Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Fri 29th Mar 2024
UK Special
  02-11-2022
സോഷ്യല്‍കെയറിലും എന്‍എച്ച്എസ് ബജറ്റിലും കട്ടുകള്‍ ഒഴിവാക്കും

ലണ്ടന്‍: രാജ്യം വലിയ തോതില്‍ സാമ്പത്തിക പ്രതിസന്ധി നേരിടുകയാണ്. നികുതി കൂട്ടുന്നതിനൊപ്പം ചെലവുകള്‍ വെട്ടിക്കുറക്കണമെന്നുമാണ് ആവശ്യം. എങ്കിലും അതാവശ്യ മേഖലകളില്‍ കട്ടിങ് നടത്താതെ മറ്റു വഴികള്‍ തേടാനാണ് റിഷി സുനാകും ജെറമി ഹണ്ടും ആലോചിക്കുന്നത്. ഇതിന്റെ ഭാഗമായി സോഷ്യല്‍ കെയറിലും എന്‍എച്ച്എസ് ബജറ്റിലും കട്ടുകള്‍ ഒഴിവാക്കും. സോഷ്യല്‍ കെയര്‍ ചെലവുകളില്‍ ക്യാപ്പ് ഏര്‍പ്പെടുത്താനുള്ള ഗവണ്‍മെന്റിന്റെ പദ്ധതികള്‍ അടുത്ത തെരഞ്ഞെടുപ്പ് വരെ വൈകിപ്പിക്കാനാണു ശ്രമം . പൊതുഖജനാവിലേക്ക് കണ്ടെത്തേണ്ട 50 ബില്ല്യണ്‍ പൗണ്ടിനായി സോഷ്യല്‍ കെയറില്‍ തല്‍ക്കാലം കൈവെയ്ക്കേണ്ടെന്നാണ് നിലപാട്. പദ്ധതി ഒരു വര്‍ഷമെങ്കിലും നീട്ടിവെയ്ക്കാനുള്ള തീരുമാനം ചാന്‍സലര്‍ ജെറമി ഹണ്ടും,

Full Story
  02-11-2022
ഇക്കുറി തണുത്ത് വിറയ്ക്കും, ഒപ്പം പവര്‍കട്ടും

 ലണ്ടന്‍: വിന്ററില്‍ എനര്‍ജി ക്ഷാമം രൂക്ഷമായാല്‍ ഒരാഴ്ച നീളുന്ന പവര്‍കട്ട് നേരിടാന്‍ യുദ്ധസന്നാഹങ്ങളുമായി മന്ത്രിമാര്‍. ഏഴ് ദിവസം വരെയെങ്കിലും ഭക്ഷ്യ, ജല വിതരണവും, ഗതാഗതവും, ആശയവിനിമയ സംവിധാനങ്ങളും തടസ്സങ്ങള്‍ നേരിടുമെന്നാണ് സര്‍ക്കാരിന്റെ ഔദ്യോഗിക രേഖകള്‍ തന്നെ വ്യക്തമാക്കുന്നത്. ദേശീയ തലത്തില്‍ വൈദ്യുതി ബന്ധം തകരാറിലായാല്‍ ഏറ്റവും മോശം സാഹചര്യത്തിലാണ് ഈ സ്ഥിതി ഉടലെടുക്കുക.ഈ ഘട്ടത്തില്‍ പ്രോഗ്രാം യാരോ എന്ന പദ്ധതി വൈറ്റ്ഹാള്‍ ഉദ്യോഗസ്ഥര്‍ സ്ട്രെസ് ടെസ്റ്റ് ചെയ്യുകയാണ്. വൈദ്യുതി ബന്ധം തടസ്സപ്പെട്ടാല്‍ യുവാക്കള്‍ക്കും, പ്രായമായവര്‍ക്കും ഭക്ഷണം, വെള്ളം, താമസം എന്നീ കാര്യങ്ങളില്‍ മുന്‍ഗണ നല്‍കുന്നതാണ് പദ്ധതി. മറ്റുള്ളവരുടെ പരിപാലന

