Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=128.4357 INR  1 EURO=110.0231 INR
ukmalayalampathram.com
Mon 10th Aug 2026
 
 
അസോസിയേഷന്‍
  Add your Comment comment
മലങ്കര കത്തോലിക്കാ യുവജന പ്രസ്ഥാനം യുകെ സ്പോര്‍ട്സ് ഡേ 25-ന് ഡര്‍ബിയില്‍
Text By: UK Malayalam Pathram
ഡെര്‍ബി: മലങ്കര കത്തോലിക്കാ യുവജന പ്രസ്ഥാനം (MCYM) യുകെ സെന്‍ട്രല്‍ സമിതി സംഘടിപ്പിക്കുന്ന സ്പോര്‍ട്സ് ഡേ - ചാമ്പ്ഡേ 2026 ജൂലൈ 25-ന് ഡെര്‍ബിയില്‍ നടക്കും.ജൂലൈ 25-ന് ശനിയാഴ്ച രാവിലെ 9.00 മണിക്ക് പ്രാര്‍ത്ഥനയ്ക്കും ഉദ്ഘാടനച്ചടങ്ങിനും ശേഷം എംസിവൈഎം പതാക ഉയര്‍ത്തുന്നതോടെ സ്പോര്‍ട്സ് ഡേയ്ക്ക് ഔപചാരിക തുടക്കമാകും. തുടര്‍ന്ന് വിവിധ കായിക മത്സരങ്ങള്‍ അരങ്ങേറും. യുകെയുടെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള യുവജനങ്ങള്‍ മത്സരങ്ങളില്‍ പങ്കെടുക്കും.

ഉച്ചയ്ക്ക് 2.00 മണിക്ക് നടക്കുന്ന സമാപന സമ്മേളനത്തില്‍ വിജയികള്‍ക്കുള്ള സമ്മാനദാനവും ഔദ്യോഗിക സമാപനച്ചടങ്ങുകളും സമാപന പ്രാര്‍ത്ഥനയും നടക്കും. ഇതോടെ ചാമ്പ്ഡേ 2026 സമാപിക്കും.യുവജനങ്ങളുടെ വിശ്വാസജീവിതം കൂടുതല്‍ ശക്തിപ്പെടുത്തുന്നതിനും ആത്മീയ പ്രവര്‍ത്തനങ്ങള്‍ക്ക് പുതുജീവന്‍ പകരുന്നതിനും വിവിധ മിഷനുകളിലെയും യൂണിറ്റുകളിലെയും യുവജനങ്ങള്‍ തമ്മിലുള്ള സൗഹൃദവും ഐക്യവും സഹകരണവും ശക്തിപ്പെടുത്തുന്നതിനും സ്പോര്‍ട്സ് ഡേ അവസരമൊരുക്കുമെന്ന് സംഘാടകര്‍ അറിയിച്ചു.
 
Other News in this category

 
 




 
Close Window