Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Fri 29th Mar 2024
UK Special
  17-10-2022
മിനി ബജറ്റിലെ കൂടുതല്‍ നയങ്ങള്‍ ചവറ്റുകുട്ടയിലേക്ക്

ലണ്ടന്‍: മിനി-ബജറ്റ് പ്രസ്താവന നടത്താന്‍ ഒരുങ്ങി ചാന്‍സലര്‍ ജെറമി ഹണ്ട്. ലിസ് ട്രസിന്റെ 45 ബില്ല്യണ്‍ പൗണ്ട് ടാക്സ് കട്ടിംഗ് പദ്ധതിയില്‍ നിന്നും കൂടുതല്‍ നയങ്ങള്‍ ചവറ്റുകുട്ടയിലെത്തുമെന്നാണ് സൂചന. മീഡിയം ടേം ഫിസ്‌കല്‍ പ്ലാനിലെ ചില ഭാഗങ്ങള്‍ രണ്ട് ആഴ്ചയ്ക്ക് മുന്നിലേക്ക് ഫാസ്റ്റ് ട്രാക്ക് ചെയ്ത് വിപണികളെ ശാന്തമാക്കാനാണ് പുതിയ ചാന്‍സലറുടെ നീക്കം. ഇന്ന് രാവിലെ പ്രസ്താവന നടത്തിയ ശേഷം കോമണ്‍സില്‍ ഉച്ചതിരിഞ്ഞ് എംപിമാരെ അഭിസംബോധന ചെയ്യും. വെള്ളിയാഴ്ചയും സര്‍ക്കാരിന്റെ കടമെടുപ്പ് ചെലവുകള്‍ ഉയരുന്നതായി കണക്കുകള്‍ പുറത്തുവന്നതോടെയാണ് സര്‍ക്കാരിന്റെ അടിയന്തര ഇടപെടല്‍. പ്രധാനമന്ത്രിയുടെ ദുരന്തബാധിതമായ മിനി-ബജറ്റില്‍ നിന്നും കൂടുതല്‍ ഭാഗങ്ങള്‍ ഹണ്ട്

Full Story
  17-10-2022
ശൈത്യകാലത്ത് രണ്ടു മില്യണ്‍ ജീവനക്കാര്‍ സമരത്തിലേക്ക്

ലണ്ടന്‍: ജീവിതച്ചെലവ് പ്രതിസന്ധിയും, പണപ്പെരുപ്പവും കലുഷിതമാകുന്ന സാഹചര്യത്തില്‍ മെച്ചപ്പെട്ട ശമ്പളം ആവശ്യപ്പെട്ട് ഈ വിന്ററില്‍ രണ്ട് മില്ല്യണ്‍ ജോലിക്കാര്‍ സമരത്തിന് ഇറങ്ങാന്‍ ഒരുങ്ങുന്നു. വിവിധ യൂണിയനുകള്‍ നടത്തുന്ന പണിമുടക്കുകള്‍ ഏകോപിപ്പിക്കാന്‍ ആവശ്യപ്പെട്ടുള്ള ട്രേഡ്സ് യൂണിയന്‍ കോണ്‍ഗ്രസ് പ്രമേയം ബുധനാഴ്ച നടക്കുന്ന വാര്‍ഷിക യോഗത്തില്‍ പാസാകുമെന്നാണ് കരുതുന്നത്. വരുംമാസങ്ങളില്‍ എസെന്‍ഷ്യല്‍ പബ്ലിക് സെക്ടര്‍ ജോലിക്കാരായ നഴ്സുമാര്‍, അധ്യാപകര്‍, ജൂനിയര്‍ ഡോക്ടര്‍മാര്‍ എന്നിവര്‍ സമരത്തിന് ഇറങ്ങുമെന്നാണ് കരുതുന്നത്. കണ്‍സര്‍വേറ്റീവുകളും, പ്രധാനമന്ത്രി ലിസ് ട്രസുമാണ് ഈ വന്‍തോതിലുള്ള സമരപരിപാടികളിലേക്ക് തങ്ങളെ തള്ളിവിടുന്നതെന്ന്

