Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=120.1057 INR  1 EURO=104.9098 INR
ukmalayalampathram.com
Tue 09th Dec 2025
UK Special
  21-01-2024
യുകെയില്‍ കൊടുങ്കാറ്റ് ആറാട്ട്, എല്ലായിടത്തും ജാഗ്രതാ നിര്‍ദേശം

ലണ്ടന്‍: ശക്തമായ കാറ്റും, അതിശക്തമായ മഴയും ചേര്‍ന്ന് ബ്രിട്ടനില്‍ വ്യാപകമായ കൊടുങ്കാറ്റ് നാശം വിതയ്ക്കുമെന്ന് മുന്നറിയിപ്പ്. വിവിധ ആംബര്‍ മുന്നറിയിപ്പുകളാണ് രാജ്യത്തിന്റെ വിവിധ ഭാഗങ്ങള്‍ക്കായി മെറ്റ് ഓഫീസ് പുറപ്പെടുവിച്ചിരിക്കുന്നത്. സെപ്റ്റംബര്‍ മുതല്‍ വരുന്ന ഒന്‍പതാമത്തെ കൊടുങ്കാറ്റാണ് ഇഷ. 80 എംപിഎച്ച് വരെ വേഗത്തില്‍ കാറ്റാണ് പ്രതീക്ഷിക്കുന്നത്. ഇത് പവര്‍കട്ടും, റോഡിലും, പാലങ്ങളിലും വര്‍ദ്ധിച്ച തടസ്സങ്ങളും രൂപപ്പെടുമെന്നാണ് സൂചന. റെയില്‍, ബസ് സര്‍വ്വീസുകള്‍ക്ക് കാലതാമസങ്ങളും, റദ്ദാക്കലുകളും നേരിടുമെന്നാണ് മുന്നറിയിപ്പ്.

നോര്‍ത്ത്, വെസ്റ്റ് ഇംഗ്ലണ്ട്, വെയില്‍സ്, നോര്‍ത്തേണ്‍ ഇംഗ്ലണ്ട്, സ്‌കോട്ട്ലണ്ടിലെ

Full Story
  21-01-2024
കടകളില്‍ മോഷണം വര്‍ധിച്ചു, ഒപ്പം കേസുകളുടെ എണ്ണവും

ലണ്ടന്‍: ബ്രിട്ടനില്‍ മോഷണം നടന്നാല്‍ ചോദിക്കാനും, പറയാനും ആളില്ലെന്ന ആരോപണം ശക്തമാണ്. വീടുകളില്‍ മോഷണം നടന്നാല്‍ പോലീസ് ഇതൊന്നും കാര്യമായി എടുക്കാറില്ലെന്നതാണ് അവസ്ഥ. പ്രതികളെ പിടികൂടുന്നതിനോ, നടപടി എടുക്കുന്നതിനോ യാതൊരു താല്‍പര്യവും കാണിക്കാറുമില്ല. എന്നാല്‍ ഷോപ്പുകളില്‍ മോഷണം വര്‍ദ്ധിച്ചതോടെ ഒരു ദശകത്തിനിടെ ആദ്യമായി മോഷണ കേസുകളില്‍ പ്രോസിക്യൂഷന്‍ വര്‍ദ്ധിച്ചതായി ഔദ്യോഗിക കണക്കുകള്‍ വ്യക്തമാക്കുന്നു. 2023 ജൂണ്‍ വരെ കണക്കുകള്‍ പ്രകാരം 25,945 പ്രോസിക്യൂഷനുകളാണ് ഷോപ്പുകളിലെ മോഷണത്തിന്റെ പേരില്‍ നടത്തിയത്. മുന്‍ വര്‍ഷത്തിലെ ഈ ഘട്ടത്തില്‍ 20,978 പ്രോസിക്യൂഷനുകളാണ് നടന്നത്. 24 ശതമാനമാണ് വര്‍ദ്ധന.

