Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Sat 20th Apr 2024
UK Special
  27-09-2022
ചരിത്രത്തിലെ ഏറ്റവും വലിയ ഇടിവില്‍ പൗണ്ട്, പതിനായിരക്കണക്കിന് മലയാളി വിദ്യാര്‍ഥികള്‍ക്ക് തിരിച്ചടി

ലണ്ടന്‍: ചരിത്രത്തിലെ ഏറ്റവും വലിയ തകര്‍ച്ചയുടെ വക്കിലാണ് പൗണ്ട് സ്റ്റെര്‍ലിംങ്. ഡോളറുമായുള്ള വിനിമയ നിരക്കില്‍ കഴിഞ്ഞ അമ്പത് വര്‍ഷത്തെ ഏറ്റവും താഴ്ന്ന നിലയിലാണ് പൗണ്ടിന്റെ വിപണി മൂല്യം. ബാങ്ക് ഓഫ് ഇംഗ്ലണ്ട് തുടര്‍ച്ചയായി പലിശ നിരക്ക് ഉയര്‍ത്തുകയും വമ്പിച്ച നികുതി ഇളവുകള്‍ പ്രഖ്യാപിച്ച് ധനമന്ത്രി ക്വാസി ക്വാര്‍ട്ടെംങ് ഇടക്കാല ബജറ്റ് അവതരിപ്പിക്കുകയും ചെയ്തതോടെയാണ് പൗണ്ടിന്റെ തകര്‍ച്ച സര്‍വകാല റെക്കോര്‍ഡിലേക്ക് നീങ്ങിയത്.യുക്രെയ്ന്‍ യുദ്ധവും അപ്രതീക്ഷിതമായുണ്ടായ രാഷ്ട്രീയ മാറ്റങ്ങളും പൗണ്ടിന്റെ വീഴ്ചയ്ക്ക് ആക്കം കൂട്ടി. പൗണ്ടിന്റെ മൂല്യത്തിലുണ്ടായ ഈ കുത്തനെയുള്ള വീഴ്ച ബ്രിട്ടീഷ് ജനതയ്ക്കു സമ്മാനിക്കുന്നത് പണപ്പെരുപ്പവും വിലക്കയറ്റവും

Full Story
  27-09-2022
ഓണം ബംബര്‍ അടിച്ച അനൂപിന്റെ അവസ്ഥ ബിബിസിയിലും

തിരുവനന്തപുരം: സഹായം ആവശ്യപ്പെട്ട് വരുന്നവരുടെ ശല്യം മൂലം പൊറുതിമുട്ടിയെന്നാണ് കേരള സര്‍ക്കാരിന്റെ ഓണം ബമ്പര്‍ ജേതാവ് അനൂപ് അല്‍പ്പ ദിവസം മുന്‍പ് വെളിപ്പെടുത്തിയത്. വീട്ടില്‍ നിരന്തരം ആളുകള്‍ സഹായം തേടിയെത്തുകയാണെന്ന് അനൂപ് പറയുന്നത്. പുറത്തിറങ്ങാന്‍ പറ്റുന്നില്ല. സ്വന്തം കുട്ടിയുടെ അടുത്ത് പോകാന്‍ കഴിയാത്ത അവസ്ഥയാണ്.കുട്ടിയെ ആശുപത്രിയില്‍ കൊണ്ടുപോകാന്‍ പോലും കഴിയുന്നില്ല. വീട് മാറിപ്പോകാന്‍ ആലോചിക്കുകയാണെന്നും അനൂപ് പറഞ്ഞു. രണ്ടു വര്‍ഷം കഴിയാതെ പണം ഒന്നും ചെയ്യില്ലെന്നും അനൂപ് വ്യക്തമാക്കിയിരുന്നു. അനൂപിന്റെ ഈ അവസ്ഥ ഇപ്പോള്‍ ബിബിസിയില്‍ പോലും വാര്‍ത്തയായിരിക്കുകയാണ്.

