|
|
|
|
|
| മലയാളി ഡോക്ടര്‍ ആനി ഫിലിപ്പ് യുകെയില്‍ അന്തരിച്ചു |
ലണ്ടന്‍: പ്രശസ്ത മലയാളി ഡോക്ടര്‍ ആനി ഫിലിപ്പ് (65) യുകെയില്‍ നിര്യാതയായി. ബ്രിട്ടനിലെ ബെഡ്ഫോര്‍ഡ്ഷെയറിലുള്ള വെസ്റ്റണിങ്ങില്‍ ആണ് അന്ത്യം സംഭവിച്ചത്. തിരുവനന്തപുരം കുമാരപുരം കോട്ടോമണ്ണില്‍ ഫിലിപ്പ് വില്ലയില്‍ ഡോ. ആനി ഫിലിപ്പ് കാന്‍സര്‍ ബാധിതയായി ചികിത്സയിലായിരുന്നു. ഇന്ത്യ, സൗദി അറേബ്യ, ദുബായ്, ബ്രിട്ടന്‍ എന്നിവിടങ്ങളിലായി പതിറ്റാണ്ടുകള്‍ സേവനം അനുഷ്ഠിച്ച ഡോക്ടര്‍ ഗൈനക്കോളജി രംഗത്ത് പ്രശസ്തയായിരുന്നു. ഭര്‍ത്താവ്: ഡോ. ഷംസ് മൂപ്പന്‍, മക്കള്‍: ഡോ. ഏബ്രഹാം തോമസ്, ഡോ. ആലീസ് തോമസ്. ട്രിവാന്‍ഡ്രം മെഡിക്കല്‍ കോളജ് ഗ്രാജ്വേറ്റ്‌സ് അസോസിയേഷന്റെ (യുകെ) സജീവ പ്രവര്‍ത്തകയായിരുന്നു ഡോ. ആനി. ലുധിയാനയിലെ ക്രിസ്ത്യന്‍ മെഡിക്കല്‍ കോളജില്‍ നിന്നാണ് എംബിബിഎസും എംഡിയും |
|
Full Story
|
|
|
|
|
|
|
| ഓണ്‍ലൈനിലൂടെ കൃത്യമായ പരിശോധനകള്‍ ഇല്ലാതെ പ്രിസ്‌ക്രിപ്ഷന്‍ മരുന്നുകള്‍ ലഭ്യമാകുന്നു |
ലണ്ടന്‍: ഡോക്ടറുടെ പ്രിസ്‌ക്രിപ്ഷനോടെ മാത്രം വാങ്ങുവാന്‍ അനുവാദമുള്ള മരുന്നുകള്‍ കൃത്യമായ പരിശോധനകള്‍ ഇല്ലാതെ ഓണ്‍ലൈന്‍ ഫാര്‍മസികള്‍ ലഭ്യമാക്കുന്നു എന്ന പുതിയ കണ്ടെത്തല്‍ ആശങ്കകള്‍ക്ക് വഴിതെളിച്ചിരിക്കുകയാണ്. രോഗികളുടെ ജീവന് തന്നെ ഭീഷണിയാണ് ഇത്തരത്തിലുള്ള നടപടികളെന്ന് ആരോഗ്യവിദഗ്ധര്‍ വ്യക്തമാക്കുന്നു. ബിബിസി ന്യൂസ് നടത്തിയ അന്വേഷണത്തില്‍, ഇരുപതോളം ഓണ്‍ലൈന്‍ ഫാര്‍മസികളാണ് നിയന്ത്രിത മരുന്നുകള്‍ ജനറല്‍ പ്രാക്ടീഷണറുടെ പ്രിസ്‌ക്രിപ്ഷന്‍ പോലെയുള്ള യാതൊരുവിധ നടപടികളും ഇല്ലാതെ വില്‍ക്കുന്നതായി കണ്ടെത്തിയിരിക്കുന്നത്. അന്വേഷണം നടത്തിയവര്‍ ഇത്തരത്തില്‍ ഏകദേശം 1600ഓളം മരുന്നുകള്‍ തെറ്റായ വിവരങ്ങള്‍ നല്‍കി വാങ്ങിയതോടെയാണ് സംഭവത്തിന്റെ |
|
Full Story
|
|
|
|
|
|
|
