Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Thu 25th Apr 2024
UK Special
  21-09-2022
കടുത്ത ജീവിതച്ചെലവ് താങ്ങാന്‍ കഴിയുന്നില്ല, മലയാളികളടക്കമുള്ള ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ കടുത്ത മാനസിക സമ്മര്‍ദ്ദത്തില്‍

ലണ്ടന്‍: ദിനംപ്രതി മലയാളികള്‍ ഉള്‍പ്പെടെയുള്ള ഒട്ടേറെ വിദ്യാര്‍ത്ഥികളാണ് യുകെയിലെ വിവിധ സര്‍വകലാശാലയില്‍ ഉന്നത പഠനത്തിനായി എത്തുന്നത്. എന്നാല്‍ പലരും പഠനത്തോടൊപ്പം ജോലി ചെയ്ത് മുന്നോട്ടു പോകാം എന്ന് പ്രതീക്ഷയിലാണ് യുകെയില്‍ എത്തുന്നത്. യുകെയിലെ വിദ്യാര്‍ത്ഥികളുടെ ഇടയില്‍ നടത്തിയ ഒരു പഠനത്തില്‍ പുറത്തുവന്ന വിവരങ്ങള്‍ ഞെട്ടിക്കുന്നതാണ്. കടുത്ത ജീവിതച്ചിലവ് താങ്ങാനാവാതെ പല വിദ്യാര്‍ത്ഥികളും മാനസിക പ്രയാസം നേരിടുന്നതായും അവര്‍ക്ക് ശരിയായ വിധത്തില്‍ തങ്ങളുടെ പഠനത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കാന്‍ കഴിയുന്നില്ല എന്നുമാണ് പഠനത്തില്‍ കണ്ടെത്തിയത്.

ജീവിത ചിലവിലെ വര്‍ദ്ധനവ് മൂലം രണ്ടറ്റം കൂട്ടിമുട്ടിക്കാന്‍

Full Story
  21-09-2022
ധനികര്‍ക്ക് ആനുകൂല്യം ഉണ്ടാകുമെന്ന മുന്നറിയിപ്പുമായി ലിസ് ട്രസ്

ലണ്ടന്‍: ബ്രിട്ടന്റെ സമ്പദ് വ്യവസ്ഥയെ വളര്‍ത്താന്‍ കഴിയുന്ന നടപടികള്‍ ആവിഷ്‌കരിക്കാന്‍ ജനപ്രിയമല്ലാത്ത പ്രധാനമന്ത്രിയായി മാറാനും തയ്യാറാണെന്ന് ലിസ് ട്രസ്. തന്റെ നികുതി വെട്ടിക്കുറവുകള്‍ മൂലം ധനികര്‍ക്ക് കൂടുതല്‍ ഗുണം ലഭിക്കുമെന്ന് കുറ്റസമ്മതം നടത്തിക്കൊണ്ടാണ് ട്രസിന്റെ പ്രസ്തവാന. നാഷണല്‍ ഇന്‍ഷുറന്‍സ് പഴയ പടിയാക്കുന്നതിന് പുറമെ കോര്‍പ്പറേഷന്‍ ടാക്സ് വര്‍ദ്ധനവ് വെട്ടിക്കുറയ്ക്കുകയും ചെയ്യുമെന്ന് പ്രധാനമന്ത്രി സ്ഥിരീകരിച്ചു. ചാന്‍സലര്‍ ക്വാസി ക്വാര്‍ട്ടെംഗിന്റെ വെള്ളിയാഴ്ചത്തെ മിനി-ബജറ്റിന് മുന്നോടിയായാണ് ഈ പ്രഖ്യാപനം. അതേസമയം വളര്‍ച്ചയ്ക്ക് ഉത്തേജനമേകാന്‍ സ്റ്റാമ്പ് ഡ്യൂട്ടി വെട്ടിക്കുറയ്ക്കാനുള്ള പദ്ധതിയും മിനി ബജറ്റില്‍