Full Story
  17-10-2022
ലിസ് ട്രസിനെതിരേ വിമത നീക്കം ശക്തം, എംപിമാര്‍ വന്‍ തയാറെടുപ്പില്‍

ലണ്ടന്‍: നികുതി ഇളവുകള്‍ പ്രഖ്യാപിച്ച് സമ്പദ്വ്യവസ്ഥയില്‍ പ്രതിസന്ധിയുണ്ടായതിനു പിന്നാലെ യുകെ പ്രധാനമന്ത്രി ലിസ് ട്രസിനെതിരെ വിമതനീക്കം ശക്തമായി. ട്രസിനെതിരെ മത്സരിച്ച മുന്‍ ധനമന്ത്രിയും ഇന്ത്യന്‍ വംശജനുമായ ഋഷി സുനകിനെ നേതാവായി കൊണ്ടുവരാന്‍ വിമതര്‍ നീക്കം നടത്തുന്നുണ്ട്. അതേസമയം, തന്നെ പുറത്താക്കാന്‍ നോക്കിയാല്‍ തിരഞ്ഞെടുപ്പിലേക്കു പോകേണ്ടിവരുമെന്ന മുന്നറിയിപ്പ് ട്രസ് നല്‍കിയിട്ടുണ്ട്. കണ്‍സര്‍വേറ്റീവ് പാര്‍ട്ടിയുടെ 100ല്‍ അധികം എംപിമാര്‍ ട്രസില്‍ വിശ്വാസമില്ലെന്നു കാട്ടി കത്ത് നല്‍കാന്‍ ഒരുങ്ങുകയാണെന്നാണ് റിപ്പോര്‍ട്ട്.

കണ്‍സര്‍വേറ്റീവ് പാര്‍ട്ടി കമ്മിറ്റിയുടെ തലവന്‍ ഗ്രഹാം ബ്രാഡിക്ക് ഇവര്‍

Full Story
  16-10-2022
കൂടിയ നിരക്കിലുള്ള അടിസ്ഥാന പലിശ നിരക്ക് വര്‍ധന ഉടന്‍ ഉണ്ടാകുമെന്ന് ബാങ്ക് ഓഫ് ഇംഗ്ലണ്ട്

ലണ്ടന്‍: കൂടിയ നിരക്കിലുള്ള അടിസ്ഥാന പലിശ വര്‍ദ്ധന ആവശ്യമായി വന്നേക്കാമെന്ന് ബാങ്ക് ഓഫ് ഇംഗ്ലണ്ട് സൂചിപ്പിച്ചു. നേരത്തെ കരുതിയിരുന്നതിലും കൂടിയ നിരക്ക് വര്‍ദ്ധന ഇക്കാര്യത്തില്‍ ഉണ്ടാകാനാണ് സാധ്യതയെന്ന് ഗവര്‍ണര്‍ ആന്‍ഡ്രൂ ബെയ്‌ലി പറഞ്ഞു. നാണ്യപ്പെരുപ്പ നിരക്ക് രണ്ടു ശതമാനത്തിലെത്തിക്കാനാണ് ശ്രമിക്കുന്നത്. ഈ ലക്ഷ്യത്തിലെത്താനുള്ള നടപടിയുണ്ടാവുമെന്ന് അദ്ദേഹം സ്ഥിരീകരിച്ചു.ബാങ്ക് ഓഫ് ഇംഗ്ലണ്ടിന്റെ മോണിട്ടറി പോളിസി കമ്മിറ്റിയുടെ അടുത്ത യോഗം നവംബര്‍ 3 നാണ്. 0.75 മുതല്‍ ഒരു ശതമാനം വരെ വര്‍ദ്ധന പലിശ നിരക്കില്‍ ഉണ്ടാകാമെന്നാണ് മാര്‍ക്കറ്റ് കരുതുന്നത്.