ഇതോടെ മോഷണങ്ങളുടെ

Full Story
  20-01-2024
അമ്പതാം വയസില്‍ ലണ്ടന്‍ യൂണിവേഴ്‌സിറ്റിയില്‍ നിന്നും ബിരുദാനന്തര ബിരുദം നേടി ട്വിങ്കിള്‍ ഖന്ന

ലണ്ടന്‍: 50ാം വയസ്സില്‍ ലണ്ടന്‍ സര്‍വകലാശാലയില്‍ നിന്ന് ബിരുദാനന്തര ബിരുദം നേടി മുന്‍ നടി ട്വിങ്കിള്‍ ഖന്ന. ഫിക്ഷന്‍ റൈറ്റിംഗ് മാസ്റ്റര്‍ പ്രോഗ്രാമിലാണ് ട്വിങ്കിള്‍ ഖന്ന ബിരുദാനന്തര ബിരുദം പൂര്‍ത്തിയാക്കിയത്. ഭര്‍ത്താവ് നടന്‍ അക്ഷയ് കുമാറിനൊപ്പം കോണ്‍വെക്കേഷന്‍ വേഷത്തില്‍ നില്‍ക്കുന്ന ചിത്രം ട്വിങ്കിള്‍ ഖന്ന തന്നെ കഴിഞ്ഞ ദിവസം പങ്കുവച്ചിരുന്നു. നടിയും പിന്നീട് എഴുത്തുകാരിയുമായ ട്വിങ്കിള്‍ ഖന്ന 2022ലാണ് ലണ്ടന്‍ യൂണിവേഴ്‌സിറ്റിയില്‍ നിന്ന് ബിരുദാനന്തര ബിരുദത്തിന് ചേര്‍ന്നത്. ഭാര്യയുടെ നേട്ടത്തില്‍ ബോളിവുഡ് സൂപ്പര്‍താരം അക്ഷയ് കുമാര്‍ വികാരാധീനമായ പോസ്റ്റ് ഷെയര്‍ ചെയ്തിട്ടുണ്ട്. 'രണ്ടു വര്‍ഷം മുമ്പ്, നീ വീണ്ടും പഠിക്കാന്‍ ആഗ്രഹമുണ്ടെന്ന്

Full Story
  20-01-2024
ഭാഗ്യജോഡികളെ തിരഞ്ഞ് വശ്യമായ അയര്‍ലണ്ടിലെ ദ്വീപ്

 ലണ്ടന്‍: അയര്‍ലണ്ടിലെ വെസ്റ്റ് കോസ്റ്റില്‍ സ്ഥിതി ചെയ്യുന്ന ഗ്രേറ്റ് ബ്ലാസ്‌കറ്റ് ഐലന്‍ഡ് ഒരു ജോഡി ഭാഗ്യദമ്പതികളെ തേടുകയാണ്. തിരഞ്ഞെടുക്കപ്പെടുന്ന ദമ്പതികള്‍ക്ക് ഒരു നീണ്ടകാലത്തേക്ക് യാതൊരുവിധ ചെലവുകളും ഇല്ലാതെ തീര്‍ത്തും സൗജന്യമായി താമസിക്കാം. താമസവും ഭക്ഷണവും ഉള്‍പ്പടെയുള്ള സകല ചെലവുകളും അതോറിറ്റി ഏറ്റെടുത്തുകൊള്ളും. അതിമനോഹരമായ സമുദ്രകാഴ്ചകള്‍ കൊണ്ടും വശ്യസുന്ദരമായ പ്രകൃതിദൃശ്യങ്ങള്‍ കൊണ്ടും ചരിത്രപ്രസിദ്ധമായ നിരവധി കേന്ദ്രങ്ങള്‍ കൊണ്ടും സമ്പന്നമാണ് ഈ ദ്വീപ്. ഇനി കഥയിലെ ട്വിസ്റ്റിലേക്ക് വരാം, ഈ സൗജന്യസേവനങ്ങള്‍ എല്ലാം ലഭിക്കണമെങ്കില്‍ തിരഞ്ഞെടുക്കപ്പെടുന്ന ഭാഗ്യ ജോഡികള്‍ ദ്വീപിന്റെ ഭംഗി സ്വയം ആസ്വദിച്ചാല്‍ മാത്രം പോരാ എത്തുന്ന മറ്റ്