Full Story
  21-09-2022
യുകെയില്‍ ദന്തസംരക്ഷണം സ്വന്തം ചെലവില്‍ നടത്തേണ്ടിവരുമെന്ന് റിപ്പോര്‍ട്ട്

ലണ്ടന്‍: എന്‍എച്ച്എസ് ഡെന്റല്‍ അപ്പോയിന്റ്മെന്റുകള്‍ ലഭിക്കാന്‍ വരള്‍ച്ച നേരിടുന്നതിനാല്‍ ജനങ്ങള്‍ക്ക് സ്വന്തം നിലയില്‍ ദന്തസംരക്ഷണം നടത്താന്‍ നിര്‍ബന്ധിതമാകുന്നുവെന്ന് ഞെട്ടിക്കുന്ന സര്‍വ്വെ. അഞ്ചിലൊരാള്‍ ഈ വിധത്തില്‍ സ്വന്തം ചികിത്സ നടത്തുന്നുവെന്നാണ് കണക്ക്. കേട് വരുന്ന പല്ലുകള്‍ പ്ലയറുകള്‍ ഉപയോഗിച്ച് നീക്കം ചെയ്യുന്നത് മുതല്‍ വീട്ടില്‍ തയ്യാറാക്കുന്ന വെപ്പുപല്ല് റെസിനും, സൂപ്പര്‍ഗ്ലൂവും ഉപയോഗിച്ച് ഒട്ടിച്ച് വെയ്ക്കുന്നത് വരെയുള്ള പോംവഴികളാണ് പ്രയോഗിച്ചത്. യുകെയിലെ എന്‍എച്ച്എസ് ഡെന്റല്‍ പ്രതിസന്ധിയുടെ ആഴം

വ്യക്തമാക്കുന്നതാണ് ഈ അവസ്ഥ. വലിയ സ്വകാര്യ ഫീസ് നല്‍കിയോ, പുറത്ത് പോയോ പല്ലുകള്‍

Full Story
  21-09-2022
ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങിയ മലയാളി വിദ്യാര്‍ഥി വാഹനാപകടത്തില്‍ മരിച്ചു

ലണ്ടന്‍: ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങിയ മലയാളി വിദ്യാര്‍ഥി വാഹനാപകടത്തില്‍ മരിച്ചു. കഴിഞ്ഞ ദിവസം പുലര്‍ച്ചെയാണ് അപകടം സംഭവിച്ചത്. ഹാമില്‍ട്ടണ്‍ റോഡിലെ ലിറ്റില്‍ ഗ്രേ സ്ട്രീറ്റില്‍ വെച്ച് 4.30ഓടെ അപകടം സംഭവിച്ചത്. അപകടത്തില്‍ മരിച്ചത് മലയാളി വിദ്യാര്‍ത്ഥി ജിബിന്‍ സി ബിനോയ് ആണ് . 29 വയസ്സായിരുന്നു. ജിബിന്റെ സംസ്‌കാര ചടങ്ങുകള്‍ക്കും മറ്റുമായി നസമാഹരണം സംഘടിപ്പിക്കുന്നു. ലണ്ടന്‍ ഒന്റാരിയോ മലയാളി അസോസിയേഷന്‍ (ലോമ) ആണ് ഈ ധനസമാഹരണം സംഘടിപ്പിക്കുന്നത്. കൂത്താട്ടുകുളം ചെറുവിപുത്തന്‍പുരയില്‍ ബിനോയ് ഏബ്രഹാമിന്റെയും കുഞ്ഞുമോള്‍ ബിനോയിയുടെയും മകനാണ് മരിച്ച ജിബിന്‍. ഫാന്‍ഷ്വാവേ കോളേജ് വിദ്യര്‍ത്ഥിയായിയായിരുന്നു.