ഗവണ്‍മെന്റിന്റെ ഇക്കണോമിക് പ്‌ളാന്‍ ഒക്ടോബര്‍ 31 ന്

Full Story
  16-10-2022
യുകെയില്‍ വീണ്ടും പ്രധാനമന്ത്രി മാറുമോ, ലിസിന്റെ നാളുകള്‍ എണ്ണപ്പെട്ടോ

ലണ്ടന്‍: യുകെ പ്രധാനമന്ത്രി കസേരയില്‍ ലിസ് ട്രസിന് ഇനി അധികനാള്‍ ഉണ്ടാകില്ലെന്നാണ് റിപ്പോര്‍ട്ട്. ആഴ്ചകള്‍ക്കുള്ളില്‍, ചിലപ്പോള്‍ ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ വിമതര്‍ ട്രസിനെ സ്ഥാനഭ്രഷ്ടയാക്കി പകരം നേതാവിനെ കസേരയില്‍ ഇരുത്താനുള്ള നീക്കങ്ങളാണ് നടക്കുന്നത്. പെന്നി മോര്‍ഡന്റ്, ഋഷി സുനാക് എന്നിവരില്‍ നിന്നും പുതിയ നേതാവിനെ തെരഞ്ഞെടുക്കാനാണ് കണ്‍സര്‍വേറ്റീവ് സീനിയര്‍ നേതാക്കാള്‍ ശ്രമിക്കുന്നത്. ട്രസിനെ പാര്‍ട്ടി നേതാവ് സ്ഥാനത്ത് നിന്നും തെറിപ്പിക്കാന്‍ വിമതര്‍ നീക്കങ്ങള്‍ നടത്തുന്നതായി വെള്ളിയാഴ്ചയാണ് വ്യക്തമായത്. യൂണിറ്റി ജോയിന്റ് ടിക്കറ്റ് ടീം എന്നുവിളിക്കപ്പെടുന്ന സുനാകിനെയും, മോര്‍ഡന്റിനെയും ചേര്‍ത്ത് നയിക്കാനാണ് ഇവര്‍ ശ്രമിക്കുന്നത്.

Full Story
  16-10-2022
ബ്രിട്ടനിലെ ഹോട്ടലുകളില്‍ പാര്‍പ്പിച്ചിരുന്ന 116 കുടിയേറ്റ കുട്ടികളെ കാണാതായി

ഇംഗ്ലണ്ട്: ബ്രിട്ടനിലെ ഹോട്ടലുകളില്‍ നിന്ന് 116 കുടിയേറ്റക്കാരായ കുട്ടികളെ കാണാനില്ലെന്ന് പരാതി. കഴിഞ്ഞ 14 മാസത്തിനിടെയാണ് ഇത്രയധികം കുട്ടികളെ കാണാതായത്. 2021 ജൂലൈയ്ക്കും 2022 ഓഗസ്റ്റിനും ഇടയില്‍ ആഭ്യന്തര മന്ത്രാലയം താല്‍ക്കാലികമായി ഹോട്ടലുകളില്‍ പാര്‍പ്പിച്ചതിന് ശേഷമാണ് 116 കുട്ടികളെ കാണാതായതെന്ന് ബിബിസി ന്യൂസ് റിപ്പോര്‍ട്ട് ചെയ്തു. അഭയാര്‍ത്ഥികളായി എത്തുന്ന കുട്ടികള പാര്‍പ്പിക്കാന്‍ മതിയായ താമസ സൗകര്യമില്ലന്ന് കൗണ്‍സില്‍ അറിയിച്ചതിനെ തുടര്‍ന്ന് കഴിഞ്ഞ വര്‍ഷം ജൂലൈ മുതല്‍ കുട്ടികളെ സര്‍ക്കാര്‍ അംഗീകൃത ഹോട്ടലുകളിലാണ് താമസിപ്പിച്ചത്. 2021 ജൂലൈയ്ക്കും 2022 ജൂണിനും ഇടയില്‍ ബ്രിട്ടനിലെത്തിയ 1,606 കുട്ടികള്‍ക്കാണ് ആഭ്യന്തര മന്ത്രാലയം ഹോട്ടലുകളില്‍ താമസസൗകര്യം

Full Story
  16-10-2022
സുല്ലയുടെ വിവാദ പരാമര്‍ശത്തില്‍ ഇന്ത്യ-യുകെ ബന്ധം വഷളാകുന്നു

