Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Sat 20th Apr 2024
മതം
  19-04-2024
യുകെയിലെ ബേസിങ് സ്റ്റോക്ക് സെന്റ് മാര്‍ക്സ് ക്നാനായ ഇടവകയില്‍ വലിയ പെരുന്നാള്‍
ബേസിങ് സ്റ്റോക്ക് സെന്റ് മാര്‍ക്സ് ക്നാനായ പള്ളിയുടെ വലിയ പെരുന്നാള്‍ ഏപ്രില്‍ 28ന് ഞാറാഴ്ച വിപുലമായി കൊണ്ടാടുന്നു. ഉച്ചക്ക് 1:30ന് പ്രാത്ഥനയും, തുടര്‍ന്ന് വി :കുര്‍ബ്ബാനയും, മാധ്യസ്ഥ പ്രാത്ഥനയും, റാസയും നടത്തപ്പെടുന്നു. കുര്‍ബ്ബാനക്ക് ശേഷം ആദ്യഫലലേലവും, സ്നേഹ വിരുന്നും ഉണ്ടായിരിക്കുന്നതാണ്.


എല്ലാ വിശ്വാസികളെയും പെരുന്നാള്‍ ശുശ്രുഷകളിലേക്ക് സ്വാഗതം ചെയ്യുന്നതായി ഫാ :സജി എബ്രഹാം അറിയിക്കുന്നു. വിശദ വിവരങ്ങള്‍ക്ക് ട്രസ്റ്റീ :എബിമോന്‍ ജേക്കബ് 07577738234സെക്രട്ടറി :ജോമോന്‍ എബ്രഹാം 07944397832
Full Story
  16-04-2024
സ്വാന്‍സിയില്‍ വിശുദ്ധ തോമാ ശ്ലീഹയുടെയും വിശുദ്ധ അല്‍ഫോന്‍സാമ്മയുടെയും സംയുക്ത തിരുനാള്‍ ആഘോഷിക്കുന്നു
സൗത്ത് വെയില്‍സിലെ മലയാളി ക്രൈസ്തവ സമൂഹം കഴിഞ്ഞ 20 വര്‍ഷമായി ദൈവം നല്‍കിയിട്ടുള്ള എല്ലാ അനുഗ്രഹങ്ങള്‍ക്കും സ്‌നേഹത്തിനും നന്ദി അര്‍പ്പിച്ചു കൊണ്ടും തങ്ങളുടെ വിശ്വാസ പാരമ്പര്യത്തിന്റെ പ്രഘോഷണമായി ഭാരത്തിന്റെ അപ്പോസ്തലനും വിശ്വാസത്തില്‍ നമ്മുടെ പിതാവുമായ മാര്‍ത്തോമ്മാ ശ്ലീഹായുടെയും മലയാളികളുടെ വിശുദ്ധയായ വിശുദ്ധ അല്‍ഫോന്‍സാമ്മയുടെയും സംയുക്ത തിരുനാള്‍ അത്യന്തം ഭക്തിയോടെ ജൂണ്‍ ഒന്‍പതിന് സ്വാന്‍സിയ ജെന്‍ഡ്രോസ് ഹോളി ക്രോസ് ദേവാലയത്തില്‍ വെച്ച് ഭക്തിപൂര്‍വം ആഘോഷിക്കുന്നു.


