Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Fri 19th Apr 2024
UK Special
  05-11-2022
ശൈത്യകാലത്ത് പീക്ക് സമയങ്ങളില്‍ ഉപയോഗം കുറച്ചാല്‍ 100 പൗണ്ട് ലഭിക്കും

ലണ്ടന്‍: ഇക്കുറി വിന്ററില്‍ പീക്ക് സമയങ്ങളില്‍ ഏതാനും ദിവസങ്ങള്‍ വൈദ്യുതി ഉപയോഗം കുറയ്ക്കാന്‍ തയ്യാറാകുന്ന സ്മാര്‍ട്ട് മീറ്ററുള്ള വീടുകള്‍ക്ക് പണം നല്‍കാനുള്ള പദ്ധതി തയ്യാര്‍. നാഷണല്‍ ഗ്രിഡിന്റെ എനര്‍ജി സേവിംഗ് സ്‌കീമിന് എനര്‍ജി റെഗുലേറ്റര്‍ പച്ചക്കൊടി വീശിയതോടെ പദ്ധതിയുമായി മുന്നോട്ട് പോകും.പവര്‍കട്ടുകള്‍ ഒഴിവാക്കാനുള്ള ശ്രമങ്ങളുടെ ഭാഗമാണ് പദ്ധതി. പരിമിതമായ സ്‌കീമിലൂടെ വീടുകള്‍ക്ക് 100 പൗണ്ട് വരെ ലാഭിക്കാന്‍ അവസരം ലഭിക്കുമെന്ന് നെറ്റ്വര്‍ക്ക് ഓപ്പറേറ്റര്‍ വ്യക്തമാക്കി. വിന്റര്‍ മാസങ്ങളില്‍ വൈദ്യുതി ഉപയോഗം ചുരുക്കിയാല്‍ ഉപഭോക്താക്കള്‍ക്ക് 240 പൗണ്ട് വരെ ലാഭിക്കാന്‍ കഴിയുമെന്ന് എനര്‍ജി സ്ഥാപനമായ ഒക്ടോപസ് കണക്കാക്കിയിരുന്നു. എനര്‍ജി

Full Story
  05-11-2022
മൂന്നു ദിവസത്തെ റെയില്‍ സമരം പിന്‍വലിച്ചു, ആശങ്കയൊഴിഞ്ഞ് ജനം

ലണ്ടന്‍: ബ്രിട്ടന്റെ യാത്രാ മേഖലയെ തകിടം മറിക്കുമായിരുന്ന റെയില്‍ സമരത്തിന്റെ ഭീഷണി ഒഴിഞ്ഞു. റെയില്‍ ശൃംഖലയെ സാരമായി ബാധിക്കുമായിരുന്ന സമരത്തില്‍ നിന്നും പിന്‍വാങ്ങാന്‍ യൂണിയന്‍ തീരുമാനിച്ചതോടെയാണ് ജനജീവിതത്തെ സാരമായി ബാധിക്കുന്ന ആശങ്ക തല്‍ക്കാലത്തേക്കെങ്കിലും ഒഴിഞ്ഞത്. റെയില്‍ മേധാവികളുമായി റെയില്‍, മാരിടൈം & ട്രാന്‍സ്പോര്‍ട്ട് യൂണിയന്‍ നടത്തിയ ചര്‍ച്ചകള്‍ക്ക് ശേഷമാണ് പിന്‍മാറ്റം. നെറ്റ്വര്‍ക്ക് റെയിലുമായി ഉപാധികളില്ലാത്ത ചര്‍ച്ചയ്ക്ക് അനുമതി ലഭിച്ചതിന് പുറമെ ട്രെയിന്‍ ഓപ്പറേറ്റിംഗ് കമ്പനികളില്‍ നിന്നും ശമ്പള വര്‍ദ്ധനയ്ക്കുള്ള വാഗ്ദാനം ലഭിച്ചെന്നും യൂണിയന്‍ സ്ഥിരീകരിച്ചു.

