Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Thu 25th Apr 2024
UK Special
  28-11-2022
ടിവി റിയാല്‍റ്റി ഷോയില്‍ മുന്‍ ഹെല്‍ത്ത് സെക്രട്ടറി മൂന്നാം സ്ഥാനത്ത്

ലണ്ടന്‍: കാമുകിയുമായുള്ള ചുറ്റിക്കളിയുടെ പേരില്‍ മന്ത്രിസ്ഥാനം നഷ്ടമായ, മുന്‍ ഹെല്‍ത്ത് സെക്രട്ടറി മാറ്റ് ഹാന്‍കോക്ക് ടിവി റിയാലിറ്റി ഷോയില്‍ മൂന്നാം സ്ഥാനം കരസ്ഥമാക്കി. പൊതുജനങ്ങള്‍ വോട്ട് ചെയ്യുന്ന 'ഐടിവിയുടെ ഐ ആം എ സെലിബ്രിറ്റി, ഗെറ്റ് മീ ഔട്ട് ഓഫ് ഹിയര്‍' പരിപാടിയുടെ ആറ് ഘട്ടങ്ങളെ അതിജീവിച്ച് ആണ് 44-കാരനായ മുന്‍ ഹെല്‍ത്ത് സെക്രട്ടറി മൂന്നാം സ്ഥാനത്ത് എത്തിയത്. ഹോളിഓക്സ് അഭിനേതാവ് ഓവന്‍ വാണര്‍ രണ്ടാം സ്ഥാനത്ത് എത്തിയപ്പോള്‍ മുന്‍ ലയണസ് ജില്‍ സ്‌കോട്ട് ഈ സീസണിലെ ജേതാവായി. ഇതിനിടെയാണ് ഈ രംഗത്ത് സജീവമാകാന്‍ ഹാന്‍കോക് ശ്രമിക്കുന്നതായി വാര്‍ത്ത പരന്നത്. മുന്‍ സഹായി കൂടിയായ കാമുകി കൊളാഡാംഗെലോ പബ്ലിസിസ്റ്റുമായി സംസാരിച്ച് രാഷ്ട്രീയത്തിന് പുറത്ത് കളം

Full Story
  28-11-2022
യുകെയില്‍ ഇനി ആഴ്ചയില്‍ നാലു ദിവസം ജോലി, നൂറോളം കമ്പനികള്‍ നടപ്പാക്കുന്നു

ലണ്ടന്‍: ആഴ്ചയില്‍ മൂന്നു ദിവസം അവധി, നാലു ദിവസം മാത്രം ജോലി... കേള്‍ക്കുമ്പോള്‍ തന്നെ എല്ലാവരുടേയും മനസു നിറയും. നൂറു കമ്പനികളിലെ 2600 ഓളം ജീവനക്കാര്‍ക്ക് ഇനി പുതിയ രീതിയാണ്. ആഴ്ചയില്‍ അഞ്ചു ദിവസം ജോലി ചെയ്തിരുന്ന സ്ഥാനത്ത് ഇനി നാലു ദിവസം പ്രവൃത്തിദിനം. കമ്പനികളുടെ ഉത്പാദന ക്ഷമത വര്‍ദ്ധിപ്പിക്കാന്‍ ജീവനക്കാരുടെ ഈ പ്രവൃത്തിദിനം കുറയ്ക്കല്‍ സഹായിക്കുമെന്നാണ് ഒരു പക്ഷം പറയുന്നത്. ആഗോള മാര്‍ക്കറ്റിങ് കമ്പനിയായ ആവിനും ആറ്റം ബാങ്കും പുതിയ സജ്ജീകരണം പരീക്ഷണാടിസ്ഥാനത്തില്‍ നടത്താന്‍ ആലോചിക്കുന്നുണ്ട്. ഇരു കമ്പനികളിലായി 450 ഓളം ജീവനക്കാര്‍ക്കാണ് ഇത്രയും അവധി ദിനം ലഭിക്കുക.

