Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Tue 23rd Apr 2024
ഫീച്ചര്‍ സ്‌പെഷ്യല്‍
  03-01-2023
സഹോദരനും സഹോദരിയും: ജനകീയ കൂട്ടായ്മയ്ക്കുള്ള യാത്രയില്‍ പരസ്പര സ്‌നേഹം പങ്കുവച്ച് പ്രിയങ്കയും രാഹുലും
സഹോദര സ്നേഹത്തിന്റെ മനോഹര നിമിഷങ്ങള്‍ പങ്കുവച്ച് രാഹുല്‍ ഗാന്ധിയും സഹോദരി പ്രിയങ്കയും. ഭാരത് ജോഡോ യാത്രയ്ക്കിടെ സ്വാഗത പ്രസംഗത്തിനിടെ രാഹുല്‍ ഗാന്ധി സഹോദരി പ്രിയങ്കയെ പ്രശംസിച്ചു. എല്ലാ ശക്തികളും തനിക്കെതിരെ പ്രയോഗിച്ചിട്ടും സഹിഷ്ണുത കാണിച്ചുവെന്നായിരുന്നു രാഹുലിന്റെ പ്രശംസ. ജോഡോ യാത്രയുടെ വേദിയില്‍ വച്ച് രാഹുലും പ്രിയങ്കയും സഹോദര സ്നേഹം പങ്കുവയ്ക്കുന്നതിന്റെ വിഡിയോയാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നത്. കോണ്‍ഗ്രസിന്റെ ഔദ്യോഗിക ട്വിറ്റര്‍ പേജിലും ഓള്‍ ഇന്ത്യ മഹിളാ കോണ്‍ഗ്രസിന്റെ ട്വിറ്റര്‍ പേജിലും വിഡിയോ പോസ്റ്റ് ചെയ്തിട്ടുണ്ട്.

ഭാരത് ജോഡോ യാത്ര ഡല്‍ഹി പര്യടനം പൂര്‍ത്തിയാക്കി ഉത്തര്‍പ്രദേശില്‍ പ്രവേശിച്ചിരിക്കുകയാണ്. പ്രിയങ്ക ഗാന്ധിയുടെ നേതൃത്വത്തില്‍ ലോനി
Full Story
  29-12-2022
തണുത്തുറുഞ്ഞ് ഐസ് പാറയായി മാറി നയാഗ്ര വെള്ളച്ചാട്ടം: അമേരിക്കയില്‍ തലമുറ സാക്ഷ്യം വഹിച്ച കൊടും തണുപ്പ്
മൂന്നുപതിറ്റാണ്ടിനിടയിലെ അതിശൈത്യത്തിന്റെ പിടിയിലമര്‍ന്ന് യുഎസ്. ശീതക്കൊടുങ്കാറ്റും മഞ്ഞുവീഴ്ചയും മൂലം 5300ല്‍അധികം വിമാനങ്ങള്‍ റദ്ദാക്കി. പല സംസ്ഥാനങ്ങളിലും കാലാവസ്ഥ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. യുഎസിലെ പല നഗരങ്ങളും താപനില -9ലും താഴെയാണ്. ഫ്‌ലോറിഡയിലും ടെക്‌സസിലുമാണ് സ്ഥിതി അങ്ങേയറ്റം രൂക്ഷം. കാഴ്ചാപരിമതി പൂജ്യമായതിനാല്‍ ഏറ്റവും തിരക്കേറിയ ക്രിസ്മസ് അവധിക്കാലത്തും നഗരറോഡുകള്‍ പലതും നിശ്ചലമായി. ട്രെയിന്‍ സര്‍വീസുകളും നിര്‍ത്തിവച്ചു. ബോംബ് സൈക്ലോണ്‍ എന്നു പേരിട്ടിരിക്കുന്ന ശീതക്കാറ്റ് ഇനിയും ദിവസങ്ങള്‍ നീണ്ടേക്കാമെന്നാണ് കാലാവസ്ഥാ മുന്നറിയിപ്പ്.

