Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Sat 20th Apr 2024
UK Special
  01-10-2022
ഇംഗ്ലണ്ടിലെ ഷോപ്പുകളില്‍ ഇന്ന് മുതല്‍ പ്രവേശന കവാടത്തില്‍ ജങ്ക് ഫുഡുകള്‍ പ്രദര്‍ശിപ്പിക്കുന്നത് നിരോധിക്കും

ലണ്ടന്‍: ഇംഗ്ലണ്ടിലെ കടകളില്‍ ജങ്ക് ഫുഡ് പ്രദര്‍ശിപ്പിക്കുന്നതിനുള്ള നിയന്ത്രണങ്ങള്‍ ഇന്ന് മുതല്‍ പ്രാബല്യത്തില്‍ വരും. കൊഴുപ്പ്, ഉപ്പ്, പഞ്ചസാര എന്നിവ കൂടുതലുള്ള ഉല്‍പ്പന്നങ്ങള്‍ ഷോപ്പിന്റെ പ്രവേശന കവാടങ്ങള്‍, ടില്ലുകള്‍ തുടങ്ങിയ പ്രമുഖ സ്ഥലങ്ങളില്‍ ഇനി പ്രദര്‍ശിപ്പിക്കാനാകില്ല.എന്നാല്‍ ജങ്ക് ഫുഡിനുള്ള മള്‍ട്ടിബൈ ഡീലുകളുടെ നിര്‍ദ്ദിഷ്ട നിരോധനം 2023 ഒക്ടോബര്‍ വരെ പ്രാബല്യത്തിലാകില്ല. ഈ നടപടികള്‍ ഇതിനകം തന്നെ വര്‍ദ്ധിച്ചുവരുന്ന ചെലവുകളുമായി മല്ലിടുന്ന ഉപഭോക്താക്കളില്‍ സമ്മര്‍ദ്ദം വര്‍ദ്ധിപ്പിക്കുമെന്ന് പ്രധാനമന്ത്രി ലിസ് ട്രസ് ആശങ്കപ്പെട്ടിരുന്നു.അതേസമയം വര്‍ദ്ധിച്ച് വരുന്ന ചിലവുകള്‍ക്കിടയിലും പ്രാദേശിക ഷോപ്പുകള്‍ ഈ നിയന്ത്രണങ്ങള്‍

Full Story
  01-10-2022
എന്‍എച്ച്എസ് നഴ്‌സുമാര്‍ക്കും അധ്യാപകര്‍ക്കും ടാക്‌സ് വര്‍ധനവിന് സാധ്യത

ലണ്ടന്‍: വര്‍ഷങ്ങള്‍ നീണ്ട ശമ്പളം മരവിപ്പിക്കലിന്റെ പ്രധാന ഇരകളാണ് ബ്രിട്ടനിലെ നഴ്സുമാര്‍. സകല മേഖലയിലും വിലക്കയറ്റം പൊറുതിമുട്ടിക്കുമ്പോള്‍ ശമ്പളം കൂടാത്തത് നഴ്സുമാരെ കുറച്ചൊന്നുമല്ല പ്രയാസപ്പെടുത്തുന്നത്. ഇതോടൊപ്പമാണ് മഹാമാരിയും, എന്‍എച്ച്എസിലെ തൊഴില്‍ പ്രതിസന്ധികളും ഇവരെ ശ്വാസംമുട്ടിക്കുന്നത്. പുതുതായി അധികാരത്തിലെത്തിയ പ്രധാനമന്ത്രി ലിസ് ട്രസും നഴ്സുമാരെ ഉപദ്രവിക്കാന്‍ ഉദ്ദേശിച്ച് തന്നെയാണ് മുന്നോട്ട് നീങ്ങുന്നത്. അടുത്ത വര്‍ഷത്തോടെ നഴ്സുമാരും, അധ്യാപകരും ഇന്‍കംടാക്സ് വര്‍ദ്ധന നേരിടേണ്ടി വരുമെന്നാണ് ക്വാസി ക്വാര്‍ട്ടെംഗിന്റെ മിനി ബജറ്റ് പരിശോധിച്ച് വിദഗ്ധര്‍ വ്യക്തമാക്കുന്നത്. ഉയര്‍ന്ന വരുമാനമുള്ള ബാങ്ക് മേധാവികള്‍ 100,000 പൗണഅടിലേറെ

