Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Thu 25th Apr 2024
UK Special
  23-11-2022
ഉപയോക്താക്കള്‍ക്ക് ആശ്വാസവുമായി എനര്‍ജി കമ്പനികള്‍

 ലണ്ടന്‍: എനര്‍ജി ബില്‍ പ്രതിസന്ധി സാധാരണക്കാരെ ബുദ്ധിമുട്ടുമ്പോള്‍ ഉപഭോക്താക്കള്‍ക്ക് ആശ്വാസം നല്‍കാന്‍ കമ്പനികള്‍ മുന്നോട്ട് ; 1500 പൗണ്ടിന്റെ വരെ സഹായം ; ബ്രിട്ടീഷ് ഗ്യാസ് ട്രസ്റ്റിന്റെ വെബ്സൈറ്റ് വഴി ആനുകൂല്യത്തിനായി അപേക്ഷിക്കാം. രാജ്യം സാമ്പത്തിക പ്രതിസന്ധിയിലൂടെ മുന്നോട്ട് പോകുമ്പോള്‍ സാധാരണക്കാര്‍ക്ക് ഏറ്റവും ബുദ്ധിമുട്ടുണ്ടാക്കുക എനര്‍ജി ബില്ലാകും. ഏറ്റവും ഉയര്‍ന്ന എനര്‍ജി ബില്ലുകള്‍ അടുത്ത വര്‍ഷം ഇനിയും ഉയരുമെന്നത് ഉപഭോക്താക്കളെ സംബന്ധിച്ച് പേടി സ്വപ്നമാണ്. ഇപ്പോഴിതാ ബ്രിട്ടീഷ് ഗ്യാസ് എനര്‍ജി സപ്പോര്‍ട്ട് ഫണ്ട് എന്ന പേരിലുള്ള ധനസഹായം വഴി 1500 പൗണ്ട് വരെയുള്ള കടം തീര്‍ക്കാനാകും. എനര്‍ജി പ്രൈസ് ഗ്യാരന്റി നിലവില്‍ വന്നത് ഒക്ടോബര്‍ ഒന്നു

Full Story
  23-11-2022
രാജ്യം കാത്തിരിക്കുന്നത് ദുരിതമെന്ന് പ്രധാനമന്ത്രി ഋഷി സുനാക്

 ലണ്ടന്‍: പണപ്പെരുപ്പവും, സമരങ്ങളും, ദുരിതമയമായ എന്‍എച്ച്എസ് സേവനങ്ങളും ചേര്‍ന്ന് വിന്ററില്‍ ബ്രിട്ടനെ ദുരിതക്കയത്തിലേക്ക് തള്ളിവിടുമെന്ന് മുന്നറിയിപ്പ് നല്‍കി പ്രധാനമന്ത്രി ഋഷി സുനാക്. വരുന്ന മാസങ്ങള്‍ ദുരിതങ്ങളുടേതാകുമെന്ന് സൂചിപ്പിച്ച സുനാക്, ഇതിന് പ്രധാന കാരണമായി മഹാമാരിയുടെ പ്രത്യാഘാതങ്ങളും, ഉക്രെയിനിലെ സംഘര്‍ഷവുമാണെന്നും ചൂണ്ടിക്കാണിച്ചു. ക്യാബിനറ്റ് യോഗത്തിലാണ് നിരാശാജനകമായ പ്രവചനങ്ങള്‍ നം.10 നല്‍കിയത്. 'ശൈത്യകാലത്തിലേക്ക് നോക്കുമ്പോള്‍ രാജ്യത്തിന് വെല്ലുവിളി നിറഞ്ഞ സമയമാകുമെന്നാണ് പ്രധാനമന്ത്രി ഉദ്ദേശിച്ചത്', നം.10 വിശദമാക്കി.

