Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Sat 20th Apr 2024
UK Special
  01-10-2022
രാജ്യത്ത് വീണ്ടും കോവിഡ് കേസുകള്‍ വര്‍ധിക്കുന്നു

ലണ്ടന്‍: ഇംഗ്ലണ്ടില്‍ ഓട്ടം സീസണ്‍ കോവിഡ് തരംഗത്തിന് തുടക്കം കുറിച്ചതായി ഉന്നത വിദഗ്ധര്‍. കേസുകളും, ആശുപത്രിയിലെ വൈറസ് അഡ്മിഷനുകളും കുതിച്ചുയരാന്‍ തുടങ്ങിയതോടെയാണ് തരംഗത്തിന് തുടക്കമായെന്ന് വ്യക്തമാകുന്നത്. ഇംഗ്ലണ്ടില്‍ ഒരാഴ്ചയ്ക്കിടെ വൈറസ് ബാധിച്ച് ചികിത്സ ആവശ്യമായി വന്ന രോഗികളുടെ എണ്ണം 48 ശതമാനം ഉയര്‍ന്നതായാണ് എന്‍എച്ച്എസ് കണക്കുകള്‍ സ്ഥിരീകരിക്കുന്നത്. ആരോഗ്യ മേധാവികള്‍ക്കിടയില്‍ ആശങ്ക പരത്തുന്നതാണ് ഈ അവസ്ഥ. കഴിഞ്ഞ മൂന്ന് ദിവസത്തിനെട രാജ്യത്ത് മഹാമാരി 12 ശതമാനം വളര്‍ച്ച കൈവരിച്ചതായി ഓഫീസ് ഫോര്‍ നാഷണല്‍ സ്റ്റാറ്റിസ്റ്റിക്സ് വ്യക്തമാക്കി. അതുകൊണ്ട് തന്നെ ആശുപത്രികളിലെ സമ്മര്‍ദം ഭയക്കുന്ന അവസ്ഥയ്ക്ക് അരികില്‍ പോലും എത്തിയിട്ടില്ലെന്നാണ്

Full Story
  30-09-2022
ഇപ്പോള്‍ തെരഞ്ഞെടുപ്പ് നടത്തിയാല്‍ ലേബര്‍ പാര്‍ട്ടി വന്‍ ഭൂരിപക്ഷത്തില്‍ അധികാരത്തിലേറുമെന്ന് റിപ്പോര്‍ട്ട്

ലണ്ടന്‍: പ്രധാനമന്ത്രി കസേരയില്‍ എത്തിയതിന് പിന്നാലെ ലിസ് ട്രസിന് നേരിടേണ്ടി വന്നത് കടുത്ത പ്രതിസന്ധി. പ്രധാനമന്ത്രിയും, ചാന്‍സലര്‍ ക്വാസി ക്വാര്‍ട്ടെംഗും ചേര്‍ന്ന് നടപ്പാക്കിയ 'മിനി-ബജറ്റ്' കീര്‍ സ്റ്റാര്‍മറിന്റെ ലേബര്‍ പാര്‍ട്ടിക്ക് മൃഗീയ മുന്നേറ്റം സമ്മാനിക്കുമ്പോള്‍ ടോറി പാര്‍ട്ടിക്ക് അകത്ത് രോഷം കത്തുകയാണ്. എങ്കിലും വിവാദ സാമ്പത്തിക പദ്ധതികളുമായി മുന്നോട്ട് പോകുമെന്ന് തന്നെയാണ് ട്രസിന്റെ നിലപാട്. ലിസ് ട്രസിന്റെ നേതൃത്വത്തില്‍ ഇപ്പോള്‍ ഒരു പൊതുതെരഞ്ഞെടുപ്പിനെ നേരിട്ടാല്‍ കണ്‍സര്‍വേറ്റീവുകള്‍ ചരിത്രത്തിലെ ഏറ്റവും വലിയ തോല്‍വി ഏറ്റുവാങ്ങുമെന്നാണ് ഞെട്ടിക്കുന്ന സര്‍വെ ഫലം നല്‍കുന്ന മുന്നറിയിപ്പ്. ലേബര്‍ പാര്‍ട്ടിക്ക് 33 പോയിന്റ് ലീഡാണ്

