Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Sat 20th Apr 2024
UK Special
  22-11-2022
ശമ്പള വര്‍ധന ആവശ്യപ്പെട്ടുള്ള ചര്‍ച്ചകളുടെ സമയ പരിധി ഇന്ന് അവസാനിക്കും, മൗനം പാലിച്ച് സര്‍ക്കാര്‍

 ലണ്ടന്‍: ശമ്പളക്കാര്യത്തില്‍ ചര്‍ച്ചകള്‍ നടത്താന്‍ നഴ്സുമാര്‍ മുന്നോട്ട് വെച്ച അഞ്ച് ദിവസത്തെ സമയപരിധി ഇന്ന് അവസാനിക്കും. ഇതിന് തയ്യാറായില്ലെങ്കില്‍ ഡിസംബറിലെ സമരതീയതികള്‍ പ്രഖ്യാപിക്കുമെന്നാണ് ആര്‍സിഎന്‍ അറിയിച്ചിരുന്നത്. ബ്രിട്ടീഷ് ഗവണ്‍മെന്റ് അനുകൂല നിലപാട് സ്വീകരിക്കാതെ വന്നതോടെ സമരത്തിലേക്ക് നീങ്ങാന്‍ നഴ്സുമാര്‍ നിര്‍ബന്ധിതമാകുകയാണ്. അടുത്ത രണ്ട് വര്‍ഷത്തേക്ക് എന്‍എച്ച്എസിനായി 2.3 ബില്ല്യണ്‍ പൗണ്ട് അധികമായി അനുവദിക്കുമെന്ന് ചാന്‍സലര്‍ പ്രഖ്യാപിച്ചിട്ടുണ്ട്. പണപ്പെരുപ്പം മൂലം അടുത്ത വര്‍ഷം ഫണ്ടിംഗില്‍ 7 ബില്ല്യണ്‍ പൗണ്ടിന്റെ കുറവ് വരുമെന്നാണ് എന്‍എച്ച്എസ് ഇംഗ്ലണ്ട് കണക്കാക്കുന്നത്.


ഒക്ടോബറില്‍

Full Story
  22-11-2022
പണക്കാരില്‍ നിന്ന് പണമീടാക്കാന്‍ തുടങ്ങി എന്‍എച്ച്എസ്

ലണ്ടന്‍: എന്‍എച്ച്എസ് സേവനങ്ങള്‍ രാജ്യത്തെ ജനങ്ങളുടെ ആരോഗ്യ സംരക്ഷണത്തിനായി സൗജന്യമായി ലഭ്യമാക്കാന്‍ ലക്ഷ്യമിട്ട് തുടങ്ങിയ സംരംഭമാണ്. എന്നാല്‍ മാറിയ സാഹചര്യത്തില്‍ സ്ഥാപക തത്വങ്ങളില്‍ വെള്ളംചേര്‍ക്കാനുള്ള ചിന്തകളാണ് എന്‍എച്ച്എസ് മുന്നോട്ട് വെയ്ക്കുന്നത്. തത്വങ്ങള്‍ ഉപേക്ഷിച്ച് ധനികരില്‍ നിന്നും ചികിത്സയ്ക്ക് പണം വാങ്ങാനാണ് സ്‌കോട്ട്ലണ്ടിലെ എന്‍എച്ച്എസ് നേതാക്കള്‍ ആലോചന തുടങ്ങിയിരിക്കുന്നത്.സെപ്റ്റംബറില്‍ നടന്ന സ്‌കോട്ട്ലണ്ടിലെ എന്‍എച്ച്എസ് നേതാക്കളുടെ യോഗത്തിലെ കരട് മിനിറ്റ്സിലാണ് 2-ടിയര്‍ ഹെല്‍ത്ത് സര്‍വ്വീസിലേക്ക് മാറുന്നതിനുള്ള ചര്‍ച്ചകള്‍ നടന്നതായി വ്യക്തമായത്. ചില സൗജന്യ പ്രിസ്‌ക്രിപ്ഷനുകള്‍ ഒഴിവാക്കുന്നത് സംബന്ധിച്ചും

Full Story
  22-11-2022
അഞ്ചിലൊന്ന് എന്‍എച്ച്എസുകളിലും ശൈശവ മരണനിരക്ക് ഉയര്‍ന്ന നിരക്കില്‍