Full Story
  01-10-2022
കരകയറി പൗണ്ട്, സാമ്പത്തിക തകര്‍ച്ചയില്‍ നിന്ന് രക്ഷപെട്ടതായി സൂചന

 ലണ്ടന്‍: മിനി-ബജറ്റിന് ശേഷം കൈയടി വാങ്ങാന്‍ കാത്തിരുന്ന പ്രധാനമന്ത്രി ലിസ് ട്രസിന് നേരിടേണ്ടി വന്നത് തിരിച്ചടികളാണ്. പൗണ്ട് തകര്‍ന്ന് വീഴുകയും, വിപണി ചാഞ്ചാടുകയും ചെയ്തതോടെ ട്രസും, ചാന്‍സലര്‍ ക്വാസി ക്വാര്‍ട്ടെംഗും അങ്കലാപ്പിലായിരുന്നു. എന്നാല്‍ ഇരുവര്‍ക്കും ആശ്വാസമേകിക്കൊണ്ട് പൗണ്ട് ഇന്നലെ ശക്തമായി തിരിച്ചെത്തി. യുകെ ഒരു സാമ്പത്തിക പ്രതിസന്ധിയിലേക്ക് കൂപ്പുകുത്താതെ രക്ഷപ്പെട്ടെന്ന് കണക്കുകള്‍ സ്ഥിരീകരിച്ചതും സന്തോഷ വാര്‍ത്തയായി. ബജറ്റിന്റെ ചെലവുകളും, സാമ്പത്തിക പ്രവചനങ്ങളും ലഭിക്കാന്‍ നവംബര്‍ 23 വരെ കാത്തിരിക്കണമെന്ന് പറഞ്ഞുകൊണ്ട് സ്റ്റെര്‍ലിംഗിന് മറ്റൊരു തിരിച്ചടിയാണ് പ്രധാനമന്ത്രിയും, ചാന്‍സലര്‍ നല്‍കിയത്.

Full Story

  01-10-2022
രാജ്യത്ത് വീണ്ടും കോവിഡ് കേസുകള്‍ വര്‍ധിക്കുന്നു

ലണ്ടന്‍: ഇംഗ്ലണ്ടില്‍ ഓട്ടം സീസണ്‍ കോവിഡ് തരംഗത്തിന് തുടക്കം കുറിച്ചതായി ഉന്നത വിദഗ്ധര്‍. കേസുകളും, ആശുപത്രിയിലെ വൈറസ് അഡ്മിഷനുകളും കുതിച്ചുയരാന്‍ തുടങ്ങിയതോടെയാണ് തരംഗത്തിന് തുടക്കമായെന്ന് വ്യക്തമാകുന്നത്. ഇംഗ്ലണ്ടില്‍ ഒരാഴ്ചയ്ക്കിടെ വൈറസ് ബാധിച്ച് ചികിത്സ ആവശ്യമായി വന്ന രോഗികളുടെ എണ്ണം 48 ശതമാനം ഉയര്‍ന്നതായാണ് എന്‍എച്ച്എസ് കണക്കുകള്‍ സ്ഥിരീകരിക്കുന്നത്. ആരോഗ്യ മേധാവികള്‍ക്കിടയില്‍ ആശങ്ക പരത്തുന്നതാണ് ഈ അവസ്ഥ. കഴിഞ്ഞ മൂന്ന് ദിവസത്തിനെട രാജ്യത്ത് മഹാമാരി 12 ശതമാനം വളര്‍ച്ച കൈവരിച്ചതായി ഓഫീസ് ഫോര്‍ നാഷണല്‍ സ്റ്റാറ്റിസ്റ്റിക്സ് വ്യക്തമാക്കി. അതുകൊണ്ട് തന്നെ ആശുപത്രികളിലെ സമ്മര്‍ദം ഭയക്കുന്ന അവസ്ഥയ്ക്ക് അരികില്‍ പോലും എത്തിയിട്ടില്ലെന്നാണ്