Full Story
  30-09-2022
യുകെയില്‍ വീട് വില്‍ക്കാന്‍ തയാറെടുക്കുന്നവരുടെ എണ്ണം വര്‍ധിക്കുന്നു

ലണ്ടന്‍: മോര്‍ട്ട്ഗേജുകളുടെ പ്രതിമാസ തിരിച്ചടവ് 250 പൗണ്ടില്‍ നിന്നും 1000 പൗണ്ടായി ഉയര്‍ന്നാല്‍ എങ്ങിനെ സാധാരണക്കാര്‍ക്ക് പിടിച്ചുനില്‍ക്കാന്‍ കഴിയും? ഈ ചോദ്യത്തിന്റെ ഉത്തരമെന്നോണം പല വീട്ടുകാരുടെ തങ്ങളുടെ സ്വപ്ന ഭവനങ്ങള്‍ വില്‍പ്പനയ്ക്ക് വെയ്ക്കുകയാണ്. യുകെ വിപണിയിലെ മോര്‍ട്ട്ഗേജ് ഡീലുകളില്‍ പകുതിയും പിന്‍വലിക്കപ്പെട്ടതോടെയാണ് ഭവന ഉടമകള്‍ പരിഭ്രാന്തരാകുന്നത്.അടുത്ത ഏതാനും മാസങ്ങള്‍ക്കുള്ളില്‍ പലിശ നിരക്കുകള്‍ 7% തൊടുമെന്നാണ് ഇപ്പോള്‍ പ്രവചിക്കപ്പെടുന്നത്. ഫിക്സഡ് ഡീലുകളുടെ കാലാവധി തീരുമ്പോള്‍ പുതിയ ഡീലുകള്‍ തെരഞ്ഞെടുക്കാതെ മറ്റ് വഴിയില്ല. എന്നാല്‍ ഇതിനായി തിരയുമ്പോള്‍ നേരത്തെ അടച്ചിരുന്നതിന്റെ നാലിരട്ടി വരെ വര്‍ദ്ധിച്ച ഡീലുകളാണ്

Full Story
  30-09-2022
ലിസ് ടോറിയുടെ അന്തകയാകുമോ, വാടക വീട്ടില്‍ താമസിക്കുന്നവര്‍ കാലുമാറുമെന്ന് സൂചന

ലണ്ടന്‍: ലിസ് ട്രസിന് ടോറി പാര്‍ട്ടി അണികളുടെ രോഷം ഏറ്റുവാങ്ങേണ്ടി വരുമെന്നാണ് പുതിയ സര്‍വ്വെകള്‍ എല്ലാം ചൂണ്ടിക്കാണിക്കുന്നത്. വാടകയ്ക്ക് താമസിക്കുന്ന ടോറി അണികള്‍ക്ക് പുതിയ വീട് വാങ്ങാന്‍ സഹായം നല്‍കാത്ത പക്ഷം ഈ അണികള്‍ പാര്‍ട്ടിയെ അടുത്ത തെരഞ്ഞെടുപ്പില്‍ കൈവിടുമെന്നാണ് റിപ്പോര്‍ട്ട്.ചാഞ്ചാടുന്ന 38 സീറ്റുകളില്‍ പ്രൈവറ്റ് റെന്റര്‍മാരാണ് കിംഗ്മേക്കേഴ്സ്. ഹേസ്റ്റിംഗ്സ് & റൈ, മില്‍ടണ്‍ കെയിന്‍സ് നോര്‍ത്ത് തുടങ്ങിയ സീറ്റുകള്‍ ഇതില്‍ പെടും. ഇവിടെ വാടകയ്ക്ക് കഴിയുന്നവര്‍ ഫലങ്ങളെ സ്വാധീനിക്കാന്‍ ശേഷിയുള്ളവരാണ്.

