Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=120.1057 INR  1 EURO=104.9098 INR
ukmalayalampathram.com
Tue 09th Dec 2025
UK Special
  24-01-2024
യുകെ മലയാളി സമൂഹത്തില്‍ വീണ്ടും മരണം; വിട പറഞ്ഞത് സാലിസ്ബറിയില്‍ ആദ്യകാലത്ത് എത്തിയ മലയാളി ബീന വിന്നി
യുകെയില്‍ നിന്നു വീണ്ടും മരണ വാര്‍ത്ത. സാലിസ്ബറിയില്‍ താമസിക്കുന്ന ബീന വിന്നിയാണു (54) മരിച്ചത്. സാലിസ്ബറിയില്‍ കുടിയേറിയ ആദ്യകാല മലയാളിയാണു ബീന. ഭര്‍ത്താവ് വിന്നി ജോണ്‍. മക്കള്‍ - റോസ്‌മോള്‍ വിന്നി, റിച്ചാര്‍ഡ് വിന്നി. സാലിസ്ബറി മലയാളി കമ്മ്യൂണിറ്റി അംഗമായ ബീന ഗ്രേറ്റ് ബ്രിട്ടന്‍ സീറോ മലബാര്‍ രൂപതയിലെ സൗത്താംപ്ടണ്‍ റീജിയണിലെ സാലിസ്ബറി സെന്റ് തോമസ് മിഷന്‍ അംഗവും കൂടിയാണ്. സാലിസ്ബറി മലയാളി കമ്മ്യൂണിറ്റി സെക്രട്ടറി, എക്സിക്യൂട്ടീവ് മെമ്പര്‍, പ്രോഗ്രാം കോ ഓര്‍ഡിനേറ്റര്‍ എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുള്ള ബീന ചേച്ചി സാലിസ്ബറിയിലെ മതധ്യാപക കൂടിയായിരുന്നു.
ഏതാനും നാളുകളായി ചികിത്സയിലായിരുന്നുവെങ്കിലും ഇന്നലെ അസുഖം മൂര്‍ച്ഛിക്കുകയും ഹോസ്പിറ്റലില്‍ എത്തിക്കുകയും തുടര്‍ന്ന് രാത്രി
Full Story
  24-01-2024
നാലു കിലോ ഭാരമുള്ള ഉരുളക്കിഴങ്ങ്, 27 കിലോയുള്ള കോളിഫ്‌ളവര്‍, യുകെ കര്‍ഷകന്റെ വിളവെടുപ്പ്

ലണ്ടന്‍: ഒരുപാട് കര്‍ഷകരെ നമ്മള്‍ കണ്ടിട്ടുണ്ടാവും. എന്നാല്‍, ഇങ്ങനെ ഒരു കര്‍ഷകനെ അധികം കാണാന്‍ ചാന്‍സില്ല. ലോകത്തിലെ തന്നെ ഏറ്റവും വലിയ പച്ചക്കറികള്‍ വളര്‍ത്തിയെടുക്കുന്നവരില്‍ ഒരാളാണ് പീറ്റര്‍ ഗ്ലേസ്ബ്രൂക്ക്. ഏറ്റവും ഭാരമുള്ള ഉരുളക്കിഴങ്ങ് (4.98 കിലോ), ഏറ്റവും ഭാരമുള്ള കോളിഫ്ളവര്‍ (27.48 കിലോ), ഏറ്റവും ഭാരമേറിയ വഴുതന (3.362 കിലോ), ഏറ്റവും ഭാരമുള്ള കാപ്‌സിക്കം (750 ഗ്രാം) ഇവയെല്ലാം വളര്‍ത്തിയെടുത്ത് ഗിന്നസ്ബുക്കില്‍ കയറിയ ആള് കൂടിയാണ് അദ്ദേഹം. യുകെയിലെ നോട്ടിംഗ്ഹാംഷെയറിലെ താമസക്കാരനാണ് 79 -കാരനായ പീറ്റര്‍. തന്റെ നാട്ടില്‍ മാത്രമല്ല, വ്യത്യസ്തമായ പച്ചക്കറികള്‍ നട്ടുവളര്‍ത്തി ലോകമെമ്പാടും അറിയപ്പെടുന്ന ആളാണ് പീറ്റര്‍. അര ഏക്കര്‍ സ്ഥലമുണ്ട് പീറ്ററിന്. അവിടെയാണ്

