|
|
|
|
മെസ്സിയുടെ നേരേ പോകുന്നവര്‍ വിവരമറിയും: ബോഡി ഗാര്‍ഡായി ചുമതലയേറ്റത് ഫൈറ്റര്‍ യാസിന് ചുകോ |
ലയണല്‍ മെസിയുടെ വരവോടെ യുഎസ് ക്ലബ് ഇന്റര്‍ മയാമിയുടെ തേരോട്ടമാണ് ഫുട്ബോള്‍ ലോകത്ത് ചര്‍ച്ചയാകുന്നതെങ്കിലും സോഷ്യല്‍ മീഡിയയില്‍ മെസിയുടെ ബോഡിഗാര്‍ഡാണ് ചര്‍ച്ചയാവുന്നത്. മെസിക്ക് വേണ്ടി മാത്രം ഏര്‍പ്പാടാക്കിയ ബോഡിഗാര്‍ഡ് യുഎസ് മുന്‍ സൈനികന് യാസിന് ചുക്കോയുടെ വീഡിയോകളാണ് വൈറലായിരിക്കുന്നത്.
മെസി ഗ്രൗണ്ടില്‍ ഉള്ളപ്പോള്‍ ജാഗ്രതയോടെ നില്ക്കുന്ന യാസിന്റെ ദൃശ്യങ്ങളാണ് വൈറലായത്. മെസി ടീം ബസില്‍ നിന്നിറങ്ങുന്നതു മുതല്‍ യാസിന് ചുക്കോ പിന്നാലെയുണ്ടാകും. മിക്സ്ഡ് മാര്‍ഷ്യല്‍ പോരാളി കൂടിയാണ് യാസിന്. |
Full Story
|
|
|
|
|
|
|
പരിക്കേറ്റ് മുഹമ്മദ് ഷമിക്ക് ആശ്വാസ വാക്കുമായി പ്രധാനമന്ത്രി: ലണ്ടനില്‍ ചികിത്സയിലായിരുന്നു ഷമി |
പരുക്കിനെ തുടര്‍ന്ന് ഇന്ത്യന്‍ പേസര്‍ മുഹമ്മദ് ഷമിക്ക് ട്വന്റി 20 ലോകകപ്പും നഷ്ടമാകും. കണങ്കാലിനേറ്റ പരുക്കിനെ തുടര്‍ന്ന് യു കെ യില്‍ ഷമി ശസ്ത്രക്രിയക്ക് വിധേയനായി. ജൂണില്‍ നടക്കുന്ന ട്വന്റി 20 ലോകകപ്പാണ് അദ്ദേഹത്തിന് നഷ്ടമാകുക. ഏകദിന ലോകകപ്പിനിടെയാണ് ഷമിക്ക് പരുക്കേറ്റത്. കളത്തിലേക്ക് മടങ്ങി എത്താന്‍ സമയം എടുക്കുമെന്ന് ഷമി അറിയിച്ചു. ആശുപത്രിയില്‍നിന്നുള്ള സ്വന്തം ചിത്രങ്ങളും ഷമി പങ്കുവെച്ചിട്ടുണ്ട്.
അതേസമയം,
ഇന്ത്യന്‍ ക്രിക്കറ്റ് താരം മുഹമ്മദ് ഷമി വേഗം കളിക്കളത്തില്‍ തിരിച്ചെത്തുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. എക്സ് പോസ്റ്റിലൂടെയാണ് പ്രധാനമന്ത്രി മുഹമ്മദ് ഷമി എത്രയും വേഗം കളിക്കളത്തില്‍ തിരിച്ചെത്തട്ടെയെന്ന് ആശംസിച്ചത്. ലോകകപ്പിനിടെ കണങ്കാലിനേറ്റ പരുക്കിന് ഷമി ലണ്ടനില്‍ |
Full Story
|
|
|
|
|
|
|
മുന്‍ ഇന്ത്യന്‍ ക്രിക്കറ്റര്‍ ഗൗതം ഗംഭീര്‍ രാഷ്ട്രീയം വിടുന്നു; ക്രിക്കറ്റില്‍ ശ്രദ്ധ കേന്ദ്രീകരിക്കാനാണ് താല്പര്യമെന്ന് ഗംഭീര്‍ |
രാഷ്ട്രീയ ചുതലകളില് നിന്ന് ഒഴിവാക്കണമെന്ന് ദേശീയ അധ്യക്ഷനോട് ആവശ്യപ്പെട്ടു. ക്രിക്കറ്റില്‍ ശ്രദ്ധ കേന്ദ്രീകരിക്കണമെന്ന താത്പര്യം നേതൃത്വത്തെ അറിയിച്ചു. നിലവില്‍ ഈസ്റ്റ് ഡല്‍ഹിയില്‍ നിന്നുള്ള എം പിയാണ് ഗൗതം ഗംഭീര്‍.
