Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Fri 19th Apr 2024
UK Special
  19-11-2022
ബ്രിട്ടന്റെ സമ്പദ് വ്യവസ്ഥ മെച്ചപ്പെടാന്‍ ആയിരക്കണക്കിന് കുടിയേറ്റക്കാര്‍ വേണമെന്ന് ചാന്‍സലര്‍

 ലണ്ടന്‍: ബ്രിട്ടന്റെ ഇളകിമറിയുന്ന സമ്പദ് വ്യവസ്ഥയ്ക്ക് ഉത്തേജനമേകാന്‍ ആയിരക്കണക്കിന് അധികം കുടിയേറ്റക്കാര്‍ ആവശ്യമുണ്ടെന്ന് ചാന്‍സലര്‍ ജെറമി ഹണ്ട്. രാജ്യത്തേക്ക് കൂടുതല്‍ ആളുകളെ പ്രവേശിപ്പിക്കുന്നതാണ് അടുത്ത ഏതാനും വര്‍ഷത്തെ ഔദ്യോഗിക പദ്ധതിയെന്ന് ചാന്‍സലര്‍ സമ്മതിച്ചു. കുടിയേറ്റം കുറയ്ക്കുമെന്ന പ്രധാനമന്ത്രി ഋഷി സുനാകിന്റെ വാഗ്ദാനത്തിന് വിരുദ്ധമാണിതെന്നാണ് വിമര്‍ശനം ഉയരുന്നത്.യുകെയിലേക്ക് 200,000 കുടിയേറ്റക്കാര്‍ അധികമായി വരേണ്ടത് അനിവാര്യമെന്ന് ഹണ്ട് വ്യക്തമാക്കി. 'സമ്പദ് വ്യവസ്ഥയെ അപകടപ്പെടുത്താത്ത രീതിയിലേക്ക് കുടിയേറ്റം താഴ്ത്താന്‍ ദീര്‍ഘകാല പദ്ധതി ആവശ്യമാണ്. മുന്നോട്ടുള്ള വര്‍ഷങ്ങളില്‍ കുടിയേറ്റം ആവശ്യമാണെന്ന് നമ്മള്‍

Full Story
  19-11-2022
എന്‍എച്ച്എസിന് 6.6 ബില്ല്യണ്‍ പൗണ്ട് അധികമായി നല്‍കുമെന്ന് ചാന്‍സലര്‍: നഴ്‌സുമാരുടെ ശമ്പള വര്‍ധനവിന് ചില്ലിക്കാശില്ല
മുന്‍പൊരിക്കലുമില്ലാത്ത ബുദ്ധിമുട്ട് നേരിടുന്ന എ&ഇയും, ആംബുലന്‍സ് സമ്മര്‍ദങ്ങളും, റെക്കോര്‍ഡ് ബാക്ക്ലോഗും പരിഗണിച്ചാണിത്.

അവധിയെടുത്ത് വീട്ടിലിരിക്കുന്നവരെ തിരികെ ജോലിയില്‍ പ്രവേശിപ്പിക്കാന്‍ ജോലി ചെയ്യുന്ന എന്‍എച്ച്എസിന്റെ റോളിനെ കുറിച്ചും ചാന്‍സലര്‍ വ്യക്തമാക്കി. സോഷ്യല്‍ കെയറിന് അടുത്ത വര്‍ഷം 2.8 ബില്ല്യണും, പിന്നത്തെ വര്‍ഷം 4.7 ബില്ല്യണും അനുവദിച്ചിട്ടുണ്ട്.

