Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Fri 19th Apr 2024
UK Special
  05-10-2022
വിഡിയോയിലെ ഡയലോഗിനെ ചൊല്ലി നെറ്റ് ഫ്‌ളിക്‌സുമായി കനത്ത പോരാട്ടത്തിലാണ് ബ്രിട്ടിഷ് കൊട്ടാരത്തിലെ ഇളയരാജകുമാരനും ഭാര്യയും
എലിസബത്ത് രാജ്ഞി, ചാള്‍സ് രാജാവ്, കാമില രാജ്ഞി എന്നിങ്ങനെയുള്ളവരെ പറ്റി പറഞ്ഞ വാക്കുകളിലാണ് മാറ്റം വരുത്താന്‍ ഹാരിയും മേഗനും ആഗ്രഹിക്കുന്നത്. ഇത് നെറ്റ് ഫ്‌ലിക്‌സ് തള്ളി. ഇതോടെ നൂറു മില്യണ്‍ ഡോളര്‍ കരാറിലെ ഡോക്യുമെന്ററി പുതിയ വിവാദങ്ങള്‍ക്ക് വഴിവയ്ക്കുകയാണ്.

എഡിറ്റിങ്ങ് ചെയ്ത ശേഷം ബ്രോഡ്കാസ്റ്റ് ചെയ്താല്‍ മതിയെന്ന വീണ്ടുമുള്ള ആവശ്യത്തെ തള്ളുകയാണ് നെറ്റ് ഫ്‌ലിക്‌സ് കഴിഞ്ഞാഴ്ച എഡിറ്റ് ആവശ്യപ്പെട്ട് ഹാരിയും മേഗനും രംഗത്തെത്തി. ഇതും നടത്തിയാല്‍ 2023 അവസാനമാകും ഡോക്യുമെന്ററി പുറത്തിറങ്ങാന്‍.

പറഞ്ഞത് സത്യസന്ധമായിട്ടാണ്, പിന്നീടുള്ള മാറ്റങ്ങള്‍ സത്യത്തെ വളച്ചൊടിക്കും. അതിനാല്‍ എഡിറ്റിങ്ങ് വേണ്ടെന്നാണ് നെറ്റ് ഫ്‌ലിക്‌സ് വാദം. പ്രധാന വാദങ്ങള്‍ മാറ്റാനാണ് ഹാരിയും മേഗനും ശ്രമിക്കുന്നത്.
Full Story
  05-10-2022
കേരളത്തിലെ മന്ത്രിമാര്‍ യുകെയിലേക്ക്: മുഖ്യമന്ത്രി ശനിയാഴ്ച എത്തും: സ്വീകരിക്കാന്‍ ഒരുങ്ങി മലയാളി സംഘടനകള്‍
ലോകകേരളസഭ യൂറോപ്പ് മേഖലാ സമ്മേളനത്തില്‍ പങ്കെടുക്കുവാന്‍ നോര്‍ക്ക റസിഡന്റ് വൈസ്ചെയര്‍മാന്‍ പി.ശ്രീരാമകൃഷ്ണന്‍ , ഹരികൃഷ്ണന്‍ നമ്പൂതിരി , അജിത് കൊളാശ്ശേരി എന്നിവര്‍ ലണ്ടനില്‍ എത്തി. ലോകകേരളസഭ യൂറോപ്പ് മേഖലാ പ്രതിനിധി സമ്മേളനം ഞായറാഴ്ച ലണ്ടനില്‍ നടക്കും. ഒന്‍പതാം തീയതി രാവിലെ ഒന്‍പതു മണിക്ക് ലണ്ടനില്‍ സെന്റ് ജെയിംസ് കോര്‍ട്ട് ഹോട്ടലില്‍ നടക്കുന്ന ലോക കേരള സഭ യൂറോപ്പ് - യുകെ സമ്മേളനത്തില്‍ കേരളത്തിന്റെ മുഖ്യമന്ത്രിയെക്കൂടാതെ സ്പീക്കര്‍, വ്യവസായ വകുപ്പ് മന്ത്രി പി രാജീവ്, പൊതു വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി, ചീഫ് സെക്രട്ടറി, നോര്‍ക്ക റെസിഡന്‍സ് വൈസ് ചെയര്‍മാന്‍ പി ശ്രീരാമകൃഷ്ണന്‍, നോര്‍ക്ക പ്രിന്‍സിപ്പല്‍ സെക്രട്ടറി സുമന്‍ ബില്ല ഐഎഎസ്, നോര്‍ക്ക സി ഇ ഒ ഹരികൃഷ്ണന്‍ നമ്പൂതിരി, മറ്റ്
Full Story
  05-10-2022
യുകെയില്‍ പെന്‍ഷന്‍ പ്രായം ഉയര്‍ത്തുന്നു: വാര്‍ധക്യത്തില്‍ സാമ്പത്തിക സഹായം 68 തികഞ്ഞവര്‍ക്കു മാത്രം
യുകെയില്‍ സ്റ്റേറ്റ് പെന്‍ഷന്‍ ലഭിക്കുന്നതിനുള്ള പ്രായപരിധി 68 ആയി ഉയര്‍ത്താനാണ് നീക്കം. നേരത്തെ നിശ്ചയിച്ചതിലും ഒരു ദശകം മുന്‍പെ പദ്ധതി നടപ്പാക്കാനുള്ള ശ്രമം ലക്ഷക്കണക്കിന് ജനങ്ങള്‍ക്ക് തിരിച്ചടിയാണ്.