Full Story
  24-01-2024
റുവാന്‍ഡ ബില്ലില്‍ റിഷിക്ക് തിരിച്ചടി, ബില്ലിനെതിരേ ഹൗസ് ഓഫ് ലോര്‍ഡ്‌സ്

ലണ്ടന്‍: കോമണ്‍സ് പാസാക്കിയ, പ്രധാനമന്ത്രി റിഷി സുനാകിന്റെ റുവാന്‍ഡ ബില്ലിനെതീരെ വോട്ടിംഗുമായി ഹൗസ് ഓഫ് ലോര്‍ഡ്സ്. കിഗാലിയുമായി ഒപ്പുവെച്ച പുതിയ കരാറിനെ നിയമമാക്കി മാറ്റുന്നത് അനിശ്ചിതമായി വൈകിപ്പിക്കാനുള്ള നീക്കം നടത്തിയാണ് നാടുകടത്തല്‍ സ്‌കീമിന് പിയേഴ്സ് തിരിച്ചടി സമ്മാനിച്ചിരിക്കുന്നത്. 171-ന് എതിരെ 214 വോട്ടുകള്‍ക്കാണ് റുവാന്‍ഡ സുരക്ഷിതമാണെന്ന ബില്ലിനെ നിയമമാക്കി മാറ്റുന്നതിന് പിയേഴ്സ് എതിര്‍പ്പ് രേഖപ്പെടുത്തിയത്. നിലവിലെ കരാര്‍ പ്രകാരം അഭയാര്‍ത്ഥി അപേക്ഷകര്‍ റുവാന്‍ഡയില്‍ സുരക്ഷിതരാകില്ലെന്നാണ് ലേബറിന്റെ ലോര്‍ഡ് ഗോള്‍സ്മിത്ത് മുന്നോട്ട് വെച്ച പ്രമേയം ആരോപിച്ചത്. അടുത്ത ആഴ്ച പ്രധാനമന്ത്രിയുടെ പ്രധാന പദ്ധതി അപ്പര്‍ ഹൗസില്‍

Full Story
  23-01-2024
കാഴ്ചപരിമിതിയുള്ളവര്‍ക്ക് യുകെയില്‍ ഡ്രൈവിംഗ് ലൈസന്‍സ് നഷ്ടമാകും

ലണ്ടന്‍: ഏതെങ്കിലും രീതിയില്‍ കാഴ്ച പരിമിതിയുള്ള പ്രായമായവരുടെ ഡ്രൈവിംഗ് ലൈസന്‍സ് പിന്‍വലിച്ചേക്കാം എന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നു. റോഡ് സുരക്ഷ മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായി അടുത്ത വര്‍ഷത്തോടെ പുതിയ കാഴ്ചാ നിയമങ്ങള്‍ അവതരിപ്പിക്കുമെന്ന് ആണ് പുറത്തുവരുന്ന വിവരങ്ങള്‍ സൂചിപ്പിക്കുന്നത്. ഏതെങ്കിലും രീതിയില്‍ കാഴ്ചയ്ക്ക് ബുദ്ധിമുട്ടുള്ള ഡ്രൈവര്‍മാര്‍ ഉടന്‍ തന്നെ ഡ്രൈവര്‍ ആന്റ് വെഹിക്കിള്‍ ലൈസന്‍സി ഏജന്‍സിയെ അറിയിക്കണം. പ്രായമായവര്‍ക്കും കാഴ്ചയ്ക്ക് ബുദ്ധിമുട്ടുള്ളവര്‍ക്കും വെളിച്ചത്തിന്റെ വിവിധ തലങ്ങളില്‍ ഇനി വാഹനം ഓടിച്ച് കാണിക്കേണ്ടതായി വരും. കാഴ്ചാ പരിമിതിയുള്ളവര്‍ രാത്രി കാലങ്ങളില്‍ വാഹനം ഓടിക്കുന്നതിന് ഒട്ടേറെ സുരക്ഷാ

Full Story
  23-01-2024
ഏപ്രില്‍ മുതല്‍ എനര്‍ജി ബില്ലുകളില്‍ 300 പൗണ്ട് കുറവ് വരും