എന്‍എച്ച്എസ് ബാക്ക്ലോഗിന് പുറമെ നഴ്സുമാരുടേത് ഉള്‍പ്പെടെയുള്ള വിവിധ

Full Story
  22-11-2022
ഡിആര്‍എല്‍ ഇല്ലെങ്കില്‍ ആയിരം പൗണ്ട് പോയിക്കിട്ടും

ലണ്ടന്‍: യു കെ യിലെ വാഹന ഉപയോക്താകള്‍ക്ക് നിര്‍ണായക മുന്നറിയിപ്പുമായി മോട്ടോര്‍ വാഹന വകുപ്പ്. കാറുകളില്‍ നിര്‍ബന്ധമായും ഡേടൈം റണ്ണിംഗ് ലൈറ്റുകള്‍(ഡി ആര്‍ എല്‍) ഉണ്ടാകണമെന്നാണ് ഏറ്റവും പുതിയ പ്രഖ്യാപനം. മോശം കാലാവസ്ഥയില്‍ ഹെഡ് ലൈറ്റ് ഉപയോഗിക്കാതെ ഡ്രൈവര്‍മാര്‍ പായുന്നതിനെ തുടര്‍ന്നാണ് നടപടി.രാജ്യത്ത് തുടര്‍ച്ചയായി അപകടങ്ങള്‍ സംഭവിക്കുന്ന പശ്ചാതലത്തിലാണ് ഈ തീരുമാനം. ഗുണമേന്മയുള്ള ലൈറ്റ് ഒഴിവാക്കി മോശം ബ്രാണ്ടുകള്‍ ഉപയോഗിക്കുന്നവര്‍ക്കെതിരെയും, ലൈറ്റ് ഉപയോഗിക്കാത്തവര്‍ക്കെതിരെയും 1000 പൗണ്ട് വരെ പിഴ ചുമത്താമെന്നും അധികൃതര്‍ വ്യക്തമാക്കുന്നുണ്ട്.

മോശം കാലാവസ്ഥയില്‍ രാജ്യത്ത് അപകടങ്ങള്‍ തുടര്‍കഥയാണ്. ഡി ആര്‍

Full Story
  22-11-2022
ലേബര്‍ നേതാവ് കീര്‍ സ്റ്റാര്‍മര്‍ പ്രധാനമന്ത്രി ആയാല്‍ കുടിയേറ്റക്കാര്‍ക്ക് തിരിച്ചടിയാകും

ലണ്ടന്‍: ലേബര്‍ ഗവണ്‍മെന്റ് ഭരണത്തിലെത്തിയാല്‍ കുടിയേറ്റക്കാര്‍ക്ക് ആശ്വാസമേകുന്ന നടപടികള്‍ ഉണ്ടാകുമെന്നതാണ് ഇതുവരെയുള്ള അനുഭവം. അതുകൊണ്ട് തന്നെയാണ് ലേബര്‍ പാര്‍ട്ടിയെ ഇന്ത്യന്‍ കുടിയേറ്റക്കാര്‍ ഉള്‍പ്പെടെയുള്ളവര്‍ തെരഞ്ഞെടുപ്പുകളില്‍ അനുകൂലിക്കുന്നത്. എന്നാല്‍ ലേബര്‍ പാര്‍ട്ടിയുടെ ഈ 'കുടിയേറ്റ പ്രേമം' അവസാനിപ്പിക്കുമെന്നാണ് നേതാവ് കീര്‍ സ്റ്റാര്‍മറുടെ മുന്നറിയിപ്പ്. താന്‍ പ്രധാനമന്ത്രി പദത്തിലെത്തിയാല്‍ ചെലവ് കുറഞ്ഞ കുടിയേറ്റ തൊഴിലാളികളെ ലഭിക്കുന്നത് അവസാനിപ്പിക്കുമെന്നാണ് ബിസിനസ്സുകള്‍ക്കുള്ള മുന്നറിയിപ്പില്‍ സ്റ്റാര്‍മര്‍ വ്യക്തമാക്കിയത്. 'കുറഞ്ഞ ശമ്പളം നല്‍കി, ചെലവ് കുറഞ്ഞ ജോലിക്കാരെ നിയോഗിച്ച് ബ്രിട്ടന്റെ വളര്‍ച്ച

Full Story
  22-11-2022
ശമ്പള വര്‍ധന ആവശ്യപ്പെട്ടുള്ള ചര്‍ച്ചകളുടെ സമയ പരിധി ഇന്ന് അവസാനിക്കും, മൗനം പാലിച്ച് സര്‍ക്കാര്‍