Full Story

  20-09-2022
രാജ്ഞിയുടെ മൃതദേഹം അടക്കി മിനിറ്റുകള്‍ കഴിഞ്ഞതേയുള്ളൂ; പണ്ട് കൊണ്ടു പോയ രത്‌നം തിരിച്ചു തരണമെന്ന് ആഫ്രിക്ക
ലോകത്തിലെ ഏറ്റവും വലിപ്പമേറിയ ക്ലിയര്‍ കട്ട് ഡയമണ്ട് എന്നറിയപ്പെടുന്ന ഗ്രേറ്റ് സ്റ്റാര്‍ ഓഫ് ആഫ്രിക്ക തിരികെ നല്‍കണമെന്ന് ബ്രിട്ടനോട് ആവശ്യപ്പെട്ടിരിക്കുകയാണ് ദക്ഷിണാഫ്രിക്ക. കള്ളിനന്‍ I എന്നും ഈ വജ്രം അറിയപെടുന്നുണ്ട്. ദക്ഷിണാഫ്രിക്കയെ കൂടാതെ മറ്റു പല രാജ്യങ്ങളും എലിസബത്ത് രാജ്ഞിയുടെ മരണത്തോടെ ബ്രിട്ടീഷ് രാജകിരീടമലങ്കരിക്കുന്ന വിലപിടിപ്പുള്ള വജ്രങ്ങള്‍ തിരികെ നല്‍കണമെന്ന ആവശ്യം ഉന്നയിച്ചിട്ടുണ്ട്.

1905-ല്‍ ദക്ഷിണാഫ്രിക്കയില്‍ നിന്ന് ഖനനം ചെയ്തെടുത്ത വലിയ വജ്രക്കല്ലില്‍ നിന്നാണ് ഗ്രേറ്റ് സ്റ്റാര്‍ ഓഫ് ആഫ്രിക്ക എന്നറിയപ്പെടുന്ന വജ്രം രൂപപ്പെടുത്തിയത്. ആഫ്രിക്കയിലെ കോളനി ഭരണകാലത്താണ് ഇത് ബ്രിട്ടീഷ് രാജകുടുംബത്തിന് കൈമാറിയത്. എന്നാല്‍ ദക്ഷിണാഫ്രിക്കന്‍ സാമൂഹിക പ്രവര്‍ത്തകനായ
Full Story
  20-09-2022
ലണ്ടനിലെ പാര്‍ക്കുകള്‍ പൂക്കള്‍ കൊണ്ട് നിറഞ്ഞു, കാലു കുത്താന്‍ ഇടമില്ല

ലണ്ടന്‍: ലണ്ടനിലെ ഗ്രീന്‍ പാര്‍ക്കില്‍ കാലുകുത്താന്‍ പോയിട്ട് ഒരു തരി പുല്ലുപോലും കാണാന്‍ പറ്റാത്ത അവസ്ഥയാണ് ഇപ്പോള്‍. ആ രീതിയില്‍ പൂക്കള്‍ കൊണ്ട് നിറഞ്ഞിരിക്കുകയാണ് പാര്‍ക്ക്. എലിസബത്ത് രാജ്ഞയ്ക്കായി പുഷ്പാഞ്ജലി അര്‍പ്പിക്കുന്നതിനുള്ള രണ്ട് ഔദ്യോഗിക പാര്‍ക്കുകളില്‍ പ്രധാനപ്പെട്ടതാണ് ബക്കിംഗ്ഹാം കൊട്ടാരത്തിനോട് ചേര്‍ന്നുള്ള ഗ്രീന്‍ പാര്‍ക്ക്.പൊതുജനങ്ങള്‍ക്ക് ഇവിടെയാണ് രാജ്ഞിയോടുള്ള ആദരസൂചകമായി പുഷ്പചക്രങ്ങള്‍ സമര്‍പ്പിക്കാനും ബഹുമാനാര്‍ത്ഥമായുള്ള കുറിപ്പുകളും മറ്റു വസ്തുക്കളും സമര്‍പ്പിക്കാന്‍ ഉള്ള സ്ഥലം. ഇതോടെ ആയിരക്കണക്കിന് ജനങ്ങള്‍ ആണ് ഓരോ ദിവസവും ഇവിടേക്ക് ഒഴുകിയെത്തുന്നത്. ഗ്രീന്‍ പാര്‍ക്കിന്റെ ഉള്‍വശം ഇപ്പോള്‍ തന്നെ

