Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Wed 24th Apr 2024
UK Special
  15-10-2022
ഒടുവില്‍ ബ്രോഡ്ബാന്റിനും വില വര്‍ധിച്ചു, അടുത്ത വര്‍ഷം 113 പൗണ്ട് വരെ അധികം നല്‍കേണ്ടി വരും

 ലണ്ടന്‍: ബ്രിട്ടനില്‍ സകല മേഖലയിലും വിലക്കയറ്റം പ്രകടമാണ്. ഈ സ്ഥിതി അടുത്തൊന്നും മാറുന്ന ലക്ഷണവുമില്ല. പണപ്പെരുപ്പം കുതിച്ചുയര്‍ന്നത് അടങ്ങുന്നതിന്റെ സൂചനകള്‍ ഇപ്പോഴും സമ്പദ് വ്യവസ്ഥ നല്‍കുന്നില്ല. ഉയരുന്ന ഗ്യാസ് വിലകളാണ് പണപ്പെരുപ്പത്തെ നയിക്കുന്നത്. ഉക്രെയിനിലെ റഷ്യന്‍ യുദ്ധത്തിന്റെ പേരില്‍ നടക്കുന്ന ഊര്‍ജ്ജതന്ത്രങ്ങള്‍ ഒതുങ്ങാത്ത പക്ഷം ബ്രിട്ടന്‍ സാമ്പത്തികമായി ഞെരുക്കത്തില്‍ തുടരും. ഇതിനിടെയാണ് അടുത്ത വര്‍ഷം ലക്ഷക്കണക്കിന് കസ്റ്റമേഴ്സിന് ബ്രോഡ്ബാന്‍ഡ് ചെലവുകളില്‍ 113 പൗണ്ടിന്റെ വര്‍ദ്ധന നേരിടേണ്ടി വരുമെന്ന് വ്യക്തമായത്. നിലവില്‍ ഉയര്‍ന്ന് നില്‍ക്കുന്ന ഭക്ഷ്യ, ഇന്ധന, എനര്‍ജി നിരക്കുകള്‍ക്ക് പുറമെയാണ് 14% വര്‍ദ്ധന ഏറ്റുവാങ്ങേണ്ടി

Full Story
  15-10-2022
സ്വന്തം ഉറപ്പിക്കാന്‍ വിശ്വസ്തനെ ബലി കൊടുത്ത് ലിസ്

 ലണ്ടന്‍: പ്രധാനമന്ത്രി പദത്തില്‍ കടിച്ചുതൂങ്ങാന്‍ തന്നെ പുറത്താക്കിയ ലിസ് ട്രസിന് അധികം ആയുസ്സില്ലെന്ന് പ്രവചിച്ച് മുന്‍ ചാന്‍സലര്‍ ക്വാസി ക്വാര്‍ട്ടെംഗ്. ചാന്‍സലര്‍ പദവിയില്‍ നിന്നും തന്നെ ഒഴിവാക്കിയതിലൂടെ ഏതാനും ആഴ്ചകള്‍ മാത്രമാണ് ട്രസിന് ആയുസ്സ് നീട്ടിക്കിട്ടുകയെന്നാണ് ക്വാര്‍ട്ടെംഗ് അടുത്ത അനുയായികളോട് പ്രതികരിച്ചത്. വിമതനീക്കം നടത്തുന്ന ടോറി എംപിമാരുടെ വാഗണുകള്‍ വട്ടമിട്ട് കറങ്ങുന്നുവെന്നാണ് ഇദ്ദേഹത്തിന്റെ മുന്നറിയിപ്പ്. ക്വാസി ക്വാര്‍ട്ടെംഗിനെ പുറത്താക്കിക്കൊണ്ട് സ്വയം രക്ഷിക്കാനാണ് ലിസ് ട്രസ് ശ്രമം നടത്തുന്നത്. കോര്‍പറേഷന്‍ ടാക്സില്‍ യു-ടേണ്‍ പ്രഖ്യാപിച്ചതും ഇതിന്റെ ഭാഗമാണ്. എന്നാല്‍ ഇക്കാര്യങ്ങള്‍ അറിയിക്കാന്‍

