്ടറി, ലിബിന്‍ ജോര്‍ജ് - ട്രഷറര്‍ സ്ഥാനങ്ങള്‍ വഹിക്കും. എക്സിക്യൂട്ടീവ് കമ്മിറ്റി മെമ്പര്‍മാരായി അക്ഷയ ജോണ്‍സണ്‍, ബ്ളെസണ്‍ ടോം വറുഗീസ്, ജോബിന്‍ ഫിലിപ്സ്, ലിജി മാത്യു, സനിക ജിമ്മി എന്നിവരെയും തെരഞ്ഞെടുത്തു. ഏലിയാസ് യോഹന്നാന്‍, ഡോ. പ്രീതി മനോജ്, വിപിന്‍ കുമാര്‍ വേണുഗോപാല്‍ എന്നിവരെ കമ്യൂണിറ്റി റെപ്രസന്റേറ്റീവുകള്‍ ആയി നാമനിര്‍ദ്ദേശം ചെയ്തു. ഹേസല്‍ അന്നാ അജേഷ്, ബില്‍ഹ ഏലിയാസ്,

 
  04-03-2024
ലിമയുടെ ഈസ്റ്റര്‍, വിഷു, ഈദ് ആഘോഷം ഏപ്രില്‍ 20ന്: സ്‌നേഹം പങ്കുവച്ച് കൈനീട്ടം, കലാവിരുന്ന്

യുകെയില്‍ ആയിരക്കണക്കിന് മലയാളികള്‍ താമസിക്കുന്ന തുറമുഖ നഗരമായ ലിവര്‍പൂളില്‍ മതമൈത്രിയുടെ ശംഖോലി നാദം മുഴക്കി കൊണ്ട് ലിവര്‍പൂള്‍ മലയാളി അസോസിയേഷന്‍ ലിമയുടെ മാനവീയം ഏപ്രില്‍ 20ന്. സേവനത്തിന്റെ 24 വര്‍ഷങ്ങള്‍ പിന്നിടുന്ന ലിവര്‍പൂള്‍ മലയാളി അസോസിയേഷന്‍ ലിമയുടെ ഈ വര്‍ഷത്തെ ഈസ്റ്റര്‍, വിഷു, ഈദ് ആഘോഷങ്ങള്‍ ഏപ്രില്‍ 20ന് മാനവീയം എന്നാണ് പ്രോഗ്രാമിന് സഘാടകര്‍ പേര് നല്‍കിയിരിക്കുന്നത്. യുകെയിലെ ആദ്യകാല മലയാളി അസോസിയേഷനുകളില്‍ ഒന്നാണ് ലിമ. വിഷു കണി, 10 വയസ്സ് വരെ ഉള്ള എല്ലാ കുട്ടികള്‍ക്കും ഓരോ പൗണ്ട് വീതം വിഷു കൈനീട്ടം, കുട്ടികള്‍ക്കായി രാധ, കൃഷ്ണ മത്സരം, വിവിധങ്ങളായ നൃത്തങ്ങള്‍, അനുഗ്രഹീത ഗായകരുടെ ഗാനങ്ങള്‍, ഡിജെ, കൂടാതെ മറ്റ് കലാ പരിപാടികള്‍, കൂടാതെ വിഭവ സമൃദ്ധമായ ഭക്ഷണവും

 
  28-02-2024
എസെക്സ് ഹിന്ദു സമാജത്തിന്റെ ശിവരാത്രി ആഘോഷം സൗത്തെന്റ് ഓണ്‍ സീയില്‍ മാര്‍ച്ച് 17ന്

എസെക്സ് ഹിന്ദു സമാജം സംഘടിപ്പിക്കുന്ന ശിവരാത്രി ആഘോഷം മാര്‍ച്ച് 17ന് ഞായറാഴ്ച സൗത്തെന്റ് ഓണ്‍ സീയില്‍ നടക്കും. സെന്റ് എയ്ഡന്‍സ് ഹാളില്‍ വൈകിട്ട് 3.30ന് തുടങ്ങുന്ന ആഘോഷം 8.30 വരെയാണ് നീണ്ടു നില്‍ക്കുക. ആരതി, ഭജന, കള്‍ച്ചറല്‍ പ്രോഗ്രാമുകള്‍, ഭക്ഷണം തുടങ്ങി വിവിധ പരിപാടികള്‍ ഉള്‍ക്കൊള്ളുന്നതാണ് ശിവരാത്രി ആഘോഷം. പരിപാടിയില്‍ പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ ചുവടെ നല്‍കിയിരിക്കുന്ന ലിങ്കില്‍ ക്ലിക്ക് ചെയ്ത് രജിസ്റ്റര്‍ ചെയ്യേണ്ടതാണ്. രജിസ്റ്റര്‍ ചെയ്യുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക Divyasree (07514452896) Nidheesh (07467205095)

 
  21-02-2024
നോര്‍ത്താംപ്ടണ്‍ ഹിന്ദു സമാജം വിഷു ആഘോഷം ഏപ്രില്‍ 20ന്

വിഷുക്കണിയും വിഷുക്കൈനീട്ടവും ഒരുക്കി നോര്‍ത്താംപ്ടണ്‍ ഹിന്ദു സമാജം ഏപ്രില്‍ 20ന് ശനിയാഴ്ച വിഷു ആഘോഷിക്കുന്നു. ഉച്ചയ്ക്ക് 12 മണി മുതല്‍ വൈകിട്ട് ആറു മണി വരെയാണ് ആഘോഷങ്ങള്‍. വിഭവ സമൃദ്ധമായ വിഷു സദ്യയും അതേ തുടര്‍ന്ന് മുതിര്‍ന്നവരുടെയും കുട്ടികളുടെയും വിവിധങ്ങളായ കലാപരിപാടികളും ഗാനമേളയും ഉണ്ടായിരിക്കുന്നതാണ്. എല്ലാവരെയും സമാജത്തിന്റെ വിഷു ആഘോഷത്തിലേക്ക് കുടുംബസമേതം ക്ഷണിച്ചുകൊള്ളുന്നു. കലാപരിപാടികള്‍ അവതരിപ്പിക്കുവാന്‍ താല്‍പര്യമുള്ളവര്‍ നേരത്തെ തന്നെ കമ്മിറ്റിയെ അറിയിക്കുവാന്‍ അഭ്യര്‍ത്ഥിക്കുന്നു. സ്ഥലത്തിന്റെ വിലാസം St Albans Parish Hall, NN3 2RA കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക Manoj: 07886189533 Amalraj: 07737457300 Sathyn: 07958106310

 
[1][2][3][4][5]
 
-->




 
Close Window