Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=120.1057 INR  1 EURO=104.9098 INR
ukmalayalampathram.com
Tue 09th Dec 2025
UK Special
  25-01-2024
നോട്ടിംഗ്ഹാം തെരുവില്‍ ഇന്ത്യന്‍ വംശജ ഉള്‍പ്പെടെ മൂന്നു പേരുടെ ജീവനെടുത്ത പ്രതിയെ പിടികൂടാനുള്ള അവസരം പോലീസ് പാഴാക്കി

ലണ്ടന്‍: നോട്ടിംഗ്ഹാം തെരുവില്‍ മൂന്ന് പേരുടെ ജീവനെടുത്ത കൊലയാളിയെ പിടികൂടാനുള്ള അവസരങ്ങള്‍ നഷ്ടമാക്കിയെന്ന് സമ്മതിച്ച് പോലീസ്. ആറ് തവണയാണ് ആയുധധാരിയെ പിടികൂടാനുള്ള സാധ്യതകള്‍ പോലീസ് ഉപയോഗപ്പെടുത്താതെ പോയത്. കഴിഞ്ഞ വര്‍ഷം ജൂണില്‍ പാരാനോയ്ഡ് ഷീസോഫ്രെനിയ ബാധിച്ച വാള്‍ഡോ കാലോകെയിന്‍ ഇന്ത്യന്‍ വംശജ ഗ്രേസ് ഒ'മാലി കുമാര്‍, ബാര്‍ണാബേ വെബ്ബര്‍, എന്നിവര്‍ക്ക് പുറമെ ഇയാന്‍ കോട്സ് എന്ന വ്യക്തിയുടെയും ജീവനെടുക്കുകയായിരുന്നു. കോട്സിന്റെ വാന്‍ അടിച്ചുമാറ്റിയ അക്രമി ഇത് കാല്‍നടക്കാര്‍ക്ക് നേരെ ഇടിച്ചുകയറ്റി. മൂന്ന് നരഹത്യാ കുറ്റങ്ങളാണ് കാലോകെയിന്‍ ഇപ്പോള്‍ സമ്മതിച്ചിരിക്കുന്നത്. കൂടാതെ കാല്‍നടക്കാരെ വാന്‍ ഇടിച്ചുകയറ്റി വധിക്കാന്‍ ശ്രമിച്ച കേസുകളിലും

Full Story
  25-01-2024
രോഗികളെ ഉപദ്രവിക്കുകയും രേഖകളില്‍ കൃത്രിമം കാണിക്കുകയും ചെയ്ത മുപ്പത്തിയൊന്നിലധികം എന്‍എച്ച്എസ് ജീവനക്കാര്‍ക്ക് സസ്‌പെന്‍ഷന്‍

ലണ്ടന്‍: രോഗികളെ ഉപദ്രവിക്കുകയും രേഖകളില്‍ കൃത്രിമം കാട്ടുകയും ചെയ്ത 31 ലധികം ജീവനക്കാരെ എന്‍എച്ച് എസ് ആശുപത്രിയില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്തു. ഒരേ ആശുപത്രിയില്‍ നിന്ന് തന്നെ ഇത്രയധികം ജീവനക്കാര്‍ക്ക് എതിരെ ഒറ്റയടിക്ക് നടപടി സ്വീകരിക്കുന്നത് അപൂര്‍വ്വമാണ്. ഇതില്‍ മലയാളികള്‍ ഉള്‍പ്പെട്ടിട്ടുണ്ടോ എന്ന കാര്യത്തില്‍ കൂടുതല്‍ വിവരങ്ങള്‍ അറിവായിട്ടില്ല. നോട്ടിംഗ് ഹാം ഷെയറിലെ ഹൈബറി ഹോസ്പിറ്റലിലെ ജീവനക്കാരാണ് നടപടി നേരിട്ടത്. ഗുരുതരമായ പെരുമാറ്റ ദൂഷ്യത്തെ കുറിച്ച് ലഭിച്ച പരാതികളെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിന്റെ ഫലമായാണ് ഇത്രയും ജീവനക്കാര്‍ നടപടി നേരിട്ടത്. ആശുപത്രിയിലെ മാനസികാരോഗ്യ വിഭാഗത്തിലെ രോഗികളാണ് ക്രൂരമായ പീഡനത്തിന് വിധേയരായത്.
Full Story