ഇതൊരു മികച്ച പരീക്ഷണം കൂടിയാണ്. കാരണം ഫ്രാന്‍സില്‍ ഇതു

Full Story
  28-11-2022
എന്‍എച്ച്എസിനെ രക്ഷിക്കാന്‍ വാക്‌സിന്‍ സ്റ്റൈല്‍ ടാക്‌സ് ഫോഴ്‌സുമായി ഋഷി സുനാക്

 ലണ്ടന്‍: എന്‍എച്ച്എസിനെ സംരക്ഷിക്കാനും, അതിനെ ഭാവിയിലേക്കായി ഒരുക്കാനും ലക്ഷ്യമിട്ട് നാലിന വാക്സിന്‍-സ്‌റ്റൈല്‍ ടാസ്‌ക്ഫോഴ്സിനെ പ്രഖ്യാപിക്കാന്‍ ഒരുങ്ങി ഋഷി സുനാക്. ക്യാന്‍സര്‍ വാക്സിന് പണം നല്‍കാനും, അമിതവണ്ണം നേരിടാനും, മാനസിക ആരോഗ്യം, അഡിക്ഷന്‍ പ്രശ്നങ്ങള്‍ എന്നിവയെ നേരിടാനുമായി 113 മില്ല്യണ്‍ പൗണ്ടാണ് പ്രധാനമന്ത്രി പ്രഖ്യാപിക്കുക. എന്‍എച്ച്എസിന് നല്‍കുന്ന ബില്ല്യണ്‍ കണക്കിന് ഫണ്ട് പാഴാക്കാതെ നോക്കുകയാണ് സുനാകിന്റെ ടാക്സ് ഫോഴ്സിന്റെ ലക്ഷ്യം. ഭാവിയിലേക്കുള്ള അത്ഭുതപ്പെടുത്തുന്ന മരുന്നുകള്‍ക്കായി ഫണ്ട് ചെയ്യാനും ഈ സംഘം തയ്യാറാകും. പ്രധാനമന്ത്രിക്ക് പുറമെ ഹെല്‍ത്ത്, ബിസിനസ്സ് സെക്രട്ടറിമാരും ഇന്‍ഡസ്ട്രി മേധാവികളെയും, ആഗോള സിഇഒമാരെയും,

Full Story
  28-11-2022
എന്‍എച്ച്എസിനെ പ്രതിസന്ധിയില്‍ നിന്ന് കരകയറ്റാന്‍ സൈന്യം ഇറങ്ങും

ലണ്ടന്‍: ഈ വിന്ററില്‍ ആയിരക്കണക്കിന് എന്‍എച്ച്എസ് ജീവനക്കാര്‍ കഠിനാധ്വാനത്തിന് ആനുപാതികമായി വരുമാനം വേണമെന്ന് ആവശ്യപ്പെട്ട് സമരത്തിന് ഇറങ്ങുകയാണ്. ഈ ഘട്ടത്തില്‍ എന്‍എച്ച്എസ് തകരാതെ സംരക്ഷിക്കാന്‍ സൈന്യത്തെ രംഗത്തിറക്കാനാണ് ഗവണ്‍മെന്റ് അടിയന്തര പദ്ധതി വിഭാവനം ചെയ്യുന്നത്. ആംബുലന്‍സ് ഓടിക്കാനും, ഫ്രണ്ട്ലൈന്‍ ഹോസ്പിറ്റല്‍ റോളുകളിലും സൈനികര്‍ എത്തിച്ചേരും. വരുന്ന ആഴ്ചകളില്‍ നഴ്സുമാര്‍ക്കൊപ്പം തെരുവിലിറങ്ങുന്ന കാര്യത്തില്‍ ആംബുലന്‍സ് ഡ്രൈവര്‍മാരും, പാരാമെഡിക്കുകളും വോട്ട് ചെയ്യാനുള്ള തയ്യാറെടുപ്പിലാണ്. ഈ ഘട്ടത്തിലാണ് ഹെല്‍ത്ത്, ഡിഫന്‍സ് അധികൃതര്‍ അടിയന്തര പദ്ധതി തയ്യാറാക്കി വെയ്ക്കുന്നത്.