ഇപ്പോഴിതാ ബോംബ് സൈക്ലോണില്‍ തണുത്തുറഞ്ഞ നയാഗ്ര വെള്ളച്ചാട്ടത്തിന്റെ ദൃശ്യങ്ങളാണ് വൈറലാകുന്നത്. വെള്ളം ഒഴുകുന്നുണ്ടോയെന്ന്
Full Story
  20-12-2022
ബാറില്‍ കയറിയ യുവതി മെഴുകുതിരിയുടെ അരികില്‍ ഫോട്ടോയ്ക്ക് പോസ് ചെയ്തു: തീ ആളിപ്പടര്‍ന്ന് മുടി മുഴുവന്‍ കരിഞ്ഞു
ലിവര്‍പൂളിലെ ഒരു ബാറില്‍ മെഴുകുതിരിയുടെ അരികില്‍ ഫോട്ടോയ്ക്ക് പോസ് ചെയ്യുന്നതിനിടെ ബ്രിട്ടീഷ് വനിതയുടെ മുടിക്ക് തീപിടിച്ചു. സുഹൃത്തുക്കളുമായി ബാറില്‍ എത്തിയപ്പോഴാണ് ഇങ്ങനെയൊരു സംഭവം നടന്നതെന്ന് മിറര്‍ റിപ്പോര്‍ട്ട് ചെയ്തു. ഫിയോണ യംഗ് എന്ന യുവതിയുടെ മുടിയ്ക്കാണ് തീപിടിച്ചത്.

സുഹൃത്തുക്കളുമൊത്ത് ഒരു ചിത്രം എടുക്കാന്‍ ചായുകയായിരുന്നുവെന്നും മേശപ്പുറത്തുള്ള മെഴുകുതിരി ശ്രദ്ധിച്ചില്ലെന്നും ഫിയോണ യംഗ് പറഞ്ഞു. പെട്ടെന്ന് തന്നെ മുടി കത്തുന്നത് തടയുകയായിരുന്നു. അതുകൊണ്ട് തന്നെ വലിയൊരു അപകടം ഒഴിവായി എന്നും യുവതി പറയുന്നു. തനിക്ക് അതിജീവിക്കാന്‍ ഭാഗ്യമുണ്ടായെന്നും ഓരോ സെക്കന്‍ഡും ദൈര്‍ഘ്യമേറിയതാണ് എന്നും ഞാന്‍ വളരെ ഭാഗ്യവതിയാണെന്നും യംഗ് പറഞ്ഞു.
Full Story
  19-12-2022
റോഡും പുഴയും തിരിച്ചറിയാതെ കാറുമായി ഒരു കുടുംബം വെള്ളത്തില്‍ മുങ്ങി മരിച്ചു: സംരക്ഷണ ഭിത്തി കെട്ടാതെ ദുരന്തം വിളിച്ചു വരുത്തി
ചേര്‍പ്പ് ആറാട്ടുപുഴയില്‍ കാര്‍ പുഴയിലേക്ക് മറിഞ്ഞ് ദമ്പതികളും കൊച്ചുമകനും മരിച്ചു. ഒല്ലൂര്‍ ചീരാച്ചി സ്വദേശികളായ രാജേന്ദ്ര ബാബു (66), ഭാര്യ സന്ധ്യ(60), കൊച്ചുമകന്‍ സമര്‍ഥ് (ആറ്?) എന്നിവരാണ് മരിച്ചത്. കാറില്‍ ആറ് പേരാണ് ഉണ്ടായിരുന്നത്. കാറിലുണ്ടായിരുന്നവരെ നാട്ടുകാര്‍ ചേര്‍ന്ന് പുറത്തേക്ക് എത്തിക്കുകയും ആശുപത്രിയിലേക്ക് മാറ്റുകയും ചെയ്തിരുന്നു.

ആശുപത്രിയില്‍ എത്തിച്ചവരില്‍ മൂന്നുപേര്‍ അവശനിലയിലായിരുന്നു. മൂന്നു പേരുടെയും മരണം സ്ഥിരീകരിച്ചു. ആറാട്ടുപുഴയിലെ ഒരു റിസോര്‍ട്ടില്‍ നടന്ന വിവാഹചടങ്ങില്‍ പങ്കെടുക്കാന്‍ എത്തിയ കുടുംബമാണ് അപകടത്തില്‍പ്പെട്ടത്.