രാജ്യത്ത് ബോണ്‍ഫയര്‍

Full Story
  05-11-2022
ആശുപത്രിയിലെത്തിക്കുന്ന ആംബുലന്‍സില്‍ രോഗികളെ ഇറക്കാന്‍ പത്തിലൊന്ന് പേരും ഒരു മണിക്കൂറിലേറെ കാത്തിരിക്കുന്നു

ലണ്ടന്‍: ആശുപത്രിയിലേക്ക് രോഗികളെ കുതിച്ചെത്തിച്ച് അതിവേഗത്തില്‍ ചികിത്സ ലഭ്യമാക്കുകയാണ് ആംബുലന്‍സ് സേവനങ്ങളുടെ ലക്ഷ്യം. ഈ വേഗതയില്‍ ജീവനുകള്‍ രക്ഷിക്കേണ്ട ആംബുലന്‍സുകള്‍ക്ക് പക്ഷെ ഇപ്പോള്‍ യുകെയില്‍ ദുര്യോഗമാണ്. രോഗികളുമായി എത്ര വേഗം കുതിച്ചെത്തിയാലും ആശുപത്രികള്‍ക്ക് പുറത്ത് ഇവരെ കൈമാറാനായി ഒരു മണിക്കൂറെങ്കിലും കാത്തുനില്‍ക്കണം. ഇത് നീണ്ടുപോകുമ്പോള്‍ ആംബുലന്‍സ് കാത്തിരിക്കുന്ന മറ്റ് രോഗികളും ദുരിതത്തിലാകും. ജൂലൈയിലെ കണക്കുകള്‍ പ്രകാരം പത്തിലൊന്നിലേറെ ആംബുലന്‍സുകളും ചുരുങ്ങിയത് ഒരു മണിക്കൂറെങ്കിലും രോഗിയെ ഇറക്കാനായി കാത്തിരിക്കേണ്ടി വന്നതായാണ് വ്യക്തമായത്. 2019ല്‍ 50-ല്‍ ഒന്നെന്ന നിലയിലുണ്ടായിരുന്ന പ്രതിസന്ധിയാണ് ഇപ്പോള്‍

Full Story
  04-11-2022
ഇന്ത്യ-യുകെ സ്വതന്ത്ര കരാര്‍ നടപ്പാക്കാന്‍ നിരവധി തടസങ്ങള്‍, മുന്‍കൈയെടുത്ത് ഇന്ത്യ

 ലണ്ടന്‍: ബോറിസ് ജോണ്‍സണ്‍ പ്രധാനമന്ത്രിയായപ്പോള്‍ ബ്രക്സിറ്റ് നടപ്പാക്കുമ്പോഴുണ്ടാകുന്ന പ്രതിസന്ധികളെ അതിജീവിക്കാന്‍ വിവിധ രാജ്യങ്ങളുമായി സ്വതന്ത്ര കരാറുകള്‍ക്ക് ശ്രമിച്ചിരുന്നു. ഇന്ത്യയുമായും ഇങ്ങനെ ഒരു കരാറിനായി ചര്‍ച്ചകള്‍ നടന്നു. എന്നാല്‍ പ്രധാനമന്ത്രിമാരുടെ സ്ഥാന മാറ്റങ്ങള്‍ കരാറിന് തിരിച്ചറിയായി. ബോറിസിന് ശേഷം ലിസ് ട്രസ്സ് അധികാരത്തിലേറിയപ്പോഴും കരാറില്‍ ഇന്ത്യ വിശ്വാസം നല്‍കിയിരുന്നു. ഇന്റര്‍നാഷണല്‍ ട്രേഡ് സെക്രട്ടറി എന്ന നിലയിലും വിദേശ സെക്രട്ടറി എന്ന നിലയിലും ലിസ് ട്രസ്സിന് കരാറിനെ കുറിച്ച് ധാരണയുള്ളതിനാല്‍ കരാര്‍ യാഥാര്‍ത്ഥ്യമാകുമെന്ന വിശ്വാസത്തിലായിരുന്നു. ഇതിനിടയില്‍ കുടിയേറ്റ വിഷയത്തില്‍ ശക്തമായ നിലപാടെടുക്കുന്ന സുവെല്ല

Full Story
  04-11-2022
രണ്ടു വര്‍ഷത്തേക്ക് ബ്രിട്ടനില്‍ സാമ്പത്തിക മാന്ദ്യം നിലനില്‍ക്കുമെന്ന് റിപ്പോര്‍ട്ട്