Full Story
  02-11-2022
ബ്രിട്ടനിലെ ഭവനവിലയില്‍ ഇടിവ്

ലണ്ടന്‍: ക്വാസി ക്വാര്‍ട്ടെംഗിന്റെ മിനി-ബജറ്റ് തൊടുത്തുവിട്ട ആഘാതത്തില്‍ ബ്രിട്ടന്റെ ഭവന വിപണിയില്‍ വില ഇടിയുന്നു. സെപ്റ്റംബറില്‍ വിലകളില്‍ താഴേക്ക് പോക്ക് ഉണ്ടായിട്ടുണ്ടെന്ന് കണക്കുകള്‍ സ്ഥിരീകരിക്കുന്നു. ഒക്ടോബറില്‍ 0.9 ശതമാനം ഇടിവാണ് യുകെയില്‍ ഉടനീളം അനുഭവപ്പെട്ടതെന്ന് നേഷന്‍വൈഡ് കണക്കുകള്‍ വ്യക്തമാക്കി. ഭവനവിലയിലെ വാര്‍ഷിക നിരക്ക് വളര്‍ച്ച സെപ്റ്റംബറിലെ 9.5 ശതമാനത്തില്‍ നിന്നും ഒക്ടോബറില്‍ 7.2 ശതമാനമായാണ് താഴ്ന്നത്. ഇതോടെ യുകെയിലെ ശരാശരി പ്രോപ്പര്‍ട്ടിയുടെ വില ഇപ്പോള്‍ 268,282 പൗണ്ടാണെന്ന് നേഷന്‍വൈഡ് ഇന്‍ഡെക്സ് വ്യക്തമാക്കി. സെപ്റ്റംബറിലെ 272,259 പൗണ്ടില്‍ നിന്നും 3977 പൗണ്ട് കുറവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. എന്നാല്‍ വാര്‍ഷിക കണക്കുകള്‍

Full Story
  02-11-2022
യുകെ മലയാളികളെ ഞെട്ടിച്ച് രണ്ടു മരണവാര്‍ത്തകള്‍ കൂടി

 ലണ്ടന്‍: യുകെ മലയാളികളെ തേടി വീണ്ടും മരണ വാര്‍ത്ത. ഈസ്റ്റ് ഹാമില്‍ താമസിക്കുന്ന അഡ്വ ജോസ് പീടിയേക്കല്‍ കാന്‍സര്‍ ചികിത്സയിലിരിക്കേ അന്തരിച്ചു .66 വയസ്സായിരുന്നു. ന്യൂഹാം ആശുപത്രിയില്‍ ചികിത്സയിലിരിക്കേയാണ് മരണം. ഈസ്റ്റ്ഹാമില്‍ സോളിസിറ്ററായിരുന്നു. രോഗം ബാധിച്ചതോടെ രണ്ടുവര്‍ഷമായി ചികിത്സയിലായിരുന്നു. സജീവമായി നാട്ടില്‍ രാഷ്ട്രീയ പ്രവര്‍ത്തനം നടത്തിയിരുന്നു. കോളേജ് തലം മുതല്‍ സംസ്ഥാന തലം വരെ പ്രവര്‍ത്തിച്ചിട്ടുണ്ട്.പാലാ സെന്റ് തോമസ് കോളേജില്‍ കെഎസ് യുവിനായി പ്രവര്‍ത്തിച്ചുകൊണ്ടിരിക്കേ യൂണിറ്റ് പ്രസിഡന്റായും എഡിറ്ററായും വിജയിച്ചു, ചെയര്‍മാന്‍ സ്ഥാനത്തേക്ക് മത്സരിച്ചപ്പോള്‍ പരാജയപ്പെട്ടു.രാഷ്ട്രീയത്തില്‍ സജീവമായിരുന്നു. എംജി

Full Story
  02-11-2022
മുന്‍ ആരോഗ്യമന്ത്രി മാറ്റ് ഹാന്‍കോകിനെ സസ്‌പെന്‍ഡ് ചെയ്ത് ടോറി