ഹെല്‍ത്ത് സര്‍വ്വീസിന് അടുത്ത 15 വര്‍ഷത്തേക്ക് ആവശ്യമായ മെഡിക്കല്‍ ജീവനക്കാരുടെ എണ്ണം നിശ്ചയിക്കാന്‍ ചാന്‍സലര്‍ ആവശ്യപ്പെട്ടിട്ടുണ്ട്. 'എന്‍എച്ച്എസാണ് നമ്മള്‍ ആശ്രയിക്കുന്ന പ്രധാന ഡിപ്പാര്‍ട്ട്മെന്റ്. വര്‍ക്ക്ഫോഴ്സ് ക്ഷാമവും, സോഷ്യല്‍ കെയറിലെ സമ്മര്‍ദവും പ്രധാന പ്രശ്നങ്ങളാണ്', ഹണ്ട് വ്യക്തമാക്കി. എന്നാല്‍ സമരത്തിന്
Full Story
  19-11-2022
ശസ്ത്രക്രിയയ്ക്ക് വിധേയനായ ഇന്ത്യന്‍ വംശജന് വച്ച് പിടിപ്പിച്ചത് കാന്‍സര്‍ ബാധിച്ച കിഡ്നി
കിഡ്നി വേണ്ടത്ര പരിശോധന നടത്താതെ വച്ചതാണ് 49-കാരനായ ഇന്ത്യന്‍ വംശജനായ പിതാവിന് രോഗവും, മരണവും സമ്മാനിച്ചത്. പരമീന്ദര്‍ സിംഗ് സിദ്ദു എന്നയാളുടെ മരണത്തെ കുറിച്ച് നടന്ന ഇന്‍ക്വസ്റ്റിലാണ് ഈ വിവരങ്ങള്‍ വ്യക്തമായത്. മാര്‍ച്ചിലായിരുന്നു സിദ്ദുവിന്റെ മരണം. കിഡ്നി മാറ്റിവെച്ച് ഒരു വര്‍ഷം പോലും തികയുന്നതിന് മുന്‍പ് ഇദ്ദേഹം മരണമടഞ്ഞു. ഇതിന് കാരണമായത് അവയവത്തില്‍ ട്യൂമര്‍ ബാധിച്ചത് ഡോക്ടര്‍മാര്‍ തിരിച്ചറിയാതെ പോയതാണ്.


ഇതേ അവയവദാതാവില്‍ നിന്നും അവയവങ്ങള്‍ ലഭിച്ച മറ്റ് രണ്ട് രോഗികള്‍ക്കും പിന്നീട് കാന്‍സര്‍ രൂപപ്പെട്ടു. ട്രാന്‍സ്പ്ലാന്റ് വിജയകരമായി നടത്തിയതിന് ശേഷം നാല് മാസം കഴിഞ്ഞാണ് സിദ്ദുവിന്റെ ശരീരം ഡോക്ടര്‍മാര്‍ ടെസ്റ്റ് ചെയ്തതും, ഇതില്‍ രോഗബാധ തിരിച്ചറിഞ്ഞതുമെന്ന് ഇന്‍ക്വസ്റ്റ്
Full Story
  19-11-2022
ഖത്തറിലെ വേള്‍ഡ് കപ്പ് ഫുട്‌ബോള്‍ വേദിയില്‍ മദ്യത്തിനു നിരോധനം: യുകെയില്‍ വന്‍ പ്രതിഷേധം
ഖത്തര്‍ ഫുട്ബോള്‍ ലോകകപ്പ് തുടങ്ങാന്‍ മണിക്കൂറുകള്‍ മാത്രം ബാക്കി നില്‍ക്കെ ഖത്തര്‍ രാജകുടുംബത്തിനും സംഘാടകര്‍ക്കും എതിരെ ആഞ്ഞടിച്ചു പാശ്ചാത്യലോകം. മദ്യ നിരോധനത്തിന്റെ ഭാഗമായി ബിയര്‍ വില്‍പ്പന പോലും തടഞ്ഞതാണ് വിവാദമായിരിക്കുന്നത്. വേദിയിലേക്ക് സഞ്ചരിക്കാന്‍ 5000 പൗണ്ട് ചെലവാക്കിയവര്‍ റീഫണ്ട് ആവശ്യപ്പെട്ട് രംഗത്തുവന്നു.രാജ്യത്തെ എല്ലാ സ്റ്റേഡിയങ്ങളിലും മദ്യത്തിന് നിരോധനം ഏര്‍പ്പെടുത്തി അവസാന നിമിഷം ഞെട്ടിക്കുന്ന പ്രഖ്യാപനം നടത്തിക്കൊണ്ടാണ് ഖത്തര്‍ ടൂര്‍ണമെന്റിനെ അനിശ്ചിതത്വത്തിലേക്ക് തള്ളിവിട്ടത്.