സജീവ രാഷ്ട്രീയത്തില്‍ നിന്നും വിട്ടുനില്‍ക്കാനുള്ള തീരുമാനം ഗംഭീര്‍ സമൂഹ മാധ്യമമായ എക്സിലൂടെ പങ്കുവച്ചു.ക്രിക്കറ്റില്‍ ഏറ്റെടുത്ത ചില ഉത്തരവാദിത്തങ്ങളുണ്ടെന്നും അവ പൂര്‍ത്തിയാക്കാനാണ് രാഷ്ട്രീയം നിര്‍ത്തുന്നതെന്നുമാണ് ഗംഭീറിന്റെ വിശദീകരണം.
'രാഷ്ട്രീയ ചുമതലകളില്‍ നിന്ന് എന്നെ ഒഴിവാക്കണമെന്നു ബഹുമാനപ്പെട്ട പാര്‍ട്ടി പ്രസിഡന്റ് ജെ.പി.നഡ്ഡാജിയോട് ഞാന്‍ അഭ്യര്‍ഥിച്ചു. ക്രിക്കറ്റില്‍ ഏറ്റെടുത്ത ഉത്തരവാദിത്തങ്ങള്‍ പൂര്‍ത്തിയാക്കേണ്ടതുണ്ട്. ജനങ്ങളെ സേവിക്കാന്‍ |
Full Story
|
|
|
|
|
|
|
പാക്കിസ്ഥാനിലെ വനിതാ ടെന്നീസ് താരം സൈനബ അലി കുഴഞ്ഞു വീണു മരിച്ചു |
യുവ പാകിസ്ഥാന് ടെന്നീസ് താരം കുഴഞ്ഞുവീണു മരിച്ചു. സൈനബ് അലി നഖ്വി(17) ആണ് മരിച്ചത്. ITF ജൂനിയര്‍ ടൂര്‍ണമെന്റിന് മുന്നോടിയായുള്ള പരിശീലന സെഷന് കഴിഞ്ഞ് മുറിയിലെത്തിയ സൈനബ് കുഴഞ്ഞുവീണ് മരിക്കുകയായായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്.
ചൊവ്വാഴ്ച പുലര്‍ച്ചെയാണ് സംഭവം. മുറിയില്‍ അബോധാവസ്ഥയില്‍ കണ്ടെത്തിയ സൈനബയെ ഉടന്‍ ഇസ്ലാമാബാദിലെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല. ഹൃദയാഘാതമാണ് മരണകാരണമെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു. മൃതദേഹം മാതാപിതാക്കള്‍ക്ക് വിട്ടുനല്‍കി.