ലണ്ടന്‍: അഞ്ചിലൊന്ന് എന്‍എച്ച്എസ് ട്രസ്റ്റുകള്‍ക്ക് ശൈശവ മരണനിരക്കില്‍ 'ചുവപ്പ്' റേറ്റിംഗ്! ഒരു ദേശീയ ഓഡിറ്റിംഗിലാണ് 2020-ലെ കണക്കുകള്‍ പ്രകാരം 23 ട്രസ്റ്റുകള്‍ക്ക് ഈ ഞെട്ടിക്കുന്ന റേറ്റിംഗ് നല്‍കിയത്. ഈ ട്രസ്റ്റുകളില്‍ മരണനിരക്കുകള്‍ ശരാശരിയേക്കാള്‍ 5 ശതമാനം കൂടുതലാണെന്നാണ് വ്യക്തമാകുന്നത്. 2019-ല്‍ 14 ട്രസ്റ്റുകള്‍ക്ക് ലഭിച്ച 'മുള്‍ക്കിരീടമാണ്' 50 ശതമാനം വര്‍ദ്ധിച്ചത്.കുഞ്ഞുങ്ങള്‍ ജീവനില്ലാതെ പിറക്കുന്നതും, ജനിച്ച് നാലാഴ്ചയ്ക്കുള്ളില്‍ മരിക്കുകയും ചെയ്യുന്ന സംഭവങ്ങള്‍ പരിശോധിക്കുന്ന മതര്‍ & ബേബീസ്: റെഡ്യൂസിംഗ് റിസ്‌ക് ത്രൂ ഓഡിറ്റ് & കോണ്‍ഫിഡെന്‍ഷ്യല്‍ എന്‍ക്വയറീസ് (എംബിആര്‍ആര്‍എസിഇ) റിപ്പോര്‍ട്ടാണ് എന്‍എച്ച്എസ് ആശുപത്രികളിലെ സ്ഥിതി അത്ര

Full Story
  21-11-2022
ബ്രിട്ടീഷ് ഭരണ സംവിധാനത്തിലെ പ്രഭുസഭ ഇല്ലാതാക്കുമെന്ന് ലേബര്‍ പാര്‍ട്ടി നേതാവ്: തിരഞ്ഞെടുക്കപ്പെട്ട പ്രതിനിധികളെ നിയമിക്കുമെന്ന് പ്രഖ്യാപനം
ഹൗസ് ഓഫ് ലോര്‍ഡ്സില്‍ സമ്മാനമായി കസേര നല്‍കുന്ന പരിപാടി അവസാനിപ്പിച്ച് രാഷ്ട്രീയത്തില്‍ വിശ്വാസ്യത പുനഃസ്ഥാപിക്കുമെന്ന പ്രഖ്യാപനവുമായി ലേബര്‍ നേതാവ് കീര്‍ സ്റ്റാര്‍മര്‍. ഹൗസ് ഓഫ് ലോര്‍ഡ്സിനെ നിരോധിച്ച് കൊണ്ട് ഈ പദ്ധതി നടപ്പാക്കുമെന്നാണ് ലേബര്‍ നേതാവിന്റെ പ്രഖ്യാപനം. പകരം തെരഞ്ഞെടുക്കപ്പെടുന്ന ചേംബറിനെ നിയോഗിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.