ഉച്ചയോടെ ആറാട്ടുപുഴ പാലത്തിന് അടിയിലുള്ള വഴിയിലൂടെ പോകുമ്പോഴാണ് അപകടം ഉണ്ടായത്. എതിരെ വന്ന കാറിന് വഴിയൊരുക്കുന്നതിനിടെ കാര്‍
Full Story
  13-12-2022
ഭാര്യയെ ശല്യം ചെയ്തയാളെ ഭര്‍ത്താവ് ഡ്രൈവര്‍ ഉപയോഗിച്ച് ഭര്‍ത്താവ് കുത്തിക്കൊന്നു: സംഭവം തൃശൂരില്‍
മാള വലിയപറമ്പില്‍ യുവാവിനെ സ്‌ക്രൂഡ്രൈവര്‍ ഉപയോഗിച്ചു കുത്തിക്കൊന്നു. മുരിങ്ങൂര്‍ താമരശേരി മിഥുന്‍ (27) ആണ് കൊല്ലപ്പെട്ടത്. മാള കാക്കുളിശേരി ബിനോയ് പാറേക്കാടന്‍ പൊലീസ് സ്റ്റേഷനില്‍ കീഴടങ്ങി. ബിനോയിയുടെ ഭാര്യയെ ശല്യം ചെയ്തതിനാലാണു മിഥുനെ കൊത്തിക്കൊന്നതെന്നാണു പ്രാഥമിക വിവരം.
Full Story
  13-12-2022
ഭര്‍തൃഗൃഹങ്ങളില്‍ സ്ത്രീകള്‍ക്കെതിരായ ക്രൂരതയും പീഡനവും വ്യാപകമായിരിക്കുന്നു - ഹൈക്കോടതി
വിസ്മയ കേസില്‍ ശിക്ഷ സ്റ്റേ ചെയ്യണമെന്ന പ്രതി കിരണ്‍കുമാറിന്റെ ഹര്‍ജി തള്ളിക്കൊണ്ടാണ് കോടതി ഇത്തരത്തിലൊരു പരാമര്‍ശം നടത്തിയത്. സ്ത്രീധനത്തിന്റെ പേരിലുള്ള അതിക്രമങ്ങള്‍ താങ്ങാനാവാതെ സ്ത്രീകള്‍ ആത്മഹത്യ ചെയ്യുകയാണ്.
കുറ്റകൃത്യത്തിന്റെ ഗൗരവവും സാമൂഹികാഘാതവും പരിഗണിച്ചാല്‍ ജാമ്യത്തിന് പ്രതി കിരണ്‍ അര്‍ഹനല്ലെന്നും ശിക്ഷ സ്റ്റേ ചെയ്യാനാകില്ലെന്നും കോടതി വ്യക്തമാക്കുന്നു. കിരണിന് ജാമ്യം നല്‍കിയാല്‍ അത് സമൂഹത്തിന് തെറ്റായ സന്ദേശം നല്‍കുമെന്നും കോടതി കൂട്ടിച്ചേര്‍ത്തു. വിചാരണ കോടതി ഉത്തരവ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടുള്ള അപ്പീലില്‍ തീരുമാനമാകുന്നത് വരെ ശിക്ഷ നടപ്പാക്കുന്നത് നിര്‍ത്തി വെക്കണമെന്നായിരുന്നു പ്രതിയുടെ ആവശ്യം. കൊല്ലം അഡീഷണല്‍ സെഷന്‍സ് കോടതിയുടെ
Full Story
  12-12-2022
ഗള്‍ഫില്‍ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ടയാളെ തൂക്കുകയറില്‍ നിന്ന് ലുലു യൂസഫലി: നന്ദി പറഞ്ഞ് ജീവന്‍ തിരികെ കിട്ടിയ ബെക്‌സ്
തൂക്കുകയറില്‍ നിന്ന് ജീവിതത്തിലേക്ക് തന്നെ തിരികെയെത്തിച്ച മനുഷ്യന് നന്ദി പറഞ്ഞ് ബെക്സ് കൃഷ്ണ. തനിക്ക് രണ്ടാം ജന്മം നല്‍കിയ എം.എ യൂസഫലിയെ അടുത്ത് കണ്ടപ്പോഴാണ് ബെക്സ് കൃഷ്ണ നിറകണ്ണുകളോടെ നന്ദി പറഞ്ഞത്. കേരള വിഷന്‍ 15-ാംവാര്‍ഷികാഘോഷത്തില്‍ പങ്കെടുക്കാനാണ് ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എം.എ യൂസഫലി എത്തിയത്. ബെക്സിന്റെ വാക്കുകള്‍ കേട്ടപ്പോള്‍ കണ്ടിരുന്ന കാണികളുടെ കണ്ണും ഈറനണിഞ്ഞു. 2012 ല്‍ അബുദാബിയില്‍ വച്ചു നടന്ന ഒരു കാര്‍ അപകടത്തില്‍ സുഡാന്‍ വംശജനായ ഒരു കുട്ടി മരിക്കുകയും ഡ്രൈവറായിരുന്ന തൃശൂര്‍ പുത്തന്‍ചിറ ബെക്സ് കൃഷ്ണനെ യു.എ.ഇ. സുപ്രിം കോടതി വധശിക്ഷക്ക് വിധിക്കുകയും ചെയ്തിരുന്നു. ഈ കേസില്‍ നിന്നാണ് യൂസഫ് അലിയുടെ നിര്‍ണായക ഇടപെടലില്‍ ബെക്സ് കൃഷ്ണയ്ക്ക് പുതു ജീവന്‍ ലഭിച്ചത്.