'വളരെ സങ്കടകരമായ വാര്‍ത്തയാണ്. ഒരുപാട് കഴിവുകള്‍ ഉള്ള പ്രതിഭയായിരുന്നു സൈനബ്. താരത്തോടുള്ള ആദരസൂചകമായി ഐടിഎഫ് ഇവന്റിലെ മത്സരങ്ങള്‍ മാറ്റിവച്ചു'- മുതിര്‍ന്ന പാകിസ്ഥാന് ടെന്നീസ് ഫെഡറേഷന് ഉദ്യോഗസ്ഥന് |
Full Story
|
|
|
|
|
|
|
സ്ത്രീകള്‍ ചെസ്സ് കളിക്കുമ്പോള്‍ കാണികള്‍ ശ്രദ്ധിക്കുന്നത് അവരുടെ സൗന്ദര്യമാണ്" |
മാസ്റ്റേഴ്സ് ചെസ് ടൂര്‍ണമെന്റില്‍ കാണികളില്‍ നിന്ന് ലിംഗവിവേചനം നേരിട്ടതായി ഇന്ത്യന്‍ മാസ്റ്റര്‍ ദിവ്യ ദേശ്മുഖ്. തന്റെ മുടി, വസ്ത്രം, ഉച്ചാരണം തുടങ്ങിയ അപ്രസക്തമായ കാര്യങ്ങലാണ് അവര്‍ ശ്രദ്ധിക്കുന്നത്. ടൂര്‍ണമെന്റില്‍ താന്‍ പുലര്‍ത്തിയ മികവിനെ ആരും കാര്യമാക്കിയില്ല. കായിക രംഗത്ത് അര്‍ഹിക്കുന്ന അംഗീകാരം വനിതാ താരങ്ങള്‍ക്ക് ലഭിക്കുന്നില്ലെന്നും കഴിഞ്ഞ വര്‍ഷം ഏഷ്യന്‍ വനിതാ ചെസ് ചാമ്പ്യന്‍ഷിപ്പ് നേടിയ 18 കാരി ആരോപിച്ചു.'കാണികള്‍ എന്റെ ഗെയിം ഒഴികെ ബാക്കിയെല്ലാം ശ്രദ്ധിച്ചു. എന്റെ വസ്ത്രങ്ങള്‍, മുടി, ഉച്ചാരണം, തുടങ്ങി ലോകത്തിലെ അപ്രസക്തമായ മുഴുവന്‍ കാര്യങ്ങളാണ് അവര്‍ ശ്രദ്ധിച്ചത്. ഇത് കേട്ട് അസ്വസ്ഥത തോന്നി. സ്ത്രീകള്‍ ചെസ്സ് കളിക്കുമ്പോള്‍ അവരുടെ സൗന്ദര്യവും മറ്റും |
Full Story
|
|
|
|
|
|
|
ജര്‍മന്‍ ഫുട്ബോള്‍ ഇതിഹാസം ഫ്രാന്‍സ് ബെക്കന്‍ ബോവര്‍ അന്തരിച്ചു |
78 വയസായിരുന്നു. ജര്‍മനിയുടെ എക്കാലത്തെയും മികച്ച ഫുട്ബോള്‍ താരമായിരുന്നു ബോവര്‍. രണ്ട് തവണ ബാലന്‍ഡിയോര്‍ പുരസ്കാരവും നേടിയിട്ടുണ്ട്.
1974ലാണ് കളിക്കാരനായി ഫ്രാന്‍സ് ബെക്കന്‍ ബോവര്‍ ലോകകപ്പ് നേടിയത്. ശേഷം 1990ല്‍ ബോവര്‍ പരിശീലകനായിരിക്കുമ്പോഴും ലോകകപ്പ് സ്വന്തമാക്കാന്‍ ജര്‍മന്‍ ഫുട്ബോള്‍ ടീമിന് കഴിഞ്ഞു. ജര്‍മന്‍ ഫുട്ബോളിന്റെ ഐക്കണായ ബോവര്‍ ഡെര്‍ കൈസര്‍ എന്ന പേരിലാണ് അറിയപ്പെട്ടിരുന്നത്.