| ചാന്‍സലര്‍ ജെറമി ഹണ്ട് പ്രഖ്യാപിച്ച നാഷണല്‍ ഇന്‍ഷൂറന്‍സ് കട്ട് ഇന്ന് മുതല്‍ നിലവില്‍ വന്നു |
ലണ്ടന്‍: ചാന്‍സലര്‍ ജെറമി ഹണ്ട് പ്രഖ്യാപിച്ച നാഷണല്‍ ഇന്‍ഷുറന്‍സ് കട്ട് ശനിയാഴ്ച നിലവില്‍ വന്നു. 12 ശതമാനമായിരുന്ന നാഷണല്‍ ഇന്‍ഷുറന്‍സ് 10 ശതമാനത്തിലേക്കാണ് കുറയുന്നത്. 12,570 പൗണ്ട് മുതല്‍ 50,270 പൗണ്ട് വരെ വരുമാനം നേടുന്ന ജോലിക്കാര്‍ക്കാണ് നാഷണല്‍ ഇന്‍ഷുറന്‍സ് വെട്ടിക്കുറയ്ക്കുന്നതിന്റെ ആശ്വാസം ലഭിക്കുക. ഓട്ടം സ്റ്റേറ്റ്മെന്റിലാണ് ചാന്‍സലര്‍ നാഷണല്‍ ഇന്‍ഷുറന്‍സ് കുറയ്ക്കാനുള്ള തീരുമാനം പ്രഖ്യാപിച്ചത്. യുകെയിലെ 27 മില്ല്യണ്‍ പേറോള്‍ എംപ്ലോയീസിന് ഇതിന്റെ ഗുണം ലഭിക്കും. യുകെയിലെ ശരാശരി ശമ്പളമായ 35,000 പൗണ്ട് നേടുന്ന വ്യക്തിക്ക് ഇതുവഴി പ്രതിവര്‍ഷം 450 പൗണ്ട് ലാഭം കിട്ടും, പ്രതിമാസം 37.38 പൗണ്ട് എന്ന നിലയിലാണ് ഈ മാറ്റം വരിക. സെല്‍ഫ് എംപ്ലോയ്മെന്റ് ചെയ്യുന്നവര്‍ക്കും |
|
Full Story
|
|
|
|
|
|
|
| ഇംഗ്ലണ്ടിലെ തണുത്ത കാലാവസ്ഥ അടുത്തയാഴ്ച വരെ നീണ്ടുനില്‍ക്കും |
ലണ്ടന്‍: ഇംഗ്ലണ്ടില്‍ രാവിലെ ഒമ്പതു മുതല്‍ തണുപ്പിനുള്ള മഞ്ഞ ജാഗ്രതാ അറിയിപ്പ് നിലവില്‍ വരും. ഇത് അടുത്ത ആഴ്ച വരെ നീണ്ടുനില്‍ക്കും. ഹെങ്ക് കൊടുങ്കാറ്റ് രാജ്യത്തിന്റെ പല ഭാഗത്തും കനത്ത കാറ്റും, മഴയും സമ്മാനിച്ചതിന് പിന്നാലെയാണ് തണുപ്പ് തേടിയെത്തുന്നത്. അതിശക്തമായ മഴയില്‍ പല ഭാഗത്തും വെള്ളപ്പൊക്കവും രൂക്ഷമാണ്. ശനിയാഴ്ച രാവിലെ 2 വരെ 244 വെള്ളപ്പൊക്ക മുന്നറിയിപ്പുകളാണ് പുറപ്പെടുവിച്ചിട്ടുള്ളത്. വെള്ളപ്പൊക്കത്തിന് സാധ്യത പ്രതീക്ഷിക്കാമെന്നാണ് എന്‍വയോണ്‍മെന്റ് ഏജന്‍സി വ്യക്തമാക്കുന്നത്. 262 വെള്ളപ്പൊക്ക അലേര്‍ട്ടുകളും ഇതോടൊപ്പം പുറപ്പെടുവിച്ചിട്ടുണ്ട്. മിഡ്ലാന്‍ഡ്സില്‍ റിവര്‍ ട്രെന്റ് കരകവിഞ്ഞതോടെ ഗുരുതരമായ വെള്ളപ്പൊക്ക പ്രത്യാഘാതങ്ങള്‍ ഉണ്ടാകുമെന്നാണ് |