  24-01-2024
നോര്‍ക്ക-യുകെ റിക്രൂട്ട്‌മെന്റ്: 29 വിദ്യാര്‍ഥികള്‍ പങ്കെടുത്തു

തിരുവനന്തപുരം: നോര്‍ക്ക-യുകെ റിക്രൂട്ട്‌മെന്റില്‍ ഡോക്ടര്‍മാരുടെ (സൈക്യാട്രിസ്റ്റ്) അഭിമുഖം കൊച്ചിയില്‍ പൂര്‍ത്തിയായി.

നോര്‍ക്ക റൂട്ട്‌സ് യുണൈറ്റഡ് കിംങ്ഡമിലെ (യു.കെ) ഇംഗ്ലണ്ടിലേയും വെയില്‍സിലേയും വിവിധ എന്‍.എച്ച്.എസ് ട്രസ്റ്റുകളിലെ ഡോക്ടര്‍മാരുടെ (സൈക്യാട്രിസ്റ്റ്) അഭിമുഖം കൊച്ചിയില്‍ പൂര്‍ത്തിയായി. ഹോട്ടല്‍ ക്രൗണ്‍പ്ലാസയില്‍ നടന്ന അഭിമുഖങ്ങള്‍ക്ക് യു.കെ യില്‍ നിന്നുളള പ്രതിനിധികള്‍ നേതൃത്വം നല്‍കി. നോര്‍ക്ക റൂട്ട്‌സ് റിക്രൂട്ട്‌മെന്റ് വിഭാഗം പ്രതിനിധികളും പങ്കെടുത്തു. ഇംഗ്ലണ്ടിലേയ്ക്ക് 17 പേര്‍ ഉള്‍പ്പെടെ 29 ഉദ്യോഗാര്‍ത്ഥികള്‍ അഭിമുഖങ്ങളില്‍ പങ്കെടുക്കാനെത്തി. തിരഞ്ഞെടുക്കപ്പെടുന്നവരെ

Full Story
  24-01-2024
ഷുഐബിന്റെ വിസ വിഷയത്തില്‍ ഇടപെട്ട് യുകെ പ്രധാനമന്ത്രി റിഷി സുനക്

ലണ്ടന്‍: ഇംഗ്ലണ്ട് ക്രിക്കറ്റ് ടീം അംഗം ഷുഐബ് ബഷീറിന് ഇന്ത്യന്‍ വിസ ലഭിക്കാത്തതുമായി ബന്ധപ്പെട്ട വിഷയത്തില്‍ ഇടപെട്ട് യുകെ പ്രധാനമന്ത്രി ഋഷി സുനകിന്റെ ഓഫീസ്. ബ്രിട്ടീഷ് പൗരന്‍മാരുടെ വിസ നടപടികളുമായി ബന്ധപ്പെട്ട നടപടിക്രമങ്ങള്‍ ഇന്ത്യ ന്യായമായി പരിഗണിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി പ്രധാനമന്ത്രിയുടെ വക്താവ് പറഞ്ഞു.''എനിക്ക് ഈ വിഷയത്തെ കുറിച്ച് കൃത്യമായി പറയാനാകില്ല. എന്നാല്‍, ഞങ്ങള്‍ മുമ്പ് ഇത്തരം പ്രശ്നങ്ങള്‍ ഹൈക്കമ്മീഷനില്‍ ഉന്നയിച്ചിട്ടുണ്ട്. വിസ നടപടിക്രമങ്ങളില്‍ ഇന്ത്യ എല്ലാസമയത്തും ബ്രിട്ടീഷ് പൗരന്മാരോട് നീതിപൂര്‍വ്വം പെരുമാറുമെന്ന് ഞങ്ങള്‍ പ്രതീക്ഷിക്കുന്നു. പാക് വംശജരായിട്ടുള്ള ബ്രിട്ടീഷ് പൗരന്മാര്‍ അനുഭവിക്കുന്ന പ്രശ്‌നങ്ങള്‍ ഞങ്ങള്‍