2006 ല്‍ ജര്‍മ്മനിയില്‍ നടന്ന ലോകകപ്പുമായി ബന്ധപ്പെട്ട അഴിമതിക്കേസില്‍ 2017 ല്‍ ബെക്കന്‍ബോവര്‍ ആരോപണങ്ങളുടെ നിഴലില്‍ വന്നതോടെ ബോവറുടെ പോസ്റ്റ്-പ്ലേയിംഗ് ജീവിതവും വാര്‍ത്തകളില്‍ നിറഞ്ഞു. ഈ കേസില്‍ 2020ല്‍ ബോവറിനെതിരായ വിചാരണ അവസാനിക്കുകയായിരുന്നു. |
Full Story
|
|
|
|
|
|
|
പത്മശ്രീ പുരസ്കാരം തിരിച്ചുനല്‍കി ഗുസ്തി താരം ബജ്റംഗ് പൂനിയ: ബ്രിജ് ഭൂഷണെ പ്രസിഡന്റാക്കുന്നതിലുള്ള പ്രതിഷേധം |
ബ്രിജ്ഭൂഷണ് ശരണ്‍ സിങ്ങിന്റെ വിശ്വസ്തനും ബിസിനസ് പങ്കാളിയുമായ സഞ്ജയ് സിങ് റെസ്ലിങ് ഫെഡറേഷന് ഓഫ് ഇന്ത്യയുടെ (WFI) പ്രസിഡന്റായി തെരഞ്ഞടുത്തതില്‍ പ്രതിഷേധിച്ച് പത്മശ്രീ പുരസ്കാരം തിരിച്ചുനല്‍കി ഗുസ്തി താരം ബജ്റംഗ് പൂനിയ. പ്രധാനമന്ത്രിക്ക് അയച്ച കത്തിലാണ് പുരസ്കാരം തിരിച്ചുനല്‍കുന്നതായി അറിയിച്ചത്. സംഭവത്തില്‍ പ്രതിഷേധിച്ച് ഇന്നലെ രാജ്യത്തിന്റെ അഭിമാനതാരമായ സാക്ഷി മാലിക് ഗുസ്തി കരിയര്‍ അവസാനിപ്പിച്ചിരുന്നു. മത്സരങ്ങള്‍ക്ക് ഉപയോഗിക്കുന്ന ഷൂസ് ഊരി മേശപ്പുറത്ത് വച്ചാണ് സാക്ഷി മാലിക് പൊട്ടിക്കരഞ്ഞുകൊണ്ട് കരിയര്‍ അവസാനിപ്പിക്കുന്ന വിവരം പ്രഖ്യാപിച്ചത് |
Full Story
|
|
|
|
|
|
|
ഒളിമ്പിക്സ് മെഡല്‍ ജേതാവ് സാക്ഷി മാലിക് ഗുസ്തി ഉപേക്ഷിച്ചു; ലൈംഗിക അതിക്രമത്തില്‍ നടപടിയില്ല |
ഒളിമ്പിക്സ് മെഡല്‍ ജേതാവ് സാക്ഷി മാലിക് ഗുസ്തി അവസാനിപ്പിച്ചു. ഡല്‍ഹിയിലെ പ്രസ് ക്ലബില്‍ നടത്തിയ വാര്‍ത്ത സമ്മേളനത്തിലാണ് താരത്തിന്റെ പ്രഖ്യാപനം. തന്റെ ബൂട്ടുകള്‍ അഴിച്ച് വച്ച് നിറകണ്ണുകളുമായാണ് സാക്ഷി മാലിക് വാര്‍ത്താസമ്മേളനത്തിന്റെ വേദി വിട്ടിറങ്ങിയത്.
ലൈംഗികാതിക്രമ ആരോപണം നേരിട്ട ബ്രിജ് ഭൂഷണ് സിങ്ങിന്റെ വിശ്വസ്തനും ബിസിനസ് പങ്കാളിയുമായ സഞ്ജയ് സിങ്ങിനെ ദേശീയ ഗുസ്തി ഫെഡറേഷന്റെ (WFI) പ്രസിഡന്റായി തിരഞ്ഞെടുത്തതിനു പിന്നാലെയാണ് ഗുസ്തി അവസാനിപ്പിക്കുന്നതായി സാക്ഷി അറിയിച്ചത്.
വാര്‍ത്ത സമ്മേളനത്തിലെ വാക്കുകള്‍: ''ബ്രിജ് ഭൂഷണ് സിങ്ങിന്റെ വിശ്വസ്തനു ബിസിനസ് പങ്കാളിയുമാണ് ഗുസ്തി ഫെഡറേഷന്റെ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടത്. ഇതിനാല്‍ ഞാന്‍ എന്റെ ഗുസ്തി കരിയര്‍ ഉപേക്ഷിക്കുന്നു.''- |
Full Story
|
|
|
|
|