|
Full Story
|
|
|
|
|
|
|
| റോയല്‍ പോസ്റ്റ് ഓഫിസിനെതിരേ ക്രിമിനല്‍ അന്വേഷണം |
ലണ്ടന്‍: ബ്രിട്ടന്റെ സ്വന്തം പോസ്റ്റ് ഓഫീസിന് എതിരെ ക്രിമിനല്‍ അന്വേഷണം. ഹൊറിസോണ്‍ അഴിമതി കാലത്ത് നടന്നിരിക്കാന്‍ സാധ്യതയുള്ള തട്ടിപ്പിനെ കുറിച്ചാണ് അന്വേഷണം നടത്തുന്നതെന്ന് മെട്രോപൊളിറ്റന്‍ പോലീസ് സ്ഥിരീകരിച്ചു. നിരപരാധികളായ ജീവനക്കാര്‍ മോഷണം നടത്തിയെന്ന് ആരോപിച്ചായിരുന്നു നൂറുകണക്കിന് പേരെ പ്രതികളാക്കിയത്. ഈ ഘട്ടത്തില്‍ നടന്നിരിക്കാന്‍ ഇടയുള്ള തട്ടിപ്പുകള്‍ സംബന്ധിച്ചാണ് പോലീസ് അന്വേഷിക്കുക. സബ് പോസ്റ്റ്മാസ്റ്റേഴ്സില്‍ നിന്നും തിരിച്ചുപിടിച്ച പണം ഉള്‍പ്പെടെയുള്ളവ ഇതില്‍ പെടുമെന്ന് സ്‌കോട്ട്ലണ്ട് യാര്‍ഡ് വ്യക്തമാക്കി. വ്യക്തിഗത ജീവനക്കാര്‍ക്കോ, പോസ്റ്റ് ഓഫീസിനെ കോര്‍പറേറ്റ് സ്ഥാപനമായി കണക്കാക്കിയാണോ കേസ് അന്വേഷണമെന്ന് വ്യക്തമല്ല.
|
|
Full Story
|
|
|
|
|
|
|
| യുകെ വെള്ളത്തില്‍, സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറാന്‍ നിര്‍ബന്ധിതരായി നൂറു കണക്കിന് കുടുംബങ്ങള്‍ |
ലണ്ടന്‍: വെള്ളപ്പൊക്കത്തില്‍ മുങ്ങിയ വീടുകളില്‍ നിന്നും സുരക്ഷിത സ്ഥാനത്തേക്ക് മാറാന്‍ നിര്‍ബന്ധിതരായി നൂറുകണക്കിന് കുടുംബങ്ങള്‍. ബ്രിട്ടനില്‍ ഹെന്‍ക് കൊടുങ്കാറ്റ് പ്രഭാവം കുറയാതെ തുടരുമ്പോള്‍ ശക്തമായ മഴയാണ് പെയ്തിറങ്ങുന്നത്. ഈ ഘട്ടത്തില്‍ പല ഭാഗത്തും വെള്ളക്കെട്ട് രൂക്ഷമാണ്.ഇതിന് പുറമെയാണ് വീക്കെന്‍ഡില്‍ തണുപ്പ് കാലാവസ്ഥാ അലേര്‍ട്ട് പുറപ്പെടുവിച്ചിരിക്കുന്നത്. താപനില -6 സെല്‍ഷ്യസിലേക്ക് താഴുമെന്നാണ് മുന്നറിയിപ്പ്. ഇതോടെ ഈര്‍പ്പമേറിയ പ്രതലങ്ങളില്‍ ഐസ് നിറയാന്‍ സാധ്യതയുണ്ട്.കടുത്ത വെള്ളപ്പൊക്കത്തില്‍ നൂറുകണക്കിന് ജനങ്ങളെയാണ് രക്ഷപ്പെടുത്തിയത്. റെയില്‍ ലൈനുകള്‍ തടസ്സപ്പെട്ടതിന് പുറമെ റോഡുകള്‍ പുഴകളായി മാറുന്നതാണ് അവസ്ഥ.