ലണ്ടന്‍: വിസ കാലാവധി കഴിഞ്ഞും രാജ്യത്ത് തങ്ങുന്നവര്‍ക്കെതിരെ യു കെ ആഭ്യന്തര സെക്രട്ടറി സുല്ല ബ്രാവര്‍മാന്‍ നടത്തിയ പരാമര്‍ശങ്ങള്‍ കേന്ദ്ര സര്‍ക്കാരിനെ ചൊടിപ്പിച്ചതിന് പിന്നാലെ ഇന്ത്യ- യുകെ സ്വതന്ത്ര വ്യാപാര കരാര്‍ (എഫ് ടി എ) തകര്‍ച്ചയുടെ വക്കിലാണെന്ന് റിപ്പോര്‍ട്ട്. യുകെയില്‍ വിസ കാലാവധി കഴിഞ്ഞും തങ്ങുന്നവരില്‍ ഏറിയ പങ്കും ഇന്ത്യക്കാരായതിനാല്‍ ഇന്ത്യയുമായി കരാറില്‍ ഏര്‍പ്പെടാന്‍ ആശങ്കയുണ്ടെന്നും ഇത് കൂടുതല്‍ കുടിയേറ്റത്തിലേയ്ക്ക് വഴിതെളിക്കുമെന്നുമാണ് കഴിഞ്ഞയാഴ്ചയ ഒരു അഭിമുഖത്തില്‍ ഇന്ത്യന്‍ വംശജ കൂടിയായ സുല്ല ബ്രാവര്‍മാന്‍ പറഞ്ഞത്.ഇന്ത്യയുമായി തുറന്ന അതിര്‍ത്തി- കുടിയേറ്റ നയങ്ങള്‍ ഉണ്ടായിരിക്കുന്നതുമായി ബന്ധപ്പെട്ട് ആശങ്കയുള്ളതായി

Full Story
  16-10-2022
നോര്‍ക്ക കരാര്‍ ഒപ്പിട്ടത് യുകെയിലെ സര്‍ക്കാര്‍ സ്ഥാപനങ്ങളുമായി, വിദേശകാര്യമന്ത്രാലയം അനുമതി നല്‍കി

തിരുവനന്തപുരം: ആരോഗ്യപ്രവര്‍ത്തകര്‍ക്ക് അവസരമൊരുക്കാന്‍ നോര്‍ക്ക ധാരണാപത്രം ഒപ്പിട്ടത് യുകെ സര്‍ക്കാര്‍ സ്ഥാപനങ്ങളുമായി. യുകെയിലെ ദേശീയ ആരോഗ്യ സേവനങ്ങള്‍ ലഭ്യമാക്കുന്ന ഇന്റഗ്രറ്റഡ് കെയര്‍ പാര്‍ട്ട്ണര്‍ഷിപ്പുകളിലൊന്നായ ഹംബര്‍ ആന്‍ഡ് നോര്‍ത്ത് യോര്‍ക്ഷെയര്‍ ഹെല്‍ത്ത് ആന്‍ഡ് കെയര്‍ പാര്‍ട്ണര്‍ഷിപ്പ്, നോര്‍ത്ത് ഈസ്റ്റ് ലിങ്കന്‍ഷെയറിലെ ഹെല്‍ത്ത് സര്‍വീസിന്റെ മാനസിക ആരോഗ്യ സേവനങ്ങള്‍ പ്രദാനം ചെയ്യുന്ന നാവിഗോ എന്നിവരുമായാണ് ധാരണാപത്രം ഒപ്പിട്ടത്.കേന്ദ്രാനുമതി ഇല്ലാതെ സ്വകാര്യസ്ഥാപനവുമായാണ് ധാരണപത്രം ഒപ്പിട്ടതെന്ന് കേന്ദ്ര വിദേശസഹമന്ത്രി വി മുരളീധരന്‍ അടക്കമുള്ളവര്‍ ആരോപിച്ചിരുന്നു. എന്നാല്‍, കരട് ധാരണാപത്രം വിദേശ മന്ത്രാലയത്തിന്റെ

Full Story
[385][386][387][388][389]
 
-->




 
Close Window