|
|
|
|
എല്ലാവര്ക്കും ലക്ഷ്മി മാതാവിന്റെയും ശ്രീ ഗണപതിയുടെയും അനുഗ്രഹം ഉണ്ടാകട്ടെ: പ്രധാനമന്ത്രിയുടെ ദീപാവലി ആശംസ |
പ്രധാനമന്ത്രിയുടെ ദീപാവലി ആശംസ സന്ദേശം:
രാജ്യവാസികള്ക്ക് ദീപാവലി ആശംസകള്. ദീപങ്ങളുടെ ഈ ദിവ്യോത്സവത്തില്, എല്ലാവര്ക്കും ആരോഗ്യവും സന്തോഷവും ഭാഗ്യവുമുള്ള ജീവിതം ആശംസിക്കുന്നു. എല്ലാവര്ക്കും ലക്ഷ്മി മാതാവിന്റെയും ശ്രീ ഗണപതിയുടെയും അനുഗ്രഹം ഉണ്ടാകട്ടെ.
അതേസമയം ഇത്തവണ ദീപാവലി ദിനം പ്രധാനമന്ത്രി നരേന്ദ്രമോദി ഗുജറാത്തിലാണ് ചെലവഴിക്കുന്നത്. രണ്ട് ദിവസത്തെ സന്ദര്ശനത്തിനായി അദ്ദേഹം ഗുജറാത്തില് എത്തിയിരിക്കുകയാണ്.
ബുധനാഴ്ച വൈകുന്നേരം 5.30ന് അദ്ദേഹം കേവാഡിയയിലെ ഏക്ത നഗറിലെത്തും. 280 കോടിരൂപയുടെ വിവിധ അടിസ്ഥാനസൗകര്യവികസന പദ്ധതികള് ഉദ്ഘാടനം ചെയ്യുന്നതിന്റെ ഭാഗമായാണ് ഈ സന്ദര്ശനം. |
Full Story
|
|
|
|
|
|
|
500 വര്ഷത്തെ കാത്തിരിപ്പിനൊടുവില് ശ്രീരാമന് അയോദ്ധ്യയില് എത്തിയ ശേഷമുള്ള ദീപാവലിയാണിത് - പ്രധാനമന്ത്രി നരേന്ദ്ര മോദി |
500 വര്ഷത്തെ കാത്തിരിപ്പിനൊടുവില് ശ്രീരാമന് അയോദ്ധ്യയില് എത്തിയ ശേഷമുള്ള ഈ ദീപാവലി വിശേഷപ്പെട്ടതാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. നീണ്ട 500 വര്ഷങ്ങള്ക്ക് ശേഷമാണ് ഭ?ഗവാന് ശ്രീരാമന് അയോദ്ധ്യയില് ദീപാവലി ആഘോഷിക്കുന്നത്. ഇത്തരമൊരു ദീപാവലിക്ക് സാക്ഷ്യം വഹിക്കാന് കഴിഞ്ഞ എല്ലാവരും ഭാഗ്യവാന്മാരാണെന്ന് പ്രധാനമന്ത്രി പറഞ്ഞു. റോസ്ഗാര് മേളയില് വീഡിയോ കോണ്ഫറന്സിലൂടെ പങ്കെടുക്കുകയായിരുന്നു അദ്ദേഹം.