നിലവില്‍ സ്റ്റേറ്റ് പെന്‍ഷന്‍ ലഭിക്കാന്‍ സ്ത്രീകള്‍ക്കും, പുരുഷന്‍മാര്‍ക്കും 66 വയസ്സ് തികഞ്ഞാല്‍ മതി. ഇത് 2028ല്‍ 67 വയസ്സായി ഉയര്‍ത്തും. ഇതിന് ശേഷമുള്ള മാറ്റം 2048 വരെ മാറ്റം വരുത്തില്ലെന്നായിരുന്നു നേരത്തെ കരുതിയിരുന്നത്.

എന്നാല്‍ സര്‍ക്കാരിന്റെ ചെലവ് കുറയ്ക്കാനുള്ള ശ്രമങ്ങളുടെ ഭാഗമായാണ് പെന്‍ഷന്‍ പ്രായം 68 വയസായി ഉയര്‍ത്താനുള്ള പദ്ധതി നേരത്തെയാക്കുന്നത്. 2035 മുതല്‍ തന്നെ പ്രായപരിധി ഉയര്‍ത്താമെന്ന് ഗവണ്‍മെന്റ് കരുതുന്നു. ഇതോടെ 50-കളില്‍ പ്രായമുള്ളവര്‍ക്ക് വിരമിക്കാന്‍ ഒരു വര്‍ഷം അധികം
Full Story
  05-10-2022
മോര്‍ട്ട്‌ഗേജ് നിരക്കുകള്‍ വര്‍ധിച്ചതോടെ ഹോം ലോണുകള്‍ ആറു ശതമാനത്തിലേക്ക്

ലണ്ടന്‍: മോര്‍ട്ട്ഗേജ് നിരക്കുകള്‍ ഉയര്‍ന്നതോടെ ഹോം ലോണുകളുടെ ചെലവ് 6 ശതമാനത്തിന് അരികിലേക്ക്. മിനി-ബജറ്റ് അവതരണം കഴിഞ്ഞ് 10 ദിവസം കൊണ്ട് മോര്‍ട്ട്ഗേജ് നിരക്കുകളില്‍ ഒരു ശതമാനത്തോളം വര്‍ദ്ധനവ് രേഖപ്പെടുത്തി. തുടര്‍ച്ചയായ രണ്ടാമത്തെ ആഴ്ചയും ഭവനഉടമകളെ കാത്തിരിക്കുന്നത് ശുഭവാര്‍ത്തയല്ലെന്ന് ബ്രോക്കര്‍മാര്‍ മുന്നറിയിപ്പ് നല്‍കി. കുതിച്ചുയരുന്ന പലിശ നിരക്കുകള്‍ക്കൊപ്പം പിടിച്ചുനില്‍ക്കാന്‍ ലെന്‍ഡര്‍മാര്‍ ശ്രമിക്കുന്നതോടെയാണിത്. രണ്ട് വര്‍ഷത്തെ ഫിക്സഡ് ഹോം ലോണുകളുടെ ചെലവ് 5.75 ശതമാനമായാണ് ഉയര്‍ന്നത്. സെപ്റ്റംബര്‍ 23ന് ഇത് 4.74 ശതമാനത്തിലായിരുന്നു. ഇതേ ദിവസമാണ് ചാന്‍സലര്‍ ക്വാസി ക്വാര്‍ട്ടെംഗ് എമര്‍ജന്‍സി ബജറ്റ് അവതരിപ്പിച്ചത്. കഴിഞ്ഞ ഡിസംബറിലെ 2.34%