 ലണ്ടന്‍: ശമ്പളക്കാര്യത്തില്‍ ചര്‍ച്ചകള്‍ നടത്താന്‍ നഴ്സുമാര്‍ മുന്നോട്ട് വെച്ച അഞ്ച് ദിവസത്തെ സമയപരിധി ഇന്ന് അവസാനിക്കും. ഇതിന് തയ്യാറായില്ലെങ്കില്‍ ഡിസംബറിലെ സമരതീയതികള്‍ പ്രഖ്യാപിക്കുമെന്നാണ് ആര്‍സിഎന്‍ അറിയിച്ചിരുന്നത്. ബ്രിട്ടീഷ് ഗവണ്‍മെന്റ് അനുകൂല നിലപാട് സ്വീകരിക്കാതെ വന്നതോടെ സമരത്തിലേക്ക് നീങ്ങാന്‍ നഴ്സുമാര്‍ നിര്‍ബന്ധിതമാകുകയാണ്. അടുത്ത രണ്ട് വര്‍ഷത്തേക്ക് എന്‍എച്ച്എസിനായി 2.3 ബില്ല്യണ്‍ പൗണ്ട് അധികമായി അനുവദിക്കുമെന്ന് ചാന്‍സലര്‍ പ്രഖ്യാപിച്ചിട്ടുണ്ട്. പണപ്പെരുപ്പം മൂലം അടുത്ത വര്‍ഷം ഫണ്ടിംഗില്‍ 7 ബില്ല്യണ്‍ പൗണ്ടിന്റെ കുറവ് വരുമെന്നാണ് എന്‍എച്ച്എസ് ഇംഗ്ലണ്ട് കണക്കാക്കുന്നത്.


ഒക്ടോബറില്‍

Full Story
  22-11-2022
പണക്കാരില്‍ നിന്ന് പണമീടാക്കാന്‍ തുടങ്ങി എന്‍എച്ച്എസ്

ലണ്ടന്‍: എന്‍എച്ച്എസ് സേവനങ്ങള്‍ രാജ്യത്തെ ജനങ്ങളുടെ ആരോഗ്യ സംരക്ഷണത്തിനായി സൗജന്യമായി ലഭ്യമാക്കാന്‍ ലക്ഷ്യമിട്ട് തുടങ്ങിയ സംരംഭമാണ്. എന്നാല്‍ മാറിയ സാഹചര്യത്തില്‍ സ്ഥാപക തത്വങ്ങളില്‍ വെള്ളംചേര്‍ക്കാനുള്ള ചിന്തകളാണ് എന്‍എച്ച്എസ് മുന്നോട്ട് വെയ്ക്കുന്നത്. തത്വങ്ങള്‍ ഉപേക്ഷിച്ച് ധനികരില്‍ നിന്നും ചികിത്സയ്ക്ക് പണം വാങ്ങാനാണ് സ്‌കോട്ട്ലണ്ടിലെ എന്‍എച്ച്എസ് നേതാക്കള്‍ ആലോചന തുടങ്ങിയിരിക്കുന്നത്.സെപ്റ്റംബറില്‍ നടന്ന സ്‌കോട്ട്ലണ്ടിലെ എന്‍എച്ച്എസ് നേതാക്കളുടെ യോഗത്തിലെ കരട് മിനിറ്റ്സിലാണ് 2-ടിയര്‍ ഹെല്‍ത്ത് സര്‍വ്വീസിലേക്ക് മാറുന്നതിനുള്ള ചര്‍ച്ചകള്‍ നടന്നതായി വ്യക്തമായത്. ചില സൗജന്യ പ്രിസ്‌ക്രിപ്ഷനുകള്‍ ഒഴിവാക്കുന്നത് സംബന്ധിച്ചും

Full Story
  22-11-2022
അഞ്ചിലൊന്ന് എന്‍എച്ച്എസുകളിലും ശൈശവ മരണനിരക്ക് ഉയര്‍ന്ന നിരക്കില്‍