''എല്ലാ പൗരന്മാര്ക്കും ഹൃദയംഗമമായ ആശംസകള് നേരുന്നു. വെറും രണ്ട് ദിവസങ്ങള്ക്കുള്ളില് ഞങ്ങളും ദീപാവലി ആഘോഷിക്കും. ഈ വര്ഷത്തെ ദീപാവലി ഏറെ പ്രത്യേകതയുള്ളതാണ് . 500 വര്ഷങ്ങള്ക്ക് ശേഷം, അയോധ്യയിലെ തന്റെ മഹത്തായ ക്ഷേത്രത്തില് ശ്രീരാമന് ഇരിക്കുന്നു, അദ്ദേഹത്തിന്റെ മഹത്തായ |
Full Story
|
|
|
|
|
|
|
പലസ്തീനില് വാക്സിനേഷന് വൈതിയാല് കുഞ്ഞുങ്ങള്ക്ക് പോളിയോ ബാധിക്കുമെന്ന് യുഎന് മുന്നറിയിപ്പ് |
ഗസയില് പോളിയോ വാക്സിനേഷന് നല്കുന്നതില് കാലതാമസം വരുത്തിയാല് കുഞ്ഞുങ്ങളില് പോളിയോ ബാധ പടരാനുള്ള സാധ്യത കൂടുതലാകുമെന്ന് യു എന്. ഗസ മുനമ്പില് ഒരു അടിയന്തര വെടിനിര്ത്തല് ആവശ്യമാണെന്നും വാക്സിനേഷന് ക്യാമ്പയിനിന്റെ അവസാന ഘട്ടം വൈകിയാല് പോളിയോ പടര്ന്ന് പിടിക്കാനുള്ള സാധ്യത വളരെയധികം കൂടുമെന്നും യുഎന് ഏജന്സി മുന്നറിയിപ്പ് നല്കി.
ഗസയില് ബുധനാഴ്ച ആരംഭിക്കാനിരുന്ന പോളിയോ വാക്സിനേഷന് ക്യാമ്പയിന്റെ അവസാന ഘട്ടം, ബോംബാക്രമണങ്ങളുടെയും കൂട്ടപലായനത്തിന്റെയും പശ്ചാത്തലത്തില് മാറ്റിവെക്കേണ്ടി വന്നിരുന്നു. എന്നാല് കൂടുതല് കുട്ടികളില് പോളിയോ പടര്ന്ന് പിടിക്കുന്നതിന് മുമ്പ് ക്യാമ്പയിന് നടത്തേണ്ടതുണ്ടെന്ന് ഫലസ്തീന് അഭയാര്ത്ഥികള്ക്കായുള്ള യുഎന് ഏജന്സിയുടെ |
Full Story
|
|
|
|
|
|
|
പാലക്കാട് കെ. മുരളീധരനെയാണ് ജില്ലാ കോണ്ഗ്രസ് നേതൃത്വം നിര്ദേശിച്ചിരുന്നത്; രാഹുലിനെ സ്ഥാനാര്ഥി ആക്കിയപ്പോള് സരിന് പാര്ട്ടിവിട്ടു |
ഉപതെരഞ്ഞെടുപ്പില് പാലക്കാട് സ്ഥാനാര്ത്ഥിയായി ഡിസിസി നിര്ദ്ദേശിച്ചത് കെ.മുരളീധരനെയായിരുന്നു. ബിജെപിയെ തുരത്താന് കെ.മുരളീധരനെ പാലക്കാട് മത്സരിപ്പിക്കണമെന്ന് കത്തില് ഡിസിസി പ്രസിഡന്റ് ആവശ്യപ്പെട്ടിരുന്നു. ഡിസിസി ഭാരവാഹികള് ഐകകണ്ഠേന എടുത്ത തീരുമാനപ്രകാരമാണ് ആവശ്യം ഉന്നയിക്കുന്നതെന്നും കത്തില് വ്യക്തമാക്കിയിരുന്നു.