ഷെല്‍റ്ററിന് വേണ്ടി നടത്തിയ പുതിയ എംപിആര്‍ സര്‍വ്വെയില്‍ പങ്കെടുത്ത 15 മില്ല്യണ്‍

Full Story
  30-09-2022
കണ്ണട ധരിച്ച് വാഹനം ഓടിക്കുന്നവര്‍ ഇത് ശ്രദ്ധിച്ചില്ലെങ്കില്‍ ചിലപ്പോള്‍ പണവും ലൈസന്‍സും പോയിക്കിട്ടും

 ലണ്ടന്‍: കണ്ണട ധരിച്ച് വാഹനം ഓടിക്കുന്ന ഡ്രൈവര്‍മാര്‍ക്ക് മുന്നറിയിപ്പ്. നിയമം പറയുന്ന നിബന്ധന മറികടക്കുന്നതായി തോന്നിയാല്‍ പോയിന്റുകള്‍ അടിച്ച് കിട്ടാനും, കനത്ത ഫൈനും ഏര്‍പ്പെടുത്തുകയും ചെയ്യും. റോഡിന്റെ കാഴ്ച മെച്ചപ്പെട്ടിരിക്കാന്‍ പാലിക്കേണ്ട നിബന്ധനകളില്‍ വീഴ്ച വരുത്തിയാല്‍ 1000 പൗണ്ട് വരെ പിഴ ഈടാക്കാന്‍ സാധിക്കും. കണ്ണടയോ, കോണ്ടാക്ട് ലെന്‍സോ ആവശ്യമുള്ളവര്‍ ഇത് ധരിച്ചാലും 20 മീറ്റര്‍ അകലെ നിന്ന് തന്നെ ഒരു കാറിന്റെ നമ്പര്‍ പ്ലേറ്റ് വായിക്കാന്‍ കഴിയണമെന്നാണ് നിയമം. 2001 സെപ്റ്റംബര്‍ 1 മുതല്‍ ഈ നിബന്ധന നിലവിലുണ്ടെന്ന് ഡിവിഎല്‍എ പറയുന്നു.

കണ്ണിന് കാഴ്ച പ്രശ്നങ്ങളില്ലെന്ന് കരുതുന്നവര്‍ക്കും, കണ്ണട

Full Story
  30-09-2022
മോര്‍ട്ട്‌ഗേജ് പ്രതിസന്ധി രൂക്ഷം, ശരാശരി ചെലവില്‍ 70 ശതമാനം വര്‍ധനയുണ്ടാകും

 ലണ്ടന്‍: സാമ്പത്തിക തിരിച്ചടികള്‍ ശാന്തമാക്കാന്‍ ബാങ്ക് ഓഫ് ഇംഗ്ലണ്ട് ഇടപെട്ടിട്ടും തീയൊഴിയാതെ യുകെ മോര്‍ട്ട്ഗേജ് വിപണി. ലെന്‍ഡര്‍മാര്‍ക്ക് ഉയര്‍ന്ന കടമെടുക്കല്‍ ചെലവ് വരുന്നതോടെ രണ്ട് വര്‍ഷത്തെ ഫിക്സഡ് റേറ്റ് മോര്‍ട്ട്ഗേജ് ഡീലുകളില്‍ മാര്‍ച്ച് മുതല്‍ 70% വര്‍ദ്ധനവ് വരുമെന്നാണ് ബ്ലൂംബെര്‍ഗ് ഇക്കണോമിക്സ് കണക്കാക്കുന്നത്.ശരാശരി മൂല്യമുള്ള വീടുകളുടെ രണ്ട് വര്‍ഷത്തെ ഫിക്സഡ് റേറ്റ് മോര്‍ട്ട്ഗേജ് പ്രതിമാസ ചെലവ് 1325 പൗണ്ടായി ഉയരുമെന്നാണ് കണക്കാക്കുന്നത്. കഴിഞ്ഞ ജനുവരിയില്‍ 779 പൗണ്ട് നിലനിന്ന സ്ഥാനത്താണ് ഈ കുതിപ്പ്.വെള്ളിയാഴ്ചത്തെ മിനി ബജറ്റിന് പിന്നാലെയാണ് ബാങ്കുകള്‍ക്ക് വരുന്ന ആഴ്ചകളില്‍ ഹോം ലോണ്‍ ചെലവുകള്‍ ഉയര്‍ത്തേണ്ട അവസ്ഥ വന്നത്. വെള്ളിയാഴ്ച