ഡിസംബറില്‍

Full Story
  27-11-2022
ഷാര്‍ലെറ്റ് രാജകുമാരി ഇനി എഡിന്‍ബര്‍ഗ് ഡച്ചസാകും

 ലണ്ടന്‍: എഡ്വാര്‍ഡ് രാജകുമാരനെ എഡിന്‍ബര്‍ഗ് ഡ്യൂക്കായി അവരോധിക്കാന്‍ ചാള്‍സ് രാജാവ് മടിക്കുന്നതിന് പിന്നിലെ കാരണം പുറത്ത്. ഈ സ്ഥാനപ്പേര് ഷാര്‍ലെറ്റ് രാജകുമാരിക്കായി രാജാവ് റിസേര്‍വ് ചെയ്ത് വെയ്ക്കുന്നതായാണ് മെയില്‍ റിപ്പോര്‍ട്ട്. തന്റെ ഇളയ സഹോദരന് ഈ സ്ഥാനപ്പേര് നിഷേധിക്കാന്‍ രാജാവ് കണ്ടെത്തിയ കാരണം എന്തെന്ന് മാസങ്ങളായി അഭ്യൂഹം പരന്നിരുന്നു. കഴിഞ്ഞ വര്‍ഷം പിതാവിന്റെ മരണശേഷം എഡ്വാര്‍ഡിന് ഈ പദവി ലഭിക്കുമെന്നാണ് പ്രതീക്ഷിച്ചിരുന്നത്. 'ചര്‍ച്ചകള്‍ പുരോഗമിക്കുകയാണ്. ഈ സ്ഥാനപ്പേര് ഷാര്‍ലെറ്റ് രാജകുമാരിക്ക് നല്‍കണമെന്നാണ് രാജാവിന്റെ മനസ്സ്', ഒരു ശ്രോതസ്സ് വ്യക്തമാക്കി.

ഇത് രാജ്ഞിക്ക് അര്‍ഹിക്കുന്ന ആദരവ്

Full Story
  27-11-2022
വിദേശ വിദ്യാര്‍ഥികളെ നിയന്ത്രിക്കാനൊരുങ്ങി യുകെ

ലണ്ടന്‍: വിവിധ വിദേശ രാജ്യങ്ങളില്‍ നിന്നും യുകെയിലേയ്ക്ക് പഠിക്കുവാന്‍ എത്തുന്ന വിദ്യാര്‍ത്ഥികള്‍ക്ക് ശ്രദ്ധിച്ചില്ലെങ്കില്‍ അവരെ കാത്തിരിക്കുന്നത് വലിയ തിരിച്ചടികള്‍. യുകെയിലേക്ക് എത്തുന്ന ആളുകളുടെ എണ്ണം നിയന്ത്രിക്കുവാന്‍ പ്രധാനമന്ത്രി സുനക് കൊണ്ടുവന്ന പദ്ധതിയുടെ ഭാഗമായി സര്‍വകലാശാലകള്‍ നിയന്ത്രണങ്ങള്‍ കടുപ്പിക്കുകയാണ് . ഇതനുസരിച്ച് വിദ്യാര്‍ത്ഥികള്‍ നിര്‍ബന്ധമായും ഒരു സര്‍വകലാശാലയില്‍ അഡ്മിഷന്‍ എടുത്തിരിക്കണം. ഇല്ലാത്തപക്ഷമാണ് വിലക്ക് ഏര്‍പ്പെടുത്തുക. ഒരു വര്‍ഷത്തിനുള്ളില്‍ യുകെയിലേക്ക് എത്തുന്ന ആശ്രിതരുടെ എണ്ണം ഏകദേശം മൂന്നിരട്ടിയായതിനെ തുടര്‍ന്നാണ് നിര്‍ണായക നീക്കം. കഴിഞ്ഞ വര്‍ഷം ജൂണ്‍ മാസം വരെ മൊത്തം ഏകദേശം 1.1 ദശലക്ഷം ആളുകളാണ്