എന്നാല് രാഹുല് മാങ്കൂട്ടത്തിലിനെയാണ് സംസ്ഥാന നേതൃത്വം നിര്ദ്ദേശിച്ചത്. ഈ ആവശ്യം ദേശീയ നേതൃത്വം അംഗീകരിക്കുകയായിരുന്നു. പിന്നാലെ കോണ്ഗ്രസില് പാലക്കാട് ജില്ലയില് വന് പൊട്ടിത്തെറിയുണ്ടാവുകയും യൂത്ത് കോണ്ഗ്രസ് നേതാക്കളായ പി സരിനും എകെ ഷാനിബും അടക്കമുള്ളവര് പാര്ട്ടിക്കെതിരെ തുറന്ന നിലപാടുമായി മുന്നോട്ട് വരികയും ചെയ്തു. ഡോ.പി.സരിന് ഇടത് |
Full Story
|
|
|
|
|
|
|
എഡിഎം കെ നവീന് ബാബുവിനെതിരെ കൈക്കൂലി ആരോപണം ഉന്നയിച്ച ടിവി പ്രശാന്തനെ സസ്പെന്ഡ് ചെയ്ത ആരോഗ്യവകുപ്പ് |
പരിയാരം മെഡിക്കല് കോളജിലെ ഇലക്ട്രിക്കല് വിഭാഗം ജീവനക്കാരനാണ് പ്രശാന്ത്. അവധിയിലായിരുന്ന പ്രശാന്തന് ഇന്ന് ഡ്യൂട്ടിയില് പ്രവേശിച്ചതോടെയാണ് വകുപ്പിന്റെ പെട്ടെന്നുള്ള നടപടി. പ്രശാന്തനെ പിരിച്ചുവിടുന്നതിനു മുന്നോടിയായാണ് നിലവിലെ സസ്പെന്ഷന്. സര്ക്കാര് ജീവനക്കാരനായിരിക്കെ ഇയാള് സ്വകാര്യ ബിസിനസ്സ് സംരംഭത്തില് ഏര്പ്പെട്ടത് ഗുരുതരമായ അച്ചടക്ക ലംഘനവും പെരുമാറ്റച്ചട്ട ലംഘനവുമാണെന്ന് ഉത്തരവില് ചൂണ്ടിക്കാണിച്ചിരിക്കുന്നു. 2019ല് സര്ക്കാര് ആശുപത്രി ഏറ്റെടുക്കുന്ന ഘട്ടം മുതല് സ്ഥിരപ്പെടുത്തുന്ന ജീവനക്കാരുടെ പട്ടികയില് ടിവി പ്രശാന്തന് ഉള്പ്പെട്ടിരുന്നു. ആ സമയത്താണ് എഡിഎമ്മുമായി ബന്ധപ്പെട്ട കേസ് ഉയര്ന്നു വന്നത്. ഒക്ടോബര് പത്ത് മുതല് ഇയാള് |
Full Story
|
|
|
|
|
|
|
വയനാടിലെ ജനങ്ങള്ക്ക് പ്രിയങ്കയേക്കാള് മികച്ച നേതാവിനെ നിര്ദേശിക്കാന് ആകില്ലെന്ന് രാഹുല് ഗാന്ധി |
എക്സില് പങ്കുവെച്ച കുറിപ്പിലായിരുന്നു രാഹുല് ഗാന്ധിയുടെ പരാമര്ശം. വയനാടിന്റെ ആവശ്യങ്ങള്ക്ക് വേണ്ടി ശക്തമായി പൊരുതാനും പാര്ലമെന്റില് വയനാടിന്റെ ശബ്ദമാകാനും പ്രിയങ്കയ്ക്ക് സാധിക്കുമെന്നും രാഹുല് ?ഗാന്ധി കുറിച്ചു.
വയനാട്ടിലെ ജനങ്ങള്ക്ക് തന്റെ ഹൃദയത്തില് പ്രത്യേക സ്ഥാനമുണ്ടെന്നും അവര്ക്ക് തന്റെ സഹോദരിയേക്കാള് മികച്ച മറ്റൊരു നേതാവിനെ നിര്ദ്ദേശിക്കാനില്ലെന്നും രാഹുല് ?ഗാന്ധി പറഞ്ഞു.
വയനാട് ഇന്ന് തിരഞ്ഞെടുപ്പ് പ്രചാരണങ്ങള്ക്ക് തുടക്കം കുറിക്കാനൊരുങ്ങുകയാണ് കോണ്?ഗ്രസ്. രാഹുല് ?ഗാന്ധി, സോണിയ ?ഗാന്ധി, മല്ലികാര്ജുന് ഖാര്?ഗെ എന്നിവരും വയനാട്ടിലെത്തുന്നുണ്ട്.