Full Story
  30-09-2022
ഇപ്പോള്‍ തെരഞ്ഞെടുപ്പ് നടത്തിയാല്‍ ലേബര്‍ പാര്‍ട്ടി വന്‍ ഭൂരിപക്ഷത്തില്‍ അധികാരത്തിലേറുമെന്ന് റിപ്പോര്‍ട്ട്

ലണ്ടന്‍: പ്രധാനമന്ത്രി കസേരയില്‍ എത്തിയതിന് പിന്നാലെ ലിസ് ട്രസിന് നേരിടേണ്ടി വന്നത് കടുത്ത പ്രതിസന്ധി. പ്രധാനമന്ത്രിയും, ചാന്‍സലര്‍ ക്വാസി ക്വാര്‍ട്ടെംഗും ചേര്‍ന്ന് നടപ്പാക്കിയ 'മിനി-ബജറ്റ്' കീര്‍ സ്റ്റാര്‍മറിന്റെ ലേബര്‍ പാര്‍ട്ടിക്ക് മൃഗീയ മുന്നേറ്റം സമ്മാനിക്കുമ്പോള്‍ ടോറി പാര്‍ട്ടിക്ക് അകത്ത് രോഷം കത്തുകയാണ്. എങ്കിലും വിവാദ സാമ്പത്തിക പദ്ധതികളുമായി മുന്നോട്ട് പോകുമെന്ന് തന്നെയാണ് ട്രസിന്റെ നിലപാട്. ലിസ് ട്രസിന്റെ നേതൃത്വത്തില്‍ ഇപ്പോള്‍ ഒരു പൊതുതെരഞ്ഞെടുപ്പിനെ നേരിട്ടാല്‍ കണ്‍സര്‍വേറ്റീവുകള്‍ ചരിത്രത്തിലെ ഏറ്റവും വലിയ തോല്‍വി ഏറ്റുവാങ്ങുമെന്നാണ് ഞെട്ടിക്കുന്ന സര്‍വെ ഫലം നല്‍കുന്ന മുന്നറിയിപ്പ്. ലേബര്‍ പാര്‍ട്ടിക്ക് 33 പോയിന്റ് ലീഡാണ്

Full Story
  30-09-2022
യുകെയില്‍ വീട് വില്‍ക്കാന്‍ തയാറെടുക്കുന്നവരുടെ എണ്ണം വര്‍ധിക്കുന്നു

ലണ്ടന്‍: മോര്‍ട്ട്ഗേജുകളുടെ പ്രതിമാസ തിരിച്ചടവ് 250 പൗണ്ടില്‍ നിന്നും 1000 പൗണ്ടായി ഉയര്‍ന്നാല്‍ എങ്ങിനെ സാധാരണക്കാര്‍ക്ക് പിടിച്ചുനില്‍ക്കാന്‍ കഴിയും? ഈ ചോദ്യത്തിന്റെ ഉത്തരമെന്നോണം പല വീട്ടുകാരുടെ തങ്ങളുടെ സ്വപ്ന ഭവനങ്ങള്‍ വില്‍പ്പനയ്ക്ക് വെയ്ക്കുകയാണ്. യുകെ വിപണിയിലെ മോര്‍ട്ട്ഗേജ് ഡീലുകളില്‍ പകുതിയും പിന്‍വലിക്കപ്പെട്ടതോടെയാണ് ഭവന ഉടമകള്‍ പരിഭ്രാന്തരാകുന്നത്.അടുത്ത ഏതാനും മാസങ്ങള്‍ക്കുള്ളില്‍ പലിശ നിരക്കുകള്‍ 7% തൊടുമെന്നാണ് ഇപ്പോള്‍ പ്രവചിക്കപ്പെടുന്നത്. ഫിക്സഡ് ഡീലുകളുടെ കാലാവധി തീരുമ്പോള്‍ പുതിയ ഡീലുകള്‍ തെരഞ്ഞെടുക്കാതെ മറ്റ് വഴിയില്ല. എന്നാല്‍ ഇതിനായി തിരയുമ്പോള്‍ നേരത്തെ അടച്ചിരുന്നതിന്റെ നാലിരട്ടി വരെ വര്‍ദ്ധിച്ച ഡീലുകളാണ്