Full Story
  27-11-2022
ശമ്പള വര്‍ധന ആവശ്യപ്പെട്ട് ട്രെയിന്‍ ഡ്രൈവര്‍മാരുടെ പണിമുടക്ക്

ലണ്ടന്‍: ഈ വാരാന്ത്യത്തില്‍ റെയില്‍വേ യാത്രക്കാര്‍ക്കു കൂടുതല്‍ ദുരിതം സമ്മാനിക്കാന്‍ ട്രെയിന്‍ ഡ്രൈവര്‍മാരുടെ പണിമുടക്ക്. 11 കമ്പനികളിലെ ട്രെയിന്‍ ഡ്രൈവര്‍മാര്‍ ദീര്‍ഘകാല ശമ്പള വര്‍ധന ആവശ്യപ്പെട്ടു ശനിയാഴ്ച സമരത്തിനിറങ്ങും. അസ്ലെഫ് യൂണിയന്റെ പണിമുടക്ക് ക്രിസ്മസ് മാര്‍ക്കറ്റുകളിലേക്കും പ്രധാന കായിക മത്സരങ്ങളിലേക്കും യാത്ര ചെയ്യുന്നവരെ ബാധിക്കും. അതുകൊണ്ടു യാത്രയ്ക്ക് ഇറങ്ങുംമുമ്പ് യാത്രക്കാര്‍ പരിശോധിക്കണമെന്ന് അധികൃതര്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്. ലണ്ടന്‍ ഓവര്‍ഗ്രൗണ്ടിലെ ശനിയാഴ്ച പ്രതീക്ഷിച്ചിരുന്ന പണിമുടക്ക് പുതിയ ശമ്പള ഓഫര്‍ ശനിയാഴ്ച പരിഗണിച്ചു പ്രതീക്ഷിച്ചിരുന്ന - യൂണിയന്‍ അംഗങ്ങള്‍ താല്‍ക്കാലികമായി നിര്‍ത്തി. ഡ്രൈവര്‍മാരെ

Full Story
  27-11-2022
അടുത്ത മാസം ബ്രിട്ടനിലെ ആരോഗ്യമേഖല തകര്‍ന്നടിയും

ലണ്ടന്‍: ബ്രിട്ടനില്‍ എന്‍എച്ച്എസ് നേഴ്‌സുമാര്‍ ഡിസംബര്‍ 15നും 20നും പണിമുടക്കും. ശമ്പള വര്‍ദ്ധന ആവശ്യപ്പെട്ടു കൊണ്ടാണ് നഴ്‌സുമാരുടെ പ്രതിഷേധം. സര്‍ക്കാരുമായി ഈ വിഷയത്തില്‍ നിരവധി തവണ ചര്‍ച്ചകള്‍ നടന്നെങ്കിലും ഒന്നും തന്നെ ഫലം കണ്ടിരുന്നില്ല. രാജ്യം കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുന്ന സാഹചര്യത്തില്‍ നേഴ്‌സുമാരുടെ ആവശ്യം നടപ്പിലാക്കാന്‍ സാധിക്കുകയില്ല എന്ന് നേരത്തെ ആരോഗ്യമന്ത്രി സ്റ്റീല്‍ ബാര്‍ലി വ്യക്തമാക്കിയിരുന്നു. 4 പതിറ്റാണ്ടിലെ ഏറ്റവും ഉയര്‍ന്ന പണപ്പെരുപ്പം ആണ് ബ്രിട്ടന്‍ നേരിടുന്നത്. എന്‍എച്ച് എസ് നെടുംതൂണുകളായ നേഴ്‌സുമാര്‍ സമരത്തില്‍ ഇറങ്ങുമ്പോള്‍ ഉണ്ടാകാന്‍ പോകുന്ന പ്രശ്‌നങ്ങള്‍ ചില്ലറയല്ല.

Full Story

[374][375][376][377][378]
 
-->




 
Close Window