ലണ്ടന്‍: ഏപ്രില്‍ മുതല്‍ കുടുംബങ്ങളുടെ ബജറ്റില്‍ 300 പൗണ്ട് വരെ ലാഭം കൈവരാന്‍ വഴിയൊരുങ്ങുന്നു. എനര്‍ജി ബില്ലുകളില്‍ മികച്ച ലാഭം സമ്മാനിക്കാന്‍ ഓഫ്ജെം എനര്‍ജി പ്രൈസ് ക്യാപ്പ് കുറയ്ക്കുന്നതാണ് ഉപകാരമായി മാറുന്നത്. സ്പ്രിംഗ് സീസണില്‍ പ്രൈസ് ക്യാപ്പില്‍ 16% കുറവാണ് വരുത്തുകയെന്നാണ് പ്രവചനങ്ങള്‍. ഏപ്രില്‍ മുതല്‍ ശരാശരി പ്രതിവര്‍ഷ ബില്ലുകള്‍ 1928 പൗണ്ടില്‍ നിന്നും 1620 പൗണ്ടിലേക്കാണ് താഴുകയെന്ന് കോണ്‍വാള്‍ ഇന്‍സൈറ്റ്സ് പ്രവചിക്കുന്നു. ഏപ്രില്‍ 1 മുതല്‍ 40 പൗണ്ടെങ്കിലും കുറവ് വരുമെന്നാണ് ഡിസംബറില്‍ പ്രവചിച്ചിരുന്നത്.

ഇതിന് ശേഷം ജൂലൈ 1 മുതല്‍ എനര്‍ജി ബില്ലുകള്‍ പ്രതിവര്‍ഷം 1497 പൗണ്ടിലേക്ക് താഴുമെന്നാണ് പ്രവചനം. മുന്‍പത്തെ

Full Story
  23-01-2024
കര്‍ശന നീക്കങ്ങള്‍ തിരിച്ചടിയാകുന്നു, ഋഷി പ്രധാനമന്ത്രിയായ ശേഷം ടോറിക്ക് പിന്തുണ കുറയുന്നതായി റിപ്പോര്‍ട്ട്

ലണ്ടന്‍: 2022 ഒക്ടോബറില്‍ ഋഷി സുനക് പ്രധാനമന്ത്രിയായതിന് ശേഷമുള്ള ഏറ്റവും കുറഞ്ഞ ജനപിന്തുണ ടോറികള്‍ക്ക് ലഭിച്ചതായി അഭിപ്രായ സര്‍വേ. റെഡ്ഫീല്‍ഡ് വില്‍ടണ്‍ നടത്തിയ സര്‍വ്വേയില്‍ ടോറികളുടെ ജനപിന്തുണ വെറും 22 പോയിന്റ് മാത്രമാണെന്നാണ് വ്യക്തമാകുന്നത്. ലിസ് ട്രസ്സില്‍ നിന്നും ഋഷി അധികാരമേല്‍ക്കുമ്പോള്‍ ഉണ്ടായിരുന്നതിനേക്കാള്‍ വെറും ഒരു പോയിന്റ് മാത്രമാണ് ഉയര്‍ന്നത്. ബ്രിട്ടന്‍ സാമ്പത്തികമായി തകര്‍ന്നപ്പോള്‍ പിടിച്ചുയര്‍ത്താന്‍ കര്‍ശന നീക്കങ്ങള്‍ ഋഷി സുനക്കിന് നടപ്പാക്കേണ്ടിവന്നു. ഇതാകാം ഒരു വിഭാഗത്തിന് അതൃപ്തിയുണ്ടാക്കിയത്. അതിനിടെ തീവ്ര വലതുപക്ഷ ആശയക്കാരായ റിഫോം പാര്‍ട്ടിക്ക് ടോറികള്‍ക്ക് ലഭിച്ചതിന്റെ പകുതിയിലേറെ പോയിന്റുകള്‍ ലഭിച്ചു. ഇതുവരെ