ബിബിസി ന്യൂസിലെ വാര്‍ത്തയ്ക്ക് India jackpot

Full Story
  26-09-2022
വിന്റര്‍ സീസണില്‍ പണപ്പെരുപ്പം 22 ശതമാനം എത്തുമെന്ന് റിപ്പോര്‍ട്ട്,

ലണ്ടന്‍: റോക്കറ്റ് പോലെ കുതിച്ചുയരുന്ന പണപ്പെരുപ്പം മൂലം അടുത്ത പൊതുതെരഞ്ഞെടുപ്പിന് മുന്‍പുള്ള രണ്ട് വര്‍ഷവും പൊതുമേഖലാ ജീവനക്കാരെ കാത്തിരിക്കുന്നത് ശമ്പള ഞെരുക്കം. ടോറി നേതൃപോരാട്ടം നടത്തവെ സ്പെന്‍ഡിംഗ് റിവ്യൂ നടത്തുമെന്ന് പ്രഖ്യാപിച്ച ലിസ് ട്രസ് പ്രധാനമന്ത്രി പദം കരസ്ഥമാക്കിയതോടെ ഈ പദ്ധതി ഉപേക്ഷിച്ചു.2023-ല്‍ പണപ്പെരുപ്പം ഡബിള്‍ നിരക്കുകളിലേക്ക് എത്തിച്ചേരുമെന്ന സാധ്യത മുന്നില്‍ക്കാണുമ്പോഴാണ് ട്രസിന്റെ പിന്‍മാറ്റം. ഇത് 2024-ന് മുന്‍പ് പബ്ലിക് സെക്ടര്‍ ജീവനക്കാര്‍ക്ക് റിയല്‍-ടേം പേ കട്ടിന് കാരണമാകുമെന്നാണ് ടൈംസ് റിപ്പോര്‍ട്ട്. ഈ വിന്ററില്‍ തന്നെ ബ്രിട്ടന്റെ പണപ്പെരുപ്പം 22 ശതമാനം എത്തുമെന്നാണ് കണക്കാക്കുന്നത്. ഇതോടെ ലക്ഷക്കണക്കിന് ജനങ്ങള്‍ക്ക് ബില്‍

Full Story
  26-09-2022
ബ്രിട്ടനില്‍ ഭവനവില വര്‍ധിച്ചു, സ്റ്റാമ്പ് ്ഡ്യൂട്ടിയില്‍ ഇളവ് ഗുണകരമാകുമെന്ന് റിപ്പോര്‍ട്ട്

ലണ്ടന്‍: ബ്രിട്ടനിലെ ഭവനങ്ങളുടെ ശരാശരി വിലയില്‍ 2587 പൗണ്ടിന്റെ വര്‍ദ്ധന. സെപ്റ്റംബറിലെ പ്രതിമാസ വര്‍ദ്ധനവ് പ്രകാരമാണ് 0.7 ശതമാനം നിരക്ക് കൂടിയതായി കണക്കുകള്‍ വ്യക്തമാക്കുന്നത്. വിപണിയിലെത്തുന്ന ബ്രിട്ടനിലെ ശരാശരി ഭവനങ്ങള്‍ക്ക് ചോദിക്കുന്ന വില ഇപ്പോള്‍ 367,760 പൗണ്ടായി മാറിയിട്ടുണ്ട്. കഴിഞ്ഞ 10 വര്‍ഷമായി സെപ്റ്റംബറില്‍ വര്‍ദ്ധിക്കുന്ന ശരാശരി വില വര്‍ദ്ധനവായ 0.6 ശതമാനത്തിനൊപ്പമാണ് ഇക്കുറിയും നിരക്ക് വര്‍ദ്ധനവെന്ന് റൈറ്റ്മൂവ് വ്യക്തമാക്കി. മിഡില്‍, ഹൈ-എന്‍ഡ് വില്‍പ്പനയാണ് വില ഈ മാസത്തെ വില വര്‍ദ്ധനവിന് ഇടയാക്കിയത്. വെള്ളിയാഴ്ചത്തെ മിനി ബജറ്റില്‍ ചാന്‍സലര്‍ പ്രഖ്യാപിച്ച സ്റ്റാമ്പ് ഡ്യൂട്ടി ഇളവുകള്‍ ഭവനവിപണിയില്‍ പ്രതിഫലിക്കുമെന്ന് വിദഗ്ധര്‍