Full Story
  30-09-2022
ലിസ് ടോറിയുടെ അന്തകയാകുമോ, വാടക വീട്ടില്‍ താമസിക്കുന്നവര്‍ കാലുമാറുമെന്ന് സൂചന

ലണ്ടന്‍: ലിസ് ട്രസിന് ടോറി പാര്‍ട്ടി അണികളുടെ രോഷം ഏറ്റുവാങ്ങേണ്ടി വരുമെന്നാണ് പുതിയ സര്‍വ്വെകള്‍ എല്ലാം ചൂണ്ടിക്കാണിക്കുന്നത്. വാടകയ്ക്ക് താമസിക്കുന്ന ടോറി അണികള്‍ക്ക് പുതിയ വീട് വാങ്ങാന്‍ സഹായം നല്‍കാത്ത പക്ഷം ഈ അണികള്‍ പാര്‍ട്ടിയെ അടുത്ത തെരഞ്ഞെടുപ്പില്‍ കൈവിടുമെന്നാണ് റിപ്പോര്‍ട്ട്.ചാഞ്ചാടുന്ന 38 സീറ്റുകളില്‍ പ്രൈവറ്റ് റെന്റര്‍മാരാണ് കിംഗ്മേക്കേഴ്സ്. ഹേസ്റ്റിംഗ്സ് & റൈ, മില്‍ടണ്‍ കെയിന്‍സ് നോര്‍ത്ത് തുടങ്ങിയ സീറ്റുകള്‍ ഇതില്‍ പെടും. ഇവിടെ വാടകയ്ക്ക് കഴിയുന്നവര്‍ ഫലങ്ങളെ സ്വാധീനിക്കാന്‍ ശേഷിയുള്ളവരാണ്.

ഷെല്‍റ്ററിന് വേണ്ടി നടത്തിയ പുതിയ എംപിആര്‍ സര്‍വ്വെയില്‍ പങ്കെടുത്ത 15 മില്ല്യണ്‍

Full Story
  30-09-2022
കണ്ണട ധരിച്ച് വാഹനം ഓടിക്കുന്നവര്‍ ഇത് ശ്രദ്ധിച്ചില്ലെങ്കില്‍ ചിലപ്പോള്‍ പണവും ലൈസന്‍സും പോയിക്കിട്ടും

 ലണ്ടന്‍: കണ്ണട ധരിച്ച് വാഹനം ഓടിക്കുന്ന ഡ്രൈവര്‍മാര്‍ക്ക് മുന്നറിയിപ്പ്. നിയമം പറയുന്ന നിബന്ധന മറികടക്കുന്നതായി തോന്നിയാല്‍ പോയിന്റുകള്‍ അടിച്ച് കിട്ടാനും, കനത്ത ഫൈനും ഏര്‍പ്പെടുത്തുകയും ചെയ്യും. റോഡിന്റെ കാഴ്ച മെച്ചപ്പെട്ടിരിക്കാന്‍ പാലിക്കേണ്ട നിബന്ധനകളില്‍ വീഴ്ച വരുത്തിയാല്‍ 1000 പൗണ്ട് വരെ പിഴ ഈടാക്കാന്‍ സാധിക്കും. കണ്ണടയോ, കോണ്ടാക്ട് ലെന്‍സോ ആവശ്യമുള്ളവര്‍ ഇത് ധരിച്ചാലും 20 മീറ്റര്‍ അകലെ നിന്ന് തന്നെ ഒരു കാറിന്റെ നമ്പര്‍ പ്ലേറ്റ് വായിക്കാന്‍ കഴിയണമെന്നാണ് നിയമം. 2001 സെപ്റ്റംബര്‍ 1 മുതല്‍ ഈ നിബന്ധന നിലവിലുണ്ടെന്ന് ഡിവിഎല്‍എ പറയുന്നു.

കണ്ണിന് കാഴ്ച പ്രശ്നങ്ങളില്ലെന്ന് കരുതുന്നവര്‍ക്കും, കണ്ണട

Full Story
[412][413][414][415][416]
 
-->




 
Close Window