ലണ്ടന്‍: ഓസ്ട്രേലിയയിലെ കാട്ടില്‍ ഷൂട്ട് ചെയ്യുന്ന ഐ ആം എ സെലിബ്രിറ്റി.. ഗെറ്റ് മി ഔട്ട് ഓഫ് ഹിയര്‍ റിയാലിറ്റി ഷോയില്‍ പങ്കെടുക്കാന്‍ സമ്മതമറിയിച്ച മുന്‍ ആരോഗ്യമന്ത്രി മാറ്റ് ഹാന്‍കോക്കിനെ കണ്‍സര്‍വേറ്റിവ് പാര്‍ട്ടി സസ്പെന്‍ഡ് ചെയ്തു. ഇതോടെ എംപിയായ മാറ്റ് ഹാന്‍കോക്കിന് ഇനി വെസ്റ്റ്മിന്‍സ്റ്ററില്‍ സ്വതന്ത്രനായി ഇരിക്കേണ്ടി വരും.തന്റെ തീരുമാനത്തെ ന്യായീകരിച്ച് മാറ്റ് ഹാന്‍കോക് രംഗത്തെത്തിയെങ്കിലും പാര്‍ലമെന്റ് നടക്കുന്ന സമയത്ത് റിയാലിറ്റി ടിവി ഷോയില്‍ പങ്കെടുക്കാനുള്ള വെസ്റ്റ് സഫോക്ക് എംപിയുടെ തീരുമാനത്തെ ടോറി പാര്‍ട്ടി അംഗങ്ങള്‍ ചോദ്യം ചെയ്തു. ഹാന്‍കോക്കിന്റെ നടപടി ''ഗുരുതരമാണ്'' എന്ന് ടോറി ചീഫ് വിപ്പ് പറഞ്ഞു. ഹാന്‍കോക്കിനോട് സംസാരിച്ചതിന്

Full Story
  01-11-2022
മഞ്ഞുവീഴ്ച കനക്കുന്ന സീസണില്‍ യുകെയിലെ വിദ്യാര്‍ഥികള്‍ക്ക് ആഴ്ചയില്‍ ഒരു ദിവസം ഓണ്‍ലൈന്‍ ക്ലാസ്
ആഴ്ചയില്‍ ഒരു ദിവസം വിദ്യാര്‍ത്ഥികളെ ഓണ്‍ലൈനില്‍ പഠിപ്പിക്കാമെന്ന് നിര്‍ദ്ദേശം. വിന്ററില്‍ ചെലവ് ചുരുക്കാന്‍ സ്‌കൂളുകള്‍ക്ക് ഇത്തരം മാര്‍ഗങ്ങള്‍ തേടേണ്ടിവരും. പോവിസ് കൗണ്‍സില്‍ ഇത്തരമൊരു നിര്‍ദ്ദേശം മുന്നോട്ടു വച്ചിരിക്കുന്നത്.

ക്ലാസില്‍ കോട്ട് ധരിക്കുന്നതും ജീവനക്കാരുടെ തസ്തികകള്‍ നികത്താതെ വിടുന്നതും പോവിസിലെ പ്രധാനാധ്യാപകര്‍ക്ക് ഒരു ബ്രീഫിംഗില്‍ അയച്ച ചെലവ് ലാഭിക്കല്‍ നടപടികളില്‍ ഉള്‍പ്പെടുന്നു.

സാമ്പത്തിക പ്രതിസന്ധിയെ നേരിടാന്‍ എല്ലാ ഓപ്ഷനുകളും പരിഗണിക്കണമെന്ന് കൗണ്ടിയിലെ വിദ്യാഭ്യാസ കാബിനറ്റ് അംഗം പറഞ്ഞു. എന്നാല്‍ സമ്പാദ്യം എങ്ങനെ ഉണ്ടാക്കണമെന്ന് ഓരോ സ്‌കൂളും സ്വയം തീരുമാനിക്കും.