Full Story
  14-10-2022
ലോട്ടറിയടിച്ച മൂന്നു മില്യണ്‍ പൗണ്ടിന്റെ ബംഗ്ലാവ് വില്‍പ്പനയ്ക്ക് വച്ച് ഇന്ത്യന്‍ വംശജരായ കുടുംബം

ലണ്ടന്‍: ബ്രിട്ടനില്‍ ലോട്ടറിയടിച്ച 3 മില്ല്യണ്‍ പൗണ്ടിന്റെ കോര്‍ണിഷ് ബംഗ്ലാവ് എട്ടാഴ്ച കഴിഞ്ഞപ്പോള്‍ വില്‍പ്പനയ്ക്ക് വച്ച് ഇന്ത്യന്‍ വംശജരായ കുടുംബം. പുതിയ അന്തരീക്ഷം തങ്ങള്‍ക്ക് ചേര്‍ന്നതല്ലെന്നും വലിയ വീടിനൊപ്പം വരുന്ന വലിയ ചെലവുകള്‍ തങ്ങളെ കൊണ്ട് താങ്ങാന്‍ കഴിയുന്നതല്ലെന്നും ഇന്ത്യന്‍ ദമ്പതികള്‍ പറയുന്നു. ലെസ്റ്റര്‍ഷയറില്‍ നിന്നുള്ള 58-കാരന്‍ ഉത്തം പാര്‍മറിനാണ് കാമെല്‍ യൂസ്റ്ററിയുടെ പനോരമിക് കാഴ്ചകള്‍ കാണാന്‍ കഴിയുന്ന വമ്പന്‍ വീട് സമ്മാനം ലഭിച്ചത്. ഗോര്‍ഡന്‍ റാംസെയെ പോലെ സെലിബ്രിറ്റികളാണ് ഇവിടെ അയല്‍ക്കാര്‍. ആഗസ്റ്റ് 12ന് ലോട്ടറിയിലൂടെ കൈവന്ന വീടാണ് ഒക്ടോബര്‍ 8ന് ഇവര്‍ വിപണിയില്‍ വില്‍പ്പനയ്ക്ക് വെച്ചത്. 3,999,975 പൗണ്ട് ലാഭം നേടാന്‍

Full Story
  14-10-2022
ലിസിനെ നേതാവായി തെരഞ്ഞെടുത്തത് തെറ്റായിപ്പോയെന്ന് പകുതിയോളം ടോറികള്‍

ലണ്ടന്‍: ഋഷി സുനാകിനെ തള്ളി ലിസ് ട്രസിനെ ടോറി നേതാവായി തെരഞ്ഞെടുത്ത നിമിഷത്തെ ടോറികള്‍ ഇപ്പോള്‍ പഴിക്കുകയാണ്. സത്യങ്ങള്‍ പറഞ്ഞ സുനാകിനെ തള്ളി മോഹനവാഗ്ദാനങ്ങള്‍ നല്‍കിയ ട്രസിനെ വിശ്വസിച്ചതിന് ബ്രിട്ടന്‍ കനത്ത വില കൊടുക്കേണ്ടി വന്നിരിക്കുകയാണ്. ഈ ഘട്ടത്തിലാണ് നേതൃപോരാട്ടത്തില്‍ തെറ്റായ തെരഞ്ഞെടുപ്പാണ് ഉണ്ടായതെന്ന് പകുതിയോളം കണ്‍സര്‍വേറ്റീവ് അണികള്‍ ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍ നടത്തിയത്. യൂഗോവ് പോളില്‍ പങ്കെടുത്ത 48 ശതമാനം പേരാണ് ലിസ് ട്രസിനെ നേതാവായി തെരഞ്ഞെടുത്തത് തെറ്റിയെന്ന് വ്യക്തമാക്കിയത്. 28 ശതമാനം ടോറി അണികള്‍ക്ക് മാത്രമാണ് ഇത് ശരിയായെന്ന വിശ്വാസമുള്ളതെന്ന് ടൈംസിന് വേണ്ടി നടത്തിയ സര്‍വ്വെ വ്യക്തമാക്കി.

