|
|
|
|
|
| ഇംഗ്ലണ്ടില്‍ അഞ്ചാം പനി പടരുന്നതായി റിപ്പോര്‍ട്ട് |
ലണ്ടന്‍: ഇംഗ്ലണ്ടില്‍ ഉടനീളം അഞ്ചാംപനി പടര്‍ന്നു പിടിക്കുന്നതായുള്ള റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നു. വെസ്റ്റ് മിഡ്‌ലാന്‍ഡിലും ലണ്ടനിലുമാണ് ഏറ്റവും കൂടുതല്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരിക്കുന്നത്. ചുമ, തുമ്മല്‍ എന്നിവയിലൂടെയാണ് പ്രധാനമായും രോഗം പകരുന്നത്. സാംക്രമിക രോഗമാണ് അഞ്ചാംപനി. രോഗം വന്നാല്‍ സുഖപ്പെടാന്‍ 7 മുതല്‍ 10 ദിവസം വരെ സമയമെടുക്കും. രോഗിയുടെ ശ്വാസകോശം , തലച്ചോറ് പോലുള്ള ഭാഗങ്ങളില്‍ രോഗബാധയുണ്ടായാല്‍ അഞ്ചാംപനി ഗുരുതരമായ പ്രശ്‌നങ്ങള്‍ക്ക് കാരണമാകും. കുഞ്ഞുങ്ങള്‍ക്കും കുട്ടികള്‍ക്കും ഗര്‍ഭിണികള്‍ക്കും രോഗം പിടിപെട്ടാല്‍ സങ്കീര്‍ണ്ണമാകാനുള്ള സാധ്യത കൂടുതലാണെന്ന് ആരോഗ്യ വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നു. 2000 -ത്തിനും 2002 -നും |
|
Full Story
|
|
|
|
|
|
|
| പ്രായമായവര്‍ക്കിടയില്‍ ഹെല്‍ത്ത് സര്‍വീസിനെക്കുറിച്ചുള്ള മതിപ്പില്‍ ഇടിവ് |
ലണ്ടന്‍: വിശ്വാസം, അതാണ് എല്ലാം! ഒരിക്കല്‍ വിശ്വാസ്യതയില്‍ ഒരു ഇടിവ് സംഭവിച്ചാല്‍ അത് തിരിച്ചുപിടിക്കുന്നത് അത്ര എളുപ്പമുള്ള കാര്യമല്ല. എന്‍എച്ച്എസിനെ സംബന്ധിച്ചും ഇതാണ് പ്രതിസന്ധി. കനത്ത സമ്മര്‍ദത്തില്‍ തുടര്‍ച്ചയായി ജനങ്ങളുടെ ആരോഗ്യ സേവനങ്ങളില്‍ പരിമിതികള്‍ നേരിട്ടതോടെ എന്‍എച്ച്എസിനെ കുറിച്ചുള്ള ജനാഭിപ്രായമായമാണ് മാറിമറിഞ്ഞത്. പ്രായമായ ആളുകളില്‍ പകുതിയില്‍ താഴെ പേര്‍ മാത്രമാണ് തങ്ങളുടെ മെഡിക്കല്‍ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ എന്‍എച്ച്എസിന് സാധിക്കുമെന്ന് ആത്മവിശ്വാസം പ്രകടിപ്പിക്കുന്നത്. ജിപിയെ നേരിട്ട് കാണാന്‍ സാധിക്കാത്തതും, ചികിത്സയ്ക്കും, സര്‍ജറിക്കും ആവശ്യമായി വരുന്ന കാത്തിരിപ്പ് സമയവും ഹെല്‍ത്ത് സര്‍വ്വീസില്‍ ആത്മവിശ്വാസം |
