Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=127.9591 INR  1 EURO=109.0631 INR
ukmalayalampathram.com
Fri 10th Jul 2026
 
 
Teens Corner
  Add your Comment comment
AMMA ഫണ്ടില്‍ സാമ്പത്തിക തിരിമറി നടന്നതായി കണ്ടെത്തിഛ പവര്‍ ഗ്രൂപ്പിനെതിരേ പോരാട്ടം തുടരും - ശ്വേത മേനോന്‍.
Text By: UK Malayalam Pathram
AMMA സംഘടനയിലെ കുറ്റാരോപിതര്‍ക്കെതിരെയും സാമ്പത്തിക തിരിമറികള്‍ നടത്തുന്ന പവര്‍ ഗ്രൂപ്പിനെതിരെയും താന്‍ നടത്തുന്ന പോരാട്ടം തുടരുമെന്ന് നടി ശ്വേത മേനോന്‍. സംഘടനയിലെ സാധാരണക്കാരായ അംഗങ്ങളുടെ ക്ഷേമത്തിനായി മാറ്റിവെച്ച ഫണ്ടില്‍ സാമ്പത്തിക തിരിമറി നടന്നതായി കണ്ടെത്തിയെന്നും ഇതേക്കുറിച്ച് ചോദ്യം ചെയ്തതു മുതലാണ് തനിക്കെതിരെ ആക്രമണങ്ങള്‍ ഉണ്ടായതെന്നും ശ്വേത ഫേസ്ബുക്ക് കുറിപ്പിലൂടെ ആരോപിച്ചു.
സ്ഥിരവരുമാനമില്ലാത്ത കലാകാരന്മാര്‍ക്ക് കൈത്താങ്ങാകുക എന്നതാണ് അമ്മയുടെ ലക്ഷ്യമെന്നും ഇതിനായി മമ്മൂട്ടിയും മോഹന്‍ലാലും ഉള്‍പ്പെടെയുള്ള മുന്‍നിര താരങ്ങള്‍ അധ്വാനിച്ച് കണ്ടെത്തുന്ന ഫണ്ടിലാണ് ചില കുറ്റാരോപിതര്‍ തിരിമറി നടത്തിയതെന്നും ശ്വേത പറഞ്ഞു. താന്‍ ഈ വിഷയം ഉന്നയിച്ചപ്പോള്‍ ജനറല്‍ ബോഡി യോഗത്തില്‍ വെച്ച് കൈയേറ്റം ചെയ്യാന്‍ വരെ ശ്രമമുണ്ടായതായും ഈ സാഹചര്യത്തിലാണ് സംഘടനയില്‍ നിന്ന് പിന്മാറുന്നതിനെക്കുറിച്ച് ചിന്തിച്ചതെന്നും അവര്‍ വ്യക്തമാക്കി.
 
Other News in this category

 
 




 
Close Window