ലോകകപ്പ് ആരംഭിക്കാന്‍ 48 മണിക്കൂര്‍ ബാക്കിനില്‍ക്കുമ്പോള്‍ ഏര്‍പ്പെടുത്തിയ നിരോധനത്തില്‍ ഖത്തറിലുള്ള ഇംഗ്ലീഷ് ആരാധകര്‍ ഫിഫയെ കുറ്റപ്പെടുത്തി. ടൂര്‍ണമെന്റ് ഒരു ബിഗ് ബ്രദറിന്റെ
Full Story
  18-11-2022
മണിക്കൂറില്‍ 10 പൗണ്ട് കടന്ന് നാഷണല്‍ ലിവിംഗ് വേജ്

ലണ്ടന്‍: ചാന്‍സലര്‍ ജെറമി ഹണ്ടിന്റെ ബജറ്റ് പ്രഖ്യാപനങ്ങളില്‍ നികുതിഭാരമാണ് ഉയര്‍ന്നു നില്‍ക്കുന്നത്. ലക്ഷക്കണക്കിന് കുടുംബങ്ങളാണ് ഉയര്‍ന്ന നികുതി നിരക്കിലേക്ക് വലിച്ചിഴക്കപ്പെടുക. ഇതിനിടയില്‍ നാഷണല്‍ ലിവിംഗ് വേജ് 9.50 പൗണ്ടില്‍ നിന്നും മണിക്കൂറിന് 10.42 പൗണ്ടായി ഉയര്‍ത്തിയിട്ടുണ്ട്. ബെനഫിറ്റ് പേയ്മെന്റ് ലഭിക്കുന്നവര്‍ക്കും ബജറ്റ് സന്തോഷവാര്‍ത്ത നല്‍കുന്നു. എങ്കിലും വിലക്കയറ്റവും നികുതി വര്‍ധനയും ഇവയുടെ പ്രയോജനം കിട്ടാനിടയാക്കില്ല. നിലവില്‍ 12,570 പൗണ്ടിന് താഴെ നികുതിയില്ലെങ്കിലും, 50,270 പൗണ്ട് വരെ 20% ഇന്‍കം ടാക്സും, 150,000 പൗണ്ട് വരെ വരുമാനത്തിന് 40 ശതമാനവും, 150,000 പൗണ്ടിന് മുകളില്‍ 45 ശതമാനവുമാണ് ടാക്സ്. ഇതില്‍ ആദ്യത്തെ മൂന്ന് പരിധികള്‍ മരവിപ്പിച്ചതോടെ ശമ്പളം

Full Story
  18-11-2022
പ്രളയഭീതിയില്‍ യുകെ, എല്ലായിടത്തും കനത്ത ജാഗ്രത

ലണ്ടന്‍: ദിവസങ്ങളായി നീണ്ടുനില്‍ക്കുന്ന കനത്ത മഴ മൂലം ബ്രിട്ടന്റെ പല ഭാഗങ്ങളും പ്രളയ ഭീഷണി നേരിടുകയാണ്. നോര്‍ത്തേണ്‍ ഇംഗ്ലണ്ട്, സ്‌കോട്ട്ലന്‍ഡ് എന്നിവിടങ്ങളില്‍ കനത്ത ജാഗ്രത നിര്‍ദ്ദേശം അധികൃതര്‍ നല്‍കി കഴിഞ്ഞു. യോര്‍ക്ക്‌ഷെയര്‍, വടക്ക് കിഴക്കന്‍ ഇംഗ്ലണ്ട് എന്നിവിടങ്ങളില്‍ യെല്ലോ അലര്‍ട്ടും പ്രഖ്യാപിച്ചിരിക്കുകയാണ്. സ്‌കോട്ട്‌ലന്‍ഡില്‍ ഇനിയും തുടര്‍ന്നും കനത്ത മഴയുണ്ടാകാമെന്നതിനാല്‍ ആമ്പര്‍ അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. ജനങ്ങള്‍ എല്ലാവരും തന്നെ ജാഗ്രത പാലിക്കണമെന്ന നിര്‍ദ്ദേശവും നല്‍കിയിട്ടുണ്ട്. ഇത്തരം സ്ഥലങ്ങളില്‍ 24 മണിക്കൂറില്‍ 100 മില്ലിമീറ്റര്‍ മഴ വരെ ലഭിക്കാനുള്ള സാധ്യതയുണ്ടെന്ന് കാലാവസ്ഥ വകുപ്പ്

