Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Thu 25th Apr 2024
UK Special
  29-09-2022
ലണ്ടനിലെ ഹീത്രൂ എയര്‍പോര്‍ട്ടില്‍ രണ്ട് വിമാനങ്ങള്‍ കൂട്ടിയിടിച്ചു: ആര്‍ക്കും പരിക്കില്ലെന്ന് റിപ്പോര്‍ട്ട്
ഹീത്രൂ വിമാനത്താവളത്തില്‍ രണ്ട് യാത്രാ വിമാനങ്ങള്‍ കൂട്ടിമുട്ടിയതിനെ തുടര്‍ന്ന് ടാര്‍മാകിലേക്ക് കുതിച്ച് എമര്‍ജന്‍സി സര്‍വീസുകള്‍. ബുധനാഴ്ച വൈകുന്നേരം ടാക്സിംഗ് ചെയ്യവെയാണ് വിമാനങ്ങള്‍ കൂട്ടിമുട്ടിയത്. രാത്രി 8 മണിയോടെയാണ് രണ്ട് കൊമേഴ്സ്യല്‍ യാത്രാ വിമാനങ്ങള്‍ ഉള്‍പ്പെട്ട സംഭവം ഉണ്ടായതെന്ന് ഹീത്രൂ സ്ഥിരീകരിച്ചു. ആര്‍ക്കും പരുക്കേറ്റതായി റിപ്പോര്‍ട്ടില്ല.

ഒരു കൊറിയന്‍ എയര്‍ 777 വിമാനമാണ് ഐസ്ലാന്‍ഡ് എയര്‍ 767 ജെറ്റുമായി ഉരസിയത്. എന്നാല്‍ ഇതൊരു സമ്പൂര്‍ണ്ണ കൂട്ടിയിടിയിലേക്ക് പോയില്ലെന്ന് ദൃക്സാക്ഷികള്‍ വെളിപ്പെടുത്തി. കൊറിയന്‍ വിമാനം ലണ്ടനില്‍ നിന്നും 19.35ന് കൊറിയയിലെ സോളിലേക്ക് പുറപ്പെടേണ്ടതായിരുന്നു.

കൊറിയന്‍ എയറിന്റെ ചിറകിടിച്ച് ഐസ്ലാന്‍ഡ് എയര്‍ വിമാനത്തിന്റെ വാലിന് കാര്യമായ
Full Story
  29-09-2022
രാജകുമാരനായിരുന്ന ചാള്‍സ് രാജാവായാല്‍ എന്തു സംഭവിക്കും? വിഡിയോ വലിയ ചര്‍ച്ചകള്‍ക്ക് വഴിയൊരുക്കും
എലിസബത്ത് രാജ്ഞി ജീവിച്ചിരുന്ന കാലത്ത് ഏറെ ചര്‍ച്ച ചെയ്യപ്പെട്ട നാടകം ഇപ്പോള്‍ വീണ്ടും വാര്‍ത്തകളില്‍ നിറയുന്നു. രാജകുമാരന്‍ രാജാവായാല്‍ എന്തായിരിക്കും നടക്കുക എന്നാണ് നാടകത്തിന്റെ ഇതിവൃത്തം.
രാജകുമാരന്‍ രാജാവായാല്‍ എന്തു സംഭവിക്കും? അവരതിന് ഒരു ഉത്തരം കണ്ടെത്തുകയും ചെയ്തു. ആ ചോദ്യവും ഉത്തരവുമാണ് 2014-ല്‍ അരങ്ങിലെത്തിയ 'കിങ് ചാള്‍സ്-മൂന്നാമന്‍' എന്ന നാടകവും 2017-ല്‍ അതേ പേരില്‍ ബി.ബി.സി.യില്‍ സംപ്രേക്ഷണം ചെയ്ത അതിന്റെ മിനിസ്‌ക്രീന്‍ ആവിഷ്‌കാരവും. എലിസബത്ത് രാജ്ഞിയുടെ മരണവും ചാള്‍സിന്റെ രാജാധികാരവും ബ്രിട്ടീഷ് സാമ്രാജ്യത്തില്‍ ഉയര്‍ത്തുന്ന ചോദ്യത്തിന് ഉത്തരമാണ് ഈ നാടകം.