Full Story
  24-01-2024
യുകെ മലയാളികള്‍ക്കു ഞെട്ടലുണ്ടാക്കി മറ്റൊരു മരണം: യാത്രയായത് വൂസ്റ്ററില്‍ താമസിക്കുന്ന സ്റ്റീഫന്‍ മൂലക്കാട്ട്
ഒരു മരണ വാര്‍ത്തയുടെ തേങ്ങല്‍ ഒടുങ്ങുന്നതിനു മുന്‍പ് മറ്റൊരു വേര്‍പാട്. യുകെയിലെ വൂസ്റ്ററില്‍ താമസിക്കുന്ന53 വയസ്സുകാരന്‍ സ്റ്റീഫന്‍ മൂലക്കാട്ട് നിര്യാതനായി. ഭാര്യ - ലിസ്സി. മക്കള്‍: ഉല്ലാസ്, ഫെലിക്സ്, കെസിയ എന്നിവര്‍. മരുമകള്‍: റോസ് മേരി. ത്രീ കൗണ്ടി ഹോളി കിംഗ്സ് ക്നാനായ കാത്തലിക് പ്രൊപ്പോസ്ഡ് മിഷനില്‍ അംഗമായിരുന്നു. കേരളത്തില്‍ വെളിയന്നൂര്‍ സെന്റ് മേരീസ് പള്ളി ഇടവകാംഗമാണ്. യുകെകെസിഎ വൂസ്റ്റര്‍ യൂണിറ്റ് അംഗമാണു സ്റ്റീഫന്‍. മസില്‍ വീക്ക്നെസ് രോഗം മൂര്‍ച്ഛിച്ചതോടെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും രോഗിലേപനം നല്‍കുകയും ചെയ്തിരുന്നു. അതിനു ശേഷമാണ് മരണം.
Full Story
  24-01-2024
യുകെയില്‍ സ്‌കാം മെസേജുകളില്‍ അകപ്പെടുന്നവരുടെ എണ്ണം വര്‍ധിക്കുന്നതായി റിപ്പോര്‍ട്ട്

ലണ്ടന്‍: സ്‌കാം മെസ്സേജുകള്‍ അയക്കുന്നതില്‍ തട്ടിപ്പുകാര്‍ ആശ്രയിക്കുന്നത് നിര്‍മ്മിത ബുദ്ധിയെ. എ ഐയുടെ സഹായത്തോടെ തയ്യാറാക്കിയ ഇത്തരം ഇമെയിലുകള്‍ തിരിച്ചറിയാന്‍ ബുദ്ധിമുട്ടാകുമമെന്ന മുന്നറിയിപ്പ് നല്‍കി യുകെയുടെ സൈബര്‍ സുരക്ഷാ ഏജന്‍സി. പാസ്വേഡുകളോ വ്യക്തിഗത വിശദാംശങ്ങളോ കൈമാറാന്‍ ആവശ്യപ്പെടുന്ന വ്യാജ സന്ദേശങ്ങള്‍ AI ഉപകരണങ്ങളുടെ സങ്കീര്‍ണ്ണത കാരണമാണ് ജനങ്ങള്‍ തിരിച്ചറിയാതെ പോകുന്നതെന്ന് നാഷണല്‍ സൈബര്‍ സെക്യൂരിറ്റി സെന്റര്‍ (എന്‍.സി.എസ്.സി) പറഞ്ഞു. ലളിതമായ ടെക്സ്റ്റ് സന്ദേശങ്ങളില്‍ (പ്രോംപ്റ്റ്) നിന്ന് ടെക്സ്റ്റ്, വോയ്സ്, ഇമേജുകള്‍ എന്നിവ നിര്‍മ്മിക്കാന്‍ കഴിയുന്ന സാങ്കേതിക വിദ്യയാണ് ജനറേറ്റീവ് AI. ചാറ്റ് ജി പി റ്റി പോലുള്ള ചാറ്റ്‌ബോട്ടുകളും