Full Story
  29-09-2022
ലണ്ടനിലെ ഹീത്രൂ എയര്‍പോര്‍ട്ടില്‍ രണ്ട് വിമാനങ്ങള്‍ കൂട്ടിയിടിച്ചു: ആര്‍ക്കും പരിക്കില്ലെന്ന് റിപ്പോര്‍ട്ട്
ഹീത്രൂ വിമാനത്താവളത്തില്‍ രണ്ട് യാത്രാ വിമാനങ്ങള്‍ കൂട്ടിമുട്ടിയതിനെ തുടര്‍ന്ന് ടാര്‍മാകിലേക്ക് കുതിച്ച് എമര്‍ജന്‍സി സര്‍വീസുകള്‍. ബുധനാഴ്ച വൈകുന്നേരം ടാക്സിംഗ് ചെയ്യവെയാണ് വിമാനങ്ങള്‍ കൂട്ടിമുട്ടിയത്. രാത്രി 8 മണിയോടെയാണ് രണ്ട് കൊമേഴ്സ്യല്‍ യാത്രാ വിമാനങ്ങള്‍ ഉള്‍പ്പെട്ട സംഭവം ഉണ്ടായതെന്ന് ഹീത്രൂ സ്ഥിരീകരിച്ചു. ആര്‍ക്കും പരുക്കേറ്റതായി റിപ്പോര്‍ട്ടില്ല.

ഒരു കൊറിയന്‍ എയര്‍ 777 വിമാനമാണ് ഐസ്ലാന്‍ഡ് എയര്‍ 767 ജെറ്റുമായി ഉരസിയത്. എന്നാല്‍ ഇതൊരു സമ്പൂര്‍ണ്ണ കൂട്ടിയിടിയിലേക്ക് പോയില്ലെന്ന് ദൃക്സാക്ഷികള്‍ വെളിപ്പെടുത്തി. കൊറിയന്‍ വിമാനം ലണ്ടനില്‍ നിന്നും 19.35ന് കൊറിയയിലെ സോളിലേക്ക് പുറപ്പെടേണ്ടതായിരുന്നു.

കൊറിയന്‍ എയറിന്റെ ചിറകിടിച്ച് ഐസ്ലാന്‍ഡ് എയര്‍ വിമാനത്തിന്റെ വാലിന് കാര്യമായ
Full Story
  29-09-2022
രാജകുമാരനായിരുന്ന ചാള്‍സ് രാജാവായാല്‍ എന്തു സംഭവിക്കും? വിഡിയോ വലിയ ചര്‍ച്ചകള്‍ക്ക് വഴിയൊരുക്കും
എലിസബത്ത് രാജ്ഞി ജീവിച്ചിരുന്ന കാലത്ത് ഏറെ ചര്‍ച്ച ചെയ്യപ്പെട്ട നാടകം ഇപ്പോള്‍ വീണ്ടും വാര്‍ത്തകളില്‍ നിറയുന്നു. രാജകുമാരന്‍ രാജാവായാല്‍ എന്തായിരിക്കും നടക്കുക എന്നാണ് നാടകത്തിന്റെ ഇതിവൃത്തം.
രാജകുമാരന്‍ രാജാവായാല്‍ എന്തു സംഭവിക്കും? അവരതിന് ഒരു ഉത്തരം കണ്ടെത്തുകയും ചെയ്തു. ആ ചോദ്യവും ഉത്തരവുമാണ് 2014-ല്‍ അരങ്ങിലെത്തിയ 'കിങ് ചാള്‍സ്-മൂന്നാമന്‍' എന്ന നാടകവും 2017-ല്‍ അതേ പേരില്‍ ബി.ബി.സി.യില്‍ സംപ്രേക്ഷണം ചെയ്ത അതിന്റെ മിനിസ്‌ക്രീന്‍ ആവിഷ്‌കാരവും. എലിസബത്ത് രാജ്ഞിയുടെ മരണവും ചാള്‍സിന്റെ രാജാധികാരവും ബ്രിട്ടീഷ് സാമ്രാജ്യത്തില്‍ ഉയര്‍ത്തുന്ന ചോദ്യത്തിന് ഉത്തരമാണ് ഈ നാടകം.