Full Story
  26-09-2022
ലെസ്റ്റര്‍ കലാപം ലണ്ടനിലേക്കും വ്യാപിക്കുന്നു, ആശങ്കയില്‍ ജനം

ലണ്ടന്‍: എരിതീയില്‍ എണ്ണയൊഴിക്കാന്‍ ചട്ടംകട്ടിയ കുറച്ചുപേര്‍കൂടി ചേര്‍ന്നതോടെ ലെസ്റ്റര്‍ കലാപം ലണ്ടനിലേക്കും വ്യാപിച്ചേക്കുമെന്ന് ആശങ്ക. ലണ്ടനില്‍ നിന്നുള്ള ഇസ്ലാം പ്രഭാഷകന്‍ ലെസ്റ്ററില്‍ മതവിദ്വേഷമുണ്ടാക്കുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍. ലണ്ടനില്‍ നിന്ന് ഈസ്റ്റ് മിഡ്ലാന്‍ഡ്സ് നഗരത്തിലേക്ക് കഴിഞ്ഞാഴ്ച എത്തിയ മുഹമ്മദ് ഹിജാബ് ഹിന്ദുക്കളെ വിളിച്ചത് ദുര്‍ബലരും ഭീരുക്കളുമെന്നാണ്. മുഹമ്മദ് ഹിജാബിന്റെ ആറു ലക്ഷം വരുന്ന സബ്സ്‌ക്രൈബേഴ്സുള്ള യൂട്യൂബ് ചാനലിലാണ് മുസ്ലീം ജനതയെ അഭിസംബോധന ചെയ്ത് വീഡിയോ പോസ്റ്റിട്ടത്. കുറച്ചുപേര്‍ മാസ്‌ക് ഉപയോഗിച്ചിട്ടുള്ളതായും വീഡിയോയില്‍ കാണാം. ഇന്ത്യ പാക് മത്സരമാണ് ഹിന്ദു മുസ്ലീം കലാപത്തിലേക്ക് വഴിവച്ചത്.

Full Story
  26-09-2022
ഇറാന്‍ പ്രതിഷേധം ലണ്ടനിലേക്കും വ്യാപിക്കുന്നു, ചിലയിടങ്ങളില്‍ അക്രമാസക്തം

ലണ്ടന്‍: ഇറാനിലെ ഇസ്ലാമിക ഭരണം അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് ലണ്ടനില്‍ നടന്ന പ്രതിഷേധങ്ങള്‍ അക്രമാസക്തമായതോടെ നൂറുകണക്കിന് പ്രതിഷേധക്കാര്‍ പോലീസുമായി ഏറ്റമുട്ടി. ഹിജാബ് ധരിച്ചത് ശരായില്ലെന്ന പേരില്‍ ഇറാന്‍ മത പോലീസ് അറസ്റ്റ് ചെയ്ത കുര്‍ദിഷ് യുവതിയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയതിന്റെ പേരിലാണ് രോഷം അണപൊട്ടിയത്. ലണ്ടനിലെ ഇറാന്‍ എംബസി പരിസരത്ത് വെച്ചാണ് പ്രതിഷേധങ്ങള്‍ അക്രമത്തിലേക്ക് വഴിമാറിയതെന്ന് സ്‌കോട്ട്ലണ്ട് യാര്‍ഡ് വ്യക്തമാക്കി. ഇതിന് ശേഷം മാര്‍ബിള്‍ ആര്‍ച്ചിലെയും, മെയ്ഡാ വെയിലിലെയും ഇസ്ലാമിക് സെന്റര്‍ ഓഫ് ഇംഗ്ലണ്ടിലെും പ്രതിഷേധങ്ങള്‍ അരങ്ങേറി.