കഴിഞ്ഞ രണ്ട് തവണ മണ്ഡലത്തില് രാഹുല് ?ഗാന്ധി മത്സരിച്ചപ്പോഴും പ്രചാരണത്തിനായി പ്രിയങ്കയും എത്തിയിരുന്നു. |
Full Story
|
|
|
|
|
|
|
ഇറാനെ ആക്രമിക്കാന് അമേരിക്ക തയാറായി ഇരിക്കുകയാണെന്ന് റിപ്പോര്ട്ടുള്ളതായി ഇംഗ്ലീഷ് മാധ്യമങ്ങള് റിപ്പോര്ട്ട് ചെയ്യുന്നു |
ഇറാനില് ആക്രമണം നടത്താന് ഇസ്രയേല് തയാറെടുക്കുന്നതു സംബന്ധിച്ച് യുഎസിന്റെ അതീവ രഹസ്യമായ 2 ഇന്റലിജന്സ് രേഖകള് പുറത്തായതായി റിപ്പോര്ട്ട്. 'ന്യൂയോര്ക്ക് ടൈംസ്' ആണ് ഇക്കാര്യം പുറത്തുവിട്ടത്. ഇസ്രയേല് സൈനിക നീക്കങ്ങള് സംബന്ധിച്ച് അമേരിക്കന് ചാര ഉപഗ്രങ്ങള് നല്കിയ ചിത്രങ്ങളും വിവരങ്ങളും വിശകലനം ചെയ്താണ് റിപ്പോര്ട്ട് തയാറാക്കിയത്.
ഒക്ടോബര് 15, 16 തീയതികളില് പുറത്തിറക്കിയതായി പറയപ്പെടുന്ന രേഖകളുടെ വിവരങ്ങള് സമൂഹമാധ്യമങ്ങളിലെ ഇറാന് അനുകൂല ഗ്രൂപ്പുകളിലാണ് പ്രചരിച്ചത്. ഇറാനെഇസ്രയേല് ഉടന് ആക്രമിക്കുമെന്ന തരത്തിലുള്ള ചര്ച്ചകള്ക്കും ഇത് തുടക്കമിട്ടു. ഇസ്രയേലിലേക്ക് ഒക്ടോബര് ഒന്നിന് ഇറാന് മിസൈല് ആക്രമണം നടത്തിയത് ഇരു രാജ്യങ്ങളും തമ്മിലുള്ള സംഘര്ഷം |
Full Story
|
|
|
|
|
|
|
കേന്ദ്രസര്ക്കാറിന്റെ പുതിയ വിജ്ഞാപനത്തോടെ തൃശ്ശൂര് പൂരം വെടിക്കെട്ട് പ്രതിസന്ധിയിലായെന്ന് മന്ത്രി കെ രാജന് |
ഒരു കാരണവശാലും അംഗീകരിക്കാനാവാത്ത നിബന്ധനകളാണ് കേന്ദ്രത്തിന്റേതെന്ന് മന്ത്രി പ്രതികരിച്ചു. നിലവിലുള്ള മാനദണ്ഡങ്ങള് പൂര്ണമായും പാലിക്കുകയാണെങ്കില് തൃശ്ശൂരിലെ സ്വരാജ് റൗണ്ടിന്റെ തേക്കിന്കാര്ഡ് മൈതാനിയില് വച്ച് കരിമരുന്ന് പ്രയോഗം നടത്താനാവില്ലെന്നും മന്ത്രി.
35 നിയന്ത്രണങ്ങളാണ് പ്രധാനമായും വിജ്ഞാപനത്തില് പറഞ്ഞിട്ടുള്ളത്. അവയില് ചിലതെല്ലാം ഭേദഗതികളോടെ അംഗീകരിക്കാന് ആകുന്നതാണ്. എന്നാല് അഞ്ചു നിബന്ധനകള് ഒരുകാരണവശാലും അംഗീകരിക്കാന് സാധിക്കില്ലെന്നും മന്ത്രി വ്യക്തമാക്കി. വെടിക്കെട്ട് പുരയില് നിന്നും 200 മീറ്റര് അകലെ ആകണം വെടിക്കെട്ട് നടത്താന് എന്ന നിബന്ധന മുന്നോട്ടുവയ്ക്കുമ്പോള് തേക്കിന്കാട് മൈതാനിയില് എന്നല്ല തൃശൂര് റൗണ്ടില് പോലും വെടിക്കെട്ട് |
Full Story
|
|
|
|
|