|
|
Full Story
|
|
|
|
|
|
|
| മുഖ്യമന്ത്രിയുടെ ശുപാര്‍ശയില്ലാതെ മന്ത്രിമാരെ മാറ്റാന്‍ ഗവര്‍ണര്‍ക്ക് അധികാരമില്ലെന്ന് സുപ്രീംകോടതി |
ന്യൂഡല്‍ഹി: മുഖ്യമന്ത്രിയുടെ ശുപാര്‍ശയില്ലാതെ മന്ത്രിമാരെ മാറ്റാന്‍ ഗവര്‍ണര്‍ക്ക് കഴിയില്ലെന്ന് സുപ്രീം കോടതി. തമിഴ്നാട്ടില്‍ സര്‍ക്കാര്‍ ജോലിക്കായുള്ള നിയമനത്തിന് കോഴ വാങ്ങിയെന്ന കേസില്‍ അറസ്റ്റിലായ മന്ത്രി സെന്തില്‍ ബാലാജിയെ പുറത്താക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ടുള്ള ഹര്‍ജി പരിഗണിക്കുമ്പോഴായിരുന്നു സുപ്രീംകോടതിയുടെ നിരീക്ഷണം.ഒരു മന്ത്രിസഭയില്‍ നിന്നും ഏതെങ്കിലും ഒരു മന്ത്രിയെ മാറ്റാന്‍ ഗവര്‍ണര്‍ക്ക് ഉത്തരവിടാനാകില്ല. അതിന് മുഖ്യമന്ത്രിയുടെ ശുപാര്‍ശയോ, മുഖ്യമന്ത്രിയുടെ ഉപദേശപ്രകാരമോ മാത്രമേ നടപടി സ്വീകരിക്കാന്‍ കഴിയുകയുള്ളൂ. ഏകപക്ഷീയമായി ഗവര്‍ണര്‍ക്ക് തീരുമാനമെടുക്കാനാവില്ലെന്നും സുപ്രീംകോടതി അറിയിച്ചു.
Full Story
|
|
|
|
|
|
|
| ഈ വര്‍ഷം പകുതിയോടെ രാജ്യം തെരഞ്ഞെടുപ്പിനെ അഭിമൂഖീകരിച്ചേക്കുമെന്ന് ഋഷി സുനക് |
ലണ്ടന്‍: 'ഈ വര്‍ഷത്തിന്റെ രണ്ടാം പകുതിയില്‍' പൊതു തിരഞ്ഞെടുപ്പ് നടത്തുമെന്ന കണക്കുകൂട്ടലിലാണ് താന്‍ പ്രവര്‍ത്തിക്കുന്നതെന്ന് പ്രധാനമന്ത്രി റിഷി സുനക്. പ്രാദേശിക തിരഞ്ഞെടുപ്പ് നടക്കുന്ന മെയ് മാസത്തില്‍ പൊതുതിരഞ്ഞെടുപ്പ് നടത്താന്‍ അദ്ദേഹം തീരുമാനിച്ചേക്കുമെന്നു ഊഹാപോഹങ്ങള്‍ ഉണ്ടായിരുന്നു. 'രാജ്യം മാറ്റം ആഗ്രഹിക്കുന്ന സമയത്ത് മാസങ്ങളോളം ഡൗണിംഗ് സ്ട്രീറ്റില്‍ താങ്ങി, തിരഞ്ഞെടുപ്പ് വൈകിക്കുകയാണെന്നാണ് ലേബര്‍ നേതാവ് സര്‍ കീര്‍ സ്റ്റാര്‍മര്‍,ആരോപിക്കുന്നത്. രാജ്യവും ലേബര്‍ പാര്‍ട്ടിയും ഒരു തിരഞ്ഞെടുപ്പിന് തയ്യാറാണെന്നും അദ്ദേഹം പറഞ്ഞു. ലിബറല്‍ ഡെമോക്രാറ്റ് നേതാവ് സര്‍ എഡ് ഡേവിയും സുനാകിനെ കുറ്റപ്പെടുത്തുന്നു.
Full Story
|
|
|
|
| |