ചേംബറിന്റെ രീതികള്‍ അപ്പാടെ പരിഷ്‌കരിക്കുമെന്നും ലേബര്‍ നേതാവ് ലേബര്‍ ലോര്‍ഡ്സിനോട് വ്യക്തമാക്കി. കോമണ്‍സ് നിര്‍മ്മിക്കുന്ന നിയമങ്ങള്‍ ചോദ്യം ചെയ്യാനും, ഭേദഗതി വരുത്താനുമുള്ള ഉദ്ദേശം നിലനിര്‍ത്തും. ലേബര്‍ ഗവണ്‍മെന്റ് അധികാരത്തിലെത്തിയാല്‍ ആദ്യ വര്‍ഷം തന്നെ രാഷ്ട്രീയക്കാരെ പിയേഴ്സായി നിയോഗിക്കുന്നത് നിര്‍ത്തുമെന്ന് സ്റ്റാര്‍മര്‍
Full Story
  21-11-2022
റഷ്യയുടെ ബോംബുകളില്‍ തകര്‍ന്ന യുക്രെയിനില്‍ സന്ദര്‍ശനം നടത്തി റിഷി: തന്ത്രപരമായി ബ്രിട്ടീഷ് പ്രധാനമന്ത്രിയുടെ നീക്കം
ആദ്യമായി യുക്രൈനില്‍ സന്ദര്‍ശനം നടത്തി റിഷി സുനാക്. യുക്രൈന്‍ പ്രസിഡന്റ് വ്ളാദിമിര്‍ സെലെന്‍സ്‌കിയെ സന്ദര്‍ശിച്ച പ്രധാനമന്ത്രി 50 മില്ല്യണ്‍ പൗണ്ടിന്റെ ആയുധ സഹായവും പ്രഖ്യാപിച്ചു.

കീവിലെത്തിയ പ്രധാനമന്ത്രി സുനാക് യുക്രൈന്‍ പ്രസിഡന്റുമായി കൂടിക്കാഴ്ച നടത്തി. പുടിന്റെ സൈന്യത്തിനും, ഇറാനില്‍ നിന്നുള്ള ഡ്രോണുകള്‍ക്കും എതിരെ യുക്രൈന്‍ വ്യോമസേനാ പ്രതിരോധം ശക്തിപ്പെടുത്താന്‍ 50 മില്ല്യണ്‍ പൗണ്ടിന്റെ പാക്കേജാണ് സുനാക് പ്രഖ്യാപിച്ചത്.

യുക്രൈന്‍ സേനകള്‍ വിവിധ ഭാഗങ്ങളില്‍ ബോംബിംഗ് ശക്തിപ്പെടുത്തിയതിന് പിന്നാലെയാണ് ബ്രിട്ടീഷ് പ്രധാനമന്ത്രിയുടെ പിന്തുണ. സുപ്രധാന സൗകര്യങ്ങള്‍ക്ക് നേരെ 148 മിസൈല്‍ അക്രമണങ്ങള്‍ നടന്നതോടെ 10 മില്ല്യണ്‍ ജനങ്ങളാണ് വൈദ്യുതി ഇല്ലാതെ ഇരുട്ടിലായത്.

'യുക്രൈന്‍
Full Story
  21-11-2022
ഖത്തര്‍ ലോകകപ്പിനെച്ചൊല്ലിയുള്ള വിമര്‍ശനങ്ങള്‍ തുടര്‍ന്ന് ബ്രിട്ടീഷ് മാധ്യമങ്ങള്‍

 ലണ്ടന്‍: ഖത്തറില്‍ ലോകകപ്പ് നടത്തുന്നതില്‍ ബ്രിട്ടീഷ് മാധ്യമങ്ങള്‍ക്കുള്ള രോഷം പറഞ്ഞറിയിക്കാന്‍ കഴിയാത്തതാണ്. ഒപ്പം ചാനലിലെ പണ്ഡിതന്‍മാരും ഫുട്ബോളിനെ കുറിച്ച് സംസാരിക്കാതെ രാഷ്ട്രീയ വിവാദങ്ങളാണ് സംസാര വിഷയമാക്കുന്നത്. ഇതിനിടെയാണ് ഇംഗ്ലണ്ടിന്റെ ക്യാപ്റ്റന്‍ ഹാരി കെയിന്‍ പിഴയും, സസ്പെന്‍ഷനും നേരിടുമെന്ന ഭീഷണി വരുന്നത്. എല്‍ജിബിടി സമൂഹത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കുന്ന 'വണ്‍ലൗ' റെയിന്‍ബോ ആംബാന്‍ഡ് ധരിക്കരുതെന്നാണ് ഫിഫ നിര്‍ദ്ദേശിച്ചിരിക്കുന്നത്. എന്നാല്‍ താന്‍ ആദ്യ മത്സരത്തിന് ഇറങ്ങുമ്പോള്‍ ബാന്‍ഡ് കൈയിലുണ്ടാകുമെന്ന വാശിയിലാണ് ഹാരി കെയിന്‍.