ജൂണ്‍ ഒന്‍പതിന് ഞായറാഴ്ച വൈകീട്ട് 3.30ന് ജപമാല സമര്‍പ്പണം, തുടര്‍ന്ന് ആഘോഷമായ തിരുന്നാള്‍ സമൂഹ ബലിയോട് കൂടി തിരുനാള്‍ കര്‍മങ്ങള്‍ ആരംഭിക്കുന്നതാണ്. തിരുനാള്‍ സന്ദേശം, ലദ്ദീഞ്ഞ്, തോരണങ്ങളും വിവിധ വര്‍ഷങ്ങളോട്
Full Story
  16-04-2024
യുകെയില്‍ അഭിഷേകാഗ്നി കാത്തലിക് മിനിസ്ട്രി നയിക്കുന്ന കുടുംബ നവീകരണ ധ്യാനം ഈമാസം 19 മുതല്‍
അഭിഷേകാഗ്നി കാത്തലിക് മിനിസ്ട്രി യുകെയുടെ നേതൃത്വത്തില്‍ കിഡര്‍മിന്‍സ്റ്ററിലെ ദ പയനീര്‍ സെന്ററില്‍ കുടുംബ നവീകരണ ധ്യാനം നടക്കുന്നു. പ്രശസ്ത ധ്യാനഗുരുവും വചന പ്രാഘോഷകനുമായ ഫാ. ഷൈജു നടുവത്താനിയില്‍ നയിക്കുന്ന ധ്യാനം ഈമാസം 19 വെള്ളി മുതല്‍ 21 ഞായര്‍ വരെയാണ് നടക്കുക. പ്രമുഖ വചന പ്രാഘോഷകരായ ബ്രദര്‍ ജോസ് കുര്യാക്കോസ്, ബ്രദര്‍ സാജു വര്‍ഗീസ് എന്നിവരും അഭിഷേകാഗ്നി ടീമും ശുഷ്രൂഷകളില്‍ പങ്കുചേരും. അഭിഷേകാഗ്നി കാത്തലിക് മിനിസ്ട്രി യുകെ ടീമിന്റെ നേതൃത്വത്തില്‍ നടക്കുന്ന ഈ ശുശ്രൂഷയിലേക്ക് രജിസ്ട്രേഷന്‍ നടന്നുകൊണ്ടിരിക്കുന്നു. കുട്ടികള്‍ക്കും പ്രത്യേക ശുശ്രൂഷ ഉണ്ടായിരിക്കും. ൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക:- 07414 747573, 07809 827074
Full Story
  26-03-2024
ബര്‍മിംഗ്ഹാം സെന്റ് സൈമണ്‍സ് ക്നാനായ ഇടവകയിലെ ഓശാന ശുശ്രൂഷ ഭക്തിസാന്ദ്രം
ബര്‍മിംഗ്ഹാം സെന്റ് സൈമണ്‍സ് ക്നാനായ ഇടവകയിലെ ഓശാന ശുശ്രൂഷകള്‍ ഭക്തി നിര്‍ഭരമായി. ബര്‍മിംഗ്ഹാം സെന്റ് സൈമണ്‍സ് ക്നാനായ ഇടവകയിലെ ഓശാന ശുശ്രൂഷകള്‍ ഭക്തി നിര്‍ഭരമായി. ഫാ: സജി എബ്രഹാം കൊച്ചെത്ത് നേതൃത്വം ശുശ്രൂഷകള്‍ക്ക് നല്‍കി.
Full Story
  21-03-2024
ഫാ. ബോബി എമ്പ്രയില്‍ വിസി നയിക്കുന്ന നോമ്പുകാല ധ്യാനം: ലൂട്ടനില്‍ 22നും 23നും; സ്റ്റീവനേജില്‍ 24നും നടക്കും
സെന്റ് സേവ്യര്‍ പ്രൊപോസ്ഡ് മിഷന്റെ നേതൃത്വത്തില്‍ ത്രിദിന നോമ്പുകാല ധ്യാനം സംഘടിപ്പിക്കുന്നു. ഗ്രേറ്റ് ബ്രിട്ടന്‍ സീറോ മലബാര്‍ രൂപതയുടെ നേതൃത്വത്തില്‍ വലിയ നോമ്പുകാലത്തില്‍ ക്രമീകരിച്ചിരിക്കുന്ന 'ഗ്രാന്‍ഡ് മിഷന്‍ 2024' ന്റെ ശുശ്രുഷകളുടെ ഭാഗമായാണ് ലൂട്ടനിലും സ്റ്റീവനേജിലും ധ്യാനങ്ങള്‍ ക്രമീകരിക്കുന്നത്. പ്രശസ്ത ധ്യാനഗുരു ഫാ. ബോബി എമ്പ്രയില്‍ വിസി ത്രിദിന ധ്യാനത്തിന് നേതൃത്വം നല്‍കുക.


ദേവാലയത്തിന്റെ വിലാസങ്ങളും ബന്ധപ്പെടേണ്ടവരുടെ വിവരങ്ങളും ചുവടെ

St. Martin's De Pores Church, 366 Leagrave, High Street, LU4 0NG

March 22nd Friday: 16:00-19:00 PM ; March 23rd Saturday 09:30 AM- 17:00 PM

Luton Contact Numbers- 07886330371,07888754583


Curry Village Hall , 551 Lonsdale Road, SG1 5DZ

March 24th Sunday Morning 10:00 onwards

St. Hilda Roman Catholic Church, Stevenage, SG2 9SQ

March 24th Sunday 13:30-19:00 PM along with Palm Sunday Holy Services.

Stevenage Contact Numbers- 07463667328, 07710176363
Full Story
  13-03-2024
വെംബ്ലിയില്‍ നൈറ്റ് വിജില്‍ ഏപ്രില്‍ 26ന്; ഫാ. ജോസഫ് മുക്കാട്ടും സിസ്റ്റര്‍ ആന്‍ മരിയയും ചേര്‍ന്ന് നയിക്കും
സെന്റ് ചാവറ കുര്യാക്കോസ് പ്രൊപോസ്ഡ് മിഷന്റെ നേതൃത്വത്തില്‍ വെംബ്ലിയില്‍ വെച്ച് നൈറ്റ് വിജില്‍ ഒരുങ്ങുന്നു. സീറോമലബാര്‍ ലണ്ടന്‍ റീജിയന്‍ കോര്‍ഡിനേറ്റര്‍ ഫാ. ജോസഫ് മുക്കാട്ടും തിരുവചന ശുശ്രുഷകയും രൂപതയിലെ ഇവാഞ്ചലൈസേഷന്‍ ഡയറക്ടറുമായ സിസ്റ്റര്‍ ആന്‍ മരിയായും സംയുക്തമായിട്ടാ വും നൈറ്റ് വിജിലിന് നേതൃത്വം നല്‍കുക.