ലണ്ടന്‍: ബ്രിട്ടന്‍ എക്കാലത്തെയും നീണ്ട സാമ്പത്തിക മാന്ദ്യത്തിലേയ്ക്ക് എത്തിയിരിക്കുകയാണെന്ന് ബാങ്ക് ഓഫ് ഇംഗ്ലണ്ട് മുന്നറിയിപ്പ് നല്‍കി കഴിഞ്ഞു. യുകെ വളരെ വെല്ലുവിളി നിറഞ്ഞ രണ്ടു വര്‍ഷങ്ങളെയാണ് അഭിമുഖീകരിക്കാന്‍ പോകുന്നതെന്നും 2025 ഓടെ തൊഴിലില്ലായ്മ ഇരട്ടിയാകും എന്നും ബാങ്ക് മുന്നറിയിപ്പ് നല്‍കി. പലിശ നിരക്കുകള്‍ 2.25 ശതമാനത്തില്‍ നിന്നും 3 ശതമാനത്തിലേക്ക് ബാങ്ക് ഉയര്‍ത്തി. 1989 ന് ശേഷമുള്ള ഏറ്റവും ഉയര്‍ന്ന നിരക്ക് വര്‍ദ്ധനവാണ് ഇത്. ജീവിത ചെലവുകളുടെ വര്‍ദ്ധന ക്രമാതീതമായി വര്‍ദ്ധിക്കുന്നത് തടയുവാനാണ് ബാങ്ക് ഇന്‍ട്രസ്റ്റ് റേറ്റുകള്‍ ഉയര്‍ത്തിയിരിക്കുന്നത്.ഉക്രൈന്‍ യുദ്ധം മൂലം അവശ്യസാധനങ്ങളുടെ വില വര്‍ധനവ് ബ്രിട്ടനിലെ ഭവനങ്ങളെയാകെ വലച്ചിട്ടുണ്ട്.

Full Story
  04-11-2022
പലിശ നിരക്ക് വര്‍ധന സാധാരണക്കാരനെ എങ്ങനെ ബാധിക്കും

ലണ്ടന്‍: 2.25 ശതമാനത്തില്‍ നിന്ന ബേസ് റേറ്റ് 3 ശതമാനത്തിലേക്ക് ഉയര്‍ത്തി ബാങ്ക് ഓഫ് ഇംഗ്ലണ്ട് ലക്ഷ്യമിടുന്നത് പണപ്പെരുപ്പത്തെ ചാക്കിട്ട് പിടിക്കുകയാണ്. 1989 ഒക്ടോബറിന് ശേഷം ആദ്യമായാണ് ഈ തോതില്‍ ബാങ്ക് ബേസ് റേറ്റില്‍ മാറ്റം വരുത്തുന്നത്. ആ ഘട്ടത്തില്‍ 13.75 ശതമാനത്തില്‍ നിന്നും 1.13 ശതമാനം പോയിന്റ് വര്‍ദ്ധനവാണ് വരുത്തിയത്. 2021 ഡിസംബറിന് ശേഷം തുടര്‍ച്ചയായ എട്ടാം തവണയാണ് മോണിറ്ററി പോളിസി കമ്മിറ്റി ബേസ് റേറ്റ് വര്‍ദ്ധിപ്പിക്കുന്നത്. ഈ തീരുമാനങ്ങള്‍ മോര്‍ട്ട്ഗേജ് നിരക്ക് ഉയര്‍ത്താനും, സേവിംഗ് റേറ്റ് വര്‍ദ്ധിപ്പിക്കാനും ഇടയാക്കിയിട്ടുണ്ട്. നിലവില്‍ 10.1 ശതമാനത്തിലുള്ള പണപ്പെരുപ്പം ബാങ്ക് ഓഫ് ഇംഗ്ലണ്ടിന് തലവേദനയാണ്. റീട്ടെയില്‍ പ്രൈസ് പണപ്പെരുപ്പം 12.6 ശതമാനം എത്തിയതോടെ