Full Story
  20-01-2024
കുതിരകളും കഴുതകളും ബോട്ട് വലിച്ചിരുന്ന ബ്രിട്ടീഷ് കാലം

ലണ്ടന്‍: കാലം കടന്ന് പോകുമ്പോള്‍ പലതും വിസ്മൃതിയിലാകും. എന്നാല്‍ പിന്നീട് എതെങ്കിലുമൊരു കാലത്ത് അവ പുനരുദ്ധരിക്കപ്പെട്ടുകയും ഒരു പക്ഷേ പഴയതിനേക്കാള്‍ വീണ്ടും സജീവമാവുകയും ചെയ്യും. അത്തരമൊന്ന് ഇന്നും ഇംഗ്ലണ്ടിലുണ്ട്. 15 -ാം നൂറ്റാണ്ടിന്റെ തുടക്കത്തില്‍ തന്നെ ഇംഗ്ലണ്ട് കോളനികള്‍ കൈയടക്കാനുള്ള ശ്രമം ആരംഭിച്ചിരുന്നു. 18 -ാം നൂറ്റാണ്ട് ആകുമ്പോഴേക്കും ഇക്കാര്യത്തില്‍ ഇംഗ്ലണ്ട് മറ്റ് യൂറോപ്യന്‍ രാജ്യങ്ങളെ ബഹുദൂരം പിന്നിലാക്കിക്കഴിഞ്ഞു. സ്വാഭാവികമായും ലോകത്തിന്റെ നാനാഭാഗത്ത് നിന്നും ലഭ്യമായവയെല്ലാം ഇംഗ്ലണ്ടിലേക്ക് കടല്‍ കടന്നെത്തി. കടല്‍ കടന്ന് എത്തുന്ന വസ്തുവകകള്‍ പക്ഷേ, രാജ്യത്തിന്റെ ഉള്‍പ്രദേശങ്ങളിലേക്ക് എത്തിക്കുന്നതിന് ഏറെ ബുദ്ധിമുട്ടായിരുന്നു. അന്ന്

Full Story
  20-01-2024
ഇംഗ്ലണ്ടില്‍ ലൈംഗികാരോഗ്യ സേവനങ്ങള്‍ തകര്‍ച്ചയില്‍

ലണ്ടന്‍: ഇംഗ്ലണ്ടിലെ ലൈംഗികാരോഗ്യ സേവനങ്ങള്‍ തകര്‍ച്ചയുടെ വക്കിലാണെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നു. ഇതിന്റെ ഫലമായി ഗൊണോറിയ സിഫിലിസ് തുടങ്ങിയ രോഗങ്ങള്‍ വന്‍ ഭീഷണിയാണ് ഉയര്‍ത്തിയിരിക്കുന്നത്. പല കൗണ്‍സിലുകളിലും 2017 മുതല്‍ അണുബാധ നിരക്കില്‍ വന്‍വര്‍ദ്ധനവ് ഉണ്ടായതായാണ് കണക്കുകള്‍ കാണിക്കുന്നത്. ഗവണ്‍മെന്റ് ഓഫീസ് ഫോര്‍ ഹെല്‍ത്ത് ഇംപ്രൂവ്മെന്റ് ആന്‍ഡ് ഡിസ്‌പെരിറ്റീസ് ശേഖരിച്ച കണക്കുകള്‍ പ്രകാരം ഇംഗ്ലണ്ടിലെ മിക്കവാറും എല്ലാ കൗണ്‍സിലുകളിലും ഗൊണോറിയയുടെ രോഗനിര്‍ണയ നിരക്ക് സമീപ വര്‍ഷങ്ങളില്‍ വര്‍ദ്ധിച്ചിട്ടുണ്ട്. രോഗികളുടെ എണ്ണം വര്‍ധിക്കുന്നതിനനുസരിച്ച് അധിക ഫണ്ട് നല്‍കണമെന്നാണ് കൗണ്‍സിലുകള്‍ സര്‍ക്കാരിനോട് ആവശ്യപ്പെടുന്നത്.