|
Full Story
|
|
|
|
|
|
|
| യുകെയില്‍ ജനനനിരക്ക് താഴുന്നു, മൂന്നിലൊന്നു പേര്‍ക്ക് കുട്ടികളില്‍ താത്പര്യമില്ല |
ലണ്ടന്‍: കുട്ടികള്‍ വേണ്ടെന്ന് വെയ്ക്കുന്നത് ഇന്നൊരു ഫാഷനല്ല, സാധാരണ കാര്യമായി മാറുകയാണ്. മില്ലേനിയല്‍സ് അഥവാ 80-കള്‍ക്ക് ശേഷം പിറന്ന ജനറേഷന്‍ 'വൈയില്‍' പെടുന്ന ആളുകളാണ് കുട്ടികള്‍ക്ക് ജന്മം നല്‍കാന്‍ ഒരിക്കലും ആഗ്രഹിക്കുന്നില്ലെന്ന് വിധിയെഴുതുന്നത്. ബ്രിട്ടനെ സംബന്ധിച്ച് വലിയ ആശങ്കയായി മാറുന്ന ഈ പ്രതിസന്ധി മൂലം മൂന്നിലൊന്ന് പേരാണ് കുട്ടികള്‍ വേണ്ടെന്ന് തീരുമാനിക്കുന്നത്. നിലവില്‍ 35 മുതല്‍ 41 വയസ്സ് വരെ പ്രായത്തിലുള്ള തലമുറയാണ് മാതാപിതാക്കളാകാന്‍ ആഗ്രഹിക്കുന്നില്ലെന്ന് വ്യക്തമാക്കുന്നത്. യുകെയിലെ ജനന നിരക്ക് തുടര്‍ച്ചയായി താഴുമ്പോഴാണ് ആശങ്കപ്പെടുത്തുന്ന കണക്കുകള്‍ പുറത്തുവരുന്നത്.
25 മുതല്‍ 34 വരെയുള്ള പ്രായം |
|
Full Story
|
|
|
|
|
|
|
| റുവാന്‍ഡ ബില്‍ പാര്‍ലമെന്റ് പാസാക്കി, തീരുമാനം ഇനി ഹൗസ് ഓഫ് ലോര്‍ഡ്‌സിന്റെ കൈയില്‍ |
ലണ്ടന്‍: പ്രധാനമന്ത്രി ഋഷി സുനാകിന്റെ കസേരയ്ക്ക് പോലും ഇളക്കം വരുത്തിയ റുവാന്‍ഡ ബില്‍ പാര്‍ലമെന്റില്‍ പാസായി. ടോറി എംപിമാര്‍ വിമതനീക്കം നടത്തി ബില്ലിനെ പരാജയപ്പെടുത്തുമെന്ന് ഭീഷണി മുഴക്കിയെങ്കിലും സഭയില്‍ അവതരിപ്പിച്ചപ്പോള്‍ കേവലം 11 എംപിമാര്‍ മാത്രമാണ് എതിര്‍ത്ത് വോട്ട് ചെയ്തത്. ഇതോടെ ബില്‍ അന്തിമ അംഗീകാരത്തിനായി ഹൗസ് ഓഫ് ലോര്‍ഡ്സില്‍ എത്തി. ഹൗസ് ഓഫ് കോണ്‍സില്‍ 276-നെതിരെ 320 വോട്ടുകള്‍ക്കാണ് ബില്‍ പാസായത്. തെരഞ്ഞെടുക്കപ്പെടാത്ത അംഗങ്ങള്‍ റുവാന്‍ഡ ബില്‍ എത്രയും പെട്ടെന്ന് പാസാക്കി ജനഹിതം നടപ്പാക്കണമെന്ന് ഋഷി സുനാക് ആവശ്യപ്പെട്ടിട്ടുണ്ട്. സ്പ്രിംഗ് സീസണോടെ നാടുകടത്തല്‍ വിമാനങ്ങള്‍ പറന്ന് തുടങ്ങാന്‍ പിയേഴ്സ് എത്രയും പെട്ടെന്ന് നടപടി |
|
Full Story
|
|
|
|
|
|
|