Full Story
  20-09-2022
എലിസബത്ത് രാജ്ഞിയെ അവസാനമായി കണ്ട വ്യക്തി ഇപ്പോള്‍ താരമായി

ലണ്ടന്‍: എലിസബത്ത് രാജ്ഞിയെ അവസാനമായി ഒരു നോക്കു കാണാന്‍ ലക്ഷക്കണക്കിന് ആളുകളാണ് ഒഴുകിയെത്തിയത്. നാലുദിവസമായി നീണ്ട പൊതുദര്‍ശനം രാവിലെ 6.30 -ന് അവസാനിച്ചപ്പോഴും ഇടം കണ്ടെത്താന്‍ ആളുകള്‍ തിക്കി തിരക്കുകയായിരുന്നു. അക്കൂട്ടത്തില്‍ ക്യൂവിലെ അവസാനത്തെ വ്യക്തിയായി ഇടം നേടിയ ആള്‍ ആരാണെന്ന് അറിയാമോ?ഹൈ വൈകോമ്പിന് സമീപമുള്ള ക്രിസ്സി ഹീറി ആയിരുന്നു ക്യൂവിലെ അവസാനത്തെ വ്യക്തി. തനിക്കു ലഭിച്ച വലിയ ഭാഗ്യമായാണ് ഹീറി ഈ അവസരത്തെ കാണുന്നത്. രാജ്ഞിയെ കാണാനായി കാത്തു നിന്നവരുടെ ക്യൂ കിലോമീറ്ററുകളോളം നീണ്ടു കിടക്കുമ്പോഴാണ് രാവിലെ 6.30 -ന് അധികൃതര്‍ പൊതുദര്‍ശനം അവസാനിപ്പിച്ചത്. അക്കൂട്ടത്തില്‍ ഏറ്റവും ഒടുവിലത്തെ ആളാകാന്‍ ഭാഗ്യം ലഭിച്ചതിന്റെ സന്തോഷത്തിലാണ് ക്രിസ്സി ഹീറി.

Full Story
  20-09-2022
ചാള്‍സ് രാജാവുമായി രാഷ്ട്രപതി ദ്രൗപതി മുര്‍മു കൂടിക്കാഴ്ച നടത്തി

ലണ്ടന്‍: എലിസബത്ത് രാജ്ഞിയുടെ സംസ്‌കാരചടങ്ങില്‍ പങ്കെടുക്കാനെത്തിയ രാഷ്ട്രപതി ദ്രൗപതി മുര്‍മു ചാള്‍സ് രാജാവുമായി കൂടിക്കാഴ്ച നടത്തി. ബക്കിങ്ഹാം പാലസില്‍ ചാള്‍സ് രാജാവ് ഒരുക്കിയ റിസപ്ഷനില്‍ പങ്കെടുക്കുകയായിരുന്നു മുര്‍മു.ബക്കിങ്ഹാം കൊട്ടാരത്തിനടുത്ത ലാന്‍കാസ്റ്റര്‍ ഹൗസിലെ എലിസബത്ത് രാജ്ഞിക്കായി അനുശോചന സന്ദേശം രേഖപ്പെടുത്തുന്ന പുസ്തകത്തില്‍ മുര്‍മു ഒപ്പുവെക്കുകയും ചെയ്തു. വെസ്റ്റ് മിന്‍സ്റ്റര്‍ ഹാളിലെ രാജ്ഞിയുടെ പേടകത്തില്‍ അവര്‍ അന്ത്യാജ്ഞലിയര്‍പ്പിക്കുകയും ചെയ്തു.യു.കെയിലേക്ക് രാഷ്ട്രപതിയുടെത് ഔദ്യോഗിക സന്ദര്‍ശനമാണ്. സെപ്റ്റംബര്‍ 17നാണ് മുര്‍മു യു.കെയിലേക്ക് പോയത്. രാജ്യത്തിന്റെ പ്രതിനിധിയായാണ് മുര്‍മു രാജ്ഞിയുടെ സംസ്‌കാരചടങ്ങില്‍

Full Story
[422][423][424][425][426]
 
-->




 
Close Window