കില്‍ബേണ്‍ ഇസ്ലാമിക് സെന്ററിന് പുറത്തും പ്രതിഷേധം

Full Story
  26-09-2022
എലിസബത്ത് രാജ്ഞിയുടെ വിശ്രമസ്ഥലത്തിന്റെ ചിത്രം പുറത്ത് വിട്ട് ബക്കിങ്ഹാം കൊട്ടാരം

ലണ്ടന്‍: അന്തരിച്ച എലിസബത്ത് രാജ്ഞിയുടെ അന്ത്യ വിശ്രമസ്ഥലത്തിന്റെ ചിത്രം പുറത്തുവിട്ട് ബക്കിങ്ഹാം. ശനിയാഴ്ചയാണ് ചിത്രം രാജകൊട്ടാരം പുറത്തുവിട്ടത്. രാജ്ഞിയുടെ ലഡ്ജര്‍ സ്റ്റോണ്‍ കിങ് ജോര്‍ജ് നാലാമന്‍ മെമ്മോറിയല്‍ ചാപ്പലില്‍ സ്ഥാപിച്ചു. ചിത്രത്തില്‍ രാജ്ഞിയുടെയും മാതാപിതാക്കളുടെയും ഭര്‍ത്താവ് ഫിലിപ്പ് രാജകുമാരന്റെയും പേര് കൊത്തിയിട്ടുണ്ട്. കറുപ്പ് ബെല്‍ജിയന്‍ മാര്‍ബിളിലാണ് ഇത് തയ്യാറാക്കിയിരിക്കുന്നത്. ഫോട്ടോയില്‍ വെള്ളനിറത്തിലുള്ള പൂക്കള്‍ കൊണ്ട് നിര്‍മിച്ച റീത്തുകളും കല്ലറയ്ക്കരികില്‍ കാണാം.1962 ലാണ് പിതാവ് കിങ് ജോര്‍ജ് നാലാമന്റെ അന്ത്യ വിശ്രമസ്ഥലമായി ക്വീന്‍ എലിസബത്ത് കിങ് ജോര്‍ജ് നാലാമന്‍ മെമോറിയല്‍ ചാപ്പല്‍ നിര്‍മിച്ചത്.
Full Story

  25-09-2022
ഹാരിയോട് പൊറുക്കാന്‍ കഴിയില്ലെന്ന് വില്യം, ഭാരം മുഴുവന്‍ തലയില്‍ കെട്ടിവച്ചതിലെ അമര്‍ഷം

ലണ്ടന്‍: ഹാരിയും, മെഗാനും സീനിയര്‍ റോയല്‍സ് പദവിയില്‍ നിന്നും പിന്‍വാങ്ങി അമേരിക്കയിലേക്ക് പറന്നതിന്റെ അലകള്‍ ഇപ്പോഴും അടങ്ങിയിട്ടില്ല. ഒളിഞ്ഞും, തെളിഞ്ഞും സസെക്സ് ഡച്ചസിന് നേര്‍ക്ക് ഇതിന്റെ രോഷപ്രകടനവും, അകല്‍ച്ചയും പലരും പ്രകടമാക്കുന്നുണ്ട്. എന്നാല്‍ ഇതിന്റെ ദോഷം ഏറ്റവും കൂടുതല്‍ അനുഭവിക്കുന്നത് വില്ല്യം രാജകുമാരനാണ്. തന്റെ സഹോദരനെ മാത്രമല്ല, ഏറ്റവും അടുത്ത സുഹൃത്തിനെ കൂടിയാണ് വില്ല്യമിന് നഷ്ടപ്പെട്ടത്. ഇന്നോളം ഹാരിയോട് പൊറുക്കാന്‍ വില്ല്യമിന് സാധിച്ചിട്ടില്ല. ഇതിന് കാരണം തന്റെ ഭാര്യയും, മക്കളും ചുമക്കേണ്ടി വന്ന പ്രത്യാഘാതങ്ങള്‍ കൂടിയാണ്. ഹാരി വിദേശത്തേക്ക് പറന്നതോടെ രാജകീയ ഡ്യൂട്ടികളുടെ ഭാരം മുഴുവന്‍ വെയില്‍സ് ദമ്പതികളുടെ തലയിലായി. ഒതുങ്ങിയ

Full Story
[415][416][417][418][419]
 
-->




 
Close Window