Full Story
  20-01-2024
യുകെയില്‍ ആഞ്ഞടിക്കാന്‍ ഇഷ കൊടുങ്കാറ്റ് വരുന്നു

ലണ്ടന്‍: ഞായറാഴ്ചയോടെ യുകെയില്‍ കാലാവസ്ഥ കൂടുതല്‍ ദുരിതമയമാകുമെന്ന് മുന്നറിയിപ്പ്. 80 എംപിഎച്ച് വരെ വേഗത്തില്‍ കാറ്റ് വീശുന്നതിന് പുറമെ 4 ഇഞ്ച് വരെ മഴയും രാജ്യത്ത് ഉടനീളം പ്രകടമാകും. ഇഷ കൊടുങ്കാറ്റാണ് യുകെയില് ഞായറാഴ്ച മുതല്‍ സ്ഥിതി മാറ്റിമറിക്കുന്നത്. തിങ്കളാഴ്ച വരെ മെറ്റ് ഓഫീസ് ആംബര്‍, മഞ്ഞ ജാഗ്രതകള്‍ പുറപ്പെടുവിച്ചിട്ടുണ്ട്. തീരപ്രദേശങ്ങളില്‍ വലിയ തിരമാലകളും, അവശിഷ്ടങ്ങള്‍ പറക്കുന്നതും അപകടകരമായ സ്ഥിതി സൃഷ്ടിക്കുമെന്ന് കാലാവസ്ഥാ നിരീക്ഷകര്‍ വ്യക്തമാക്കി. കൊടുങ്കാറ്റ് മൂലം യാത്രാ ദുരിതവും, റോഡുകളും, പാലങ്ങളും അടച്ചിടേണ്ട അവസ്ഥയും വരും. കൂടാതെ ട്രെയിനുകളും, ബസുകളും വൈകുകയും, റദ്ദാക്കാനും സാധ്യത നിലനില്‍ക്കുന്നു.

Full Story

  19-01-2024
ബ്രിട്ടനിലെ ഹോസ്പിറ്റാലിറ്റി മേഖല തകര്‍ച്ചയിലേക്ക്, പബ്ബുകളും റസ്റ്ററന്റുകളും അടച്ചുപൂട്ടല്‍ ഭീഷണിയില്‍, ആയിരങ്ങള്‍ക്ക് ജോലി നഷ്ടമാകും

ലണ്ടന്‍: ബ്രിട്ടനില്‍ ഹോസ്പിറ്റാലിറ്റി മേഖല കടുത്ത പ്രതിസന്ധി നേരിടുകയാണ്. യുകെയില്‍ ഉടനീളം ആയിരക്കണക്കിന് റസ്റ്റോറന്റുകളും പബ്ബുകളുമാണ് ഇതു വരെ അടച്ചു പൂട്ടിയിരിക്കുന്നത്. ദിനംപ്രതി കുറഞ്ഞത് 10 സ്ഥാപനങ്ങളെങ്കിലും അടച്ചു പൂട്ടുകയാണ് എന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നത് ആശങ്കകള്‍ക്ക് വഴിതെളിച്ചിരിക്കുകയാണ്. കുതിച്ചുയരുന്ന ഊര്‍ജ്ജ ബില്ലുകള്‍, ജീവിത ചെലവുകളില്‍ ഉണ്ടായിരിക്കുന്ന ക്രമാതീതമായ വര്‍ദ്ധനവ്, ഉല്‍പാദന ചിലവുകളില്‍ ഉണ്ടായിരിക്കുന്ന വര്‍ദ്ധന, കൂടാതെ കോവിഡിന്റെയും ബ്രെക്‌സിറ്റിന്റെയും അനന്തരഫലങ്ങള്‍ എന്നിവയെല്ലാം തന്നെ ഹോസ്പിറ്റാലിറ്റി മേഖലയെ താറുമാറാക്കിയിരിക്കുകയാണ്. ഇന്‍ഡസ്ട്രി കണക്കുകള്‍ പ്രകാരം, ബ്രിട്ടനില്‍ ഈ മേഖലയില്‍

Full Story
[497][498][499][500][501]
 
-->




 
Close Window