വെംബ്ലി സെന്റ് ജോസഫ്സ് റോമന്‍ കത്തോലിക്കാ ദേവാലയത്തില്‍ വെച്ച് നടക്കുന്ന നൈറ്റ് വിജില്‍, ഏപ്രില്‍ 26ന് വെള്ളിയാഴ്ച വൈകുന്നേരം എട്ടു മണിക്കാരംഭിച്ചു രാത്രി 12 മണിക്ക് അവസാനിക്കും. പരിശുദ്ധ ജപമാല സമര്‍പ്പണത്തോടെ ആരംഭിക്കുന്ന നൈറ്റ് വിജിലില്‍ തുടര്‍ന്ന് വിശുദ്ധ കുര്‍ബ്ബാന അര്‍പ്പിക്കും. തിരുവചനം പങ്കുവെക്കല്‍, പ്രെയ്‌സ് ആന്‍ഡ് വര്‍ഷിപ്പ്, കുമ്പസാരം, ആരാധന, കൗണ്‍സിലിംഗ് തുടങ്ങിയ
Full Story
  13-03-2024
വാല്‍താംസ്‌റ്റോയിലുള്ള സെയിന്റ് മേരീസ് ആന്‍ഡ് ബ്ലെസ്സഡ് കുഞ്ഞച്ചന്‍ മിഷനില്‍ മരിയന്‍ ദിനാചരണം
ഗ്രേറ്റ് ബ്രിട്ടന്‍ സിറോ മലബാര്‍ രൂപതയുടെ ലണ്ടന്‍ റീജിയനിലെ വാല്‍താംസ്‌റ്റോയിലുള്ള സെയിന്റ് മേരീസ് ആന്‍ഡ് ബ്ലെസ്സഡ് കുഞ്ഞച്ചന്‍ മിഷനില്‍ ഇന്ന് ബുധനാഴ്ച മരിയന്‍ ദിനാചരണം ഉണ്ടായിരിക്കുന്നതാണ്.

വലിയ നൊയമ്പിലെ അഞ്ചാമത്തെ ബുധനാഴ്ചയായ നാളെ വൈകുന്നേരം 6:45നു കുരിശിന്റെ വഴിയോടു കൂടി ആരംഭിച്ച് വിശുദ്ധ കുര്‍ബാനയും നിത്യ സഹായ മാതാവിന്റെ നൊവേനയും തുടര്‍ന്ന് ആരാധനയോടു കൂടി സമാപിക്കുന്ന ഈ ആത്മീയ വിരുന്നിലേക്ക് എല്ലാവരെയും സ്വാഗതം ചെയ്യുന്നു.

ദേവാലയത്തിന്റെ വിലാസം

St.Mary's & Blessed Kunjachan Mission, (Our Lady & St .George Church), 132 Shernhall Street, E17 9HU

കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക

Jose N .U : 07940274072

Josy Jomon :07532694355

Saju Varghese : 07882643201
Full Story
  21-02-2024
ലണ്ടന്‍ റീജിയനിലെ വാല്‍ത്തംസ്റ്റോ സെയിന്റ് മേരീസ് ആന്‍ഡ് ബ്ലെസ്സഡ് കുഞ്ഞച്ചന്‍ മിഷനില്‍ മരിയന്‍ ദിനാചരണം
ഗ്രേറ്റ് ബ്രിട്ടണ്‍ സിറോ മലബാര്‍ രൂപതയുടെ ലണ്ടന്‍ റീജിയനിലെ വാല്‍ത്തംസ്റ്റോയിലുള്ള സെയിന്റ് മേരീസ് ആന്‍ഡ് ബ്ലെസ്സഡ് കുഞ്ഞച്ചന്‍ മിഷനില്‍ ഇന്ന് ബുധനാഴ്ച മരിയന്‍ ദിനാചരണം ഉണ്ടായിരിക്കുന്നതാണ്.


വലിയ നോയമ്പിലെ രണ്ടാം ബുധനാഴ്ചയായ ഇന്ന് വൈകുന്നേരം 6:45നു കുരിശിന്റെ വഴിയോടു കൂടി ആരംഭിച്ചു വിശുദ്ധ കുര്‍ബാനയും മാതാവിന്റെ നൊവേനയും തുടര്‍ന്ന് ആരാധനയോടു കൂടി സമാപിക്കുന്ന ഈ ആത്മീയ വിരുന്നിലേക്കു എല്ലാവരെയും സ്വാഗതം ചെയ്യുന്നു. തിരുക്കര്‍മ്മങ്ങളില്‍ പങ്കെടുത്ത് അനുഗ്രഹം പ്രാപിക്കുവാന്‍ ഏവരെയും ക്ഷണിക്കുന്നു.

ദേവാലയത്തിന്റെ വിലാസം

St.Mary's & Blessed Kunjachan Mission, (Our Lady & St .George Church), 132 Shernhall Street, E17 9HU

കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക

Jose N.U : 07940274072

Josy Jomon :07532694355

Saju Varghese : 07882643201
Full Story
[1][2][3][4][5]
 
-->




 
Close Window