Full Story
  18-11-2022
ഒരു വര്‍ഷം നീണ്ടുനില്‍ക്കുന്ന സാമ്പത്തിക പ്രതിസന്ധിയിലേക്ക് ബ്രിട്ടന്‍

 ലണ്ടന്‍: ചാന്‍സലര്‍ ജെറമി ഹണ്ടിന്റെ ബജറ്റ് പ്രഖ്യാപനങ്ങള്‍ ഒട്ടും ജനപ്രിയമല്ല. എന്നാല്‍ അതിന് കാരണം ഇതോടൊപ്പം പുറത്തുവിട്ട ഓഫീസ് ഫോര്‍ ബജറ്റ് റെസ്പോണ്‍സിബിലിറ്റിയുടെ കണക്കുകള്‍ വ്യക്തമാക്കും. 1950-കള്‍ക്ക് ശേഷം ആദ്യമായി ജീവിതനിലവാരത്തില്‍ ഏറ്റവും വലിയ വീഴ്ചയാണ് ബ്രിട്ടനിലെ ജനങ്ങള്‍ ഒരു വര്‍ഷം നീളുന്ന സാമ്പത്തിക പ്രതിസന്ധിയില്‍ നേരിടേണ്ടതെന്ന് ഔദ്യോഗിക സാമ്പത്തിക നിരീക്ഷകര്‍ വ്യക്തമാക്കി. ജീവിതച്ചെലവ് പ്രതിസന്ധികള്‍ ജീവിതനിലവാരം താഴ്ത്തുമെന്ന് ഒബിആര്‍ പറയുന്നു. ഇതോടെ അടുത്ത രണ്ട് വര്‍ഷത്തേക്ക് ഭവനങ്ങളുടെ വരുമാനം ഏഴ് ശതമാനം ഇടിയും. കഴിഞ്ഞ എട്ട് വര്‍ഷം കൊണ്ട് നേടിയ വളര്‍ച്ചയാണ് 2022-23 വര്‍ഷത്തിലെ 4.3 ശതമാനം ഇടിവ് വഴി നഷ്ടമാകുന്നത്. ഇതിന് ശേഷം 2023-24

Full Story
  18-11-2022
വിദ്യാഭ്യാസ, ആരോഗ്യമേഖലയ്ക്ക് ഊന്നല്‍ നല്‍കി ബജറ്റ്

 ലണ്ടന്‍: പൊതുചെലവുകള്‍ ചുരുക്കാനുള്ള പ്രഖ്യാപനങ്ങള്‍ക്കിടയിലും വിദ്യാഭ്യാസ, ആരോഗ്യ മേഖലകള്‍ക്ക് പിന്തുണയുമായി ചാന്‍സലര്‍. സ്‌കൂളുകള്‍ക്കും, ആശുപത്രികള്‍ക്കും ബില്ല്യണ്‍ കണക്കിന് പൗണ്ട് അനുവദിച്ച് കൊണ്ടാണ് ജെറമി ഹണ്ട് ബജറ്റില്‍ ആശ്വാസ നടപടി സ്വീകരിച്ചത്. മെച്ചപ്പെട്ട വിദ്യാഭ്യാസവും, ആരോഗ്യവും സമ്പദ് വ്യവസ്ഥ വളര്‍ത്താന്‍ ആവശ്യമായ അന്തരീക്ഷമൊരുക്കുമെന്നാണ് ചാന്‍സലറുടെ പ്രതീക്ഷ. അടുത്ത രണ്ട് വര്‍ഷത്തേക്ക് സ്‌കൂളുകള്‍ക്കായി ഓരോ വര്‍ഷവും 2.3 ബില്ല്യണ്‍ പൗണ്ടാണ് അധികമായി നിക്ഷേപിക്കുക. സ്‌കൂള്‍ മേധാവികള്‍, അധ്യാപകര്‍, ക്ലാസ്റൂം അസിസ്റ്റന്റുമാര്‍ എന്നിവര്‍ക്ക് നന്ദി പറഞ്ഞ ചാന്‍സലര്‍ ബുദ്ധിമുട്ടേറിയ സാമ്പത്തിക അവസ്ഥയിലും ഇത് തുടരണമെന്നാണ്

Full Story
[376][377][378][379][380]
 
-->




 
Close Window