Full Story
  23-01-2024
യുകെയിലെ ബര്‍മിങ്ഹാമില്‍ 17 വയസ്സുകാരന്‍ കുത്തേറ്റു മരിച്ചു: മുഹമ്മദിന്റെ കൊലപാതകം ആളുമാറിയുള്ള ആക്രമണമെന്ന് റിപ്പോര്‍ട്ട്
യുകെയിലെ ബര്‍മിങ്ഹാമില്‍ സിറ്റി സെന്ററില്‍ 17 വയസ്സുകാരന്‍ കുത്തേറ്റു മരിച്ചു. ആളുമാറിയുള്ള ആക്രമണമാണ് സംഭവിച്ചതെന്ന് റിപ്പോര്‍ട്ട്. മുഹമ്മദ് ഹസാം അലിയാണ് സെന്ററില്‍ വെച്ച് കുത്തേറ്റ് മരിച്ചത്. വിക്ടോറിയ സ്‌ക്വയറില്‍ ഗുരുതരമായി കത്തിക്കുത്ത് ഏറ്റ നിലയിലാണ് ഇരയെ കണ്ടെത്തിയതെന്ന് പോലീസ് പറഞ്ഞു.

മുഹമ്മദിന്റെ കൊലയാളിയെ പിടികൂടാന്‍ വെസ്റ്റ് മിഡ്ലാന്‍ഡ്സ് പോലീസ് തെരച്ചില്‍ ഊര്‍ജ്ജിതമാക്കി. പ്രതിയുടെ ചിത്രം കുടുംബം പുറത്തുവിട്ടിട്ടുണ്ട്. സംഭവം ഗ്യാംഗ് ബന്ധമുള്ളതല്ലെന്ന് സേന ഇപ്പോള്‍ കരുതുന്നു. എന്നാല്‍ അക്രമത്തിന് പിന്നില്‍ ഒരു കാരണം കണ്ടെത്താന്‍ സാധ്യമായിട്ടില്ല.

ആളുമാറി നടന്ന കൊലപാതകമാണ് നടന്നതെന്ന് ഡിറ്റക്ടീവ് ഇന്‍സ്പെക്ടര്‍ മിഷേല്‍ തര്‍ഗുഡ് പറഞ്ഞു. കൃത്യത്തിന് പിന്നിലുള്ള
Full Story
  23-01-2024
ആദ്യം വീശിയ ചുഴലിക്കാറ്റില്‍ 3 മരണം: വീണ്ടും കൊടുങ്കാറ്റുണ്ടാകുമെന്ന് മുന്നറിയിപ്പ്: മഞ്ഞില്‍ മുങ്ങിയ യുകെയില്‍ പ്രകൃതിയുടെ താണ്ഡവം
ഇഷാ കൊടുങ്കാറ്റില്‍ മൂന്ന് മരണങ്ങള്‍ രേഖപ്പെടുത്തിയതിന് പിന്നാലെ അടുത്ത കൊടുങ്കാറ്റും എത്തുന്നു. ഏതാനും മണിക്കൂറില്‍ ജോസിലിന്‍ കൊടുങ്കാറ്റ് എത്തിച്ചേരുമെന്ന് മെറ്റ് ഓഫീസ് മുന്നറിയിപ്പ് നല്‍കി.

ജീവന്‍ അപകടത്തിലാക്കുന്നുവെന്ന ജാഗ്രതാ നിര്‍ദ്ദേശങ്ങളാണ് മെറ്റ് പുറപ്പെടുവിച്ചിരിക്കുന്നത്. തലേദിവസം രാത്രി ഇഷാ കൊടുങ്കാറ്റിനെ തുടര്‍ന്ന് മൂന്ന് വ്യത്യസ്ത സംഭവങ്ങളിലായി മൂന്ന് പേര്‍ മരിച്ചിരുന്നു. സ്‌കോട്ട്ലണ്ടിലെ റിവര്‍ ടേ യൂസ്റ്ററിയില്‍ 107 മൈല്‍ വരെ വേഗത്തിലുള്ള കാറ്റാണ് എത്തിച്ചേര്‍ന്നത്. അയര്‍ലണ്ടിലെ ഡോണെഗലില്‍ ശക്തമായ ഇടിമിന്നലില്‍ വീടുകള്‍ക്ക് തീപിടിച്ചു.

ഇന്ന് മുതല്‍ യുകെയില്‍ എത്തുന്ന ജോസിലിന്‍ കൊടുങ്കാറ്റിനെതിരെ രാജ്യത്തെ ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് കാലാവസ്ഥാ
Full Story
[495][496][497][498][499]
 
-->




 
Close Window