Full Story
  05-10-2022
ക്രെഡിറ്റ് സ്‌കോര്‍ മോശമായാല്‍ ഇനി ലോണ്‍ കിട്ടാന്‍ സാധ്യതയില്ല

ലണ്ടന്‍: മോര്‍ട്ട്ഗേജ് വിപണിയിലെ പ്രതിസന്ധി രൂക്ഷമാകുന്നതിനിടെ അഫോര്‍ഡബിലിറ്റി ചെക്കിംഗ് കൂടുതല്‍ കര്‍ശനമാക്കി ലെന്‍ഡര്‍മാര്‍. 8 ശതമാനം വരെയുള്ള മോര്‍ട്ട്ഗേജ് നിരക്കുകള്‍ താങ്ങാന്‍ ഭവനഉടമകള്‍ സാധിക്കുമോയെന്ന് തെളിയിക്കാനാണ് ലെന്‍ഡര്‍മാര്‍ ആവശ്യപ്പെടുന്നത്. ബാങ്കിംഗ് വമ്പനായ ടിഎസ്ബിയാണ് അഫോര്‍ഡബിലിറ്റി ചെക്കിംഗ് കൂടുതല്‍ കടുപ്പമാക്കുകയാണെന്ന് പ്രഖ്യാപിച്ചിരിക്കുന്നത്. ബാങ്ക് ഓഫ് ഇംഗ്ലണ്ട് അടിസ്ഥാന നിരക്കുകള്‍ 6 ശതമാനമായി ഉയര്‍ത്തുമെന്ന ആശങ്കകള്‍ക്കിടെയാണ് ഈ നീക്കം. മറ്റ് ബാങ്കുകളും ഈ നീക്കം പിന്തുടരുമെന്ന് ബ്രോക്കര്‍മാര്‍ മുന്നറിയിപ്പ് നല്‍കുന്നു. മോശം ക്രെഡിറ്റ് സ്‌കോറുകളുടെ പേരില്‍ ലോണെടുക്കാനെത്തിയ പലരുടെയും അപേക്ഷ തള്ളാന്‍

Full Story
  05-10-2022
വിവാദ പ്രസ്താവന നടത്തിയ എന്‍എച്ച്എസ് മുന്‍ നഴ്‌സിനെതിരേ നടപടിക്ക് സാധ്യത

ലണ്ടന്‍: കണ്‍സര്‍വേറ്റീവ് പാര്‍ട്ടിക്ക് വോട്ട് ചെയ്ത ആളുകളെ പുനരുജ്ജീവിപ്പിക്കേണ്ട കാര്യമില്ലെന്ന് അഭിപ്രായപ്പെട്ട് ഒരു നഴ്സാണ് ഇപ്പോള്‍ വിവാദത്തില്‍ ചാടിയിരിക്കുന്നത്.എന്‍എച്ച്എസിന് വോട്ട് ചെയ്ത വോട്ടര്‍മാരുടെ ജീവന്‍ രക്ഷിക്കേണ്ടതില്ലെന്ന് പ്രഖ്യാപിച്ച തന്നെ കമ്പനി പുറത്താക്കുകയാണെന്ന് മുന്‍ എന്‍എച്ച്എസ് നഴ്സ് മിറാന്‍ഡ ഹ്യൂഗ്സ് വ്യക്തമാക്കി. ചാനല്‍ 5 ടിവി ചര്‍ച്ചയ്ക്കിടെയായിരുന്നു നഴ്സിന്റെ വിവാദ പ്രസ്താവന.എന്നാല്‍ ഇതിന് പിന്നാലെ ഇവര്‍ക്കെതിരെ ട്വിറ്ററില്‍ വന്‍രോഷം ഉയര്‍ന്നു.