ലണ്ടന്‍: അഞ്ചിലൊന്ന് എന്‍എച്ച്എസ് ട്രസ്റ്റുകള്‍ക്ക് ശൈശവ മരണനിരക്കില്‍ 'ചുവപ്പ്' റേറ്റിംഗ്! ഒരു ദേശീയ ഓഡിറ്റിംഗിലാണ് 2020-ലെ കണക്കുകള്‍ പ്രകാരം 23 ട്രസ്റ്റുകള്‍ക്ക് ഈ ഞെട്ടിക്കുന്ന റേറ്റിംഗ് നല്‍കിയത്. ഈ ട്രസ്റ്റുകളില്‍ മരണനിരക്കുകള്‍ ശരാശരിയേക്കാള്‍ 5 ശതമാനം കൂടുതലാണെന്നാണ് വ്യക്തമാകുന്നത്. 2019-ല്‍ 14 ട്രസ്റ്റുകള്‍ക്ക് ലഭിച്ച 'മുള്‍ക്കിരീടമാണ്' 50 ശതമാനം വര്‍ദ്ധിച്ചത്.കുഞ്ഞുങ്ങള്‍ ജീവനില്ലാതെ പിറക്കുന്നതും, ജനിച്ച് നാലാഴ്ചയ്ക്കുള്ളില്‍ മരിക്കുകയും ചെയ്യുന്ന സംഭവങ്ങള്‍ പരിശോധിക്കുന്ന മതര്‍ & ബേബീസ്: റെഡ്യൂസിംഗ് റിസ്‌ക് ത്രൂ ഓഡിറ്റ് & കോണ്‍ഫിഡെന്‍ഷ്യല്‍ എന്‍ക്വയറീസ് (എംബിആര്‍ആര്‍എസിഇ) റിപ്പോര്‍ട്ടാണ് എന്‍എച്ച്എസ് ആശുപത്രികളിലെ സ്ഥിതി അത്ര

Full Story
  21-11-2022
ബ്രിട്ടീഷ് ഭരണ സംവിധാനത്തിലെ പ്രഭുസഭ ഇല്ലാതാക്കുമെന്ന് ലേബര്‍ പാര്‍ട്ടി നേതാവ്: തിരഞ്ഞെടുക്കപ്പെട്ട പ്രതിനിധികളെ നിയമിക്കുമെന്ന് പ്രഖ്യാപനം
ഹൗസ് ഓഫ് ലോര്‍ഡ്സില്‍ സമ്മാനമായി കസേര നല്‍കുന്ന പരിപാടി അവസാനിപ്പിച്ച് രാഷ്ട്രീയത്തില്‍ വിശ്വാസ്യത പുനഃസ്ഥാപിക്കുമെന്ന പ്രഖ്യാപനവുമായി ലേബര്‍ നേതാവ് കീര്‍ സ്റ്റാര്‍മര്‍. ഹൗസ് ഓഫ് ലോര്‍ഡ്സിനെ നിരോധിച്ച് കൊണ്ട് ഈ പദ്ധതി നടപ്പാക്കുമെന്നാണ് ലേബര്‍ നേതാവിന്റെ പ്രഖ്യാപനം. പകരം തെരഞ്ഞെടുക്കപ്പെടുന്ന ചേംബറിനെ നിയോഗിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.


ചേംബറിന്റെ രീതികള്‍ അപ്പാടെ പരിഷ്‌കരിക്കുമെന്നും ലേബര്‍ നേതാവ് ലേബര്‍ ലോര്‍ഡ്സിനോട് വ്യക്തമാക്കി. കോമണ്‍സ് നിര്‍മ്മിക്കുന്ന നിയമങ്ങള്‍ ചോദ്യം ചെയ്യാനും, ഭേദഗതി വരുത്താനുമുള്ള ഉദ്ദേശം നിലനിര്‍ത്തും. ലേബര്‍ ഗവണ്‍മെന്റ് അധികാരത്തിലെത്തിയാല്‍ ആദ്യ വര്‍ഷം തന്നെ രാഷ്ട്രീയക്കാരെ പിയേഴ്സായി നിയോഗിക്കുന്നത് നിര്‍ത്തുമെന്ന് സ്റ്റാര്‍മര്‍
Full Story
[378][379][380][381][382]
 
-->




 
Close Window