Full Story

  14-10-2022
മഞ്ഞുകാലം അടുത്തതോടെ യുകെയില്‍ വീണ്ടും കോവിഡ് കേസുകള്‍ വര്‍ധിക്കുന്നു

ലണ്ടന്‍: കോവിഡ് മരണങ്ങള്‍ വീണ്ടും ഉയരാന്‍ തുടങ്ങിയതായി കണക്കുകള്‍. ഇതോടെ വൈറസ് ബാധിച്ചതായി സംശയമുള്ളവര്‍ പ്രായമായ ബന്ധുക്കളില്‍ നിന്നും അകലം പാലിക്കണമെന്ന് ആരോഗ്യ മേധാവികള്‍ മുന്നറിയിപ്പ് നല്‍കി. കേസുകളും, ആശുപത്രി പ്രവേശനങ്ങളും ഉയരാന്‍ തുടങ്ങിയതോടെ രാജ്യത്ത് പുതിയ തരംഗം തുടങ്ങിയെന്നാണ് വ്യക്തമാകുന്നത്. ഈ ഘട്ടത്തില്‍ ബൂസ്റ്റര്‍ വാക്സിന്‍ സ്വീകരിക്കാന്‍ യോഗ്യതയുള്ളവര്‍ ഇതിനായി മുന്നോട്ട് വരണമെന്നാണ് അധികൃതര്‍ ആവശ്യപ്പെടുന്നത്. 'കോവിഡ്-19 ബാധിച്ച് സംഭവിക്കുന്ന മരണങ്ങളും ഉയരാന്‍ തുടങ്ങിയെന്നാണ് സൂചന. ഇത് ആശങ്കപ്പെടുത്തുന്നതാണെങ്കിലും മരണങ്ങള്‍ കോവിഡ്-19 മൂലം തന്നെയാണോയെന്ന് പറയാന്‍ സമയമായിട്ടില്ല.


നിലവില്‍ അധിക

Full Story
  14-10-2022
ഹോം സെക്രട്ടറിയും വര്‍ക്ക് ആന്‍ഡ് പെന്‍ഷന്‍സ് സെക്രട്ടറിയും രണ്ടു തട്ടില്‍, കുടിയേറ്റക്കാരെ പ്രോത്സാഹിപ്പിക്കുമെന്ന് വര്‍ക്ക് ആന്‍ഡ് പെന്‍ഷന്‍സ് സെക്രട്ടറി

ലണ്ടന്‍: കുടിയേറ്റക്കാര്‍ക്ക് എതിരെ ശക്തമായ നിലപാട് എടുക്കുമെന്നണ് ബ്രിട്ടന്റെ ഹോം സെക്രട്ടറിയുടെ നിലപാട്. എന്നാല്‍ രാജ്യത്ത് റെക്കോര്‍ഡ് തൊഴിലവസരങ്ങള്‍ നിലനില്‍ക്കുമ്പോള്‍ ആവശ്യത്തിന് ജോലിക്കാരെ രാജ്യത്തിനകത്ത് നിന്നും കണ്ടെത്താന്‍ കഴിയാത്ത സ്ഥിതിയാണ്. ഈ സാഹചര്യത്തില്‍ കുടിയേറ്റക്കാരെ യുകെയിലെ തൊഴില്‍ക്ഷാമം പരിഹരിക്കാന്‍ ഉപയോഗിക്കുമെന്നാണ് വര്‍ക്ക് & പെന്‍ഷന്‍സ് സെക്രട്ടറി സ്ഥിരീകരിച്ചിരിക്കുന്നത്.രാജ്യത്തിന്റെ 1.2 മില്ല്യണ്‍ വേക്കന്‍സികള്‍ നിറയ്ക്കാന്‍ വിദേശ സ്‌കില്‍ഡ് ജോലിക്കാര്‍ക്ക് സാധിക്കുമെന്ന് ഷോള്‍ സ്മിത്ത് വ്യക്തമാക്കി. ഭൂരിപക്ഷം ജോലികളിലും ബ്രിട്ടീഷുകാര്‍ തന്നെ എത്തണമെന്നാണ് തന്റെ മുന്‍ഗണനയെന്ന് അവര്‍