| ലോകത്തുള്ള മൊത്തം സ്വര്‍ണത്തിന്റെ കണക്കെടുത്തപ്പോള്‍ ഇന്ത്യക്ക് 9ാം സ്ഥാനം: സൗദി അറേബ്യ, യുകെ എന്നീ രാജ്യങ്ങള്‍ ഇന്ത്യക്കു പിന്നില്‍ |
ലോകത്തിലെ സ്വര്‍ണത്തിന്റെ കരുതല്‍ ശേഖരം കൂടുതല്‍ രാജ്യങ്ങളുടെ പട്ടിക പുറത്തുവന്നിരിക്കുകയാണ്. വേള്‍ഡ് ഗോള്‍ഡ് കൗണ്‍സില്‍ (ഡബ്ല്യുജിസി) പുറത്തുവിട്ട ഏറ്റവും പുതിയ കണക്കുകള്‍ പ്രകാരം, ലോകത്തിലെ ഏറ്റവും വലിയ ഒമ്പതാമത്തെ സ്വര്‍ണ ശേഖരമുള്ള രാജ്യമായി ഇന്ത്യ മാറിയിരിക്കുകയാണ്. 131,795 മില്യണ്‍ ഡോളര്‍ വിലമതിക്കുന്ന 2,191.53 ടണ്‍ സ്വര്‍ണ ശേഖരം ഉള്ളതിനാല്‍, സൗദി അറേബ്യ, യുണൈറ്റഡ് കിംഗ്ഡം തുടങ്ങിയ സമ്പന്ന അറബ്, പാശ്ചാത്യ രാജ്യങ്ങളെ അപേക്ഷിച്ച് ഇന്ത്യ ഇപ്പോള്‍ ഒരുപടി മുന്നിലാണെന്ന് കണക്കുകള്‍ വ്യക്തമാക്കുന്നു. അതേസമയം, ഡബ്ല്യുജിസി പട്ടിക പ്രകാരം 8,133.46 ടണ്‍ സ്വര്‍ണ ശേഖരമുള്ള യുഎസ് ഒന്നാം സ്ഥാനം കരസ്ഥമാക്കി, അതിന്റെ മൂല്യം 489,133 മില്യണ്‍ ഡോളറോളം വരുമെന്നാണ് കരുതപ്പെടുന്നത്. 3,352 ടണ്‍ സ്വര്‍ണ |
|
Full Story
|
|
|
|
|
|
|
| പിടികിട്ടാപ്പുള്ളികളെ തിരിച്ചു കൊണ്ടുവരാന്‍ യുകെയിലേക്ക് സിബിഐ, ഇഡി, എന്‍ഐഎ സംഘങ്ങള്‍ |
ലണ്ടന്‍: വിജയ് മല്യ ഉള്‍പ്പടെ രാജ്യം വിട്ട പിടികിട്ടാപുളളികളെ വിട്ടുകിട്ടാനുള്ള നടപടികള്‍ വേഗത്തിലാക്കാന്‍ ഉന്നതല അന്വേഷണ സംഘം യുകെയിലേക്ക്. കേന്ദ്ര ഏജന്‍സികളുടെ ഉദ്യോഗസ്ഥരടങ്ങുന്ന സംഘം യുകെ അധികൃതരുമായി ചര്‍ച്ച നടത്തി തെളിവുകള്‍ ശേഖരിക്കും. ബ്രിട്ടനിലെ ഇന്ത്യന്‍ ഹൈ കമ്മീഷന്‍ ആസ്ഥാനം ആക്രമിച്ച ഖലിസ്ഥാന്‍ ഭീകരര്‍ക്കെതിരായ കേസുകളും സംഘത്തിന്റെ അന്വേഷണ പരിധിയിലുണ്ട്. നാടുവിട്ട വമ്പന്‍മാരെ പിടികൂടാന്‍ നടപടികള്‍ വേഗത്തിലാക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ നീക്കം.സിബിഐ, ഇഡി, എന്‍ഐഎ ഉദ്യോഗസ്ഥരടങ്ങുന്ന സംഘമാണ് ലണ്ടനിലേക്ക് പോകുന്നത്. വിദേശകാര്യ മന്ത്രാലയത്തിലെ ഉദ്യോഗസ്ഥര്‍ സംഘത്തെ നയിക്കും. ലണ്ടനിലെ ഇന്ത്യന്‍ ഹൈകമ്മീഷണറോടൊപ്പം യുകെ അധികൃതരുമായി |