2012 സെപ്തംബര്‍
Full Story
  03-12-2022
ന്യൂയോര്‍ക്കില്‍ എലി ശല്യം സഹിക്കാനാവുന്നില്ല: എലിയെ പിടിക്കാന്‍ ജോലി ഒഴിവ് പ്രഖ്യാപിച്ചു: ശമ്പളം ഒരു കോടി രൂപ
ന്യൂയോര്‍ക്ക് നഗരം എലി ശല്യത്താല്‍ വീര്‍പ്പുമുട്ടുകയാണ്. എലി ശല്യം ഇല്ലാതാക്കാന്‍ സകലവഴികളും നോക്കി തളര്‍ന്ന മേയര്‍ ഇപ്പോള്‍ പരസ്യം നല്‍കിയിരിക്കുകയാണ്. എലിശല്യം ഇല്ലാതാക്കുന്നതിന് ആവശ്യമായ പദ്ധതി തയാറാക്കുന്നതിന് ഒരാളെ തിരയുകയാണ് മേയര്‍. എലിയെ പിടിക്കാനെത്തുന്നവര്‍ക്ക് മേയര്‍ പ്രഖ്യാപിച്ച ശമ്പളം കേട്ടാല്‍ നിങ്ങള്‍ ഞെട്ടും.

വര്‍ഷത്തില്‍ ഒരു കോടിക്ക് മുകളില്‍ ഈ ജോലിക്കെത്തുന്നവര്‍ക്ക് ശമ്പളം കിട്ടും. പദ്ധതികള്‍ തയ്യാറാക്കുക, അതിന് മേല്‍നോട്ടം വഹിക്കുക, എലികളെ ഇല്ലാതാക്കാന്‍ വേണ്ടി പ്രവര്‍ത്തിക്കുന്ന ടീമിനെ നയിക്കുക തുടങ്ങിയ കാര്യങ്ങളാണ് ഇയാള്‍ക്ക് ചെയ്യേണ്ടി വരിക. അങ്ങനെ ഒരാള്‍ക്ക് വേണ്ടിയുള്ള തിരച്ചില്‍ ആരംഭിച്ച് കഴിഞ്ഞു.
ന്യൂയോര്‍ക്കില്‍ ഏകദേശം 1.8 കോടി എലികളെങ്കിലും
Full Story
[14][15][16][17][18]
 
-->




 
Close Window