നഴ്സിംഗ് & മിഡ്വൈഫറി കൗണ്‍സില്‍ അന്വേഷണം നടത്തി ഇവരെ പുറത്താക്കണമെന്നാണ് ആവശ്യം. ഇപ്പോള്‍ പ്രൈവറ്റ് സെക്ടറിലാണ് ഹ്യൂഗ്സ്

Full Story
  05-10-2022
മിനിബജറ്റ് കുഴപ്പത്തിലാകാന്‍ കാരണം രാജ്ഞിയുടെ മരണമെന്ന് ചാന്‍സലര്‍

ലണ്ടന്‍: തന്റെ മിനി-ബജറ്റ് 'പാഴായി' മാറാന്‍ കാരണം രാജ്ഞിയുടെ സംസ്‌കാരചടങ്ങുകള്‍ സൃഷ്ടിച്ച കനത്ത സമ്മര്‍ദമാണെന്ന് കുറ്റപ്പെടുത്തി ചാന്‍സലര്‍. കോമണ്‍സില്‍ ക്വാസി ക്വാര്‍ട്ടെംഗ് നികുതി പദ്ധതികള്‍ പ്രഖ്യാപിച്ചതിന് പിന്നാലെ ഗവണ്‍മെന്റ് പ്രതിസന്ധിയിലേക്ക് കൂപ്പുകുത്തിയിരുന്നു.പൗണ്ട് ചരിത്രത്തിലെ ഏറ്റവും കുറഞ്ഞ നിലയിലേക്ക് വീണതോടെ ബാങ്ക് ഓഫ് ഇംഗ്ലണ്ട് ഇടപെട്ട് വിപണിയെ ശാന്തമാക്കാന്‍ നടപടി സ്വീകരിക്കാന്‍ നിര്‍ബന്ധിതമായി. എന്നാല്‍ ഈ അവസ്ഥയ്ക്ക് ഇടയാക്കിയ സാഹചര്യങ്ങളെ രാജ്ഞിയുടെ മരണത്തിന്റെയും, സംസ്‌കാര ചടങ്ങുകളുടെയും വെളിച്ചത്തില്‍ കാണണമെന്നാണ് ചാന്‍സലറുടെ വാദം.'വളരെ പെട്ടെന്ന് കാര്യങ്ങള്‍ ചെയ്യേണ്ടി വന്നു.

Full Story

  05-10-2022
വില്യമിന്റെ അനുരഞ്ജന ചര്‍ച്ചകള്‍ തള്ളി ഹാരി രാജകുമാരന്‍

ലണ്ടന്‍: ബ്രിട്ടീഷ് രാജകുടുംബത്തിന്റെ വിശേഷങ്ങള്‍ ഏറെ ആകാംക്ഷയോടെയാണ് എല്ലാവരും സ്വീകരിക്കാറ്. എലിസബത്ത് രാജ്ഞിയുടെ മരണത്തോടെ ബ്രിട്ടീഷ് രാജകുടുംബം വീണ്ടും വാര്‍ത്തകളില്‍ നിറയുകയാണ്. രാജകുടുംബത്തില്‍ നിന്നും പുറത്തു വരുന്ന ഏറ്റവും പുതിയ റിപ്പോര്‍ട്ടുകള്‍ പ്രകാരം മറ്റ് കുടുംബാംഗങ്ങളോടുള്ള ഹാരി രാജകുമാരന്റെ അകല്‍ച്ചയില്‍ വലിയ മാറ്റം ഒന്നും വന്നിട്ടില്ല എന്ന് വേണം അനുമാനിക്കാന്‍. എലിസബത്ത് രാജ്ഞിയുടെ മരണത്തിനുശേഷം പുതുക്കിയ രാജകുടുംബത്തിന്റെ ഔദ്യോഗിക വെബ്‌സൈറ്റില്‍ ഹാരി രാജകുമാരന്റെയും ഭാര്യ മേഗന്റെയും സ്ഥാനം ഏറ്റവും പുറകിലേക്ക് മാറിയിരുന്നു. ഇത് ദേശീയ മാധ്യമങ്ങളിലടക്കം വലിയ വാര്‍ത്തയായിരുന്നു.ഇപ്പോഴിതാ വില്യം രാജകുമാരന്റെ അനുരഞ്ജന ശ്രമങ്ങളും

Full Story
[408][409][410][411][412]
 
-->




 
Close Window