|
Full Story
|
|
|
|
|
|
|
| ഭാവി സാധ്യതകളെ നേട്ടമാക്കുന്നതില്‍ യുകെ മുന്നില്‍ |
ലണ്ടന്‍: ഭാവി സാധ്യതകള്‍ പ്രയോജനപ്പെടുത്തുന്നതിന് ഏറ്റവും മികച്ച രീതിയില്‍ സജ്ജമായ രാജ്യങ്ങളുടെ ആഗോള സൂചികയില്‍ ഇന്ത്യ 35-ാം സ്ഥാനത്ത്. യുകെയാണ് പട്ടികയില്‍ ഒന്നാം സ്ഥാനത്തുള്ളത്. വേള്‍ഡ് ഇക്കണോമിക് ഫോറം വാര്‍ഷിക യോഗത്തോടനുബന്ധിച്ച് ന്യൂസ് വീക്ക് വാന്റേജും ഹൊറൈസണ്‍ ഗ്രൂപ്പും പുറത്തിറക്കിയ ഫ്യൂച്ചര്‍ പോസിബിലിറ്റീസ് ഇന്‍ഡക്സ് (എഫ്പിഐ) ആഗോള വളര്‍ച്ചയിലെ ഭാവി പ്രവണതകളെ സംബന്ധിച്ച ഒരു പ്രധാന പഠനമാണ്. യുകെ-യ്ക്ക് പിന്നാലെ ആദ്യ അഞ്ച് സ്ഥാനങ്ങളില്‍ ഡെന്മാര്‍ക്ക്, യുഎസ്, നെതര്‍ലാന്‍ഡ്സ്, ജര്‍മ്മനി എന്നിവ ഇടംപിടിച്ചു. വലിയ വളര്‍ന്നുവരുന്ന വിപണികളില്‍, ചൈനയാണ് പട്ടികയില്‍ മുന്നിലുള്ളത്. 19-ാം സ്ഥാനത്താണ് ചൈന. ബ്രസീല്‍ 30 -ാം സ്ഥാനവും ഇന്ത്യ 35-ാം സ്ഥാനവും, |
|
Full Story
|
|
|
|
|
|
|
| ട്രെയിന്‍ ടിക്കറ്റ് മിഷനുകള്‍ യാത്രക്കാരെ കൊള്ളയടിക്കുന്നു, ഈടാക്കുന്നത് ഓണ്‍ലൈന്‍ ബുക്കിങ്ങിനെക്കാള്‍ അധികം തുക |
ലണ്ടന്‍: റെയില്‍വേ സ്റ്റേഷനുകളിലെ ട്രെയിന്‍ ടിക്കറ്റ് മിഷനുകളില്‍ നിന്ന് ടിക്കറ്റ് എടുക്കുന്ന യാത്രക്കാരെ കൊള്ളയടിക്കുന്നതായുള്ള പരാതി വ്യാപകമായി. പലപ്പോഴും ഓണ്‍ലൈന്‍ ടിക്കറ്റ് എടുക്കുന്നവരെക്കാള്‍ ഇരട്ടി ചാര്‍ജ് ആണ് ടിക്കറ്റ് മിഷനുകളില്‍ നിന്ന് ടിക്കറ്റ് എടുക്കുന്നവര്‍ക്ക് നല്‍കേണ്ടതായി വരുന്നത്. കണ്‍സ്യൂമര്‍ ഗ്രൂപ്പ് നടത്തിയ അന്വേഷണത്തില്‍ ശരാശരി 50% വരെ സ്റ്റേഷനുകളില്‍ ടിക്കറ്റ് എടുക്കുമ്പോള്‍ കൂടുതല്‍ നല്‍കേണ്ടതായി വരുന്നതായി ആണ് കണ്ടെത്തിയിരിക്കുന്നത്.
ഓണ്‍ലൈന്‍ സംവിധാനത്തിലൂടെ ടിക്കറ്റ് ബുക്ക് ചെയ്യാന്‍ പരിമിതികളുള്ളവരാണ് ഈ കൊള്ളയ്ക്ക് വിധേയമാകുന്നത്. ഇംഗ്ലണ്ടിലെ നൂറുകണക്കിന് റെയില്‍ |
|
Full Story
|
|
|
|
| |