ഖത്തറില്‍ സ്വവര്‍ഗ്ഗപ്രേമം ഇപ്പോഴും നിയമവിരുദ്ധമാണ്.

Full Story
  21-11-2022
യുകെയില്‍ മഞ്ഞുവീഴ്ച ആരംഭിച്ചു, താപനില മൈനസിലേക്ക്

ലണ്ടന്‍: യുകെയുടെ ചില ഭാഗങ്ങളില്‍ മഞ്ഞുവീഴ്ച തുടങ്ങിയതോടെ ശൈത്യകാലത്തിനായി ഒരുങ്ങാന്‍ മുന്നറിയിപ്പ്. അടിയന്തര മഴ, കൊടുങ്കാറ്റ് മുന്നറിയിപ്പും ഇതോടെ പുറപ്പെടുവിച്ചിട്ടുണ്ട്. താപനില ക്രമാതീതമായി താഴാന്‍ തുടങ്ങുകയും ചെയ്തു. മഴയും, കാറ്റും നേരിട്ട ശേഷമാണ് താപനില ഫ്രീസിംഗിലേക്ക് പോകുന്നതിനെ നേരിടാന്‍ തയ്യാറായിരിക്കണമെന്നാണ് നിര്‍ദ്ദേശം. തണുപ്പേറിയ ശൈത്യ ദിനത്തിന് ശേഷം രാത്രികാലത്ത് താപനില 2 സെല്‍ഷ്യസ് വരെ താഴുമെന്ന് മെറ്റ് ഓഫീസ് വ്യക്തമാക്കി.സ്‌കോട്ട്ലണ്ടിലെ ചില ഭാഗങ്ങള്‍ക്ക് യെല്ലോ കാലാവസ്ഥാ മുന്നറിയിപ്പാണ് മെറ്റ് ഓഫീസ് പുറപ്പെടുവിച്ചിരിക്കുന്നത്.

മറ്റ് ചില ഭാഗങ്ങള്‍ക്ക് മഴ മുന്നറിയിപ്പിന്റെ ഭാഗമായി യെല്ലോ

Full Story
  21-11-2022
എന്‍എച്ച്എസിലെ പ്രശ്‌നങ്ങള്‍ ഉടനൊന്നും പരിഹരിക്കില്ലെന്ന് മന്ത്രിമാര്‍ സമ്മതിച്ചു

ലണ്ടന്‍: അടിസ്ഥാന എന്‍എച്ച്എസ് സേവനങ്ങള്‍ പോലും ലഭിക്കാന്‍ റെക്കോര്‍ഡ് കാത്തിരിപ്പ് നേരിടുകയാണ് ജനങ്ങള്‍. എന്നാല്‍ വരും വര്‍ഷങ്ങളിലും ഈ സ്ഥിതി തുടരുമെന്നാണ് മന്ത്രിമാര്‍ നടത്തുന്ന കുമ്പസാരം.അടുത്ത പൊതുതെരഞ്ഞെടുപ്പിന് മുന്‍പെങ്കിലും ലക്ഷ്യങ്ങള്‍ കൈവരിക്കാന്‍ കഴിയുമെന്ന് പ്രതീക്ഷിക്കാത്ത ഘട്ടത്തില്‍ കാത്തിരിപ്പ് സമയത്തിന്റെ ലക്ഷ്യങ്ങള്‍ അപ്പാടെ ഉപേക്ഷിക്കാനാണ് സര്‍ക്കാര്‍ ഒരുങ്ങുന്നത്. ഹൃദയാഘാതം പോലുള്ള ഗുരുതര സംഭവങ്ങളില്‍ 18 മിനിറ്റിനുള്ളില്‍ ആംബുലന്‍സ് എത്തണമെന്നത് പോലുള്ള ലക്ഷ്യങ്ങളെല്ലാം 2025 സ്പ്രിംഗ് സീസണ്‍ വരെ കൈവരിക്കാന്‍ കഴിയാതെ പോകുമെന്ന് തന്നെയാണ് കരുതുന്നതെന്ന് ഹെല്‍ത്ത് സര്‍വ്വീസിന് വൈറ്റ്ഹാള്‍ അയച്ച ബ്രീഫിംഗ് പറയുന്നു.

Full Story
[375][376][377][378][379]
 
-->




 
Close Window