Full Story
  14-10-2022
കോഹിനൂര്‍ രത്‌നം കാമില രാജ്ഞി ധരിക്കുന്നതില്‍ വിവാദം

ലണ്ടന്‍: ചൂടേറിയ ഒരു ചര്‍ച്ചയ്ക്ക് സാക്ഷ്യം വഹിക്കുകയാണ് ബക്കിങ്ഹാം കൊട്ടാരം ഇപ്പോള്‍. ഭര്‍ത്താവ് ചാള്‍സ് മൂന്നാമന്‍ രാജാവും കിരീടധാരണം നടത്തുമ്പോള്‍ കാമില രാജ്ഞി കോഹിനൂര്‍ കിരീടം ധരിക്കണമോ എന്നതാണ് കൊട്ടാരത്തില്‍ ഇപ്പോള്‍ നടക്കുന്ന ചര്‍ച്ച .കോഹിനൂര്‍ കിരീടം ധരിക്കാനുള്ള നീക്കം കൊളോണിയല്‍ ഭൂതകാലത്തിന്റെ വേദനാജനകമായ ഓര്‍മ്മകള്‍ ഉണര്‍ത്തുമെന്ന വിധത്തില്‍ ഇന്ത്യയില്‍ ചര്‍ച്ചകള്‍ ഉയര്‍ന്നതിനെ തുടര്‍ന്നാണ്, ഇക്കാര്യം പുന:പരിശോധിക്കുന്നത്. 2023 മെയ് 6 -ന് വെസ്റ്റ്മിന്‍സ്റ്റര്‍ അബെയിലാണ് ചാള്‍സ് മൂന്നാമന്‍ രാജാവിന്റെ കിരീടധാരണം. ഈ ചടങ്ങില്‍ ഇന്ത്യയില്‍നിന്നും പണ്ട് ബ്രിട്ടീഷുകാര്‍ കൊണ്ടുപോയി സ്വന്തമാക്കിയ അമൂല്യമായ കോഹിനൂര്‍ രത്നം കാമില രാജ്ഞി

Full Story
  13-10-2022
കേരളത്തിലെ നരബലി ബ്രിട്ടീഷ് മാധ്യമങ്ങളില്‍ ചര്‍ച്ച: മനുഷ്യരെ കൊന്നു തിന്നുന്ന നാട് എന്നു തെറ്റിദ്ധരിച്ചാല്‍ ആരെ കുറ്റം പറയും?
കേരളത്തിലെ നരബലി ബ്രിട്ടീഷ് മാധ്യമങ്ങളില്‍ വാര്‍ത്ത. ഭഗവല്‍ സിംഗ്, ലൈല ദമ്പതികള്‍ യുവത്വം നിലനിര്‍ത്താന്‍ വേണ്ടിയാണ് മന്ത്രവാദത്തിന്റെ ഭാഗമായി നരഭോജികളായി മാറിയതെന്ന് സണ്‍ പത്രം റിപ്പോര്‍ട്ട് ചെയ്യുന്നു.

കേരളത്തില്‍ നിന്നുള്ള ദമ്പതികളെ ഈ കൊലപാതകങ്ങളിലേക്ക് നയിച്ച സൂത്രധാരന്‍ മുഹമ്മദ് ഷാഫിയെന്ന ആളാണെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നുണ്ട്. അന്ധവിശ്വാസത്തിന്റെയും, ദുര്‍മന്ത്രവാദത്തിന്റെയും പേരിലായിരുന്നു കൊലപാതകങ്ങളെന്ന് സണ്‍ റിപ്പോര്‍ട്ട് പറയുന്നു.
സാക്ഷരതയില്‍ ഏറെ മുന്നില്‍ നില്‍ക്കുന്നുവെന്നും, പല കാര്യങ്ങളിലും നം.1 ആണെന്നും പറഞ്ഞുകൊണ്ടാണ് സംസ്ഥാന ഗവണ്‍മെന്റ് പല വിഷയങ്ങളിലും പിടിച്ചുനിന്നത്.

എന്നാല്‍ രണ്ട് സ്ത്രീകളെ ഐശ്വര്യത്തിനും, യുവത്വം നിലനിര്‍ത്താനുമായി ബലി
Full Story
[405][406][407][408][409]
 
-->




 
Close Window