'സാധ്യതയുള്ള പരിഹാരങ്ങള്‍'ക്കായി സ്‌കൂള്‍ ബജറ്റുകള്‍ 'വിശദമായി' നോക്കുകയാണെന്ന്
Full Story
  01-11-2022
ആംബുലന്‍സുകള്‍ നിലയ്ക്കും: നഴ്‌സുമാര്‍ ജോലിക്ക് വരില്ല: ജീവനക്കാരുടെ സമരത്തില്‍ എന്‍എച്ച്എസ് സ്തംഭിക്കും
ജീവിതച്ചെലവ് പ്രതിസന്ധികള്‍ കഠിനമാകുകയും, അമിത സമ്മര്‍ദത്തില്‍ ജോലി ചെയ്യാന്‍ നിര്‍ബന്ധിതമാകുകയും ചെയ്യുന്ന എന്‍എച്ച്എസ് ജീവനക്കാര്‍ സമരമല്ലാതെ മറ്റ് പോംവഴിയില്ലെന്ന നിലപാടിലാണ്.
നഴ്സുമാര്‍ മുതല്‍ ജൂനിയര്‍ ഡോക്ടര്‍മാരും, ആംബുലന്‍സ് ജോലിക്കാരും വരെ സമരഭീഷണി മുഴക്കുമ്പോള്‍ എന്‍എച്ച്എസ് പ്രതിസന്ധിയിലാവും. ഇംഗ്ലണ്ടില്‍ ഇപ്പോള്‍ തന്നെ 12,000 ഹോസ്പിറ്റല്‍ ഡോക്ടര്‍മാരുടെയും, 50,000-ലേറെ നഴ്സുമാരുടെയും, മിഡ്വൈഫുമാരുടെയും കുറവുണ്ട്. സ്‌കോട്ട്ലണ്ടില്‍ നഴ്സിംഗ്, മിഡ്വൈഫറി വേക്കന്‍സികള്‍ ഒരു വര്‍ഷം കൊണ്ട് 24 ശതമാനമാണ് ഉയര്‍ന്നത്.

ഇംഗ്ലണ്ടില്‍ 1400 പൗണ്ട് വര്‍ദ്ധനവും, സ്‌കോട്ട്ലണ്ടില്‍ 2205 പൗണ്ട് വര്‍ദ്ധനവുമാണ് ഓഫര്‍ ചെയ്തിട്ടുള്ളത്. എന്നാല്‍ വിലക്കയറ്റം രൂക്ഷമായ ഇക്കാലത്തു അത് മതിയാകില്ല .

കനത്ത
Full Story
  01-11-2022
ശൈത്യകാലത്ത് സ്‌കൂളുകളുടെ ചെലവ് കുറയ്ക്കാന്‍ ആഴ്ചയില്‍ ഒരു ദിവസം ഓണ്‍ലൈന്‍ ക്ലാസ്

 ലണ്ടന്‍: സ്‌കൂളുകള്‍ക്ക് അവരുടെ വര്‍ദ്ധിച്ചുവരുന്ന ഹീറ്റിംഗ് ബില്ലുകള്‍ നിയന്ത്രിക്കുന്നതിനുള്ള ഒരു മാര്‍ഗമായി ആഴ്ചയില്‍ ഒരു ദിവസം വിദ്യാര്‍ത്ഥികളെ ഓണ്‍ലൈനില്‍ പഠിപ്പിക്കാമെന്ന് നിര്‍ദ്ദേശം. വിന്ററില്‍ ചെലവ് ചുരുക്കാന്‍ സ്‌കൂളുകള്‍ക്ക് ഇത്തരം മാര്‍ഗങ്ങള്‍ തേടേണ്ടിവരും. പോവിസ് കൗണ്‍സില്‍ ഇത്തരമൊരു നിര്‍ദ്ദേശം മുന്നോട്ടു വച്ചിരിക്കുന്നത്. ക്ലാസില്‍ കോട്ട് ധരിക്കുന്നതും ജീവനക്കാരുടെ തസ്തികകള്‍ നികത്താതെ വിടുന്നതും പോവിസിലെ പ്രധാനാധ്യാപകര്‍ക്ക് ഒരു ബ്രീഫിംഗില്‍ അയച്ച ചെലവ് ലാഭിക്കല്‍ നടപടികളില്‍ ഉള്‍പ്പെടുന്നു. സാമ്പത്തിക പ്രതിസന്ധിയെ നേരിടാന്‍ എല്ലാ ഓപ്ഷനുകളും പരിഗണിക്കണമെന്ന് കൗണ്ടിയിലെ വിദ്യാഭ്യാസ കാബിനറ്റ് അംഗം പറഞ്ഞു.

Full Story
[373][374][375][376][377]
 
-->




 
Close Window