Full Story
  24-01-2024
വിദേശ വിദ്യാര്‍ഥി വിസ പരിധി പ്രഖ്യാപിച്ച് കാനഡ, മലയാളികള്‍ക്ക് തിരിച്ചടി

ലണ്ടന്‍: വിദേശ പഠനവും ജോലിയുമെല്ലാം സ്വപ്നം കണ്ടു ഇന്ത്യ ഉള്‍പ്പെടെയുള്ള രാജ്യങ്ങളിലെ വിദ്യാര്‍ഥികളും , ഉദ്യോഗാര്‍ത്ഥികളും തെരഞ്ഞെടുക്കുന്ന രാജ്യങ്ങളിലൊന്ന് കാനഡയാണ്. ഇപ്പോഴിതാ രാജ്യത്ത് സ്റ്റുഡന്റ് വിസയ്ക്ക് പരിധി ഏര്‍പ്പെടുത്തിയിരിക്കുകയാണ് കനേഡിയന്‍ സര്‍ക്കാര്‍. വിദേശ വിദ്യാര്‍ത്ഥി വിസയ്ക്ക് പരിധി പ്രഖ്യാപിച്ചിരിക്കുകയാണ് കാനഡ. 2 വര്‍ഷത്തെ പരിധിയാണ് പ്രഖ്യാപിച്ചിരിക്കുന്നത്. രാജ്യത്തെ ഭവന സൗകര്യങ്ങള്‍ക്കും സാമൂഹിക സേവനങ്ങള്‍ക്കും വര്‍ദ്ധിച്ച ആവശ്യകത ഉണ്ടായിരിക്കുന്ന സാഹചര്യം പരിഗണിച്ചാണ് താത്കാലികമായി വിദേശ വിദ്യാര്‍ത്ഥികളുടെ എണ്ണം നിയന്ത്രിക്കാന്‍ തീരുമാനിച്ചിരിക്കുന്നത്. പുതിയ തീരുമാനത്തിന്റെ ഭാഗമായി 2024-ല്‍ പുതിയ പഠന വിസകളില്‍ 35

Full Story
  24-01-2024
യുകെയെ ദുരിതത്തിലാഴ്ത്താന്‍ മറ്റൊരു കൊടുങ്കാറ്റ് കൂടി

ലണ്ടന്‍: ജോസിലിന്‍ കൊടുങ്കാറ്റ് യുകെയില്‍ മറ്റൊരു ദിവസം കൂടി നാശം വിതയ്ക്കുമെന്ന് കാലാവസ്ഥാ നിരീക്ഷകര്‍. ഇഷാ കൊടുങ്കാറ്റിന് പിന്നാലെ കാലാവസ്ഥ വീണ്ടും വഷളാകുമ്പോള്‍ അഞ്ച് പേര്‍ക്കാണ് ജീവഹാനി നേരിട്ടത്. യുകെയില്‍ മറ്റൊരു ദിവസത്തേക്ക് കൂടി കാറ്റ് മൂലമുള്ള ആംബര്‍, മഞ്ഞ ജാഗ്രതാ മുന്നറിയിപ്പുകള്‍ പുറപ്പെടുവിച്ചിട്ടുണ്ട്. ഇതോടെ മറ്റൊരു ദിവസം കൂടി മോശം കാലാവസ്ഥയില്‍ ദുരിതം നേരിടുമെന്ന് മെറ്റ് ഓഫീസ് സ്ഥിരീകരിക്കുകയാണ്. റെയില്‍, റോഡ് ഗതാഗതത്തില്‍ സാരമായ തടസ്സങ്ങള്‍ നേരിടുന്നതിനാല്‍ യാത്ര ചെയ്യുന്നതിന് ഇന്നലെ മുതല്‍ ജാഗ്രതാ നിര്‍ദ്ദേശം നിലവിലുണ്ടായിരുന്നു. രാവിലെ എട്ട് വരെയാണ് വെസ്റ്റേണ്‍, നോര്‍ത്തേണ്‍ സ്‌കോട്ട്ലണ്ടില്‍ ആംബര്‍ അലേര്‍ട്ട്

Full Story
[494][495][496][497][498]
 
-->




 
Close Window