Full Story
  04-11-2022
ലണ്ടനിലും കേംബ്രിഡ്ജിലും വീട് വില താങ്ങാന്‍ കഴിയുന്നില്ല, സമീപ പ്രദേശങ്ങളിലേക്ക് ചേക്കേറി പ്രവാസികള്‍

ലണ്ടന്‍: യുകെയില്‍ എത്തിപെടുക എന്നത് പലരുടേയും സ്വപ്നമാണ്. എന്നാല്‍ അതിന് തടസ്സമാകുക വര്‍ദ്ധിച്ചുവരുന്ന താമസ ചെലവുകളും മറ്റ് അനുബന്ധ ചെലവുകളുമാണ്. പല പ്രമുഖ നഗരങ്ങളിലും വാടകയ്ക്ക് താമസിക്കാന്‍ കഴിയാത്ത അവസ്ഥയിലാണ് പലരും. ലഭിക്കുന്ന വരുമാനത്തിന്റെ ഭൂരിഭാഗവും വാടകയിനത്തില്‍ നല്‍കേണ്ടിവരുന്നതാണ് കാരണം. ആശുപത്രി ജീവനക്കാര്‍ ഉള്‍പ്പെടെ ക്ഷാമം ഈ പ്രദേശങ്ങളില്‍ രൂക്ഷമാണ്. കാരണം ലഭിക്കുന്ന വരുമാനത്തിന്റെ അധിക ഭാഗം വാടക നല്‍കിയാല്‍ മിച്ചമൊന്നും കാണില്ല. വിദേശ രാജ്യങ്ങളിലേക്കോ ചെലവു കുറഞ്ഞ പ്രദേശങ്ങളിലേക്കോ ജോലി മാറുകയാണ് ഇത്തരക്കാര്‍. കേംബ്രിഡ്ജ്, ലണ്ടന്‍ ,ഓക്സ്ഫോഡ് എന്നിവിടങ്ങളില്‍ താമസിക്കാന്‍ മടിക്കുകയാണ് പലരും. ജോലി ഓഫര്‍ കിട്ടിയാലും ഈ

Full Story
  04-11-2022
മൂന്നു പതിറ്റാണ്ടിലെ ഏറ്റവും വലിയ പലിശ നിരക്ക് പ്രഖ്യാപിച്ച് ബാങ്ക് ഓഫ് ഇംഗ്ലണ്ട്

ലണ്ടന്‍: മൂന്ന് പതിറ്റാണ്ടിനിടയിലെ ഏറ്റവും വലിയ പലിശ നിരക്ക് വര്‍ദ്ധന ബാങ്ക് ഓഫ് ഇംഗ്ലണ്ട് അവതരിപ്പിച്ചതിനാല്‍ രണ്ട് വര്‍ഷത്തെ സാമ്പത്തിക പ്രതിസന്ധി തുടരുമെന്ന് ചാന്‍സലര്‍ ജറമി ഹണ്ട്. കുതിച്ചുയരുന്ന പണപ്പെരുപ്പം നേരിടാന്‍ ബാങ്ക് ഓഫ് ഇംഗ്ലണ്ട് നിരക്ക് 2.25 ശതമാനത്തില്‍ നിന്ന് 3 ശതമാനമായി ഉയര്‍ത്തി. എന്നാല്‍ ഈ നടപടിക്കൊപ്പം യുകെ ഇതിനകം മാന്ദ്യത്തിലാണെന്നും 2024ന്റെ മധ്യം വരെ സാമ്പത്തിക പ്രതിസന്ധി തുടരുമെന്നും ചാന്‍സലര്‍ മുന്നറിയിപ്പ് നല്‍കി.മോര്‍ട്ട്ഗേജുകള്‍ എടുത്തിട്ടുള്ള കുടുംബങ്ങള്‍ക്ക് കനത്ത ആഘാതമാണ് ഈ തീരുമാനം. ഫിക്സ് ചെയ്യാത്ത മോര്‍ട്ട്ഗേജ് ബില്ലുകള്‍ ആയിരക്കണക്കിന് പൗണ്ട് വര്‍ദ്ധിക്കാന്‍ ഇത് കാരണമാകും. ഔദ്യോഗികമായി സ്ഥിരീകരിച്ചാല്‍ ഈ

Full Story
[386][387][388][389][390]
 
-->




 
Close Window